ഓണം

ഓണം അത് ഒരു ആഘോഷം മാത്രമല്ല.. വര്‍ണങ്ങളുടെ ഒരു മേളനം കൂടി ആണ് ചാര നിരത്തില്‍ ഉള്ള പൂച്ച പൂവ് തൂവെള്ള തുമ്പ പൂവ് ചുവന്ന ചെത്തി പൂവ് കുള കുല ആയി അശോക ചെത്തി.. മഞ്ഞയും ചുവപ്പും ഒരു കുലയില്‍ തന്നെ സമ്മേളിക്കും കൊങ്ങിണി പൂക്കള്‍ നല്ല മഞ്ഞ കോളാമ്പി പൂക്കള്‍ എല്ലാം തലേന്നേ പറിച്ചു വയ്ക്കും.. പൂക്കൂട ഉണ്ടാക്കുന്നവര്‍ ഓണത്തിന് മുമ്പെ തന്നെ കുഞ്ഞു പൂക്കൂട കള്‍ കൊണ്ടു തരും.. നാലു തരം പൂവുകള്‍ അതില്‍ ഇടാം രാവിലെ പ്രാതല്‍ എന്ന് പറഞ്ഞു എന്തെങ്കിലും വാരി കഴിച്ചു അങ്ങ് ഇറങ്ങുകയാണ്പൂക്കൂട എവിടെയും നുഴഞ്ഞു കയറാന്‍ ഉള്ള ഒരു ലൈസന്‍സ് ആണല്ലോ കപ്പ പാടത്തു ധാരാളം പൂച്ച പൂക്കള്‍ ഉണ്ടാവും കപ്പയുടെ ചുവട്ടില്‍ മണ്ണ് മാന്തി കിഴങ്ങ് ഇളക്കി എടുത്തു.തോട്ടില്‍ കഴുകി അതാണ്‌ ശാപ്പാട് പിന്നെ കീര്‍ി പഴം ഞാറ പഴം, കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം സമൃദ്ധി ആയി ഉണ്ടാവുന്ന മുള്ളിന്‍ പഴം പടക്കം പൊട്ടിക്കാന്‍ പടക്ക ചെടി കുല കുല ആയി പൂക്കള്‍ ഉണ്ടാവുന്ന ആ ചെടി കുറ്റി കാട്ടിലും പാറ പുറത്തു ഒക്കെ ആണ് കാണുക അതിന്റെ മൊട്ടു പറിച്ചു പടക്കം പൊട്ടിച്ചും ഗ്രാമം മുഴുവന്‍ അലഞ്ഞു നടക്കും അതിനിടയില്‍ കാണുന്ന പൂക്കളെല്ലാം കൂടയില്‍ ആവും പിന്നെ മടക്ക യാത്ര ആണ് ചെറു തോടുകളില്‍ പിടയുന്ന പരല്‍ മീനുകള്‍ അമ്മയുടെ കച്ചമുണ്ടില്‍ അവയെ കോരിയെടുക്കാന്‍ ഉള്ള ശ്രേമം ആണ് ആയുസ് അറ്റവര്‍ അപ്പോള്‍ തന്നെ ഞങ്ങളുടെ വലയില്‍ വീഴും അതിനെ ചെറു വിരലുകളാല്‍ പരിശോധിച്ച് .. മറിച്ചും തിരിച്ചും നോക്കിപിന്നെ വീണ്ടും വെള്ളം നിറഞ്ഞ പാടത്തേക്കു എറിഞ്ഞു കളഞ്ഞു ഗ്രാമത്തിലെ ഒരു കൊച്ചു വെള്ള ചാട്ടം ഉണ്ട് .. അവിടെ അതിന്റെ സൌന്ദര്യം അല്ല നോക്കുന്നെ കൊച്ചു കുഴികളില്‍ ഏതെങ്കിലും പാവം മീന്‍ വീണു കിടപുണ്ടാവും.. അതിനെ എടുത്തു കരക്കിട്ട് ചിലപ്പോള്‍ വയറു വീര്‍ത്തിടുന്ടെങ്കില്‍ അത് കീറി നോക്കി മുട്ടയുണ്ടോ എന്ന് പരിശോധിച്ചും അങ്ങിനെ ചിരിച്ചും കളിച്ചും ഒരു തിരക്കും ഇല്ലാതെ മഴയെങ്കില്‍ അതങ്ങ് നനഞ്ഞും പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വെള്ളം അടിച്ച് തെറിപ്പിച്ചു ആകെ നനഞു കുളിച്ചു ഉച്ചക്ക് ഊണ് കഴിക്കാന്‍ വരാതെ.. വൈകീട്ട് ചായക്ക്‌ എത്താതെ ഒരു പതിനാലു കാരി വീട്ടില്‍ തിരിച്ചെത്തുകയാണ് പിന്നെ വിചാരണ ആണ് വൈകീട്ട് മേല്‍ കഴുകി നാമം ചൊല്ലണം .. അത് നിര്‍ബന്ധമാണ്‌ പക്ഷെ മുറ്റത്ത് നിന്നും അകത്തേക്ക്ഇതു വരെ കയറാന്‍ ഒത്തിട്ടില്ല .. അങ്ങിനെ പമ്മി നില്‍ക്കുകയാണ് അമ്മ അപ്പോഴാണ്‌ അടുകളയില്‍നിന്നും പുറത്തു വന്നത് എന്നെ ആകെ ഒന്നു നോക്കി മുടി കെട്ടി വൈക്കൂ പെണ്ണെ ഭദ്രകാളി... അമ്മ ഒന്ന് മുരണ്ടു ദൈവമേ..പോക്ക് തന്നെ.. മുതിര്‍ന്നവരുടെ ഒരു ഭീകര ലോകത്തില്‍എന്റെ ഏക അത്താണി അമ്മയാണ്.. ഏറ്റവും വലിയ ശത്രു നേരെ മൂത്തചേച്ചിയും.. .. കുശുംബിന്റെ പര്യായം മുടി കെട്ടുന്നത്പണ്ടേ എനിക്ക് അത്ര ഇഷ്ട്ടമല്ല.. എന്നല്ല.. അത് ആവശ്യമാണ്‌ എന്ന് ഒരു തോന്നലും ഇല്ല എന്നാല്‍ മറ്റുള്ളവര്‍ക്ക് മുടി അഴിച്ചിട്ടു എന്നെകണ്ടു കൂടാ. മുടി കെട്ടി വൈകൂ,മുടി കെട്ടി വൈകൂ.. എന്ന് എല്ലാവരും എന്നെ കാണുമ്പോള്‍ പറയും.. മുടി കെട്ടില്‍ താനേ ചെന്നു.. രാവിലെ കെട്ടിയ റിബ്ബണ്‍ എപ്പോഴോഅഴിച്ചിരുന്നു.. പിന്നെ അതെവിടെയോ പോയി എന്ന്തോന്നുന്നു ചൂടു കൂടിയപ്പോള്‍ ഒരു വാഴ വള്ളി കൊണ്ടുകെട്ടിയതാണ്‌. എന്നാല്‍ അത് താഴേക്ക് ഊര്‍ന്നുപോന്നിരിക്കുന്നു. വാഴ വള്ളി വലിചിട്ടതുംമുടി ഊര്‍ന്നു വിടര്‍ന്നു . എന്തോ താഴെ വീണു. നീണ്ട ഇറയത്തു കൂട്ട ചിരി മുടിയില്‍ നിന്നും ഒരു പരല്‍ മീന്‍ താഴേക്ക്‌ചാടുന്നു. അത് നിലത്തു കിടന്നു ഒന്നു പിടഞ്ഞു "ഇവള്‍ മുല്ല പൂവിനു പകരം ഇപ്പോള്‍ പരല്‍ മീന്‍ ചൂടാന്‍ തുടങ്ങി അല്ലെ" അത് കുഞ്ഞേട്ടന്റെ കളിയാക്കള്‍ ആ ദുഷ്ട്ടന്‍ ജോണ്‍ അവന്റെ പണിയാണ്.. വെള്ള ചാട്ടത്തില്‍ കളിച്ചുനടന്നപ്പോള്‍ അവന്‍ എപ്പോള്‍ അത് തലയില്‍ ഇട്ടു ആവോ അമ്മയുടെ ദേഷ്യം തെര്‍മോ മീറ്റരില്‍ എന്ന പോലെ കൂടുകയാണ്. "ഇനി ആ മുടി ഒന്നു മണത്തു നോക്കെടി ഉളുമ്പ് നാറ്റം ആവും എന്റെ കൂടെകിടെകേണ്ട ഇന്നു." അമ്മ. ആദ്യത്തെ ശിക്ഷ "എടാ ഇവള്‍ എവിടെ ആയിരുന്നു ഇതുവരെ എന്ന് ചോദി കെട" അതെന്താ അമ്മ ചോദിച്ചാല്‍ പറയില്ല.. ഏട്ടനെ കൊണ്ട് ചോദിപ്പിക്കണോ? പാപ്പ ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ് അത് ഇപ്പോള്‍..അന്ന് അങ്ങിനെയല്ല തോന്നുക "അത് ശെരി അപ്പോള്‍ നേതാവ് വന്നോ?". എവിടെ ആയിരുന്നു ഇത് വരെ "? കുറെ കൊച്ചു പിള്ളേര്‍.. അവരിലെ മൂത്ത ആള്‍ .. അതുകൊണ്ട് എന്നെ വിളിക്കുന്ന പേരാണ്നേതാവ് .. പൂ പറിക്കാന്‍ പോയി" "എപ്പോള്‍?" "9 മണിക്ക്" "ഇപ്പോള്‍ എത്ര മണി അയി"? ആറു മണി " " രാവിലെ എന്താ കഴിച്ചേ"? "പൂട്ടും പയറും" പിന്നെ? ""കപ്പ" "എവിടുന്നു" ??????? മറുപടി എന്ത് പറഞ്ഞാലും കുഴപ്പമാണ്. മനിക്കതുകാരുടെ കപ്പ പാടത്തു നിന്ന്മോഷ്ടിച്ച് എന്നാല്‍ കുഴപ്പം തന്നെ അവര്‍ പുതു പണക്കാര്‍.. നമ്മളോഅമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍കിരിയാത്ത് സ്ഥാനി തറവാട്ടുകാര്‍ "ആരെയും ഒന്നിയം ആശ്രയികരുത്"" അന്യന്റെ വഹ കക്കരുത്" . അങ്ങോട്ട്‌ കൊടുക്കുക അല്ലാതെ ആരില്‍നിന്നും ഒന്നും ഇങ്ങോട്ട് വാങ്ങരുത്.." "നുണ പറയരുത് " ഇതെല്ലം വീടിലെ പത്തു കല്പനകള്‍ ആണ് ഒപ്പയോടു നുണ പറയില്ല നേര് പറഞ്ഞാല്‍ ശിക്ഷ ഇല്ല എന്നാണുവീടിലെ നീതി പാപ്പയോട്‌ ആരും നുണ പറയാറും ഇല്ല അത്ര സാത്വികന്‍ ആണ് "ആരുടെ കപ്പ തോട്ടത്തില്‍ കയറി"? "പൂച്ച പൂ പറിക്കാന്‍"ഒന്ന് മാറ്റി പിടിച്ചു നോക്കി ..രേക്ഷയില്ല "ആരുടെ" "മനിക്കത് കാരുടെ " അവരുടെ കപ്പ പറിച്ചോ നീ ഇല്ല ..മാന്തിയതെയുള്ളൂ .. എന്ന് വച്ചാല്‍ കപ്പ അങ്ങിനെ തന്നെ നില്‍ക്കും.ചുവട്ടിലെ കിഴങ്ങ് മുഴുവന്‍ ഞങള്‍ ഇസ്ക്കും അയാളില്ലയിരുന്നോടി അവിടെ ..ആ പട്ടാളക്കാരന്‍ "അയാള്‍ ഒരു പട്ടാളക്കാരന്‍ ..കയ്യില്‍തോക്കും ആയാണ് നടക്കുന്നെ അറിയില്ലെടി നിനക്ക് പോത്തെ " "എടീ നമ്മുടെ കപ്പ തോട്ടത്തില്‍ കയറി ആതോക്കുകാരന്‍ കപ്പ പിഴുതാല്‍ നിനക്ക് ഇഷ്ട്ടമാവുമോ ? "ഇല്ല നമ്മുടെ വാഴ കുല അയാള്‍ വെട്ടിഎടുത്താല്‍ നീ സമ്മതിച്ചു കൊടുകുമോ ഇല്ല... എന്‍റെ സ്വന്തം വാഴ ഉണ്ട്തോട്ടത്തില്‍ അതിലെങ്ങാന്‍ തൊട്ടാല്‍ ആതോക്ക് കാരന്‍ വിവരം അറിയും അയാളെന്താ പൊന്നാണോ വിളയിക്കുന്നെ ആരെങ്കിലും കപ്പ തോട്ടത്തി കയറിയാല്‍അയാള്‍ എന്ത് ചീത്തയാണ്‌ പറയുന്നേ വടി കൊണ്ടു തല്ലാന്‍ വരും.. ഓടിക്കും അതെല്ലാമാണ്‌ അയാളുടെ തോട്ടത്തില്‍കയറാന്‍ ഇത്ര ഹരം "കൊച്ചിമ്പ കുട്ടി " സ്നേഹത്തോടെ പപ്പാ വിളിക്കുന്നു "നമുക്ക് വേദനിക്കുന്ന പോലെതന്നെയാണ് അവര്‍ക്കും" "വിശന്നാല്‍ ഇവിടെ വന്നു ഊണ്കഴികണം " "അല്ലാതെ കപ്പ കക്കരുത്.." "ഉവ്വ " അത്രയുമേ മറുപടി പറഞ്ഞുള്ളൂ കക്കില്ല ഇനി കക്കില്ല മനസ്സില്‍ ഉറപ്പികുകയും ചെയ്തു "നമ്മുടെ വാഴ കുല അയാള്‍ വെട്ടിയാല്‍എന്താവും സ്ഥിതി"? "അത് പോലാവും" "ചെയ്തത് തെറ്റ് തന്നെ അല്ലെ"? "അതെ" തെറ്റ് തന്നെ... തെറ്റ് തന്നെ നൂറു പ്രാവശ്യം തന്നോടു തന്നെആവര്‍ത്തിച്ചു "ഇനി ഇങ്ങനെ ഒക്കെ ചെയ്യുമോ"? "ഇല്ല പാപ്പേ ..ഉറപ്പു " ആ കാര്‍ത്തി ചേച്ചി തേങ്ങ പൊതിക്കാന്‍ആളെ വേണം എന്ന് പറഞ്ഞു ഇവിടെവന്നിരുന്നു കാര്‍ത്തി ചേച്ചി തോക്ക് ചേട്ടന്റെ ഭാര്യ ആണ് നീ നാളെ പോയി നിന്റെകിന്കരന്മാരുമായി ഒരു നൂറു തേങ്ങപൊതിച്ച്‌ കൊടുക്കണം അയാള്ക്ക് നടുവ് പാടില്ല .. അതോണ്ടാ ഉവ്വ വിനയത്തോടെ തലയാട്ടി പകരത്തിനു പകരം അവരുടെ കപ്പ മോഷ്ട്ടിച്ചു എങ്കില്‍ പകരം അവര്‍ക്ക് തേങ്ങ പൊതിച്ച്‌ കൊടുക്കണം .. ബൈബിളിലെ സോളോമോന്‍ രാജാവ് മാറി നില്ക്കും പാപ്പയുടെ നീതി ബോധത്തില്‍ ജോണ്‍കഴുവേറി എടാ ആ തേങ്ങ നീ പൊതിക്കും ഇല്ലെങ്കില്‍ എന്റെ പേരു ഇന്ദു എന്നല്ല.... മനസ്സില്‍ കുറിച്ചു "ശെരി എന്നാ പോയി പോയി കുളിക്കൂ.. ഇരുട്ട് വീണു " ഇനിയും ഒത്തിരി കടമ്പകള്‍ ഉണ്ട് എന്നാല്‍ കുളം അതെന്റെ ഏറ്റവും പ്രീയപ്പെട്ട സ്ഥലമാണ് അത് നാളെ

Tweet