സക്കാത്തിന്റെ ശര്‍ത്തുകള്‍

സക്കാത്തിന്റെ ശര്‍ത്തുകള്‍
1. സക്കാത്ത് കൊടുക്കുന്ന അവസരത്തിലോ അല്ലെങ്കില്‍ സമ്പത്തില്‍നിന്നും സക്കാത്തിന്റെ വിഹിതം വേര്‍തിരിക്കുന്ന അവസരത്തിലോ ഹാദാ സക്കാത്തുമാലീ (ഇതെന്റെ സമ്പത്തിന്റെ സക്കാത്താണ്) എന്ന് നിയ്യത്ത് ചെയ്യുക
2. ഖുര്‍ആനില്‍ പറയപ്പെട്ട എട്ട് വിഭാഗക്കാര്‍ക്ക് കൊടുക്കുക
ഖുര്‍ആനില്‍ പറയപ്പെട്ട 8 വിഭാഗക്കാര്‍
1. ഫഖീര്‍ : ജീവിക്കുവാന്‍ ആവശ്യമായ സമ്പത്തും തൊഴിലും ഇല്ലാത്തയാള്‍
2. മിസ്ഖീന്‍ : ആവശ്യമായ സമ്പത്തും തൊഴിലും ഉണ്ട്. പക്ഷെ അത് തികയുകയില്ല
3. സക്കാത്ത് പിരിക്കുവാന്‍ വേണ്ടി ഇമാം നിയമിച്ചയാള്‍
4. പുതുവിശ്വാസി
5. കടക്കാരന്‍
6. മോചനപത്രം എഴുതപ്പെട്ടയാള്‍
7. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവര്‍
8. ഹലാലായ യാത്രക്കാരന്‍

ഖുര്‍ആനില്‍ പറയപ്പെട്ട 8 വിഭാഗമല്ലാത്തവരിലേക്ക് സക്കാത്തിനെ കൊടുക്കല്‍ ഹറാമാണ്. തന്മൂലം പള്ളികള്‍ക്കും, മദ്‌റസകള്‍ക്കും കോളേജുകള്‍ക്കും സംഘടനകള്‍ക്കും സക്കാത്തിന്റെ വിഹിതം കൊടുക്കുവാന്‍ പാടുള്ളതല്ല.

Tweet