മോഹിനി - ചങ്ങമ്പുഴ

പുസ്തക പരിചയം

മോഹിനി എനിക്ക് ചങ്ങമ്പുഴയുടെ ഏറ്റവും മോഹിപ്പിക്കുന്ന കവിതയായി തോന്നിയത് മോഹിനിയാണ് ബ്രൌണിങ്ങിന്റെ പോര്‍ഫീറിയയുടെ കാമുകന്‍ എന്നാ വിഖായ്ത കാവ്യത്തെ ഉപ ജീവിച്ചാണ് കവി ഈ കാവ്യം എഴുതിയത് സോമ ശേഖരനും , മോഹിനിയും മോഹിനി അതീവ സുന്ദരി.. അണിഞ്ഞൊരുങ്ങി അവള്‍ കാമുകനെ കാണാന്‍ വരികപതിവാണ് എന്നും ഒരു ചെമ്പനീര്‍ പൂവുമായി അന്ന് അവന്‍ വല്ലാതെ സങ്കട പെടുകയാണ് അവന്റെ വാടിയ മുഖം അവളെ വല്ലാതെ അലട്ടുന്നു . "ജീവ നാഥ ,വിഷാദ മാഗ്നമാം ഭാവ മോന്നിതു മാറ്റണേ തന്നിടാമല്ലോ വേണെമെങ്കില്‍ ഭവാ നിന്ന് മല്‍ പ്രാണന്‍ പോലും ഞാന്‍ " അത് കേട്ടതും അവന്റെ മനസ്സില്‍ ഒരു മിന്നല്‍ പിണര്‍ മിന്നി തനിക്കായി ഇവള്‍ പ്രാണന്‍ പോലും ത്യജിക്കാന്‍ തയ്യാറാണു അവളുടെ അഭൌമ സൌന്ദര്യം കാലം ചെല്ലുംതോറും മോശമാകുമെന്നും അവള്‍ ഒരു വൃദ്ധയും വികൃത രൂപിയും ആകുമെന്ന ചിന്തയാണ് അവനെ അലട്ടുന്നത് അവന്റെ ഹൃദയം പിന്നെയും പിന്നെയും മന്ത്രിക്കുന്നതും ഒന്ന് മാത്രമാണ് "അത്യനര്‍ഖ, മാമിമ്മുഹൂര്‍ത്തത്തി ലുത്തമേ നീ മരിക്കണം മാമകാശയം ക്രൂരമാണെന്‍കി- ലോമനെ, നീ പൊറുക്കണം " കയ്യില്‍ കരുതിയ കടാര കൊണ്ട് അവളുടെ നെഞ്ചില്‍ അവന്‍ ആഞ്ഞു കുത്തി പാവം "കയ്യടിച്ചില്ല,കാലടിച്ചില്ല , തയ്യലാളാര്‍ത്ത് കേണില്ല ആഗമിച്ചില്ലവളില്‍ നിന്നൊരു ദീന രോദനം പോലുമേ" എങ്കിലും അവളുടെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ അടര്‍ന്നു വീണു കാരണമെന്ത് തെന്നെയീവിധം ഖോര നിഗ്രഹം ചെയ്യുവാന്‍ ഉദ് ഭവിച്ചതക്കണ്ണിണയിലീ ശബ്ദ ശൂന്യമാം സംശയം നെഞ്ചില്‍ അആഞ്ഞടിച്ചു അവനു കരയുകായ്നു ചെയ്തിട്ടില്ല പരാധമോന്നും നീ ചൈതന്യത്തിന്‍ വികാസമേ സങ്കടമെനികുണ്ടിത് കാണാ - നെങ്കിലും നീ മരിക്കണം നിഗ്രഹിച്ചു നിനക്ക് വേണ്ടി ഞാന്‍ നിര്‍ദയം, നിന്നെയോമാലെ ജീവിതാനു ഭോഗത്തിലും കാമ്യം പാവനെ, ഹാ ,നിന്‍ സൌന്ദര്യം മണ്ണില്‍ നിന്നും മറഞ്ഞിദം നിന്റെ മഞ്ജിമ നിത്യമാക്കി നീ --------- അത്യനര്‍ഖ മുഹൂര്‍ത്തത്തില്‍ തന്നെ യുത്തമേ ,ഹാ ,മരിച്ചു നീ മാമക കൃത്യം സാഹസമാമെങ്കി- ലോമനെ നീ പൊറുക്കണം " അതെ കാമിനിയുടെ കമനീയ കാന്തി അങ്ങിനെ തന്നെ നില നില്‍ക്കാന്‍ വേണ്ടി അവളെ കൊല്ലുന്ന സോമന്‍. മരിച്ചു വീഴുമ്പോഴും അവനെ കുറ്റപെടുത്താത്ത മോഹിനി വായിച്ചിട്ടും അവള്‍ എന്നെ പിന്നെയും പിന്നെയും പിന്തുടര്‍ന്നു പ്രേമത്താല്‍ വിവശയായ കാമുകി സ്വന്തം കാമുകനാല്‍ കുത്തേറ്റു വീഴുക മനോ വൈകല്യം ഉള്ള കാമുകനില്‍ നിന്നും രക്ഷ പെടാന്‍ അവള്‍ ശ്രേമിക്കുന്നെ യില്ല അത്രയേറെ ചര്‍ച്ച ചെയ്യപെട്ട കവിയുടെ ഒരു കൃതിയുമല്ല ഇത് കവിയെ അറിയുന്നതിന്റെ ഭാഗമായി എഴുതിയെന്നെ ഉള്ളൂ

Tags: 
Tweet