നിരോധനം

പുസ്തക പരിചയം

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ നിരോധനം വീട്ടില്‍ മുഴങ്ങിയത്. കൊച്ചു വലുതായി. ഇനി പുറത്തു കളിക്കാന്‍ വിടേണ്ട. പിന്നെ അമ്മക്ക് കണ്ണെത്തുന്ന അകലത്തില്‍ മാത്രമായി എന്റെ ലോകം ചുരുങ്ങി മുന്‍വശത്തെ വിശാലമായ വയലില്‍ നോക്കി സ്വപ്നം കാണാം.. വീടിനു പിറകിലെ വലിയ മലയില്‍ കശു അണ്ടി പറിക്കാന്‍ പോകാം. അയല്‍ വീടുകളില്‍ കളിക്കാന്‍ പോകാന്‍ പറ്റില്ല. പാടത്തിന്റെ ചെരുവിലെ വലിയ കുളത്തില്‍ കൂട്ടുകാരുമായി മുങ്ങാം കുഴിയിടുവാന്‍ അനുവാദമില്ല അങ്ങിനെ അങ്ങിനെ സ്ത്രീ എന്ന വലിയ ചങ്ങല കാലില്‍ വീണപ്പോളാണ് ഞാന്‍ പുസ്തകങ്ങളിലേക്ക് തിരിഞ്ഞത് പിന്നെ വര്‍ഷങ്ങള്‍ നീണ്ട വായന ലോക മഹോത്തര പുസ്തകങ്ങള്‍ എല്ലാം കയ്യിലൂടെ കടന്നു പോയി ഒരു വായന ശാലയിലെ മുഴുവന്‍ പുസ്തകങ്ങളും വായിച്ചു അടുത്ത വായന ശാലയില്‍ അംഗം ആയി.. അങ്ങിനെ അങ്ങിനെ നീണ്ട ഏകാന്തതയുടെ വര്‍ഷങ്ങളില്‍ പുസ്തകം എന്റെ കണ്ണീരൊപ്പി എന്നെ ആശ്വസിപ്പിച്ചു എന്റെ മൂല്യങ്ങളെ വിശ്വാസങ്ങളെ ഊട്ടി ഉറപ്പിച്ചു അറിവ് എന്നെ ആത്മ വിശ്വാസം ഉള്ളവള്‍ ആക്കി എന്നിലെ സ്ത്രീക്ക് കരുത്തും ചൈതന്യവും പകര്‍ന്നു എന്നെ ഞാനാക്കി ഈ പുസ്തകങ്ങള്‍ ... അവയെ നിങ്ങള്‍ക്കു പരിചയ പ്പെടുതുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

Tweet