നോമ്പുകാരന് കറാഹത്തായ കാര്യങ്ങള്‍

നോമ്പുകാരന് കറാഹത്തായ കാര്യങ്ങള്‍

  • നോമ്പ് തുറക്കുന്ന സമയമായിട്ടും നോമ്പ്തുറ പിന്തിക്കുക
  • പുകയില അടക്ക മുതലായവ വായിലിട്ട് ചവയ്ക്കുക (ഇവയുടെ നീര് ഉള്ളിലേക്ക് ഇറങ്ങിയാല്‍ നോമ്പ് മുറിയുന്നതാണ്)
  • ആവശ്യമില്ലാതെ ഭക്ഷണം രുചിച്ച് നോക്കുക. ഭക്ഷണ പദാര്‍ത്ഥങ്ങളുടെ രുചിയോ മണമോ അകത്ത് ചെന്നാല്‍ നോമ്പ് മുറിയു ന്നതല്ല. അവകളുടെ തടി (സ്തൂല വസ്തു) ഉള്ളിലേക്ക് ചേര്‍ന്നാ ലാണ് നോമ്പ് മുറിയുക
  • ആവശ്യമില്ലാതെ പ്രഭാതത്തിന് ശേഷം കുളിക്കുക
  • പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ മുതലായവ വാസനിക്കുക
  • ഉച്ചയ്ക്ക് ശേഷം മിസ്‌വാക്ക് (പല്ലുതേക്കല്‍) ചെയ്യുക

നോമ്പുകാരന്റെ വായിലെ ദുര്‍ഗന്ധം നീക്കുവാന്‍ തുടര്‍ച്ചയായി മിസ്‌വാക്ക് ചെയ്യല്‍ നല്ലതല്ല. നബി(സ) പഠിപ്പിക്കുന്നു. നോമ്പുകാരന്റെ വായിലെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ പ്രിയങ്കരമാണ്.

Tweet