ആട് ജീവിതം --ബെന്യാമിന്‍

പുസ്തക പരിചയം

തുറന്നു പറയാമല്ലോ ആധുനിക എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നെ പോലെ കുറച്ചു പ്രായമായവര്‍ക്ക് വലിയ ബാലി കേറാ മലകള്‍ ആവും .ഒന്നാമതു ആടിനെ വര്ണിചിട്ടു അത് പട്ടിയാണ് എന്ന് സമര്തിക്കുന്ന അവരുടെ രീതി എനിക്കത്ര ദഹിക്കാറില്ല തന്നെ. എന്നാല്‍ സാഹിത്യ അക്കാദമി അവാര്‍ഡു കിട്ടിയ പുസ്തകം അല്ലെ.. വാങ്ങിയേക്കാം എന്ന് കരുതി വാങ്ങിയതാണ് ഈ പുസ്തം മരുഭൂമിയിലെ ഒരു ആടുമേക്കല്‍ കേന്ദ്രത്തില്‍ പെട്ട് പോയ ഒരു മലയാളി യുവാവിന്റെ കരളലിയിക്കുന്ന കഥയാണ്‌ ഇത് അധികം വിദ്യാഭ്യാസം ഇല്ലാതെ മുപ്പതിനായിരം രൂപ വളരെ കഷ്ട്ടപെട്ടു ഉണ്ടാക്കി മരുഭൂമിയില്‍ എത്തിയിട് ക്രൂരനായ ഒരു അറബിയുടെ കയ്യില്‍ പെടുന്ന ഒരു മുസ്ലിം ചെറുപ്പക്കാരന്‍ ആടുകളുടെ ഇടയില്‍ മറ്റൊരു ആടിനെ പോലെ ഒരു പക്ഷെ അതിലും വൃത്തികെട്ടു വര്‍ഷങ്ങളോളം കുളിക്കാതെയും പല്ല് തക്കതെയും ശൌചം ചെയ്‌താല്‍ കഴുകാതെയും.. പിന്നെ ഒരു രക്ഷകന്‍ എത്തിയപ്പോള്‍ ദിവസങ്ങള്‍ മരുഭൂമിയില്‍ നടന്നു മരണം മുന്നില്‍ കണ്ടപ്പോള്‍ മണല്‍ കാറ്റിനു കൂട്ടുകാരനെ നേദിച്ച്.. നഗരത്തില്‍ എത്തിച്ചു അപ്രത്യക്ഷയ മായ ഒരു രക്ഷകന്റെ അത്ഭുത കഥകൂടി ആണ് ഇത് തികച്ചും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കഥ ഇന്നത്തെ യുഗത്തില്‍ ഈ ലോകത്ത് ഇങ്ങനെയെല്ലാം നടക്കുന്നു എന്ന് നമുക്ക് വിശ്വസിക്കാന്‍ ആവില്ല തന്നെ നിങ്ങള്‍ വായിച്ചു തന്നെ തീരണം ഈ പുസ്തകം

Tweet