indrasena

ഇവൾ യെശോദ ..നിത്യ കന്യക

ഇന്ദ്രസേന

ഹേ കന്യക വധൂവേ 

നിനക്ക്നിന്റെ പ്രിയനേ കാണേണ്ടേ 
കാട്ടിൽ... 
പേമാരിയിൽ ....
ഇരുളിൽ 
നിന്നെ ഉപേക്ഷിച്ചവൻ 
രാജ്യംവാഴുന്നതറിയുന്നില്ലേ 
വധൂവേ ഇനി മതി നിൻ കാത്തിരിപ്പ്


ഹേ ബാലികാ വധൂവേ 
നിന്റെ മുടിയിഴകൾ 
വെളുത്തുവല്ലോ 
മര്യാദ രാമൻ വാഴും പാവന കാലം 
അവനായി നീ വീണ്ടും 
അഗ്നിയിൽ സ്നാനം ചെയ്തു പരിശുദ്ധ ആവുമോ 
വധൂവേ ഇനി മതി നിൻ കാത്തിരിപ്പ് 

Tags: 

നിരോധനം

ഇന്ദ്രസേന

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ നിരോധനം വീട്ടില്‍ മുഴങ്ങിയത്. കൊച്ചു വലുതായി. ഇനി പുറത്തു കളിക്കാന്‍ വിടേണ്ട. പിന്നെ അമ്മക്ക് കണ്ണെത്തുന്ന അകലത്തില്‍ മാത്രമായി എന്റെ ലോകം ചുരുങ്ങി മുന്‍വശത്തെ വിശാലമായ വയലില്‍ നോക്കി സ്വപ്നം കാണാം.. വീടിനു പിറകിലെ വലിയ മലയില്‍ കശു അണ്ടി പറിക്കാന്‍ പോകാം. അയല്‍ വീടുകളില്‍ കളിക്കാന്‍ പോകാന്‍ പറ്റില്ല.

കിളി വന്നു വിളിച്ചപോള്‍

ഇന്ദ്രസേന

പുരുഷന്മാര്‍ എഴുതുന്ന സ്ത്രീ പക്ഷ രചനകള്‍.. മിക്കതും സ്ത്രീയെ അറിയാതെ .. അവളുടെ മനസ് അറിയാതെ എഴുതുന്നതാവാം എന്നാല്‍ പ്രഗല്‍ഭര്‍ എഴുതുമ്പോള്‍ നമ്മള്‍ ചിന്തിച്ചു പോകും.. എങ്ങിനെ അറിഞ്ഞു.. എങ്ങിനെ ഇത്ര കൃത്യംമായി ഊഹിച്ചു എന്ന് .. മുകുന്ദന്‍ അങ്ങിനെ ഒരാള്‍ ആണ് കിളി വന്നു വിളിച്ചപ്പോള്‍ ഒത്തിരി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.. ലില്ലി..എം ഡീ ചെയ്യുന്നു.. കോടീശ്വരന്റെ ഒറ്റ മകള്‍ .. അച്ഛന്റെ പുതിയ കാറില്‍.. തിരിച്ചു നഗരത്തിലേക്കു പോവുകയാണ് വൃദ്ധനും വിസ്വതനും ആയ അച്യുതന്‍ നായര്‍ ആണ് വണ്ടി ഓടിക്കുന്നത്.. നഗരത്തില്‍ എത്താന്‍.. കാട്ടില്‍ കൂടി ഒരു വഴി ഉണ്ട് .. അതിലെ പോകാം എന്നവള്‍ പറയുന്നു ..

ഇനി ഞാന്‍ ഉറങ്ങട്ടെ

ഇന്ദ്രസേന

പി .കെ ബാലകൃഷ്ണന്‍ മഹാ ഭാരതം അതിന് ഭാഷ്യം ചമക്കാത്ത കവികള്‍.. സാഹിത്യകാരന്മാര്‍.. ഭാരതീയ സാഹിത്യത്തില്‍ കുറവാണ്.. കാളിദാസന്‍ മുതല്‍... ഇങ്ങു നമ്മുടെ കര്‍ണന്‍ വരെ.. ഇനി ഞാന്‍ ഉറങ്ങട്ടെ .. അതില്‍ പ്രത്യേകം.. എടുത്തു പറയേണ്ടി വരും ഭാഷയില്‍ ഒരു നില്പില്ലാതെ പ്ലൂട്ടോ പോലെ ഒരു നില നില്‍പ്പില്ലാത്ത ഒരു കൃതിയും.. ചില നിരൂപണങ്ങളും ആയി കഴിഞ്ഞിരുന്ന ഒരു കഥാകാരനെ കാവ്യ കുതുകികളുടെ പ്രിയന്‍ ആകിയത്.. ഈ പുസ്തകം ആണ് ദ്രൌപദി താമര പൂവിന്റെ ഗന്ധമാര്‍നവള്‍.. ഇരുണ്ട മേനിയാള്‍... കരിം കുഴലി .. അഞ്ചു പുരുഷമാരെ വേട്ടു പാഞ്ചാലി ആയവള്‍ ...

നക്ഷത്രങ്ങളെ കാവല്‍

ഇന്ദ്രസേന

പദ്മ രാജന്റെ എന്നെ വളരെ ആകര്‍ഷിച്ച രണ്ടു നോവലുകള്‍ ഉണ്ട്.. ഒന്ന് മരിക്കുന്നതിനു കുറച്ചു മുമ്പ് മാതൃഭൂമിയില്‍ വന്ന പ്രതിമയും രാജ കുമാരിയും .. അതിലും വളരെ മുന്‍പ് കുംകുമം വാരികയില്‍ വന്ന.. നക്ഷത്രങ്ങളെ കാവല്‍ വിഷയ ലമ്പടന്‍ ആയ പ്രഭു.. അവന്റെ ദുര്‍ നടപടികള്‍ അറിയാതെ അവനെ സ്നേഹിച്ച കല്യാണി കുട്ടി.. അച്ഛനില്ലാത്ത അവള്‍ അല്പവും ഭയക്കാതെ സിംഹത്തിന്റെ ഗുഹയില്‍ ചെല്ലുകയാണ്.. മൂന്നു വേശ്യകളും ആയി ധൂര്തടിച്ച ഒരു രാത്രിക്ക് ശേഷം .. മുല്ല പൂ പോലെ സുന്ദരി ആയ കല്യാണി കുട്ടിയും മുഴുകുടിയന്‍ ആയ അവനെ അവള്ക്ക് താങ്ങാന്‍ ആവുന്നില്ല ..

Totto-chan, the Little Girl at the Window - Tetsuko Kuroyanagi

ഇന്ദ്രസേന

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകം ആണ്. ജപ്പാനില്‍ സ്കൂള്‍ വിദ്യഭ്യാസം വളരെ കഠിനമാണ്. വല്ലാതെ ഉപദ്രവിക്കുന്ന അധ്യാപകര്‍,ശാരീരികമായും മാനസികമായും.. മാതാ പിതാക്കളും അങ്ങിനെ തന്നെ. കുട്ടികളുടെ ഇടയിലെ ആത്മഹത്യ തന്മൂലം ഏറ്റവും കൂടുതലും അവിടെയാണ് . അവിടെ തുടങ്ങിയ ഒരു തുറന്ന സ്കൂള്‍.. അവിടെ പഠിക്കാന്‍ പോകുന്ന ടോട്ടോച്ചാന്‍ എന്നാ മിടുക്കിയുടെ കഥയാണ്‌ അത്. അവള്‍ ചെല്ലുന്ന അന്ന് തന്നെ അവിടെ ചപ്പു ചവറുകള്‍ ഇടുന്ന കുഴിയില്‍ അവളുടെ മോതിരം പോകുന്നു. അവള്‍ കുഴിയില്‍ ഇറങ്ങി ചപ്പു ചവറുകള്‍ മുഴുവന്‍ വലിച്ചു മുകളിട്ട് തപ്പുകയാണ്‌ .

Tags: 

ബന്ധനസ്ഥനായ അനിരുദ്ധന്‍

ഇന്ദ്രസേന

വള്ളത്തോളിന്റെ വിഖ്യാതമായ ഒരു ചെറു കാവ്യം ആണിത് ബാണന്‍ ശക്തനായ ഒരു അസുര രാജാവാണ്.ഒരു വര പ്രസാദത്താല്‍ ബാണന്റെ ഗോപുരം കാവല്‍ സാക്ഷാല്‍ ശിവ പെരുമാളിനാണ് അപ്പോഴേ ഊഹിക്കാമല്ലോ ബാനറെ പ്രതാപവും ശക്തിയും. ബാന പുത്രിയായ് ഉഷ ഒരു രാത്രിയില്‍ അതി സുന്ദരനായ ഒരു ചെറുപ്പക്കാരനെ സ്വപ്നം കാണുന്നു ഉറക്കം ഉണര്‍ന്ന അവള്‍ അപ്പോഴേക്കും അവനില്‍ അനുരാഗ വിവശ ആയിക്കഴിഞ്ഞിരുന്നു താനും .

വള്ളത്തോള്‍ നാരായണ മേനോന്‍

ഇന്ദ്രസേന

ശിഷ്യനും മകനും " ഈ ടോപിക് തുടങ്ങിയത് പ്രധാനമായും നല്ല പുസ്തകങ്ങളെ ക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്ന് കരുതിയാണ്. മഹാ കവിത്രയങ്ങളില്‍ ഇഷ്ട്ടപെട്ട കവി ആര്.. കവിത ഏത് എന്നൊക്കെ ചോദിച്ചാല്‍ കുഴങ്ങി പോകും. എന്നാല്‍ മൂന്നു പേരുടെയും ചില കവിതകള്‍ എനിക്ക് വല്ലാതെ ഇഷ്ട്ടമാണ്. ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്.ഇത് ഒരു സ്ത്രീ എഴുതുന്നതാണ് .സ്ത്രീയുടെ കണ്ണില്‍ കൂടിയാണ് എന്റെ വില ഇരുത്തല്‍ പൂര്‍ണമായും പുരുഷന്മാരുടെ ആധിപത്യം ഉള്ള ഹരിശ്രീയില്‍ മറു ചിന്തകള്‍ ഉള്ളവര്‍ ഉണ്ടാവാം..

കുമാരനാശാന്‍

ഇന്ദ്രസേന

പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്താന്‍ വിഷമം ..അത്ര സ്നേഹമാണ് എനിക്ക് ആശാന്‍ കൃതികളോട് നളിനി ലീല തുടങ്ങിയ കടുത്ത വേദാന്ത പരമായ കൃതികളെ സ്നേഹമില്ല എങ്കില്‍ കൂടി അതീവ ശ്രദ്ധയോടെ വിഷയം തിരഞ്ഞെടുത്തും വാക്കുകള്‍ തിരഞ്ഞെടുട്ടും ചെതോഹരങ്ങലായ വാഗ് മായ ചിത്രങ്ങള്‍ കൊണ്ട് കവിത രചിച്ചും ഒരു മഹാ കാവ്യം എഴുതാതെ തന്നെ ആശാന്‍ മഹാ കവി ആയി വീണ പൂവ് ആശാന്റെ കാവിതകളില്‍ ആദ്യത്തേത്.. ഒരു വീണ പൂവുമായാണ് ആശാന്‍ കൈരളിയില്‍ എത്തിയത് എന്നാണു സത്യം "ഹാ പുഷ്പ്പമേ അധിക തുന്ഗ പദത്തില്‍ എത്ര ശോഭിച്ചിരു ന്നതയി രാജ്ഞി കണക്കയെ നീ ശ്രീ ഭൂവി ലസ്തിര അസംശയ മന്നു നിന്റെ യാ ഭൂതി എന്ത് പുനരിങ്ങു കിടപ്പിതോര്‍ത്താല്‍ " ...

ദുരവസ്ഥ

ഇന്ദ്രസേന

ജാതി വ്യവസ്ഥ കൂലം കുത്തി വാണിരുന്ന കാലം.. ഒരു ഗ്രാമത്തിലെ കിണറ്റില്‍ ..അവിടെ എല്ലാം ഹീന ജാതിക്കാര്‍ക്ക് വേറെ കുളവും കിണറും ആണ് പതിവ് വെള്ളം കൊരുകായായിരുന്ന ഒരു യുവതിയോട് ബുദ്ധ സന്യാസി ഒരു കൈ ക്കുംപില്‍ വെള്ളം ചോദിക്കുന്നു.ഹീന ജാതിക്കാരിയായ തന്നില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചാല്‍ സന്യാസിയെ ജാതിയില്‍ നിന്നും ഗ്രാമത്തില്‍ നിന്നും പുറത്താക്കും എന്നറിയാനുള്ള വിവേകം അവള്‍ക്കുണ്ട് അവള്‍ പറയുന്നു..ഞാന്‍ ചാമാര്‍ വശത്തില്‍ പെട്ടവള്‍ ആണ്. എന്റെ കയ്യില്‍ നിന്ന് അങ്ങ് ജലം വാങ്ങി കുടിച്ചു കൂടാ. സന്യാസിക്കു ഒരു കുലുക്കവും ഇല്ല.

Pages

Subscribe to RSS - indrasena