Most discussed

രണ്ടാമൂഴം-- എം.ടി.വാസുദേവന്‍ നായര്‍

indrasena

മഹാ ഭാരതത്തിലെ അത്ര തിളക്കമുള്ള കഥാപാത്രങ്ങളില്‍ ഒന്നല്ല ഭീമന്‍ പാണ്ഡവരില്‍ രണ്ടാമന്‍. ധര്‍മ ചിന്തയുമായി യുധിഷ്ട്ടിരന്‍, തിളങ്ങുന്ന വില്ലുമായി അര്‍ജുനന്‍, വില്ലനില്‍ വില്ലനായ സുയോധനന്‍, ചാതുരിയും മിഴിവുമായി കൃഷ്ണന്‍.. പിന്നെ സൌന്ദര്യവും ശോഭയുമായി ദ്രൌപദിയും..

ഇനി ഞാന്‍ ഉറങ്ങട്ടെ

indrasena
പി .കെ ബാലകൃഷ്ണന്‍ മഹാ ഭാരതം അതിന് ഭാഷ്യം ചമക്കാത്ത കവികള്‍.. സാഹിത്യകാരന്മാര്‍.. ഭാരതീയ സാഹിത്യത്തില്‍ കുറവാണ്.. കാളിദാസന്‍ മുതല്‍... ഇങ്ങു നമ്മുടെ കര്‍ണന്‍ വരെ.. ഇനി ഞാന്‍ ഉറങ്ങട്ടെ .. അതില്‍ പ്രത്യേകം.. എടുത്തു പറയേണ്ടി വരും ഭാഷയില്‍ ഒരു നില്പില്ലാതെ പ്ലൂട്ടോ പോലെ ഒരു നില നില്‍പ്പില്ലാത്ത ഒരു കൃതിയും.. ചില നിരൂപണങ്ങളും ആയി കഴിഞ്ഞിരുന്ന ഒരു കഥാകാരനെ കാവ്യ കുതുകികളുടെ പ്രിയന്‍ ആകിയത്.. ഈ പുസ്തകം ആണ് ദ്രൌപദി താമര പൂവിന്റെ ഗന്ധമാര്‍നവള്‍.. ഇരുണ്ട മേനിയാള്‍... കരിം കുഴലി .. അഞ്ചു പുരുഷമാരെ വേട്ടു പാഞ്ചാലി ആയവള്‍ ... എന്താണവളുടെ മനോ ചിന്തകള്‍ കര്‍ണന്റെ ഒരിക്കലും പറയാത്ത

സഖാവ് സേനൻ വൈദ്യൻ

Research Desk

ഒരു ഭയങ്കരനായ കമ്മ്യൂണിസ്റ്റ് രാക്ഷസൻ വന്നിരിക്കുന്നു  - പേരുകേട്ടാൽ ഭംഗിയുള്ളതെങ്കിലും - കെ.സി.ചന്ദ്രസേനൻ എന്നു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആരുടെയോ ശുപാർശയിന്മേൽ ലീഗ് കോട്ടയായ കാവുങ്കരപ്രദേശത്ത് ഒരു കെട്ടിടത്തിൽ താമസവും വൈദ്യശാലയും അദ്ദേഹം തുടങ്ങി. അദ്ദേഹത്തിന്റെ സഹധർമ്മിണി ഒരു കത്തോലിക്കായുവതിയാണ്. ഭിന്നജാതികളിൽപ്പെട്ട രണ്ട് അംഗങ്ങൾ ഭാര്യാഭർതൃ ബന്ധം പുലർത്തി ജീവിക്കുക അക്കാലത്ത് പുതുമയുള്ള ഒരു കാര്യമായിരുന്നു. ഭൂരിപക്ഷം മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന കാവുങ്കരയിൽ ഇതൊരു വിരോധാഭാസമായി ഞങ്ങളിൽ പലർക്കും തോന്നിത്തുടങ്ങി.

മുല്ലപ്പെരിയാ‌ര്‍ - ജീവന്‍റെയും ജലത്തിന്‍റെയും രാഷ്ട്രീയം

Mohandas

മുല്ലപ്പെരിയാ‌‌ര്‍ ഡാമിന്‍റെ ചരിത്രം പരിശോധിച്ചാ‌‌ല്‍, ഇതുണ്ടാക്കിയ കാലം മുത‌‌ല്‍ വിവാദങ്ങ‌‌ള്‍ സൃഷ്ടിച്ചിരുന്ന ഒന്നാണ് എന്ന് കാണാ‌ന്‍ കഴിയും. ഈ ഡാം നിര്‍മ്മിക്കുവാ‌ന്‍ മുന്‍കൈയ്യെടുത്ത അന്നത്തെ മദ്രാസ് പ്രസിഡന്‍സിയിലെ ബ്രിട്ടീഷുകാരനായ ക്യാപ്റ്റ‌‌ന്‍ പെന്നിക്ക്വിക്കിന് നിര്‍മ്മാണ ഘട്ടത്തി‌ല്‍ തന്നെ പലതവണ തിരിച്ചടി നേരിടേണ്ടി വന്നു. രണ്ട് തവണ, ഡാമിന്‍റെ പണി പൂര്‍ത്തിയാകുന്ന ഘട്ടത്തി‌ല്‍, അതുവരെയുണ്ടാക്കിയ ഭാഗം വെള്ളപ്പാച്ചിലി‌ല്‍ ഒലിച്ചുപോയി.

മലയാറ്റൂര്‍ രാമകൃഷ്ണന്‍ - യക്ഷി - യന്ത്രം

indrasena
നിങ്ങള്‍ ഇദ്ദേഹത്തെ കുറിച്ച് കേട്ട് കാണും യക്ഷി ,യന്ത്രം, വേരുകള്‍ ,എന്റെ സര്‍വീസ് കഥകള്‍ എല്ലാം നമുക്ക് വളരെ ഇഷ്ട്ടപെടും അതിലും യക്ഷി അമ്മോ അതിന്റെ ഭാവ തലങ്ങള്‍..വായിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മെ ഹോന്റ്റ് ചെയ്യും സുന്ദരനായ ഒരു കോളേജു അദ്ധ്യാപകന്‍ ഒരു അപകടത്തില്‍ മുഖത്തിന്റെ പകുതി ഭാഗം അസിട് വീണു കരിഞ്ഞു ഒരു വികൃത രൂപി ആവുകയാണ് കോളേജിലെ പരീക്ഷണ ശാലയില്‍ സംഭവിക്കുന്ന അപകടമാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചു കാമുകി ഉപേക്ഷിച്ചു പോയി അയാളുടെ ജീവിതത്തിലേക്ക് അതി സുന്ദരിയായ ഒരു യുവതി കടന്നു വരികയാണ്.അവന്റെ എകാന്തയില്‍ ഒരു സ്വപ്നം പോലെ ഇത് സത്യമോ മിധയോ..

Totto-chan, the Little Girl at the Window - Tetsuko Kuroyanagi

indrasena
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകം ആണ്. ജപ്പാനില്‍ സ്കൂള്‍ വിദ്യഭ്യാസം വളരെ കഠിനമാണ്. വല്ലാതെ ഉപദ്രവിക്കുന്ന അധ്യാപകര്‍,ശാരീരികമായും മാനസികമായും.. മാതാ പിതാക്കളും അങ്ങിനെ തന്നെ. കുട്ടികളുടെ ഇടയിലെ ആത്മഹത്യ തന്മൂലം ഏറ്റവും കൂടുതലും അവിടെയാണ് . അവിടെ തുടങ്ങിയ ഒരു തുറന്ന സ്കൂള്‍.. അവിടെ പഠിക്കാന്‍ പോകുന്ന ടോട്ടോച്ചാന്‍ എന്നാ മിടുക്കിയുടെ കഥയാണ്‌ അത്. അവള്‍ ചെല്ലുന്ന അന്ന് തന്നെ അവിടെ ചപ്പു ചവറുകള്‍ ഇടുന്ന കുഴിയില്‍ അവളുടെ മോതിരം പോകുന്നു. അവള്‍ കുഴിയില്‍ ഇറങ്ങി ചപ്പു ചവറുകള്‍ മുഴുവന്‍ വലിച്ചു മുകളിട്ട് തപ്പുകയാണ്‌ .

മൂവാറ്റുപുഴ ജില്ല - ഇനിയും സാക്ഷാത്ക്കരിക്കപ്പെടാത്ത ആഗ്രഹം

Mohandas

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നില്‍ - അതായത് ഉദ്ദേശം പതിന‌‍ഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച വോയ്സ് ഓഫ് മേള അടുത്തയിടെ കാണുവാനിടയായി. ഓഫ്‌സെറ്റ് പ്രസ്സും, ആധുനീക സാങ്കേതികവിദ്യയുടെ പിന്‍ബലവുമൊന്നുമില്ലാതെ കൈയ്യിലൊതുങ്ങുന്ന ചെറിയ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ആ ലക്കത്തിന്‍റെ എഡിറ്റോറിയലി‌ല്‍‍ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന ശങ്കരന്‍ നായര്‍ സാ‌ര്‍ മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് സാക്ഷാത്ക്കരിക്കാനാവാത്ത ഒരു ആഗ്രഹമായി തുടരുന്ന ഒന്നു തന്നെയാണ് ഇന്നും ജില്ലാ രൂപീകരണം.

മോഹിനി - ചങ്ങമ്പുഴ

indrasena
മോഹിനി എനിക്ക് ചങ്ങമ്പുഴയുടെ ഏറ്റവും മോഹിപ്പിക്കുന്ന കവിതയായി തോന്നിയത് മോഹിനിയാണ് ബ്രൌണിങ്ങിന്റെ പോര്‍ഫീറിയയുടെ കാമുകന്‍ എന്നാ വിഖായ്ത കാവ്യത്തെ ഉപ ജീവിച്ചാണ് കവി ഈ കാവ്യം എഴുതിയത് സോമ ശേഖരനും , മോഹിനിയും മോഹിനി അതീവ സുന്ദരി.. അണിഞ്ഞൊരുങ്ങി അവള്‍ കാമുകനെ കാണാന്‍ വരികപതിവാണ് എന്നും ഒരു ചെമ്പനീര്‍ പൂവുമായി അന്ന് അവന്‍ വല്ലാതെ സങ്കട പെടുകയാണ് അവന്റെ വാടിയ മുഖം അവളെ വല്ലാതെ അലട്ടുന്നു . "ജീവ നാഥ ,വിഷാദ മാഗ്നമാം ഭാവ മോന്നിതു മാറ്റണേ തന്നിടാമല്ലോ വേണെമെങ്കില്‍ ഭവാ നിന്ന് മല്‍ പ്രാണന്‍ പോലും ഞാന്‍ " അത് കേട്ടതും അവന്റെ മനസ്സില്‍ ഒരു മിന്നല്‍ പിണര്‍ മിന്നി

ഭാരത പര്യടനം - കുട്ടികൃഷ്ണമാരാര്‍

indrasena
ദുര്യോധനന്റെ ശരികള്‍.. ആശ്രിത സ്നേഹം .. പിതൃ സ്നേഹം സഹോദരീ സ്നേഹം.. അമ്മയോടുള്ള ആദരവ് .. ഗദാ യുദ്ധ വീരന്‍ എന്നാ അഹങ്കാരം . കര്‍ണനോടുള്ള അഗാധമായ സ്നേഹം.. സഭയില്‍ ആക്ഷേപിക്കപെടുമ്പോള്‍ സംശയം ഇല്ലാതെ ഒരു കുടം വെള്ളം കൊണ്ട് വന്നു അവനെ അംഗ രാജാവായി വാഴിക്കുന്ന വിശാലത. .തരളത. അന്ത്യ യുദ്ധത്തില്‍ ഭീമന്‍ നിയമം തെറ്റിച്ചു തുടക്കടിച്ചു വീഴ്ത്തുമ്പോള്‍.. ആ മഹാ പടയാളിയുടെ ശരീരത്തിലേക്ക് ദേവന്മാര്‍ പുഷപ്പ വൃഷ്ട്ടി അര്‍പ്പിച്ചു ദേവകള്‍ പുഷപ്പ വൃഷ്ട്ടി അര്ച്ചിക്ക വിധം എങ്ങിനെ ദുര്യോധനന്‍ ഒരു വീര യോധാവായി എന്നാണു ഭാരത പര്യടനം നമ്മോടു പറയുന്നത് .മഹാ ഭാരതത്തെ നിസംഗമായി പക്ഷം പിടിക്കാതെ നോക്കി കാണുന്നു മാരാര്‍

Pages