നോമ്പ് ഹറാമായവര്‍
പ്രസവരക്തവും, ആര്‍ത്തവ രക്തവും പുറപ്പെടുന്ന സ്ത്രീകള്‍ക്ക് നമസ്‌കാരമെന്നപോലെ തന്നെ നോമ്പ് പിടിക്കലും ഹറാമാകുന്നു. എന്നാല്‍ ഇവര്‍ക്ക് നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാന്‍ സമാഗതമാകുന്നതിന് മുമ്പ് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. പക്ഷെ ഇക്കാലയളവില്‍ നഷ്ടപ്പെട്ട നമസ്‌കാരം ഖളാഅ് വീട്ടേണ്ടതില്ല.
ഏത് വിധേയനെയും അടുത്ത റമദാന് മുമ്പ് നോമ്പ് ഖളാഅ് വീട്ടിയില്ലെങ്കില്‍ വരും വര്‍ഷത്തില്‍ ഖളാഅ് വീട്ടുന്നതിനോട് കൂടെ ഓരോ നോമ്പിനും ഒരു മുദ്ദ് (625 ഗ്രാം) ധാന്യം ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. വീണ്ടും ഒരു വര്‍ഷം കൂടി നോമ്പിനെ ഖളാഅ് വീട്ടുവാന്‍ പിന്തിക്കുന്നവര്‍ ഖളാഅ് വീട്ടുന്നതിനോട് കൂടെ തന്നെ ഓരോ നോമ്പിനും 2 മുദ്ദ് ധാന്യം ദാനം ചെയ്യേണ്ടതാണ്. ഇങ്ങനെ ഖളാഅ് വീട്ടുവാന്‍ താമസിക്കുന്തോറും ദാനം ചെയ്യേണ്ട ധാന്യത്തിന്റെ അളവും കൂടികൊണ്ടിരിക്കുന്നതാണ്.