ഇ. ഇ. സി. മാര്‍ക്കറ്റ് - ഫ്ലാഷ് ബാക്ക്
മൂവാറ്റുപുഴ ഇ. ഇ. സി. മാര്‍ക്കറ്റ് ഏതാണ്ട് 16ല്‍ പരം ഏക്കറിലാണ് വ്യാപിച്ച് കിടക്കുന്നത്. യൂറോപ്യന്‍ എക്കണോമിക്ക് കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ ഒരുപാട് പ്രതീക്ഷകളും വാഗ്ദാനങ്ങളുമായാണ് ഈ സ്ഥലം ഏറ്റെടുക്കുകയും മണ്ണിട്ട് നികത്തി ഇന്ന് കാണുന്ന സ്ഥിതിയിലാക്കിയതും. ഈ സ്ഥലം ഏതാണ്ട് 25 വര്‍ഷമേ ആയുള്ളൂ ഈ രൂപത്തിലായിട്ട്. ഇതിന്റെ തുടര്‍ച്ചയായ കണ്ടങ്ങള്‍ കൃഷിയില്ലാതെ, മണ്ണിട്ട് നികത്തുന്നതും കാത്ത് മാര്‍ക്കറ്റിന് ചുറ്റും കിടപ്പുണ്ട്. ആരൊക്കെയോ കണ്ണുകള്‍ തുറന്നിരിക്കുന്നതിനാല്‍ അവിടം ജെ.സി.ബി.യ്ക്കും ടിപ്പറിനും എത്താനാവാത്ത തുരുത്തുകളായി അവശേഷിക്കുന്നു.
- Read more about ഇ. ഇ. സി. മാര്‍ക്കറ്റ് - ഫ്ലാഷ് ബാക്ക്
- Log in or register to post comments