മൂവാറ്റുപുഴ

ധര്‍മ്മരാജയും ഇന്ദുലേഖയും

മോഹൻദാസ്‌

മഴക്കാലത്ത് ഭുമിയിലേയ്ക്ക് പെയ്തിറങ്ങുന്ന മഴത്തുള്ളികളെ നോക്കിയിരിക്കുന്നത് ഒരനുഭൂതിയാണ്. പ്രീഡിഗ്രിക്കാലത്ത് കൂട്ടുകൂടി ഇങ്ങനെ മഴ കണ്ടിരിക്കാറുണ്ടായിരുന്നു. ഭൂമിക്ക് താഴെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കുന്ന ചുരുക്കം സുഹൃത്തുക്കള്‍. നിമിഷങ്ങള്‍ കൊണ്ട് ഞങ്ങളുടെ പ്രണയവും നൈരാശ്യവും പ്രതികാരവും വിദ്വേഷവും ഉദിച്ചസ്തമിക്കും. പതിവ് കുട്ടിത്തരങ്ങള്‍ കൂടാതെ വായിച്ച പുസ്തകങ്ങളെക്കുറിച്ചും, സിനിമകളെ കുറിച്ചും ചര്‍ച്ചയുണ്ട്. പത്താം ക്ലാസ്സില്‍ രണ്ടാം പാഠമായി പഠിച്ച ധര്‍മ്മരാജയേയും ഇന്ദുലേഖയേയും പാഠപുസ്തകം എന്നതിലുപരിയായി പരിചയപ്പെടുന്നതും ചര്‍ച്ച ചെയ്യുന്നതും ആദ്യമായി ഈ കൂട്ടായ്മയിലായിരുന്നു.

നാരായണ

മോഹൻദാസ്‌

'നാരായണ' എന്ന് ഇംഗ്ലീഷില്‍ ആലേഖനം ചെയ്ത, പൂര്‍ണ്ണമായും മരത്തിന്റെ ഫ്രെയിം ഉള്ള ഷട്ടില്‍ ബാറ്റ് കൊണ്ട് കളിച്ചിട്ടുള്ളവര്‍ക്ക് സമര്‍പ്പണം.

കുട്ടിയും കോലും തിരിച്ചു വരും

മോഹൻദാസ്‌

ബാഡ്മിന്റണ്‍ കോര്‍ട്ടിലെ കാര്‍ത്തിക്ക് എന്ന ഞങ്ങളുടെ മക്കെന്ററോയെപ്പറ്റി ഞാന്‍ മുന്‍പൊരു കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കോര്‍ട്ടിലെ നിസ്സാര പിഴവിന് ബാറ്റ് വലിച്ചെറിയുന്ന, സ്വയം പിറുപിറുക്കുന്ന, റഫറിയോട് തട്ടിക്കയറുന്ന കളിക്കളത്തിലെ ചൂടന്‍ - സാക്ഷാല്‍ ജോണ്‍ മക്കെന്ററോ. തൊട്ടതിനും പിടിച്ചതിനുമൊക്കെ ചൂടാവുന്ന കാര്‍ത്തിക്കിന് ഈ പേരിട്ടത് ടെന്നീസ് കളിയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന എന്റെ വല്ല്യച്ഛനും. മൂവാറ്റുപുഴയില്‍ നിന്നും ഇടക്കാലത്തേയ്ക്ക് അപ്രതീക്ഷിതമായി അമ്പലമുകളിലേയ്ക്ക് പറിച്ചുനടപ്പെട്ട എനിക്ക് ടെന്നീസ് എന്താണെന്നോ ഏതാണെന്നോ ഒരു പിടുത്തവുമുണ്ടായിരുന്നില്ല.

സത്യപ്രകാശുമാരും മുറുക്കാന്‍കടയും

മോഹൻദാസ്‌

അലുമ്നി അസ്സോസിയേഷനുകള്‍ ഉണ്ടാക്കലും, അതിന്റെ കൂട്ടായ്മ സംഘടിപ്പിക്കലും ഇപ്പോ ഒരു പതിവ് പരിപാടിയായി മാറിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ കണക്കാക്കിയാല്‍, പത്ത് വര്‍ഷം കൊണ്ട് അഞ്ച് സ്ക്കൂളുകളില്‍ പഠിച്ചതുകൊണ്ടാവണം ഒരിടത്തും എനിക്ക് സ്ഥായീഭാവം കിട്ടിയില്ല. അതുകൊണ്ടെന്തായി? ഒരു അലുമ്നിയിലും നമ്മളെ ആരും ഓര്‍ക്കാറില്ല. പക്ഷേ, ഞാന്‍ പഠിച്ച സ്ക്കൂളുകളിലെല്ലാം ഞാന്‍ എപ്പോഴെങ്കിലും ഒക്കെ പോകും.

ഇ. ഇ. സി. മാര്‍ക്കറ്റ് - ഫ്ലാഷ് ബാക്ക്

മോഹൻദാസ്‌

മൂവാറ്റുപുഴ ഇ. ഇ. സി. മാര്‍ക്കറ്റ് ഏതാണ്ട് 16ല്‍ പരം ഏക്കറിലാണ് വ്യാപിച്ച് കിടക്കുന്നത്. യൂറോപ്യന്‍ എക്കണോമിക്ക് കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ ഒരുപാട് പ്രതീക്ഷകളും വാഗ്ദാനങ്ങളുമായാണ് ഈ സ്ഥലം ഏറ്റെടുക്കുകയും മണ്ണിട്ട് നികത്തി ഇന്ന് കാണുന്ന സ്ഥിതിയിലാക്കിയതും. ഈ സ്ഥലം ഏതാണ്ട് 25 വര്‍ഷമേ ആയുള്ളൂ ഈ രൂപത്തിലായിട്ട്. ഇതിന്റെ തുടര്‍ച്ചയായ കണ്ടങ്ങള്‍ കൃഷിയില്ലാതെ, മണ്ണിട്ട് നികത്തുന്നതും കാത്ത് മാര്‍ക്കറ്റിന് ചുറ്റും കിടപ്പുണ്ട്. ആരൊക്കെയോ കണ്ണുകള്‍ തുറന്നിരിക്കുന്നതിനാല്‍ അവിടം ജെ.സി.ബി.യ്ക്കും ടിപ്പറിനും എത്താനാവാത്ത തുരുത്തുകളായി അവശേഷിക്കുന്നു.

സൂപ്പര്‍മാര്‍ക്കറ്റ് ബോയ്സ്

മോഹൻദാസ്‌

കണ്ടത്തില്‍ ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്ന വെള്ളൂര്‍ക്കുന്നത്തെ പിള്ളേര്, സൂപ്പര്‍ മാര്‍ക്കറ്റ് ബോയ്സായി മാറിയത് പെട്ടെന്നാണ്. പാടശേഖരം ഇ. ഇ. സി. മാര്‍ക്കറ്റായി രൂപാന്തരം പ്രാപിച്ചത് പോലെയുള്ള ഒരു രൂപാന്തരപ്പെടലായിരുന്നു അത്. തട്ടുകളായി തിരിച്ച കൃഷിയിടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ് കുത്തിമറിഞ്ഞിരുന്നവര്‍ ഏക്കറുകളോളം ഒരേ പരപ്പില്‍ കിടക്കുന്ന മൈതാനസമാനമായ പ്രദേശത്തേയ്ക്ക് മാറ്റപ്പെടുന്നത് തീര്‍ച്ചയായും ഒരു രൂപാന്തരപ്പെടല്‍ തന്നെയാണ്.

ഒരു വിദ്യാർത്ഥിസമരത്തിന്റെ ഓർമ്മ

പി.എസ്.കരുണാകരൻ നായർ

1930 കളുടെ രണ്ടാം പകുതിയിൽ കേരളത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായി. തിരുവതാംകൂറിൽ നിവർത്തന പ്രക്ഷോഭം അതിന്റെ പാരമ്യതയിലെത്തിയിരുന്നു. ഭരണത്തിൽ നിന്നും ഉദേ്യാഗസ്ഥമേഖലയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഈഴവ, ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾക്ക്  അർഹമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു നിവർത്തനപ്രേക്ഷോഭത്തിന്റെ ലക്ഷ്യം. സി.കേശവൻ, ടി.എം.വർഗീസ്, കെ.സി.മാമ്മൻ മാപ്പിള, പി.കെ.കുഞ്ഞ്, വി.കെ.വേലായുധൻ, ഇ.ജോൺ ഫിലിപ്പോസ് തുടങ്ങിയവർ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. 

പുഴയൊഴുകുന്ന ശബ്ദം !

ഗോപി കോട്ടമുറിക്കൽ

അന്നത്തെ ജൂൺ 16 ഒരു കള്ളനെപ്പോലെയാണ് കടന്നുവന്നത്. വട്ടം കൂടിയിരുന്നു സംസാരിക്കുന്നവരെ ഓരോരുത്തരെയായി അവൻ സൂക്ഷ്മനിരീക്ഷണം നടത്തിയിട്ടുണ്ടാവാം. ഒടുവിലൊരാളെ അതും അറിയപ്പെടുന്ന ഒരു ജനനേതാവിനെ തട്ടിയെടുക്കാനുള്ള നിശ്ചയദാർഢ്യത്തോടെ ഉച്ചകഴിയുംവരെ കാത്തുനിന്നിരുന്നു.

അതെ, അന്നു ആരും കാണാതെ മാറിനിന്ന് സ.എസ്‌തോസിനെ തട്ടിയെടുത്തുകൊണ്ടുപോയ ആ ജൂൺ 16.

രാമംഗലം ശിവക്ഷേത്രം.

Research Desk

തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശിവക്ഷേത്രം. മൂവാറ്റുപുഴ നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് കാവുംപടിയിൽ പുഴക്കരക്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് രാമംഗലം ശ്രീമഹാദേവ ക്ഷേത്രം. ധ്യാനനിരതനായിരിക്കുന്ന ശിവനാണ് ഇവിടത്തെ ആരാധനാമൂർത്തി. ഉപദേവനായി ഗണപതിയും, നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ മഹാക്ഷേത്രത്തിന്. തിരുവതാംകൂർ മഹാരാജ്യത്തെ ഒരു നാട്ടുരാജ്യമായിരുന്നു തെക്കുംകൂർ. ഇന്ന് മൂവാറ്റുപുഴ വാട്ടർ അതോറിറ്റിയുടെ ആഫീസ് നിലനിൽക്കുന്ന സ്ഥലത്തായിരുന്നു തെക്കുംകൂർ നാട്ടുരാജാവിന്റെ കൊട്ടാരം.

Pages

Subscribe to RSS - മൂവാറ്റുപുഴ