മരണം ദുര്‍ബലം - കെ സുരേന്ദ്രന്‍

പുസ്തക പരിചയം

ജ്വാല ,കാട്ടു കുരങ്ങു ,തുടങ്ങി വളരെ പ്രസിദ്ധമായ നോവലുകള്‍ക്ക് ശേഷം
സുരേന്ദ്രന്‍ എഴുതിയതാണ് മരണം ദുര്‍ബലം.
മഹാ കവി കുമാരന്‍ ആശാന്റെ ജീവിതം ചുവടു പിടിച്ചു എഴുതിയത് എന്ന് പ്രച്ചരിക്കപെട്ടിരുന്നു
മായമ്മ എന്നാ ധനികയായ ഒരു ഒരു പതിനഞ്ചു കാരിയുടെ ജീവിതത്തിലേക്ക്
ഏതാണ്ട് അമ്പതു വയസ്സുള്ള ഒരു ഒരു കവി കടന്നു വരികയാണ്.
ഒരു കാര്‍ത്തിക നാളില്‍ മഴയത്ത് ഗെയിറ്റില്‍ വന്ന ഒരു പ്രാകൃത രൂപിക്ക് കയ്യില്‍ ഒരു പിടി അരി ഭിക്ഷയുമായി അവള്‍ ചെല്ലുകയാണ്.
അത് അയാളുടെ കയ്യില്‍ കൊടുത്തു അവള്‍ തിരിച്ചു പോരുന്നു
അത് കേരളീയ സാഹിത്യത്തിലെ അന്നത്തെ ഒരു തേജോ നക്ഷത്രമായ കവിയായിരുന്നു
വളരെ ഉയരാന്‍ സാധ്യത ഉള്ള ഒരു സുന്ദരനെയാണ് അച്ഛന്‍ വള്‍ക്ക് കണ്ടു വച്ചിട്ടുള്ളത്.ഒരിക്കല്‍ ഉന്മാദം പോലെ വന്നു സമനിലയില്‍ എത്തിയ രാധ ചേച്ചിയാണ് മയംമക്ക് അമ്മക്ക് പകരം
രാധയും കവിയുമായി പ്രണയത്തില്‍ ആണ് താനും.അവരുടെ വിവാഹം തീരുമാനിച്ചതും ആണ്
കൊടും കാറ്റ് പോലെയുള്ള കവിയുടെ പ്രണയം മായമ്മയുടെ അടി പതറിച്ച് കളഞ്ഞു
ഹോസ്റ്റലില്‍ നിന്നും
വീട്ടില്‍ വരേണ്ടതിനു പകരം അവള്‍ കവിയുടെ പുതിയ കവിത വായിച്ചു കേള്‍ക്കാന്‍ കന്യാകുമാരിയിലേക്ക് പോവുകയാണ്
ചേതോഹരമായ ആദ്യ സംഗമ വര്‍ണന തന്നെ..
പിന്നെ കവി സ്വന്തം കവിത വായിച്ചു കേള്പ്പിക്കുകയാണ്

അവരുടെ ബന്ധം അറിഞ്ഞു രാധ ഏതാണ്ട് പൂര്‍ണ ഭ്രാന്തിയാവുകയാണ്
പിന്നെ രാധ ആത്മഹത്യ ചെയ്യുന്നു
കുറ്റ ബോധാതാല്‍ നീറുന്ന മായമ്മ കവിയെ ഉപേക്ഷിക്കുന്നു
കവി സമൂഹത്തിലെ ഒരു ഉയര്‍ന്നു വരുന്ന യുവ നേതാവായ യെശോധയെ വിവാഹം ചെയ്യുന്നു
യെശോധ ഗര്‍ഭിണി ആവുമ്പോള്‍ കവി മായമ്മയോടു പറയുന്നുണ്ട്
അത് തപാല്‍ പെട്ടിയില്‍ ഇട്ട കത്തുകള്‍ പോലെയാണ്.നിനക്ക് ഉള്ളവയാണ്
യെശോടയോട് പിണങ്ങി കവി മായമ്മയോടു കൂടെ താമസം ആരംഭിക്കുന്നു.
മക്കള്‍ രണ്ടു പേരും മായമ്മയുടെ മക്കള്‍ പോലെ തന്നെ വളരുന്നു
ഒരു അപകടത്തില്‍ കവി മരിക്കുമ്പോള്‍
അതും യെശോദ കവിയെ വണ്ടിയില്‍ നിന്നും തള്ളിയിട്ടതാണ് എന്നും കേള്‍ക്കുന്നുണ്ട്
മായമ്മ വീണ്ടും തനിയെ ആകുന്നു
മായമ്മയുടെ ഓര്മ കുറിപ്പുകള്‍ ആണ് ഈ പുസ്തകം
വളരെ ചേതോഹരം

Tweet