നക്ഷത്രങ്ങളെ കാവല്‍

പുസ്തക പരിചയം

പദ്മ രാജന്റെ എന്നെ വളരെ ആകര്‍ഷിച്ച രണ്ടു നോവലുകള്‍ ഉണ്ട്.. ഒന്ന് മരിക്കുന്നതിനു കുറച്ചു മുമ്പ് മാതൃഭൂമിയില്‍ വന്ന പ്രതിമയും രാജ കുമാരിയും .. അതിലും വളരെ മുന്‍പ് കുംകുമം വാരികയില്‍ വന്ന.. നക്ഷത്രങ്ങളെ കാവല്‍ വിഷയ ലമ്പടന്‍ ആയ പ്രഭു.. അവന്റെ ദുര്‍ നടപടികള്‍ അറിയാതെ അവനെ സ്നേഹിച്ച കല്യാണി കുട്ടി.. അച്ഛനില്ലാത്ത അവള്‍ അല്പവും ഭയക്കാതെ സിംഹത്തിന്റെ ഗുഹയില്‍ ചെല്ലുകയാണ്.. മൂന്നു വേശ്യകളും ആയി ധൂര്തടിച്ച ഒരു രാത്രിക്ക് ശേഷം .. മുല്ല പൂ പോലെ സുന്ദരി ആയ കല്യാണി കുട്ടിയും മുഴുകുടിയന്‍ ആയ അവനെ അവള്ക്ക് താങ്ങാന്‍ ആവുന്നില്ല .. കൂടെ ഉറങ്ങിയ അനേകം പെണ്ണുങ്ങളില്‍ ഒരുവള്‍ എന്നെ നിലയില്‍ അവളെ അവന്‍ ഉപേക്ഷിക്കുംപോഴും അവള്‍ക്കു കൂസലില്ല.. സുന്ദരിയും നല്ലവളും ആയ തന്റെ ഒരു കൂട്ടുകാരിയെ തന്നെ പ്രഭു വിവാഹം കഴിക്കാന്‍ തീരുമാനികുകയും ചെയ്തത്.. എന്നാല്‍ വിവാഹ ശേഷം അവള്‍ മരിക്കുന്നു സ്വത്തുക്കള്‍ മുഴുവന്‍ കയ്യടക്കി വച്ചിരുന്ന അമ്മാവന്റെ കയ്യില്‍ നിന്നും അവള്‍ കൂസലില്ലാതെ എല്ലാം തിരിച്ചു വാങ്ങുകയാണ്... സംശയം ഇല്ലാതെ കുടുംബം നടത്തുന്നു എന്നാല്‍ വിധി .. കല്യാണി ക്കുട്ടിയെ അവള്‍ ഈറ്റവും വെറുക്കുന്ന പ്രഭുവിന്റെ ഭാര്യാ പദവിയില്‍ തന്നെ എത്തിക്കുകയാണ്.. അവിടെ വച്ച് അവനെ കാര്‍ന്നു തിന്നുന്ന ഒരു മഹാ അര്‍ബുദം.. അവന്റെ രണ്ടാനച്ചന്‍.. അയാളെ അവള്‍ കണ്ടെത്തുന്നു.. മന ശക്തിയും..ആത്മ വിശ്വാസവും ഉള്ള കല്യാണി കുട്ടി രണ്ടാനച്ഛന്റെ നീളുന്ന കൈകളില്‍ നിന്നും തന്നെയും, അയാള്‍ക്ക്‌ വെറും അടിമയായി പോയ തന്റെ ഭാര്താവിന്യും രക്ഷിചെടുക്കുന്നു.. അതിനു അവള്‍ വലിയ വില കൊടുകേണ്ടി വന്നു.. ധൈര്യവും ചന്കൂട്ടവും.. ആത്മാഭിമാനവും ഉള്ള സ്ത്രീയുടെ ഒരു പ്രതീക മാണ് കല്യാണി കുട്ടി .. തനിക്കിഷ്ട്ടമില്ലാത്ത വര്‍മ്മയെ ആട്ടി ഓടിക്കാന്‍ ഒരു ഭയവും ഇല്ല.. ശിശുവിനെ പോലെ ദുര്‍ബലന്‍ ആയ ഭര്‍ത്താവിന്റെ ജീവിതത്തിലെ തിരുത്തല്‍ ശക്തിആകാന്‍ കഴിഞ്ഞെപ്പോഴും അവള്‍ അഹങ്കരിക്കുന്നില്ല .. ഒരു മുറിയില്‍ ആര്‍ക്കും വേണ്ടാതെ അടച്ചു കിടന്നിരുന്ന പ്രഭുവിന്റെ അമ്മയെ അവള്‍ കുടുംബത്തിലേക്ക് കൊണ്ട് വരുന്നു.. നീചനും ദുഷ്ട്ടനും ആയ വര്‍മ.. നാണിച്ചു തല കുനിച്ചു പടി ഇറങ്ങുന്നു.. പെണ്ണായാല്‍ എങ്ങിനെ ആവണം.. എന്ന് ചോദിച്ചാല്‍ നിസംശയം നമുക്ക് കാണിക്കാന്‍ പാകത്തില്‍ കാച്ചി കുറുക്കി ഉണ്ടാക്കിയ ഒരു നായിക

Tweet