ചുവന്ന നക്ഷത്രം വരച്ച വെള്ളക്കൊടി
വൈകീട്ട് സ്‌കൂൾ വിട്ട് വീട്ടിലേയ്‌ക്കെത്തുമ്പോൾ സ്വീകരണമുറിയിൽ രണ്ട് ഖദർധാരികൾ അച്ഛനോടൊപ്പം ഇരിക്കുന്നു. കവലയിൽ ത്രിവർണ്ണ പതാക കൊടിമരത്തിൽ ഉയർത്തിയിരിക്കുന്ന ഓഫീസിനു മുന്നിൽ മിക്കവാറും കാണാറുള്ള മുഖം. പേരറിയില്ല. അച്ഛന്റെ സുഹൃത്തുക്കളാണെന്ന് തോന്നുന്നു.
പുറത്ത് തൂക്കിയിരുന്ന ബാഗ് കട്ടിലിലേയ്ക്ക് വലിച്ചെറിഞ്ഞ് അടുക്കളയിലേയ്‌ക്കോടി. വയറുകത്തുന്നു. അമ്മ അടുപ്പിന്റെ അരികിൽ നിന്ന് പഴംപൊരി വറുത്തുകോരുന്നു. അരികിലിരിക്കുന്ന പാത്രത്തിൽ നല്ല ചൂടൻ പഴംപൊരി.
ഓടിച്ചെന്ന് ഒരെണ്ണം എടുത്തു. കൈത്തണ്ടയ്ക്ക് ഒരടി.
"പോയി കൈകഴുകിയിട്ട് വാടാ."
- Read more about ചുവന്ന നക്ഷത്രം വരച്ച വെള്ളക്കൊടി
- Log in or register to post comments