പുരുഷന്മാര്‍ എഴുതുന്ന സ്ത്രീ പക്ഷ രചനകള്‍.. മിക്കതും സ്ത്രീയെ അറിയാതെ .. അവളുടെ മനസ് അറിയാതെ എഴുതുന്നതാവാം എന്നാല്‍ പ്രഗല്‍ഭര്‍ എഴുതുമ്പോള്‍ നമ്മള്‍ ചിന്തിച്ചു പോകും.. എങ്ങിനെ അറിഞ്ഞു.. എങ്ങിനെ ഇത്ര കൃത്യംമായി ഊഹിച്ചു എന്ന് .. മുകുന്ദന്‍ അങ്ങിനെ ഒരാള്‍ ആണ് കിളി വന്നു വിളിച്ചപ്പോള്‍ ഒത്തിരി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.. ലില്ലി..എം ഡീ ചെയ്യുന്നു.. കോടീശ്വരന്റെ ഒറ്റ മകള്‍ .. അച്ഛന്റെ പുതിയ കാറില്‍.. തിരിച്ചു നഗരത്തിലേക്കു പോവുകയാണ് വൃദ്ധനും വിസ്വതനും ആയ അച്യുതന്‍ നായര്‍ ആണ് വണ്ടി ഓടിക്കുന്നത്.. നഗരത്തില്‍ എത്താന്‍.. കാട്ടില്‍ കൂടി ഒരു വഴി ഉണ്ട് .. അതിലെ പോകാം എന്നവള്‍ പറയുന്നു .. അവള്‍ ഇത് വരെ കാട് കണ്ടിട്ടില്ല .. രാത്രി ആയി.. എങ്കിലും ആ വഴി തന്നെ പോവുകയാണ്.. കൊടും കാട്ടില്‍..ഒരിടത്തു.. മൂത്രം ഒഴികാനായി അയാള്‍ കാര്‍ നിര്‍ത്തുന്നു.. അപ്പോള്‍ Beautiful Yellow Bird "കാട്ടിനുള്ളില്‍ നിന്നും ഒരു ചെറു കിളി പറന്നു കാറിന്റെ ബോനെറ്റിന്മേല്‍ വന്നു നിന്നു.. അതിന്റെ ചിറകുകളില്‍ മുക്കൂറ്റി പൂവുകള്‍ വിരിഞ്ഞത് പോലെ മഞ്ഞ പുള്ളികള്‍ ഉണ്ടായിരുന്നു .. വിന്‍ഡ് സ്ക്രീനിലൂടെ അവളെ നോക്കി .. കൊക്കുകള്‍ പിളര്‍ത്തി അതെന്തോ അവളോട് പറഞ്ഞു... " "അവള്‍ ഡോര്‍ തുറന്നു കാറില്‍ നിന്നും പുറത്തിറങ്ങി.... കാട്ടു പൂകളുടെ സൌരഭ്യം ശ്വസിച്ചപ്പോള്‍ അവളുടെ ഉടലാകെ ത്രസിച്ചു.. ഒരു കഥക് നര്‍ത്തകിയെ പോലെ അവള്‍ ഒന്ന് വട്ടം ചുറ്റി.. ധൃതിയില്‍ നടന്നും ഓടിയും.. ക്രമേനെ മറ്റൊരു കാട്ടു കിളിയായി മറ്റൊരു കാട്ടു പൂവായി . അവള്‍ കാടിനുള്ളില്‍ മറഞ്ഞു" അവളുടെ വിവാഹം അമേരിക്കയില്‍ ഡോക്ടര്‍ ആയ കൃഷ്ണ ചന്ദ്രന് ആയി നിശ്ചയിച്ചിരുന്നു.. അയാള്‍ക്ക് കാണാന്‍ ആയാണ് അച്ഛന്‍ അവളെ വിളിപിച്ചത്.. സുന്ദരന്‍,ധനികന്‍,സരസന്‍.. അവനും അവളും ഒരു യാത്ര പോകുന്നു.. അവള്‍ ആദ്യമായി വിസ്കി കഴിക്കുന്നു.. തന്റെ ഒരു കൂടുകാരന്റെ ഒഴിഞ്ഞ വീട്ടില്‍ അയാള്‍ രതിയുടെ മനോഹര ലോകത്തേക്കും അവളെ കൊണ്ട് പോകുന്നു... അവള്‍ അത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.. അവളുടെ കളിക്കൂടുകാരന്‍..ബിരുദവും..ഉപരി ബിരുദവും ഉണ്ടായിട്ടും.. കമ്പി വളക്കാന്‍ പോകുന്ന സത്യന്‍.. കാടിനേയും ..ആദിവാസ ഗോത്രങ്ങളെയും.. അവരുടെ കഷ്ട്ടപാടുകളെയും കുറിച്ചും .. എല്ലാം അവളോട് പറയുന്നത് അവനാണ് .. അവള്‍ക്കു അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ആണ് ഇഷ്ട്ടം .. എന്നാല്‍ അച്ഛന്‍ കോടീശ്വരന്‍ മാത്രമല്ല.. തന്നിഷ്ട്ടകാരന്‍ കൂടി ആണ്.. അവളുടെ ആത്തരം മൃടുലതകള്‍ ഒന്നും അയാള്‍ വക വച്ച് കൊടുക്കില്ല തന്നെ വളരെ വലിയ ഒരു തിരച്ചില്‍ തന്നെ അവള്‍ക്കായി അച്ഛന്‍ ഒരുക്കുന്നു.. കാട്ടില്‍ പരിചയം ഉള്ള സത്യന്‍ അവളെ കണ്ടെത്തുന്നു,, എന്നാല്‍ നഗര ലോകത്തേക്ക്.. ആ പരിഷ്കൃത ലോകത്തേക്ക് പോകാന്‍ അവള്‍ ഒരുക്കമല്ല.. അവന്‍ അവളോട് ചേര്‍ന്ന് .. അവളെ ആവശ്യമുള്ള.. ആ ആദിവാസികളുടെ കുടികളില്‍ കൂടുകയാണ്.. സ്വന്തം സത്വം തേടുന്ന സ്ത്രീ.. അവളുടെ തനിമ.. നിസ്സഹായത.. പൂവിനും..പൂക്കള്‍ക്കും..പ്രകൃതിക്കും ഒപ്പം ജീവിക്കാന്‍.. തന്റെ തൊഴില്‍.. ലോക സുഖത്തിനായി.. ആര്ര്‍ക്കും വേണ്ടാത്ത ഭൂമിയിലെ ഒറ്റപെട്ട മൂലയിലെ.. ആദിവാസ ഗോത്രങ്ങള്‍ക്ക് നല്‍കുന്ന..ഇതിലെ നായിക.. മുകുന്തന്റെ .മറ്റു ഏതു കഥാ പാത്രത്തേക്കാള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു.. വായിച്ചാല്‍ ഈ ചെറു നോവല്‍..നമ്മളെ..വേട്ടയാടി കൊണ്ടേ ഇരിക്കും.. വായിച്ചാല്‍ മാത്രമേ.. ആ കഥയില്‍ നിന്നും പ്രസരിക്കുന്ന സൌരഭ്യം നമ്മള്‍ അറിയൂ
