സക്കാത്ത് നല്‍കുന്ന രീതി
സക്കാത്ത് നല്‍കുന്നതിന് മുന്ന് രീതികളാണ് ശരീഅത്ത് നിശ്ചയിച്ചിരിക്കുന്നത്.
1. സ്വന്തമായി നല്‍കുക
2. ഇസ്ലാമിക ഭരണാധികാരിയെ എല്‍പിക്കുക
3. വിശ്വസ്തനായ മറ്റൊരാളെ ഏല്‍പിക്കുക ഒന്നും മൂന്നും രീതികളാണ് ഇന്‍ഡ്യയില്‍ സ്വീകരിക്കേണ്ടത്. മൂന്നാമത്തെ രീതിയില്‍ വിതരണം ചെയ്യുമ്പോള്‍ ഒരു നിശ്ചിത വ്യക്തിയെ തന്നെ ഏല്‍പിക്കുവാന്‍ മറക്കരുത്. നിങ്ങള്‍ രണ്ടിലൊരാളെ ഞാന്‍ ഏല്‍പിച്ചു എന്ന് പറഞ്ഞാല്‍ സാധുവാകുകയില്ല. (തുഹ്ഫ- 5/298)