ചങ്ങമ്പുഴ - രമണന്‍

പുസ്തക പരിചയം

" ഹൃദയത്തില്‍ അലിയുന്ന നിലാവ് പോലെ മനോഹരമായ ശൈലി പ്രേമം തുളുമ്പുന്ന മനോഹര ഗീതകങ്ങള്‍ മലയാളിയുടെ എന്നേക്കും പ്രീയപ്പെട്ട ഈ സ്നേഹ ഗായകന് നമുക്ക് എന്ത് പേരാണ് നല്‍കുവാന്‍ കഴിയുക അതാണ്‌ ചങ്ങമ്പുഴ ബ്രൌനിങ്ങിനെ പോലെ അയത്ന ലളിതമായി നെഞ്ചില്‍ തട്ടുന്ന മനോഹര പദാവലികളോടെ ചങ്ങപുഴ അദ്ദേഹത്തിന്റെ കവിതകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം ഇതൊരു പഠനം ഒന്നുമല്ല. എന്നെ വല്ലാതെ ആകര്‍ഷിച്ച കവിതകള്‍ രമണന്‍ "അങ്കുശമില്ലാത്ത ചാപല്യമേ നിന്നെ മന്നില്‍ അംഗനയെന്ന് വിളിക്കുന്നു നിന്നെ ഞാന്‍ " എന്ന് അവതാരികക്ക് എഴുതിയത് ഇതിലാണ് "മലരണി കാടുകള്‍ തിങ്ങി വിങ്ങി മരതക കാന്തിയില്‍ മുങ്ങി മുങ്ങി കരളും മിഴിയും കവര്‍ന്നു മിന്നി കറയറ്റോരാലസ്സല്‍ ഗ്രാമ ഭംഗി " അവിടെ കയ്യില്‍ മുരളിയുമായി ഒരു ആട്ടിടയന്‍ നമ്മുടെ നാട്ടില്‍ ഉണ്ടോ ഇങ്ങനെ ആട്ടിടയന്മാര്‍. യൂറോപ്പില്‍ നിന്നും വന്ന ആരണ്യക കവിതകളുടെ ഒരു സ്വതന്ത്ര അനുകരണം ആയിരുന്നു യഥാര്‍ഥത്തില്‍ രമണന്‍ സുന്ദരിയായ ചന്ദ്രിക ..ധനിക അവള്‍ക്കു അജപാല ബാലനില്‍ ഉണ്ടായ പ്രണയം.. അതും എന്ത് മഹത്തായ പ്രണയം അവന്‍ പറയുന്നുണ്ട് "എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും സങ്കല്‍പ്പ ലോകമല്ലീ യുലകം സംഗീത സാന്ദ്രമാം മാനസങ്ങള്‍ ഇങ്ങോട്ട് നോക്കിയാല്‍ ഞെട്ടുമേതും ഖോര സമുദായ ഗൃധ്ര നേത്രം കൂരിരുട്ടത്തും തുറിച്ചു നില്‍പ്പൂ " "എങ്കിലും ചന്ദ്രികേ ലോകമല്ലേ പങ്കില മാനസര്‍ കാണുകില്ലേ" "തുച്ചനാ മെന്നെ നീ സ്വീകരിച്ചാല്‍ ലച്ചനു മമ്മക്കും എന്ത് തോന്നും " "കൊച്ചു മകളുടെ രാഗ വായ്പ്പില്‍ അച്ചനുമമ്മക്കു മെന്തുതോന്നാന്‍ " ഒന്നാ വനത്തിലെ കാഴ്ച കാണാന്‍ എന്നെയും കൂടൊന്നു കൊണ്ട് പോമോ നിന്നെ യൊരിക്കല്‍ ഞാന്‍ കൊണ്ട് പോകാം.. ഇന്ന് വേണ്ടിന്നു വേണ്ടോമലാളെ " പിന്നെ കാര്യങ്ങള്‍ എല്ലാം തകിടം മറിയുന്നു. ഒരു പാടു കൂറ്റന്‍ വളര്‍ത്തുനായയും മായി ഒരു ധനികന്‍ ,സുന്ദരന്‍ അവളെ വിവാഹം കഴിക്കാന്‍ എത്തുകയായി. അവള്‍ അല്‍പ്പം ചഞ്ചല പെടുന്നുണ്ട് മരിച്ചാലോ..പിന്നെ ഓര്‍ത്തു വേണ്ട "എന്ത് വന്നാലു മെനിക്കാസ്വദിക്കണം മുന്തിരിചാറു പോലുള്ളോ രി ജ്ജീവിതം" അവന്‍ ഇനി എന്നെ ഒരു സഹോദരിയെ പോലെ കാണും എന്ന് ആശ്വസിക്കുകയും ചെയ്യുന്നു പാവം കാമുകനോ അവന്റെ കാര്യം തുലോ വിഷമം തന്നെ അവന്‍ ജീവന്‍ വെടിയുക ആണ് "മണി മുഴക്കം സമയമായ് മാരണ മണി മുഴക്കം .. വിട തരൂ പോട്ടെ ഞാന്‍ " ആ മണി മുഴക്കം കേരളത്തിന്റെ കവിത ചരിത്രത്തില്‍ ഉണ്ടാക്കിയ കൊടുംകാട്ടുകള്‍ ചില്ലറയല്ല. യാഥാസ്ഥിക കവികളുടെ പാടി പ്പതിഞ്ഞ വൃത്തങ്ങള്‍ ക്കകത്ത് നിന്നും കവിതയെ യൂറോപ്പിലേക്കും അതിനുമപ്പുറം അനന്ത വിഹായസ്സിലെക്കും കൊണ്ട് പോയി കവി മാത്രമല്ല പാടത്തെ കൊയ്ത്തുകാരികള്‍..ഈണത്തില്‍ പാടി ഈ കവിതയെ ജനകീയ വല്ക്കരിക്കുകയും ചെയ്തു.നാടന്‍ പാടുകളുടെ ശീലുകളില്‍ നിന്നും അക്ഷരം അഭ്യസിക്കാത്തവരുടെ ചുണ്ടില്‍ എത്തി ആ അധൂനിക കവിത എന്നതാണ് ഏറ്റവും മഹനീയം പ്രതികള്‍ അടിച്ചു ഇറങ്ങി വിറ്റു പോയി അല്ല രമണന്‍ പോപ്പുലര്‍ ആയത് ആളുകള്‍ പാടി കേട്ടാണ്

Tweet