ഗോപി കോട്ടമുറിക്കൽ

"എസ്എഫ്‌ഐ സിന്ദാബാദ് ! ഈങ്ക്വിലാബ് സിന്ദാബാദ് ! "

ഗോപി കോട്ടമുറിക്കൽ

എസ്എഫ്‌ഐ രൂപീകരണസമ്മേളനത്തിന്റെ (1970ൽ) സമാപനപ്രകടനത്തിൽ പങ്കെടുക്കുവാൻ ഞങ്ങൾ 37 പേർ തിരുവനന്തപുരത്തിനു പോയി.

പച്ചപെയിന്റടിച്ച നല്ല കാലപ്പഴക്കമുള്ള ഒരു വാൻ ആണ് യാത്രയ്ക്കായി ഏർപ്പാട് ചെയ്തിരുന്നത്. എല്ലാവർക്കും ഇരിയ്ക്കാൻ സീറ്റില്ലാത്തതിനാൽ കുറച്ചുപേർ കമ്പിയിൽ തൂങ്ങിനിന്നു. ഒന്നുരണ്ടു മണിക്കൂർ ഇരുപ്പുകഴിഞ്ഞ് ഇരിക്കുന്നവർ എഴുന്നേറ്റ് കമ്പിയിൽ തൂങ്ങി നിൽക്കും. അതുവരെ നിന്നവർ ഇരിയ്ക്കും.

പുഴയൊഴുകുന്ന ശബ്ദം !

ഗോപി കോട്ടമുറിക്കൽ

അന്നത്തെ ജൂൺ 16 ഒരു കള്ളനെപ്പോലെയാണ് കടന്നുവന്നത്. വട്ടം കൂടിയിരുന്നു സംസാരിക്കുന്നവരെ ഓരോരുത്തരെയായി അവൻ സൂക്ഷ്മനിരീക്ഷണം നടത്തിയിട്ടുണ്ടാവാം. ഒടുവിലൊരാളെ അതും അറിയപ്പെടുന്ന ഒരു ജനനേതാവിനെ തട്ടിയെടുക്കാനുള്ള നിശ്ചയദാർഢ്യത്തോടെ ഉച്ചകഴിയുംവരെ കാത്തുനിന്നിരുന്നു.

അതെ, അന്നു ആരും കാണാതെ മാറിനിന്ന് സ.എസ്‌തോസിനെ തട്ടിയെടുത്തുകൊണ്ടുപോയ ആ ജൂൺ 16.

തോരാതെ പെയ്യട്ടെ ! ഇടിമിന്നൽ മായരുതെ !

ഗോപി കോട്ടമുറിക്കൽ

"ഇന്നു രാവിലെ എറണാകുളം ജെട്ടിയിൽ നടന്ന പ്രതിഷേധപ്രകടനത്തിനു നേതൃത്വം വഹിച്ച സ.എ.കെ.ജിയെ പോലീസ് ക്രൂരമായി മർദ്ദിച്ചു." ജനാധിപത്യവും പൗരാവകാശവും തകർത്തെറിഞ്ഞ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകൂടത്തിനെതിരെ പാർട്ടി ആഹ്വാനം ചെയ്ത സമരം ശക്തമായി നാടിന്റെ നാനാഭാഗങ്ങളിൽ നടന്നുവരികയാണ്."

മൂവാറ്റുപുഴയിലെ പാർട്ടികമ്മിറ്റിയിൽ സ.എൻ.കെ.റിപ്പോർട്ട് ചെയ്യുകയായിരുന്നു. അമ്പലക്കുന്നിലെ സദൻചേട്ടന്റെ പഴയ വീടിന്റെ മുകളിലെ ഇടുങ്ങിയ മുറി.

ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചിരുന്നു. ഒളിവിൽ പ്രവർത്തിയ്ക്കുന്ന ഡിസി നേതാക്കൾ ചേർന്നെടുത്ത തീരുമാനമാണു റിപ്പോർട്ട് ചെയ്യുന്നത്.

മര്യാദക്കാരനായ കള്ളൻ

ഗോപി കോട്ടമുറിക്കൽ

വണ്ടി രാത്രി പതിനൊന്നരയോടു കൂടി എത്തി. പതിനൊന്നു മണിക്ക് മൂവാറ്റുപുഴ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള കെഎസ്ആർടിസി എക്‌സ്പ്രസ്സാണ്‌. പിറവത്തു താമസിക്കുമ്പോൾ കൂത്താട്ടുകുളത്തു വന്നാണ് ബസ്സിൽ കേറുന്നത്. നേരത്തെ തന്നെ ഫോണിൽ എംഎൽഎ പാസ്സ് നമ്പർ പറഞ്ഞാൽ മതി. എത്ര തിരക്കുണ്ടെങ്കിലും ഒരു സീറ്റൊഴിച്ചിടും.

രണ്ടുപേർക്കുള്ള സീറ്റിനടുത്തേക്ക് ഞാനെത്തുമ്പോഴെ ഇടതുവശം ചേർന്നിരുന്ന മധ്യവയസ്‌കൻ എന്റെ സീറ്റൊഴിഞ്ഞു തന്നു. പാന്റ്‌സും ഇൻസർട്ട് ചെയ്ത സ്ലാക്കും ധരിച്ച് കാഴ്ചയിൽ മാന്യനായ അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. 

"സാറു തിരുവനന്തപുരത്തേക്കാണോ?" അയാൾ ചോദിച്ചു.

നാഡീസ്പന്ദനം നിശ്ചലമായ നാൽപ്പത്തെട്ടു മണിക്കൂർ

ഗോപി കോട്ടമുറിക്കൽ

അവിചാരിതമായാണ് ഞാൻ സ.സുരേന്ദ്രന്റെ 1990 ലെ ഡയറിക്കുറിപ്പ് വായിക്കാനിടയായത്. 
(സ.പി.സുരേന്ദ്രൻ നായർ - നാട്യങ്ങളില്ലാത്ത ഒരു പച്ച മനുഷ്യൻ. 70-ൽ പാർ'ി അംഗമായി. ശരിയെു തനിക്ക് തോന്നുന്ന എതു കാര്യവും ആരുടെ മുഖം കറുത്താലും വേണ്ടില്ല പറയേണ്ട സമയത്ത് പറഞ്ഞിരിക്കും. കൂത്താട്ടുകുളം പാർട്ടി എസി അംഗമായ നമ്മുടെ 'ചുള്ളൻ' സ.സുമിത്തിന്റെ അച്ഛൻ. ഇപ്പോൾ പെരുവംമുഴിയിൽ ഒരു ചെറിയ കട നടത്തുു)


1990 ഒക്‌ടോബർ 17 ബുധനാഴ്ച. സുരേന്ദ്രന്റെ കൈപ്പടയിലെഴുതിയ ഡയറിക്കുറിപ്പ് ഇങ്ങനെയായിരുു.

Subscribe to RSS - ഗോപി കോട്ടമുറിക്കൽ