വാഴക്കുല

പുസ്തക പരിചയം

സ്നേഹ ഗായകന്‍ എന്ന വിശേഷണം എന്ത് കൊണ്ടും ചങ്ങമ്പുഴ അര്‍ഹിക്കുന്നു എന്നതാണ് വാസ്തവം
യഥാര്‍ത്തത്തില്‍ യവന സ്വാധീനം ആ കവിതകളില്‍ ഒരു അന്തര്‍ധാരയും ആണ്.എന്നല്ല യൂറോപ്പിന്റെ അന്നത്തെ നവീന കവിത ധാരകള്‍ നമുക്ക് കവിയുടെ രചനകളില്‍ കാണാം.കീറ്റ്സ്, ബ്രൌണിംഗ് ,ഷെല്ലി തുടങ്ങിയവര്‍ കവിയെ വളരെ നന്നായി തന്നെ സ്വാധീനിച്ചിട്ടും ഉണ്ട്
ലീലാവതി കവിയെ ഓര്ഫുസ് എന്ന് വിളിച്ചത് എന്ത് കൊണ്ടും ഉചിതമായ വിശേഷണം തന്നെ
ഇനി നമുക്ക് റൊമാന്റിക് ആയ ചങ്ങമ്പുഴയില്‍ നിന്ന് മനുഷ്യ സ്നേഹി ആയ ചങ്ങമ്പുഴയെ ഒന്ന് നോക്കാം
രക്ത പുഷ്പ്പങ്ങള്‍ എന്ന സമാഹാരത്തിലെ
വാഴക്കുല
മലയാള സാഹിത്യ നഭസ്സില്‍ ഒരു കൊടുംകാറ്റു തന്നെ ഉയര്‍ത്തിയതാണ്
ജന്മി കുടിയാന്‍ ബാധം നില നിന്നിരുന്ന കാലം.
ഓരോ ജന്മിയും തന്റെ പണിക്കാര്‍ക്ക് പറമ്പില്‍ തന്നെ എവിടെ എങ്കിലും അല്‍പ്പം സ്ഥലം കാണിച്ചു കൊടുത്ത് അതില്‍ ഒരു പുര വയ്ക്കാന്‍ അനുമതി കൊടുക്കും.പറമ്പിലെ മുളം കൂട്ടത്തില്‍ നിന്ന് രണ്ടു മുളയും അത് കീറി വാരിയാക്കി മേല്‍ക്കൂരയ്ക്ക് ഉപയോഗിക്കാം
പനയില്‍ നിന്നും മൂന്നോ നാല പനയോലയും ,മൂത്ത് വീഴാറായി നില്‍ക്കുന്ന ഒരു അടക്കാമരവും കൊടുക്കും
കുറച്ചു മണ്ണ് കൂട്ടി ഇട്ടു തറ പൊക്കി ചുറ്റോടു ചുറ്റും
മെടെഞ്ഞ തെങ്ങോല കൊണ്ട് മറച്ചു
വാരി കൊണ്ട് മേല്‍ക്കൂര കെട്ടി മീതെ പനയോല മേഞ്ഞു ഒരു കുടുമ്പം അവിടെ താമസം തുടങ്ങുകയാണ്,
ആ കൊച്ചു കുടില്‍ അവന്റെ സ്വന്തമാണ്.
അതിനപ്പുറം അത് ജന്മിയുടെ ഭൂമി തന്നെ
വെറും കുടിയാന്‍
ഈ എം എസ്‌ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ കൊണ്ട് വന്ന ഏറ്റവും സമഗ്രമായ ഒരു ഭൂ പരിഷക്കരണം ഇങ്ങനെ കുടിയാന്മാര്‍ ആയി കഴിയുന്നവര്‍ക്ക് പത്തു സെന്റു ഭൂമി വീതം ജന്മികള്‍ നല്‍കണം എന്നതായിരുന്നു.
അങ്ങിനെ ഭൂ രഹിത ആയിരുന്ന ഒരു കര്‍ഷക തൊഴിലാളികള്‍ ആദ്യമായി അഞ്ചു സെന്റോ പത്തു സെന്റോ സ്ഥലത്തിന്റെ യജമാനന്മാര്‍ ആയി
ആ ഭൂമി ഒരു തരത്തില്‍ ഒരു വിമോചനം തന്നെ ആയിരുന്നു .
അത് പണയം വച്ച് അവര്‍ക്ക് നല്ല വീടുകള്‍ പണിയാം.കച്ചവടത്തിന് സ്ഥലം പണയം വൈക്കം.എല്ലാത്തിനും ഉപരിയായി അടിമത്വം എന്നതിന്റെ മറ്റൊരു പേരായ കുടിയാന്‍ എന്ന പേരില്‍ നിന്നും ഒരു മോചനം ..
അതായിരുന്നു ഭൂ നിയമം നമുക്ക് തന്നത്.
അടിയാന്മാര്‍ ഇല്ലാതായ ഒരു നവ യുഗം
ലോകത്തെ തന്നെ ഏറ്റവും പുകഴ്ത്തപെടുന്ന ഒരു സാമൂഹ്യ വ്യവസ്ഥ ഭാരതത്തില്‍ മറ്റെങ്ങും ഇല്ലാതെ കേരളത്തില്‍ മാത്രം വികസിക്കാന്‍ കാര്യവും ഈ നിയമം ആണ് എന്ന് നിസംശയം പറയാം.ബംഗാളും ത്രിപുരയും എല്ലാംവളരെ കാലം ഇടതു ഭരണത്തില്‍ ആയിട്ടും അവിടെ ഈ സാമൂഹ്യ വികസനം എത്താതിരുന്നതും ഇത് കൊണ്ടാണ്.സമൂഹത്തിലെ താഴെ തട്ടില്‍ ഉള്ളവര്‍ക്ക് വികസനം എത്തിക്കുന്നതില്‍ അവര്‍ക്ക് വന്ന പരാജയം തന്നെയാണ് ഇത്

"മലയ പുലയനാ മാടത്തിന്‍ മുറ്റത്തു
മഴ വന്ന നാളൊരു വാഴ നാട്ടു
മനതാരിലാശകള്‍
പോലതിലോരോരോ
മരതക കൂമ്പു പൊടിച്ചു വന്നു
അരുമ കിടാങ്ങളില്‍ ഒന്നയതിനെയു
മഴകി പുലക്കള്ളി ഓമനിച്ചു
ഉഴുകുവാന്‍ രാവിലെ പോകും മലയനും
മഴകിയും പോരുമ്പോളന്തിയാവും
ചെറു വാഴ തയ്യിനു വെള്ള മോഴിക്കുവാന്‍
മറവി പറ്റാരില്ലവര്‍ക്ക് ചെറ്റും "

അങ്ങിനെ വാഴ വളര്‍ന്നു

വലുതായി ..അതില്‍ ഒരു കുല വിരിഞ്ഞു
പിന്നെ കുടുമ്പത്തിന്റെ പ്രതീക്ഷ മുഴുവന്‍ ആ കുലയില്‍ ആണ്
കുട്ടികള്‍ പകല്‍ മുഴുവന്‍ വെയിലത്ത് ആ വഴ ചുവട്ടില്‍ ആണ് കളിയും
പൊരി വെയിലില്‍ ആരും നോക്കാനില്ലാതെ ആ കൊച്ചുങ്ങള്‍ വെള്ളം പോലും കുടിക്കാനോ
കൊടുക്കാനോ ആരുമില്ലാതെ കളിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് സങ്കടം വരാത്തത്

"അവശന്മാരാര്തനമാരാലംബ ഹീനന്മാര്‍
അവരുടെ സങ്കട മാരരിയാന്‍
അവരര്ഥ നഗ്നന്മാരാതപമഗ്നന്മാര്‍
അവരുടെ പട്ടിണിയെന്ന്‌ തീരാന്‍
..........
ഉമി നീറിരക്കാതി പാവങ്ങള്‍ ചാവുമ്പോള്‍
ഉദക ക്രിയ പോലും ചെയ്തിടെണ്ട
മദ മത്ത വിത്ത പ്രതാപമേ
നീ നിന്റെ മദിരോല്‍സവങ്ങളില്‍ പങ്കു കൊള്ളൂ "

എന്ന് കവി അരിശം കൊള്ളുന്നു
കുല വെട്ടാറായി .നല്ല മുഴുത്ത ഒന്നാം തരാം കുല.
അത് വെട്ടി പഴുപ്പിക്കുന്നതിനെ കുറിച്ച് വലിയ സംസാരങ്ങള്‍ ആണ് വീട്ടില്‍ നടക്കുന്നത്
വലിയ സ്വപ്നങ്ങളും ,ആഗ്രഹങ്ങളും,വെല്ലു വിളികളും ..
മലയനും കുല വെട്ടാന്‍ തിടുക്കമായി

അവരോമല്‍ പൈതങ്ങള്‍ക്ക ങ്ങിനെയെങ്കിലും
മവനൊരു സമ്മാന മേകാമല്ലോ
അരുതവനെല്ല് നുറുങ്ങി യത്നിക്കില്
മരവയര്‍ കഞ്ഞിയവര്‍ക്ക് നല്കാന്‍
ഉടയോന്റെ മേടയില്ണ്ണികള്‍ പഞ്ചാര
ചുടു പാലടയുണ്ട്റങ്ങിടുമ്പോള്‍
അവനുടെ കണ്മണി കുഞ്ഞുങ്ങള്‍ പട്ടിണി
ക്കലായണ മുച്ച ക്കൊടും വെയിലില്‍

എന്നാല്‍ ജന്മി ആ കുല കണ്ടു മോഹിച്ചിരുന്നു
അത് തന്റെ വീട്ടിലേക്കു വെട്ടി എത്തിച്ചു കൊടുക്കാന്‍ മലയനോട് പറയുകയാണ്
കുല വെട്ടുന്നത് കാണുമ്പൊള്‍ പിള്ളേര്‍ സന്തോഷം കൊണ്ട് തുള്ളിചാടുകയാണ്
ഇന്ന് തന്നെ പഴുപ്പിക്കാന്‍ വിക്കും പഴം തിന്നാം എന്നെല്ലാം ഉള്ള ശിശു സഹജമായ പ്രതീക്ഷകള്‍
മലയന്‍ ഒരു പ്രേതം പോലെയായി പോയി
കൊച്ചു കുട്ടികളോട് എന്ത് പറയും.
ഈ വ്യവസ്ഥയെ കുറിച്ച് അവര്‍ക്ക് എന്തറിയാം
കവി പൊട്ടി തെറിക്കുകയാണ്

"അഴിമതി,യക്രമ,മത്യന്ത രൂക്ഷമാ
മാപരാധം,നിശിത മാമശനി പാതം
കളവെന്തെന്നറിയാത്ത പാവങ്ങള്‍ പൈതങ്ങള്‍
കനിവറ്റ ലോകം കപട ലോകം "

----------------------
-------------------------
"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍ "

എന്ന് പാടി കവി പിന്മാറുന്നു
ഹൃദയ ദ്രവീകരണ ശക്തിയുള്ള കവിത തന്നെ
അധകൃതന്റെ അഹം ബോധത്തിലെക്കുള്ള ആദ്യത്തെ ചവിട്ടു പടി ആയിരുന്നു ഈ കവിത
മലയാള സാഹിത്യത്തിലെ ഒരു വെള്ളിടി
ജന്മിയുടെ സപ്ത മഞ്ചത്തില്‍ നിന്നും കവിത ഇതാ
പുലയന്റെ പുല്‍ ക്കുടിലില്‍
ഒരു ഞെട്ടലോടെയാണ്
കേരളം ഈ കവിതയെ സ്വീകരിച്ചത്
അല്ല രണ്ടു കയ്യും നീട്ടി വാരി മാറോടു ചേര്‍ത്തത്
വായിച്ചിരിക്കുക തന്നെ വേണം ഈ കവിത
നമ്മള്‍ ,
മലയാളികള്‍
സ്പന്തി ക്കുന്ന അസ്ഥി മാടം ,പാടുന്ന പിശാശു ..
രണ്ടും എന്നെ അത്ര ആകര്‍ഷിച്ചില്ല
എന്നാല്‍
ദേവ ഗീത
നിരന്തരം എന്റെ കാല്‍പ്പനിക ഹൃദയം തേടി കൊണ്ടേ ഇരിക്കുന്നു എന്നതാണ് വാസ്തവം
ജയ ദേവന്റെ ഗീത ഗോവിന്ദം മലയാളത്തില്‍ അത്ര പ്രാചാരം ഉള്ള ഒരു സംസ്കൃത കാവ്യം ആയിരുന്നില്ല
അതി മൃദുലമായ ഒരു പ്രണയ ഭക്തി വിരഹ കാവ്യം ആണ് ഗീത ഗോവിന്ദം
അതിനു ചങ്ങമ്പുഴ നല്‍കിയ പരിഭാഷ
രാധയുടെയും കൃഷ്ണന്റെയും അഭൌമ പ്രണയത്തിന്റെ തീരാ ക്കുതിപ്പുകള്‍
അതാണാ കാവ്യം
" പൂക്കാലം വന്ന കാലം പ്രണയ വിവശയായ്
കൃഷ്ണനെ തേടി,പിച്ചി --
പ്പൂക്കള്‍ക്കൊപ്പം മൃദുത്വം കലരു മവയവം
സര്‍വവും താന്തമായി
അക്കാന്താരാന്തരത്തില്‍ ,ത്വരയോടു മദനാ- വേശ വൈവശ്യ മുളച്ചേ -
ന്നുള്‍ കാമ്പില്‍ ദീപ്തമാകും രതിയോടുഴറമാ
രാധയോടോതി തോഴി
അവിടെയക്കാണുന്ന കാഴ്ച യെന്താ-
ണയി സഖി രാധേ നീയങ്ങു നോക്കൂ "
കാത്തിരിക്കുന്ന രാധയുടെ ശ്രദ്ധ തിരിച്ചു വിടാന്‍ ആയി തോഴി വളരെ ശര്മിക്കുന്നു
എന്നാല്‍ കൃഷ്ണന്‍ എത്തിയിട്ടില്ല
രാധക്ക് ദേഷ്യം വന്നിട്ട് സഹിക്കുന്നില്ല
ആ കഥയാണ് ദേവ ഗീത

ദിവ്യ ഗീതം
ബൈബിള്‍ പറയുന്ന സോളമന്‍ ഗീതങ്ങളുടെ മനോഹര ചിത്രങ്ങളാണ്

"പല ദിക്കില്‍ ത്തിരക്കി ഞാന്‍ ---ഹാ പക്ഷെ
ഫലമില്ല കണ്ടില്ലെന്‍ കാമുകനെ
തടവെന്യേ നഗരത്തില്‍ റോന്തു ച്ചുട്ടീടുമ
ത്തവണ പ്പറാവുകാര്‍ കണ്ടിതെന്നെ
ഈണ്ടല്‍ പൂണ്ടവരോട് ചോദിച്ചേ "നാരാനും
കണ്ടായോ നിങ്ങളെന്‍ കാമുകനെ "
ചങ്ങപുഴയുടെ സ്ത്രീ വര്‍ണന അത് ഇവിടെ പകര്‍ത്തി എഴുതിയാല്‍
നല്ല രസമായിരിക്കൂമ്
അത്ര മനോഹരമാണ് ഉപമകളും വാക്കുകളുടെ ഭംഗിയും എല്ലാം

"കണ്ടാലും സുന്ദരി യാണായി നീ ..യോമനെ
കണ്ടാലും കമനീയ രൂപിണി നീ
അയി നിനക്കുണ്ടല്ലോ കുഞ്ഞരി പ്രാവിന്
ള്ളഴകേലും മിഴികള്‍ മുടിച്ചുരുകള്‍ക്കുള്ളില്‍ "

-----------------------
"ചെമ്പട്ട് നൂല്‍ തിരി പോലാണ് നിന്‍ ചുണ്ടുക-
ളിമ്പമിയട്ടുന്നവയാം നിന്‍ മൊഴികള്‍
കുനു കൂന്തല്‍ ചുരുളുകള്‍ ക്കുള്ളി .ലൊരു മാതള
ക്കനിയല്‍പ്പ മാണ ക്കവിള്‍ ത്തടങ്ങള്‍ "

പിന്നെ അങ്ങിനെ അങ്ങിനെ
അതെല്ലാം ഞാന്‍ എഴുതി തന്നിട്ട് വായിക്കാം എന്ന് കരുതേണ്ട
തന്നത്താന്‍ പുസ്തകം തപ്പി എടുത്തു വായിച്ചാല്‍ വായിക്കാം

Tweet