ആര്യാവർത്തം ഭരിക്കുന്ന രാവണൻ

രാവണന്‍
ആണ് ശരിയെന്നും
രാക്ഷസനാണ്
രാജാവെന്നും 
അവടെ നീതിയാണ്
ന്യായമെന്നും 
അവരുടെ  ന്യായമാണ് 
സത്യമെന്നും 
 
അവരുടെ സത്യമാണ് 
സീതയെന്നും 
വേതാളങ്ങള്‍ 
രക്തം കുടിച്ചു കൂകി ആര്‍ക്കുംപോള്‍ 

ആര്‍ത്തട്ടഹാസങ്ങള്‍ക്കിടയില്‍   
 
 ന്യായ  സിംഹാസനങ്ങള്‍ 
കസബിന്റെ
ജന്മ ദിനങ്ങള്‍ ആഖോഷിക്കുമ്പോള്‍ 

രാക്ഷസ ചിരികള്‍..
താഴ്വരകളില്‍  അലയടിക്കുമ്പോള്‍ 
 
സീതമാര്‍ 
കൊട്ടര ഗേഹങ്ങളിലെ    
പളുങ്ക്  കിടപ്പ് മാടങ്ങളില്‍ 
ദാസിമാരായി 
അലങ്കരിക്കപെടുമ്പോള്‍ 
  
ആര്യാവര്‍ത്തമേ 
നിന്റെ ശരികള്‍..
 
അഹങ്കാരത്തിന്റെ..
ധിക്കാരത്തിന്റെ 
പിടിച്ചെടുക്കലിന്റെ
ആക്രമത്തിന്റെ 
പരപുച്ഛത്തിന്റെ 

ആ 
രാവണനിലേക്ക് വീണ്ടും 
തിരികെ 
പോവുകയാണോ

Tweet