സാഹിത്യം

എന്റെ മൂവാറ്റുപുഴ

പെരുമ്പടവം ശ്രീധരൻ

മൂവാറ്റുപുഴയെക്കുറിച്ചോർക്കുമ്പോൾ എന്തൊക്കെയാണ് എന്റെ മനസ്സിൽ അതിന്റെ ചിഹ്നങ്ങളായി തെളിയുന്നത് ?

മൂവാറ്റുപുഴയുടെ ചരിത്രം എവിടെ തുടങ്ങുന്നുവെന്നും അതിന്റെ സാംസ്‌കാരിക പാരമ്പര്യം എവിടം തൊട്ടാണെന്നും എനിക്കറിയില്ല. തീർച്ചയായും ആലോചിക്കാൻ കൊള്ളാവുന്ന ഒരു വിഷയമാണ് അത്.

ധര്‍മ്മരാജയും ഇന്ദുലേഖയും

മോഹൻദാസ്‌

മഴക്കാലത്ത് ഭുമിയിലേയ്ക്ക് പെയ്തിറങ്ങുന്ന മഴത്തുള്ളികളെ നോക്കിയിരിക്കുന്നത് ഒരനുഭൂതിയാണ്. പ്രീഡിഗ്രിക്കാലത്ത് കൂട്ടുകൂടി ഇങ്ങനെ മഴ കണ്ടിരിക്കാറുണ്ടായിരുന്നു. ഭൂമിക്ക് താഴെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കുന്ന ചുരുക്കം സുഹൃത്തുക്കള്‍. നിമിഷങ്ങള്‍ കൊണ്ട് ഞങ്ങളുടെ പ്രണയവും നൈരാശ്യവും പ്രതികാരവും വിദ്വേഷവും ഉദിച്ചസ്തമിക്കും. പതിവ് കുട്ടിത്തരങ്ങള്‍ കൂടാതെ വായിച്ച പുസ്തകങ്ങളെക്കുറിച്ചും, സിനിമകളെ കുറിച്ചും ചര്‍ച്ചയുണ്ട്. പത്താം ക്ലാസ്സില്‍ രണ്ടാം പാഠമായി പഠിച്ച ധര്‍മ്മരാജയേയും ഇന്ദുലേഖയേയും പാഠപുസ്തകം എന്നതിലുപരിയായി പരിചയപ്പെടുന്നതും ചര്‍ച്ച ചെയ്യുന്നതും ആദ്യമായി ഈ കൂട്ടായ്മയിലായിരുന്നു.

സത്യപ്രകാശുമാരും മുറുക്കാന്‍കടയും

മോഹൻദാസ്‌

അലുമ്നി അസ്സോസിയേഷനുകള്‍ ഉണ്ടാക്കലും, അതിന്റെ കൂട്ടായ്മ സംഘടിപ്പിക്കലും ഇപ്പോ ഒരു പതിവ് പരിപാടിയായി മാറിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ കണക്കാക്കിയാല്‍, പത്ത് വര്‍ഷം കൊണ്ട് അഞ്ച് സ്ക്കൂളുകളില്‍ പഠിച്ചതുകൊണ്ടാവണം ഒരിടത്തും എനിക്ക് സ്ഥായീഭാവം കിട്ടിയില്ല. അതുകൊണ്ടെന്തായി? ഒരു അലുമ്നിയിലും നമ്മളെ ആരും ഓര്‍ക്കാറില്ല. പക്ഷേ, ഞാന്‍ പഠിച്ച സ്ക്കൂളുകളിലെല്ലാം ഞാന്‍ എപ്പോഴെങ്കിലും ഒക്കെ പോകും.

ഇ. ഇ. സി. മാര്‍ക്കറ്റ് - ഫ്ലാഷ് ബാക്ക്

മോഹൻദാസ്‌

മൂവാറ്റുപുഴ ഇ. ഇ. സി. മാര്‍ക്കറ്റ് ഏതാണ്ട് 16ല്‍ പരം ഏക്കറിലാണ് വ്യാപിച്ച് കിടക്കുന്നത്. യൂറോപ്യന്‍ എക്കണോമിക്ക് കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ ഒരുപാട് പ്രതീക്ഷകളും വാഗ്ദാനങ്ങളുമായാണ് ഈ സ്ഥലം ഏറ്റെടുക്കുകയും മണ്ണിട്ട് നികത്തി ഇന്ന് കാണുന്ന സ്ഥിതിയിലാക്കിയതും. ഈ സ്ഥലം ഏതാണ്ട് 25 വര്‍ഷമേ ആയുള്ളൂ ഈ രൂപത്തിലായിട്ട്. ഇതിന്റെ തുടര്‍ച്ചയായ കണ്ടങ്ങള്‍ കൃഷിയില്ലാതെ, മണ്ണിട്ട് നികത്തുന്നതും കാത്ത് മാര്‍ക്കറ്റിന് ചുറ്റും കിടപ്പുണ്ട്. ആരൊക്കെയോ കണ്ണുകള്‍ തുറന്നിരിക്കുന്നതിനാല്‍ അവിടം ജെ.സി.ബി.യ്ക്കും ടിപ്പറിനും എത്താനാവാത്ത തുരുത്തുകളായി അവശേഷിക്കുന്നു.

ഹിമാലയൻ വിശേഷങ്ങൾ

ഇന്ദ്രസേന

ഹിമാലയൻ വിശേഷങ്ങൾ

 
അസ്ത്യുത്തരസ്യാം ദിശി ദെവതാത്മൊ
ഹിമാലയോ നമ   നഗാധി രാജ
എന്ന കാളിദാസ വർണ്ണനയാണ്  ഹിമാവാനെ സംബന്ധിച്ച്  എന്നും മനസ്സിൽ  മനസ്സിൽ പതിഞ്ഞു കിടന്നിരുന്നത്.
പെട്ടൂ  മോളെ പെട്ടൂ

ഹിമാലയൻ യാത്രയുടെ  പ്രത്യേകത അതിന്റെ ആകസ്മിത ആണ്
ആടുണ്ടോ അറിയുന്നു അങ്ങാടി വാണിഭം എന്നത് പോലെ ആണ് എന്റെ കാര്യങ്ങൾ.
ഒരു ദിവസം ഒന്ന് ബംഗ്ലൂർ പോയി
പിന്നൊരിക്കൽ,20 കൊല്ലം മുൻപ് ഒന്ന്   മൈസൂർ പോയി
ഒരു ഓഫീസ് ട്രിപ്പ്‌ ചെന്നൈക്ക്

ആര്യാവർത്തം ഭരിക്കുന്ന രാവണൻ

ഇന്ദ്രസേന
രാവണന്‍
ആണ് ശരിയെന്നും
രാക്ഷസനാണ്
രാജാവെന്നും 
അവടെ നീതിയാണ്
ന്യായമെന്നും 
അവരുടെ  ന്യായമാണ് 
സത്യമെന്നും 
 
അവരുടെ സത്യമാണ് 
സീതയെന്നും 
വേതാളങ്ങള്‍ 
രക്തം കുടിച്ചു കൂകി ആര്‍ക്കുംപോള്‍ 

ഇവൾ യെശോദ ..നിത്യ കന്യക

ഇന്ദ്രസേന

ഹേ കന്യക വധൂവേ 

നിനക്ക്നിന്റെ പ്രിയനേ കാണേണ്ടേ 
കാട്ടിൽ... 
പേമാരിയിൽ ....
ഇരുളിൽ 
നിന്നെ ഉപേക്ഷിച്ചവൻ 
രാജ്യംവാഴുന്നതറിയുന്നില്ലേ 
വധൂവേ ഇനി മതി നിൻ കാത്തിരിപ്പ്


ഹേ ബാലികാ വധൂവേ 
നിന്റെ മുടിയിഴകൾ 
വെളുത്തുവല്ലോ 
മര്യാദ രാമൻ വാഴും പാവന കാലം 
അവനായി നീ വീണ്ടും 
അഗ്നിയിൽ സ്നാനം ചെയ്തു പരിശുദ്ധ ആവുമോ 
വധൂവേ ഇനി മതി നിൻ കാത്തിരിപ്പ് 

Tags: 

ആഗ്രഹം

രഞ്ജിത്ത് മോഹൻ പെരിങ്ങഴ

വീടിനും പരിസരത്തിനും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഇല്ല. വാതിൽ തുറന്നു കിടപ്പുണ്ട്. വീട്ടിൽ വന്നു കയറിയപ്പോഴുള്ള ഈ നിശബ്ദത വല്ലാത്തൊരു വീർപ്പുമുട്ടലാണ്. പെട്ടെന്നാണ് ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മുറ്റത്തുനിന്നും ശബ്ദം കേട്ടത്... 

'''ങാ, നീയോ എന്താ പെട്ടെന്നിങ്ങനെ...'''' 

ആ ചോദ്യത്തിന് മറുപടിയൊന്നും പറയാൻ അവന് തോന്നിയില്ല. വീടിനെ നടുക്കിയ ആ സാഹസികതയ്ക്കുശേഷം ഇന്ന് പത്തു വർഷങ്ങൾ കഴിയുന്നു. അതിനിടെ ഒരിക്കലെ വന്നിട്ടുള്ളൂ... ഈ വീട്ടിലെ തനിക്കായി ശബ്ദിച്ച ശബ്ദം നിലച്ചപ്പോൾ, പിന്നീട് ഇങ്ങോട്ട് വന്നിട്ടില്ല. 

മൂവാറ്റുപുഴയും ഞാനും ഓർമ്മകളിൽ ചിലതും

എസ്.കെ.മാരാർ

ആദ്യം പറയട്ടെ. ജീവിതത്തിൽ ഞാൻ ശാരീരികമായി നന്നായിരുന്നത് മൂവാറ്റുപുഴയിലെ താമസക്കാലത്തായിരുന്നു. ജോലിഭാരമുണ്ടായിരുന്നു. ജോലിക്കുശേഷമുള്ള അലഞ്ഞുതിരിയൽ ധാരാളമുണ്ടായിരുന്നു. ഹോട്ടൽഭക്ഷണം സുഖകരമായിരുന്നില്ല. എന്നിട്ടും ആരോഗ്യം അത്രയും മെച്ചപ്പെടാനുള്ള കാരണം മൂവാറ്റുപുഴയാറ്റിലെ കുളി തന്നെ. പെരുമ്പടവം ശ്രീധരനോടൊന്നിച്ച് പുഴക്കരക്കാവിനു സമീപത്തെ ത്രിവേണിസംഗമത്തിൽ കുളിച്ചുകയറുമ്പോൾ അന്നൊക്കെ തോന്നിയിരുന്ന ഉന്മേഷം ഗംഗയിലും പമ്പയിലും കുളിച്ചപ്പോൾ മാത്രമേ അനുഭവപ്പെട്ടിട്ടുള്ളൂ.

(വഴി) മൂവാറ്റുപുഴ

എം.ആർ.മനോഹരവർമ്മ

 

മൂവാറ്റുപുഴ എനിക്കന്യമായ സ്ഥലമല്ല. ഞാൻ ജനിച്ച കോട്ടയത്തുനിന്നും താമസിച്ച തൃക്കാരിയൂരിലേക്ക് സഞ്ചരിക്കുന്നത് മൂവാറ്റുപുഴ വഴിയാണ്. കോട്ടയത്തെ വീട്ടിലേക്ക് പോകുമ്പോഴൊക്കെ ഞാൻ മൂവാറ്റുപുഴയെ കണ്ടിരുന്നു - ചെറുപ്പം മുതലേ.

Pages

Subscribe to RSS - സാഹിത്യം