സംസ്‌കാരം

കുട്ടികളുടെ ഓണം

ഇന്ദ്രസേന

ഗ്രാമങ്ങളില്‍ പണ്ടും ഓണം സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും അത്ര ആഘോഷമല്ല കൊയ്ത്തിനോടും മെതിയോടും ചേര്‍ന്നുള്ള ആകുലതകള്‍ മുതിര്‍ന്നവരെ വിഷമിപ്പിച്ചു കൊണ്ടേ ഇരിക്കും കൊയ്യാന്‍ ആളെ കിട്ടണം .. ഇല്ലെങ്കില്‍ നെല്ല് വീണു പോകും. വീണു പോയാല്‍ പിന്നെ നെല്‍ മണികള്‍ എല്ലാം വയലില്‍ അടര്‍ന്നു വീഴും. വലിയ നഷ്ട്ടമാവും. അതിനു മുന്‍പേ കൊയ്യണം കൊയ്തു അടുക്കി വച്ച കറ്റ മെതിക്കാതെ ഇരുന്നു പോയാല്‍ മുളക്കും. മുളചാലും അത് പിന്നെ ഗുണമില്ല. പിന്നെ വന്നല ആയി മാറ്റി കളയാനെ ഒക്കൂ മഴ എപ്പോഴാണ് വരിക എന്ന് നമുക്ക് അറിയില്ല.

തൃക്കാമ്പുറം - സഞ്ചരിക്കുന്ന വാദ്യകലാ എന്‍സൈക്ലോപീഡിയ

മോഹൻദാസ്‌

കേരളീയ സാംസ്ക്കാരിക പൈതൃകത്തിന്‍റെ പെരുമ പേറുന്ന ക്ഷേത്രകലാരൂപങ്ങളുടെ ഭൂമികയാണ് എറണാകുളം ജില്ലയിലെ രാമമംഗലം എന്ന ഗ്രാമം. ഷട്കാല ഗോവിന്ദ മാരാര്‍ മുത‌ല്‍ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാ‌ര്‍ വരെ ഈ ഗ്രാമത്തിന്‍റെ സന്തതികളാണ്. 1111 മേടം 15 ന് കിഴിതിരിതുരുത്തി ഇല്ലത്ത് രാമ‌ന്‍ നമ്പൂതിരിയുടെയും തൃക്കാമ്പുറം മാരാത്ത് ലക്ഷ്മിക്കുട്ടിയുടെയും മകനായി പുണര്‍തം നക്ഷത്രത്തി‌ല്‍ കൃഷ്ണന്‍കുട്ടി മാരാ‌ര്‍ ജനിച്ചു. രാമമംഗലത്തെ മാരാത്ത് ഗൃഹങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പഞ്ചവാദ്യം, സോപാന സംഗീതം, പരിഷവാദ്യം, മേളം, കളമെഴുത്തും പാട്ടും എന്നിങ്ങനെ ഏതെങ്കിലുമൊന്നി‌ല്‍ ശിക്ഷണം നേടാതെ തരമില്ല.

നവരാത്രി ബൊമ്മക്കൊലു-സമര്‍പ്പണത്തിന്‍റെ കലാസ്പര്‍ശം

മോഹൻദാസ്‌

ദുഷ്ടശക്തിതള്‍ക്കെതിരെ ശക്തിയാ‌ര്‍ജ്ജിച്ച്, മനസ്സിനും ശരീരത്തിനും ഉണര്‍വ്വേകുന്ന ആത്മസംസ്ക്കരണത്തിന്‍റെ ദിനങ്ങളാണ് നവരാത്രി. ദുര്‍ഗ്ഗാദേവിയുടെ വിജയാഘോഷങ്ങളായാണ് നവരാത്രിയെ കണക്കാക്കുന്നത്. രാജ്യത്തെമ്പാടും നവരാത്രിയാഘോഷങ്ങളുണ്ട്. കേരളത്തില്‍ ദുര്‍ഗ്ഗാഷ്ടമിക്കും വിജയദശമിക്കുമാണ് പ്രാധാന്യം. കേരളത്തിലെ തമിഴ്-ബ്രാഹ്മണരാകട്ടെ ഒന്‍പത് ദിവസങ്ങളും വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിക്കുന്നു.

ഓണം

മോഹൻദാസ്‌

തുമ്പി തുള്ളുന്ന മുറ്റം അനാഥമാകുന്ന വര്‍ത്തമാനകാലത്തേക്ക് ഒരോണം കൂടി വരുന്നു. ‘ക്ലീഷേ’കളെന്നാക്ഷേപിക്കുമ്പോഴും ഒരുപാട് ചരിത്രത്തിന്‍റെ തുമ്പക്കുടങ്ങള്‍ നമ്മുടെ ഏകാന്തതകളെ ഉണര്‍ത്തുന്നുണ്ട്. പക്ഷേ അവയും ഇന്ന് മാര്‍ക്കറ്റിന്‍റെ ഓലക്കുടക‌ള്‍ ചൂടുകയാണ്. നഷ്ടങ്ങള്‍ ഏറെയില്ലെങ്കിലും ശേഷിക്കുന്ന നമ്മുടെ ഇഷ്ടങ്ങളെയോര്‍ത്ത് നമുക്ക് മനസ്സി‌ല്‍ തൊട്ടുനില്‍ക്കാം.

Tags: 

എന്തരോ മഹാനുഭാവലു... (ഷട്കാല ഗോവിന്ദ മാരാരെക്കുറിച്ച്)

മോഹൻദാസ്‌

കേരളം ജന്മം നല്‍കിയ, സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രേഷ്ഠന്മാരില്‍ ഒരാളത്രെ ഷട്കാല ഗോവിന്ദ മാരാര്‍. ഈശ്വരനെന്ന പരിപൂര്‍ണ്ണതയിലേക്ക് മനുഷ്യരാശിയെ ഉയര്‍ത്താന്‍ കഴിവുള്ള ഒന്നാണ് പരിശുദ്ധമായ സംഗീതം. ലോകത്തിന്‍റെ നാനാഭാഗങ്ങളിലും അതര്‍ഹിക്കുന്ന ആദരവ് നേടാന്‍ സംഗീതത്തിന്‍റെ വ്യാഖ്യാതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇവിടുത്തെ സംഗീതപ്രേമികള്‍ ഉള്‍പ്പടെയുള്ള ഭൂരിപക്ഷത്തിനും അദ്ദേഹം അപരിചിതനാണിന്നും. കേരള മണ്ണില്‍ പിറവിയെടുത്തിട്ടുള്ള സംഗീതസാമ്രാട്ടുകളില്‍ കേമന്‍ ആരെന്ന ചോദ്യത്തിന് ഷട്കാല ഗോവിന്ദ മാരാര്‍ എന്ന് നിസ്സംശയം ഉത്തരം പറയേണ്ടിയിരിക്കുന്നു.

Subscribe to RSS - സംസ്‌കാരം