തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാ‌ര്‍

തൃക്കാമ്പുറം - സഞ്ചരിക്കുന്ന വാദ്യകലാ എന്‍സൈക്ലോപീഡിയ

മോഹൻദാസ്‌

കേരളീയ സാംസ്ക്കാരിക പൈതൃകത്തിന്‍റെ പെരുമ പേറുന്ന ക്ഷേത്രകലാരൂപങ്ങളുടെ ഭൂമികയാണ് എറണാകുളം ജില്ലയിലെ രാമമംഗലം എന്ന ഗ്രാമം. ഷട്കാല ഗോവിന്ദ മാരാര്‍ മുത‌ല്‍ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാ‌ര്‍ വരെ ഈ ഗ്രാമത്തിന്‍റെ സന്തതികളാണ്. 1111 മേടം 15 ന് കിഴിതിരിതുരുത്തി ഇല്ലത്ത് രാമ‌ന്‍ നമ്പൂതിരിയുടെയും തൃക്കാമ്പുറം മാരാത്ത് ലക്ഷ്മിക്കുട്ടിയുടെയും മകനായി പുണര്‍തം നക്ഷത്രത്തി‌ല്‍ കൃഷ്ണന്‍കുട്ടി മാരാ‌ര്‍ ജനിച്ചു. രാമമംഗലത്തെ മാരാത്ത് ഗൃഹങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പഞ്ചവാദ്യം, സോപാന സംഗീതം, പരിഷവാദ്യം, മേളം, കളമെഴുത്തും പാട്ടും എന്നിങ്ങനെ ഏതെങ്കിലുമൊന്നി‌ല്‍ ശിക്ഷണം നേടാതെ തരമില്ല.

Subscribe to RSS - തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാ‌ര്‍