Religion is the opium of the people

വാളെടുത്തു വെട്ടേണ്ട സമയത്ത് മനുഷ്യന്‍ ചിന്തിക്കുന്നു.. എനികായി ദൈവം നീതി നിര്‍വഹിക്കും.. എനിക്കായി ദൈവം പക തീര്‍ക്കും.. എന്റെ ദുഃഖങ്ങള്‍ ദൈവത്തിനു ഞാന്‍ നല്‍കുന്നു.. അവന്‍ അത് പരിഹരിച്ചു തരും.. പ്രവാചകന്മാരും മന്ത്രവാദികളും ദൈവ പ്രതി പുരുഷന്മാര്‍ ആയി മധ്യസ്ഥ പ്രാര്‍ഥന നടത്തുന്നു.. സംസ്കൃതത്തില്‍ , അറബിയില്‍, ലാറ്റിനില്‍ ,, അവര്‍ ദൈവത്തോട് നമ്മുടെ പ്രശ്നങ്ങള്‍ പറയുന്നു .. മതം മനുഷ്യനെ എങ്ങിനെ ഉത്ത പുരുഷന്‍ അല്ലാതെ ആക്കുന്നു എന്ന് ഉള്ളതിന് ഒരു ഉത്തമ ഉദാഹരണം പറയാം നന്മ നിറഞ്ഞ മറിയം മുപ്പതു പ്രാവശ്യം ചൊല്ലി കൊന്ത എത്തിച്ചു കിടന്നോളൂ.. നിന്റെ സഹോദരനെ കൊന്നെ പാപം ഞാന്‍ ഇതാ തീര്‍ത്ത്‌ തന്നിരിക്കുന്നു എന്ന് ക്രിസ്ത്യാനിയോടു പുരോഹിതന്‍ പറയുന്നു.. ഇറ്റലിയില്‍ കൊലപാതകങ്ങളും മറ്റു ഗുണ്ട സംഘങ്ങളും എത്രയോ കൂടുതല്‍ ആണ് കൊട്ടേഷന്‍ സംഘങ്ങളുടെ ആചാര്യന്മാര്‍ അവരാണ്.. അവര്‍ക്ക് ഭയമേ ഇല്ല..എന്ത് പാപവും അവിടെ തീര്‍ത്ത്‌ കൊടുക്കാന്‍ ആള്‍ക്കാര്‍ ഉണ്ട് എല്ലാത്തിനും മതം എളുപ്പ വഴിയില്‍ പ്രതി ക്രിയകള്‍ കണ്ടു പിടിക്കുന്നു.. പതിനേഴു കോടി രൂപ മുടക്കി യാഗം നടത്തുന്നു.. മഴ പെയ്യിക്കാന്‍.. നഗരത്തിലെ മരങ്ങള്‍ വെട്ടി മുറിക്കപെട്ടതിനെ കാണാന്‍..ഇവര്‍ക്ക് കണ്ണില്ല അതിനു പകരം മരം വച്ച് പിടിപ്പിക്കാന്‍ അല്ല അവര്‍ ശ്രേമിക്കുന്നത് നഗര വന വല്‍ക്കരണം.വന പാലനം..ഇതൊന്നുമല്ല അവര്‍ കണ്ട എളുപ്പ വഴി. മതം എങ്ങിനെ മനുഷ്യനെ മയക്കുന്ന കറുപ്പായി തീരുന്നു എന്ന് കണ്ടില്ലേ ആധുനിക ഭാരതത്തില്‍ മതം അപകടകാരിയായ അന്തക വിത്താണ് തന്നില്‍ തന്നെ തന്റെ മരണത്തിന്റെ ബീജവും കൂടി കരുതുന്നവര്‍ .അന്യ മത പാതകം.,നിന്ദ ,വൈരം ഇവയെല്ലാം മത അനുയായി എന്നാ നിലയില്‍ തന്റെ കടമയായി കരുതുന്നവര്‍ .. ഞാന്‍ എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ അല്ല എന്നാ ലാഖവം..ഒരു നല്ല ആട്ടിന്‍ കുട്ടിയെ വെട്ടി അരുതാല്‍ പ്രീതി പെടുന്ന ദൈവം..സഹോദര വധത്തിനും മാപ്പ് കൊടുക്കുന്നു ഹിന്ദുക്കളുടെ കോടതിയില്‍ നീതി ലഭിക്കില്ല എന്ന് മുസ്ലിമുകള്‍ കരുതുന്നു..പാക്കിസ്ഥാനില വിവാഹ പ്രായമായ ഹിന്ദു പെന്‍ കുടികളെ മുസ്ലിം പുരുഷന്മാര്‍ തട്ടി കൊണ്ട് പോയി മത പരിവര്‍ത്തനം ചെയ്തു വിവാഹം കഴിക്കുന്നു ജൂതരും അറബികളും ഒരു തുണ്ട് ഭൂമിക്കും സ്വന്തം മതം അനുശാസിക്കുന്ന നിയമങ്ങള്‍ക്കും കീഴ്പെട്ടു അങ്ങോട്ടും ഇങ്ങോട്ടും അതി നിഷ്ട്ടുരമായി കൊന്നു തീര്‍ത്ത്‌ കൊണ്ടിരിക്കുന്നു..ഒരു ഇസ്രായേലിയെ കൊന്നാല്‍ ഗാസയില്‍ അന്ന് ഉത്സവം ആണ് പലസ്തീനികളുടെ രേക്ത്തിനായി അഞ്ചു വയസായ ജൂത ബാലന്‍ പോലും കൊതിക്കുന്നു കറുത്തവരെ ഇന്നും അസ്പ്രുശ്യര്‍ ആയി കാണുന്ന വെള്ളക്കാര്‍ ... .യൂറോപ്പിലും മറ്റും പല മുന്നോക്ക രാജ്യങ്ങളിലും അപ്പാര്തീടിന്റെ വര്‍ണ്ണ വിവേചനത്തിന്റെ അദൃശ്യ കരങ്ങള്‍ എന്നും അപമാനിക്കുന്ന ഏഷ്യന്‍ വംശജര്‍..കറുത്തവര്‍ . എന്താണ് മതം കാലിക ലോകത്തില്‍ നമുക്കായി വച്ച് നീട്ടുന്നത് എന്ന് മനസിലായില്ലേ.. അതിനിടയില്‍.. മത നിരപേക്ഷതയുടെ ചെറിയ തുരുത്തുകള്‍ ആണ് മാര്‍ക്സിസം നമുക്കവ കടലില്‍ താഴത്തെ കാത്തു വൈക്കാം മനുഷ്യ സ്നേഹത്തിന്റെ ഒരു ചെറു തെളി നീരുവ .. അതാണ്‌ മാര്‍ക്സിസം നമുക്കത് വറ്റി പോകാതെ ഒഴുകാന്‍ അനുവദിക്കാം മനുഷ്യനെ ഒന്നായി കാണുന്ന ലോകത്തെ ഒരേ ഒരു പ്രകാശ നാളം.. അതാണ്‌ മാര്‍ക്സിസം നമുക്കത് കെടാതെ സൂക്ഷിക്കാം നമുക്കതില്‍ മുറുകെ പിടിക്കാം

Tweet