ഇന്ന് ഒരു നല്ല ഞായര്‍
ഇന്നി പോകുന്നതിനു മുന്‍പ് ഒരു നല്ല പുസ്തകം
അതിനെ ക്കുറിച്ച് എഴുതാം എന്ന് കരുതി പുസ്തക അലമാരിയിലേക്ക് നോക്കി
ഏറ്റവും താഴെ തട്ടില്‍ ഇരിക്കുന്നു
ചേതന്‍ ഭഗത്
വലിയ സന്തോഷമായി
പൊതുവേ എനിക്ക് ഭാരതീയരായ എഴുത്തുകാരുടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുക വലിയ മടുപ്പാണ്
"ഹാസ് ബീന്‍ "(has been ) ,"ഹാഡ് ബീന്‍ "മുട്ടിയിട്ടു നടക്കാന്‍ വഴിയുണ്ടാവില്ല
ഈസ് ,വാസ് എല്ലായിടത്തും നമുക്ക് നാവില്‍ തടയും
വളരെ ചെറിയ പദ സഞ്ചയികയും
ആയിരം നല്ല പുസ്തകങ്ങള്‍ എങ്കിലും വായിക്കാതെ ഇംഗ്ലീഷില്‍ നോവല്‍
എഴുതാന്‍ പുറപ്പെടുന്നവന്റെ ഭാഷ പരമായ കഴിവ് കേടും
എല്ലാം ആണ് കാരണം .
എന്നാല്‍ എന്നെ പലപ്പോഴും നല്ല സിനിമാകളിലെക്കും സംഗീതത്തിലേക്കും എത്തിക്കുക വീട്ടില്‍ പ്രവീണ്‍ ആണ്
അവനാണ് പറഞ്ഞത്
ചിറ്റെ ഇത് ക്ലാസ്സ് സാധനം ആണ് ..വായിക്കാതെ ഇരിക്കരുത്
ഒരു വിരുന്നിനു പോയപ്പോള്‍ അവ്വിടുത്തെ മകള്‍ എനിക്കവളുടെ കയ്യിലുള്ള കോപ്പി തന്നു
പൊതുവേ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മാര്‍ ബുക്ക് കണ്ടാല്‍ ഓടും.
ഈ(e) ബുക്ക് ആണേല്‍ വായിക്കാം എന്ന നിലപാടുകാര്‍ ആണ്
അത് കൊണ്ട് തന്നെ അവരുടെ ഇടയില്‍ വലിയ പ്രചാരം കിട്ടിയ നോവല്‍ കൊള്ളാമായിരിക്കും എന്നൊരു ചിന്തയും വന്നു.
എന്നാല്‍ മൊത്തം ചോരയില്‍ ഉള്ള indi ---ഇംഗ്ലീഷ് എഴുത്തുകാരെ ക്കുറിച്ചുള്ള ഒരു ബഹുമാന ക്കുറവു മാറ്റി വച്ചതും ഇല്ല
അങ്ങിനെയാണ് ത്രീ ഇടിയട്ട്സ് വായിക്കാന്‍ ഇടയായത്
പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ ഏതാണ്ട് വൈകീട്ട് ഏഴു മണിയായി
അങ്ങേരുടെ വേറെ ബുക്സും ഉണ്ട്
എന്നാല്‍ അതും വായിച്ചു കളയാം
അപ്പോള്‍ തന്നെ വേഷം മാറി ഇറങ്ങി
ഡി സി ബൂക്സിനു എറണാകുളത്തു രണ്ടു മൂന്നു ഷോറൂമുകള്‍ ഉണ്ട്
അതില്‍ എല്ലാം കയറി ഒന്‍പതു മണി ആയപ്പോഴേക്കും ബാക്കി ഇറങ്ങിയ പുസ്തകങ്ങള്‍ എല്ലാം തപ്പി എടുത്തു
ഒരു തരം സിനിസിസം ..
അതിനോട് അടുക്കാവുന്ന നിര്‍മമതയോടെ പുസ്തകങ്ങള്‍ വായിക്കുന്ന
എന്നെ പോലെ ഒരു കടുത്ത വായന ഭ്രാന്തിയില്‍
(അമ്പതു പുസ്തകം വായിച്ചാല്‍ അതില്‍ ഒരെണ്ണം പോലും നല്ല വായനാനുഭവം തരാതെ നമ്മെ നിരാശര്‍ ആക്കുമ്പോള്‍ ഉണ്ടാവുന്നതാണ് ഈ സിനിസിസം )
വളരെ ശക്തമായ അനുരണനങ്ങള്‍ ഉണ്ടാക്കി ഈ പുസ്തകങ്ങള്‍ എങ്കില്‍
നിങ്ങള്‍ കരുതുക ഇത് ഒരു നല്ല പുസ്തകവും അയാള്‍ കഥ എഴുതാന്‍ അറിയുന്ന ഒന്നാം തരം ഒരു കഥാകാരനും ആണെന്ന്
ഇത് സിനിമ ആയി വളരെ പോപുലാര്‍ ആയി .
എന്നാല്‍ അത് ചേതന്റെ പുസ്തകങ്ങളുടെ ഒരു സങ്കലനം ആണ് എന്നാണു തോന്നിയത്
(IIT )യില്‍ പഠിക്കാന്‍ എത്തുന്ന അതി മിടുക്കന്മാരായ കുറച്ചു വിദ്യാര്തികളുടെ അതി രസകരമായ കഥയാണ് ഈ പുസ്തകം
അധൂനിക തലമുറയുടെ മോഹങ്ങള്‍, മോഹ ഭംഗങ്ങള്‍..
ആധുനിക വിദ്യഭ്യാസ സമ്പ്രദായം ജയിലിനേക്കാള്‍ വിദ്യാര്‍ഥികളെ പീടിപ്പികുന്ന അറവു ശാലകള്‍
ആയി മാറുന്നതിന്റെ ഒരു നേര്‍ ചിത്രം
തലയില്‍ മാത്രമല്ല ഹൃദയത്തിലും ശാസ്ത്രം ഉള്ളവന്‍ ആണ് ഇതിലെ നായകന്‍
കാരണം അവന്‍ തന്റെ പഠന വിഷയത്തെ സ്നേഹിക്കുന്നത് ഒരു വയറ്റു പിഴപ്പിനുള്ള ഉപകരണം ആയല്ല
അവനെ തന്നെ കൊല്ലുന്ന തരത്തില്‍ ഉള്ള ഒരു അന്വേഷണ ത്വരയുടെ ,കടുത്ത അഭിവാഞ്ചയുടെ ഭാഗമായാണ്
മൂന്നു കൂട്ടുകാര്‍
ഒരേ സമയം ഹോസ്റ്റലില്‍ ഒരു മുറിയില്‍ താമസിക്കാന്‍ എത്തുകയാണ്
അവര്‍ പരീക്ഷ പാസായി പുറത്തു പോകുന്നത് വരെയുള്ള സംഭവങ്ങള്‍
രസ ചരട് പൊട്ടാതെ ഹൃദ്യമായി നമുക്ക് തരുന്നു നോവലിസ്റ്റ്
കഥ വൈകീട്ട് വന്നു വിശദമായി പറഞ്ഞു തരാം
ഇപ്പോള്‍ പോകട്ടെ
കുറച്ചധികം കാര്യങ്ങള്‍ ചെയ്തു തീര്കേണ്ട ദിവസമാണ്
