നോമ്പ്

നോമ്പുകാരന് സുന്നത്തായ കാര്യങ്ങള്‍

pramod ali

നോമ്പുകാരന് സുന്നത്തായ കാര്യങ്ങള്‍
1. രാത്രിയുടെ പകുതിക്ക് ശേഷം അത്താഴം കഴിക്കുക (ഇടയത്താഴം)
രാത്രിയുടെ പകുതിക്ക് മുമ്പ് കഴിക്കുന്ന അത്താഴം നോമ്പിന്റെ സുന്നത്തായ അത്താഴമായി പരിഗണിക്കുകയില്ല. പ്രഭാതത്തിന്റെയും അത്താഴ വിരാമത്തിന്റെയും ഇടയില്‍ ഏകദേശം 30 മിനിട്ട് ഇടവേളയുണ്ടാകല്‍ സുന്നത്താണ്. ഒരിറക്ക് പച്ചവെള്ളം കുടിച്ചാലും അത്താഴമെന്നസുന്നത്ത് കിട്ടുന്നതാണ്. നബി(സ) പറയുന്നു. നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ബറക്കത്തുണ്ട് (ഹദീസ്)
2. അസ്തമയം ഉറപ്പായാല്‍ വേഗത്തില്‍ നോമ്പ് തുറക്കുക

നോമ്പ് ഹറാമായവര്‍

pramod ali

നോമ്പ് ഹറാമായവര്‍
പ്രസവരക്തവും, ആര്‍ത്തവ രക്തവും പുറപ്പെടുന്ന സ്ത്രീകള്‍ക്ക് നമസ്‌കാരമെന്നപോലെ തന്നെ നോമ്പ് പിടിക്കലും ഹറാമാകുന്നു. എന്നാല്‍ ഇവര്‍ക്ക് നഷ്ടപ്പെട്ട നോമ്പ് അടുത്ത റമദാന്‍ സമാഗതമാകുന്നതിന് മുമ്പ് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. പക്ഷെ ഇക്കാലയളവില്‍ നഷ്ടപ്പെട്ട നമസ്‌കാരം ഖളാഅ് വീട്ടേണ്ടതില്ല.

നോമ്പ് ഒഴിവാക്കുവാന്‍ അനുവദിക്കപ്പെട്ടവര്‍

pramod ali

നോമ്പ് ഒഴിവാക്കുവാന്‍ അനുവദിക്കപ്പെട്ടവര്‍
1. പടുവൃദ്ധന്മാരായിരിക്കുക: വാര്‍ദ്ധക്യംകൊണ്ട് ശക്തിയും ഓജസ്സും നശിച്ചതിനാല്‍ നോമ്പനുഷ്ഠിച്ചാല്‍ അസഹ്യമായ ബുദ്ധിമുട്ട് നേരിടുന്ന പക്ഷം പടുവൃദ്ധന്മാര്‍ക്ക് നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമില്ല.

Subscribe to RSS - നോമ്പ്