രണ്ടാമൂഴം-- എം.ടി.വാസുദേവന്‍ നായര്‍

മഹാ ഭാരതത്തിലെ അത്ര തിളക്കമുള്ള കഥാപാത്രങ്ങളില്‍ ഒന്നല്ല ഭീമന്‍ പാണ്ഡവരില്‍ രണ്ടാമന്‍. ധര്‍മ ചിന്തയുമായി യുധിഷ്ട്ടിരന്‍, തിളങ്ങുന്ന വില്ലുമായി അര്‍ജുനന്‍, വില്ലനില്‍ വില്ലനായ സുയോധനന്‍, ചാതുരിയും മിഴിവുമായി കൃഷ്ണന്‍.. പിന്നെ സൌന്ദര്യവും ശോഭയുമായി ദ്രൌപദിയും.. അവര്‍ എല്ലാം അരങ്ങു അടക്കി വാഴുമ്പോള്‍ പുറകില്‍ ആക്കപെട്ട ഭീമന്റെ കണ്ണീരാണ് ഈ കഥ മഹായാനത്തില്‍ പുറകില്‍ മരിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ജനതയെയും രാജ്യത്തെയും വിട്ടു മുന്നോട്ടു നീങ്ങുന്ന പാണ്ടവര്‍ സ്ഥിത പ്രഞ്ഞ്നായി അവര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ആദ്യം പാഞ്ചാലിയാണ് തളര്‍ന്നു വീഴുന്നത് അറിയാതെ ഭീമന്‍ അവളുടെ അടുത്തേക്ക് ചെല്ലുകയാണ് ചുരുളഴിയുന്നത് മനോഹരമായ ഒരു നിശബ്ദ പ്രണയ കഥ കൂടിയാണ് പാണ്ഡവരില്‍ ഭീമന് മാത്രമാണ് പഞ്ചാലിയോടു ഇത്രയേറെ പ്രണയം ഉണ്ടായിരുന്നുള്ളൂ താനും എന്നിട്ടും മൂപ്പ് മുറ അനുസരിച്ച് അവന്റെ ഊഴം രണ്ടാമത് മാത്രം.. അവളുടെ കിടപ്പറയില്‍ ചെല്ലാന്‍ തനിയെ നൊന്തു പിടക്കുന്ന ഭീമന്റെ അദമ്യ പ്രണയത്തിന്റെ തീക്ഷ്ണ കഥ കൂടിയാണ് ഈ പുസ്തകം മഹാ ബലവാനായ ഭീമന്റെ നിങ്ങള്‍ കേട്ട കഥകള്‍ പലതും തികച്ചും അതിശയോക്തി തന്നെ എന്ന് ഭീമന്‍ നമ്മോടു പറയുന്നു സ്തുതി പാoകര്‍ , പാടി പെരുപ്പിച്ച ,പൊലിപ്പിച്ച കഥകള്‍ ആണവ ബക വധം എല്ലാം സത്യം അതൊന്നും ആയിരുന്നില്ല തന്നെ സുയോധനനുമായി യുദ്ധം കാട്ടില്‍ അലയുമ്പോള്‍ ഭീമന്റെ റോളില്‍ കയറിയാണ് ആ കുടുമ്പം മുഴുവന്‍ ദൂരങ്ങള്‍ താണ്ടിയത് രാക്ഷസിയായ ഭാര്യയുടെ ഉദാത്തവും നിസാഹായവും ആയ തന്നോടുള്ള ആരാധനയും സ്നേഹവും.. അത് വേണ്ടത്ര തിരിച്ചു നല്‍കിയോ.. താമര പൂവിന്റ്റ് സുഗന്ധമുള്ള മറ്റൊരു സുന്ദരിയോടുള്ള കാമ വൈവശ്യത്തല്‍ അവളെ താന്‍ വേണ്ടത്ര സ്നേഹിച്ചുവോ ആരെങ്കിലും ഈ മഹാ ബലവാനെ മനസിലാക്കിയിരുന്നോ ഈ പുസ്തകത്തിന്റെ കഥ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും എന്നാണു കരുതിയതെങ്കില്‍ തെറ്റി ഇത് ഒരു ചൂണ്ടു പലക മാത്രം ഈ പുസ്തകത്തിന്റെ, ഭംഗി , സൌകുമാര്യം,, ഹൃദയാവര്‍ജകത ഇവയെല്ലാം അറിയാന്‍ ഇത് വായിക്കുക തന്നെ വേണം ചില പുസ്തകങ്ങള്‍ വായിച്ചില്ലെങ്കില്‍ നമുക്ക് മലയാളി എന്ന് പറയാന്‍ യോഗ്യത ഇല്ല എം ടി യുടെ ഈ പുസ്തകം ആത്തരത്തില്‍ ഒന്നാണ് വായിച്ചു നോക്കൂ മഹാ ഭാരതത്തിന്‌ ഒരു പുത്തന്‍ ഭാഷ്യം mahayana To Yudhishthira who was leading the way, Bhima, one of the brothers, said, "Behold, O King, the queen has fallen. " The king shed tears, but he did not look back. "We are going to meet Krishna," he says. "No time to look back. March on. " After a while, again Bhima said, "Behold, our brother, Sahadeva has fallen. " The king shed tears; but paused not. "March on," he cried. One after the other, in the cold and snow, all the four brothers dropped down, but unshaken, though alone, the king advanced onward.

Tweet

Comments

കൃഷ്ണദ്വൈപായനന്‍ എന്ന വേദവ്യാസന്‍റെ വാചാലമായ മൌനങ്ങള്‍ എം ടി പൂര്‍ണ്ണതയിലെത്തിക്കുന്നു . യുദ്ധാനന്തരം ആകെ ആകുലചിത്തനായ യുധിഷ്ഠിരന്‍ തനിക്ക്‌ സിംഹാസനം വേണ്ടെന്നും രണ്ടാമനായ ഭീമന്‍ തന്നെ അതിനു യോഗ്യന്‍ എന്നും പറയുന്നുണ്ട് . പിന്നീട്‌ യുധിഷ്ടിരന്‍റെ സ്ഥാനാരോഹണചടങ്ങാണ്. അതിനിടയില്‍ പലതും സംഭവിച്ചിരിക്കാം. ഇത്തരം മൌനങ്ങളെ എം ടി തനതായ ആഖ്യാനപാടവത്തോടെ വര്‍ണ്ണിച്ചിരിക്കുന്നതു വായിക്കൂ .