ഇവൾ യെശോദ ..നിത്യ കന്യക

ഹേ കന്യക വധൂവേ 

നിനക്ക്നിന്റെ പ്രിയനേ കാണേണ്ടേ 
കാട്ടിൽ... 
പേമാരിയിൽ ....
ഇരുളിൽ 
നിന്നെ ഉപേക്ഷിച്ചവൻ 
രാജ്യംവാഴുന്നതറിയുന്നില്ലേ 
വധൂവേ ഇനി മതി നിൻ കാത്തിരിപ്പ്


ഹേ ബാലികാ വധൂവേ 
നിന്റെ മുടിയിഴകൾ 
വെളുത്തുവല്ലോ 
മര്യാദ രാമൻ വാഴും പാവന കാലം 
അവനായി നീ വീണ്ടും 
അഗ്നിയിൽ സ്നാനം ചെയ്തു പരിശുദ്ധ ആവുമോ 
വധൂവേ ഇനി മതി നിൻ കാത്തിരിപ്പ് 

ഹേ വൃദ്ധ വധൂവേ 
ആ നേർത്ത മൂടുപടം മാറ്റൂ 
പ്രിയൻ നിന്റെ മുഖം കാണട്ടെ 
വന വാസത്തിന്റെ നീണ്ട വർഷങ്ങൾ 
കഴിഞ്ഞില്ലേ 
വധൂവേ ഇനി മതി നിൻ കാത്തിരിപ്പ്

ഹേ കുലവധുവേ
രാജധാനി അവനായിനിന്റെ സ്വർണ വിഗ്രഹംപണി ചെയ്യുമ്പോൾ 
അറിയുക 
മറ്റൊരഗ്നി നിന്നെ പുൽകും കാലം അടുക്കുന്നു 
വധൂവേ ഇനി മതി നിൻ കാത്തിരിപ്പ്

അതിനും മുൻപ്
ഹേ കുലവധുവേ 
ഹേ കന്യകാ വധുവെ 
ഹേ വൃദ്ധ വധുവേ 

അറിയുക 
നീ ഇന്ദ്രപ്രസ്ഥത്തിന്റെ റാണി 
കവാടങ്ങൾ നിനക്കായി തുറക്കപ്പെടുക തന്നെ വേണം 
പരവതാനികൾ നിനക്കായി ചുരുളുകൾ നിവർത്തണം 
നിരാസത്തിന്റെ ..നിർമ്മമ്തയുടെ ..ക്രൂരതയുടെ 
അവ ഗണനയുടെ ..നീണ്ട നെടുവീ ർപ്പുകൾ 
ഇനിയെങ്കിലും തീരുമോ 

സീതേ 
ഇനി മതി നിൻ കാത്തിരിപ്പ്

Tags: 
Tweet