നാരായണ
'നാരായണ' എന്ന് ഇംഗ്ലീഷില്‍ ആലേഖനം ചെയ്ത, പൂര്‍ണ്ണമായും മരത്തിന്റെ ഫ്രെയിം ഉള്ള ഷട്ടില്‍ ബാറ്റ് കൊണ്ട് കളിച്ചിട്ടുള്ളവര്‍ക്ക് സമര്‍പ്പണം.
- Read more about നാരായണ
- Log in or register to post comments
മൂവാറ്റുപുഴയുടെ ചരിത്രം
'നാരായണ' എന്ന് ഇംഗ്ലീഷില്‍ ആലേഖനം ചെയ്ത, പൂര്‍ണ്ണമായും മരത്തിന്റെ ഫ്രെയിം ഉള്ള ഷട്ടില്‍ ബാറ്റ് കൊണ്ട് കളിച്ചിട്ടുള്ളവര്‍ക്ക് സമര്‍പ്പണം.
ബാഡ്മിന്റണ്‍ കോര്‍ട്ടിലെ കാര്‍ത്തിക്ക് എന്ന ഞങ്ങളുടെ മക്കെന്ററോയെപ്പറ്റി ഞാന്‍ മുന്‍പൊരു കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കോര്‍ട്ടിലെ നിസ്സാര പിഴവിന് ബാറ്റ് വലിച്ചെറിയുന്ന, സ്വയം പിറുപിറുക്കുന്ന, റഫറിയോട് തട്ടിക്കയറുന്ന കളിക്കളത്തിലെ ചൂടന്‍ - സാക്ഷാല്‍ ജോണ്‍ മക്കെന്ററോ. തൊട്ടതിനും പിടിച്ചതിനുമൊക്കെ ചൂടാവുന്ന കാര്‍ത്തിക്കിന് ഈ പേരിട്ടത് ടെന്നീസ് കളിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന എന്റെ വല്ല്യച്ഛനും. മൂവാറ്റുപുഴയില്‍ നിന്നും ഇടക്കാലത്തേയ്ക്ക് അപ്രതീക്ഷിതമായി അമ്പലമുകളിലേയ്ക്ക് പറിച്ചുനടപ്പെട്ട എനിക്ക് ടെന്നീസ് എന്താണെന്നോ ഏതാണെന്നോ ഒരു പിടുത്തവുമുണ്ടായിരുന്നില്ല.
അന്നത്തെ ജൂൺ 16 ഒരു കള്ളനെപ്പോലെയാണ് കടന്നുവന്നത്. വട്ടം കൂടിയിരുന്നു സംസാരിക്കുന്നവരെ ഓരോരുത്തരെയായി അവൻ സൂക്ഷ്മനിരീക്ഷണം നടത്തിയിട്ടുണ്ടാവാം. ഒടുവിലൊരാളെ അതും അറിയപ്പെടുന്ന ഒരു ജനനേതാവിനെ തട്ടിയെടുക്കാനുള്ള നിശ്ചയദാർഢ്യത്തോടെ ഉച്ചകഴിയുംവരെ കാത്തുനിന്നിരുന്നു.
അതെ, അന്നു ആരും കാണാതെ മാറിനിന്ന് സ.എസ്‌തോസിനെ തട്ടിയെടുത്തുകൊണ്ടുപോയ ആ ജൂൺ 16.
ആദ്യം പറയട്ടെ. ജീവിതത്തിൽ ഞാൻ ശാരീരികമായി നന്നായിരുന്നത് മൂവാറ്റുപുഴയിലെ താമസക്കാലത്തായിരുന്നു. ജോലിഭാരമുണ്ടായിരുന്നു. ജോലിക്കുശേഷമുള്ള അലഞ്ഞുതിരിയൽ ധാരാളമുണ്ടായിരുന്നു. ഹോട്ടൽഭക്ഷണം സുഖകരമായിരുന്നില്ല. എന്നിട്ടും ആരോഗ്യം അത്രയും മെച്ചപ്പെടാനുള്ള കാരണം മൂവാറ്റുപുഴയാറ്റിലെ കുളി തന്നെ. പെരുമ്പടവം ശ്രീധരനോടൊന്നിച്ച് പുഴക്കരക്കാവിനു സമീപത്തെ ത്രിവേണിസംഗമത്തിൽ കുളിച്ചുകയറുമ്പോൾ അന്നൊക്കെ തോന്നിയിരുന്ന ഉന്മേഷം ഗംഗയിലും പമ്പയിലും കുളിച്ചപ്പോൾ മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ.
ബുദ്ധമതത്തിന്റെ പ്രാബല്യം അവസാനിക്കുന്നതുവരെ (എഡി 8-10) ഈ പ്രദേശങ്ങളിൽ ബുദ്ധ ജൈനമത വിശ്വാസികളുണ്ടായിരുന്നു. കുരുമുളക്, ചുക്ക്, കറുവാപ്പട്ട മുതലായ സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരം നടത്തിയിരുന്നു. കല്ലിൽ ക്ഷേത്രപുര (ജൈനമതത്തിന്റേത്) അയ്യപ്പൻ കാവുകളും (ബുദ്ധക്ഷേത്രങ്ങൾ) ആദ്യകാഘട്ടത്തിന്റെ അവശിഷ്ടങ്ങളാണ്. എഡി 8-ാം നൂറ്റാണ്ടിൽ വേദമതം പ്രബല്യം നേടി. ബുദ്ധമതാനുയായികുളം ജൈനമതക്കാരും വടക്കേ ഇന്ത്യിൽ നിന്ന് ധാരാളമായി കുടിയേറിയിട്ടുണ്ട് ബി.സി ആറാം നൂറ്റാണ്ടുമുതൽ ബുദ്ധമതത്തിന്റെ അനുയായികൾ തെക്കോട്ട് സഞ്ചരിച്ചു. വടക്കുപടിഞ്ഞാറൻ ഇൻഡ്യയിൽ നിന്നും ഇൻഡ്യയുടെ കിഴക്കേതീരത്തു നിന്നും ധാരാളം പേർ ഇവിടെ കുടിയേറി.
ഇവര്‍ ആലി സഹോദരന്മാര്‍;
അമ്പതുകളില്‍ തിരു-കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേദികളില്‍ ആലിസഹോദരന്മാരുടെ വിപ്ലവഗാനങ്ങള്‍ മുഴങ്ങിക്കേട്ടിരുന്നു. സമകാലിക രാഷ്ട്രീയസംഭവങ്ങളും കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതം വരച്ചുകാട്ടുന്ന ഗാനങ്ങള്‍. മാപ്പിളപ്പാട്ടിന്റെ ഇശലുകളില്‍ പ്രാസനിബന്ധനകള്‍ പാലിച്ചുകൊണ്ടെഴുതിയതായിരുന്നു ആ ഗാനങ്ങള്‍. വേദികളില്‍ അവര്‍ പാടിക്കഴിയുമ്പോള്‍ ജനങ്ങള്‍ കയ്യടിക്കുകയായിരുന്നില്ല. ആവേശപൂര്‍വ്വം എഴുന്നേറ്റുനിന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കും.
ഒരു ഭയങ്കരനായ കമ്മ്യൂണിസ്റ്റ് രാക്ഷസൻ വന്നിരിക്കുന്നു - പേരുകേട്ടാൽ ഭംഗിയുള്ളതെങ്കിലും - കെ.സി.ചന്ദ്രസേനൻ എന്നു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആരുടെയോ ശുപാർശയിന്മേൽ ലീഗ് കോട്ടയായ കാവുങ്കരപ്രദേശത്ത് ഒരു കെട്ടിടത്തിൽ താമസവും വൈദ്യശാലയും അദ്ദേഹം തുടങ്ങി. അദ്ദേഹത്തിന്റെ സഹധർമ്മിണി ഒരു കത്തോലിക്കായുവതിയാണ്. ഭിന്നജാതികളിൽപ്പെട്ട രണ്ട് അംഗങ്ങൾ ഭാര്യാഭർതൃ ബന്ധം പുലർത്തി ജീവിക്കുക അക്കാലത്ത് പുതുമയുള്ള ഒരു കാര്യമായിരുന്നു. ഭൂരിപക്ഷം മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന കാവുങ്കരയിൽ ഇതൊരു വിരോധാഭാസമായി ഞങ്ങളിൽ പലർക്കും തോന്നിത്തുടങ്ങി.
ഇന്ത്യയുടെ തെക്കേയറ്റത്ത് കിടക്കുന്ന നമ്മുടെ കൊച്ചുകേരളത്തിലെ ഒരു ചെറുപട്ടണമായ മൂവാറ്റുപുഴയ്ക്ക് വിദേശരാജ്യങ്ങളുമായി നേരിട്ടു വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്ന് കേട്ടാല്‍ പുതിയ തലമുറയ്ക്ക് അത്ഭുതം തോന്നിയേക്കാം. ചരിത്രാവശിഷ്ടങ്ങള്‍ അതാണു നമ്മളെ പഠിപ്പിക്കുന്നത്. മാറാടിയിലെ കൊടക്കത്താനം ഒരു വിദേശവ്യാപാര കേന്ദ്രമായിരുന്നെന്നും പില്‍ക്കാലത്ത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നമ്മുടെ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടത്തില്‍ വിദേശികള്‍ക്കുണ്ടായിരുന്ന കുത്തക നിറുത്തലാക്കിയെന്നും അതോടെ ആ വ്യാപാരകേന്ദ്രം പ്രായേണ ഉപേക്ഷിക്കപ്പെട്ടുപോയെന്നുമാണ് ചരിത്രം.