മുളവൂരിലെ ജലമലിനീകരണം - ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഗുരുതരമായ ഭീഷണി

മൂവാറ്റുപുഴ മുളവൂരിൽ പ്രവർത്തിക്കുന്ന ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിന്റെ ജലസ്രോതസ്സായ കിണർവെള്ളം പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകി ചേർന്ന് മാലിന്യമായി. 
മാരകമായ ഫോർമാലിൻ 200 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാണ് പ്ലൈവുഡ് ഒട്ടിക്കുത്. ഇത് കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ പ്ലൈവുഡ് കമ്പനിയിൽ നിന്ന് 2 മീറ്റർ ദൂരമുള്ള കിണറിൽ മാലിന്യം ഒഴുകിയെത്തുകയും തുടർന്നുണ്ടാകുന്ന ദുരന്തം പ്രവചനാതീതമാണ്.

മൂവായിരത്തോളം വിദ്യാർത്ഥികൾ, ആയിരത്തോളം അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ എന്നിവർ എല്ലാവിധ ആവശ്യങ്ങൾക്കുമുള്ള ജലം ഉപയോഗിക്കുന്നത് മുളവൂർ പാടശേഖരത്തിൽ നിർമ്മിച്ച കിണറിൽ നിന്നാണ്. പായിപ്ര പഞ്ചായത്ത് അഞ്ച്-ആറ് വാർഡുകളെ വേർതിരിക്കുന്ന മുളവൂർ പാടശേഖരത്തിലെ മണ്ണൂപ്ര കണ്ടത്തിൽ നിർമ്മിച്ചിട്ടുള്ള കിണറിലെ വെള്ളം ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നത് ഒഴിവാക്കുന്നതിന് അധികൃതർ ശ്രദ്ധിക്കണം.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതിന് കമ്പനിക്ക് അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം മനുഷ്യത്വരഹിതമായാണ്. കമ്പനിയിൽ ജോലി ചെയ്യുന്ന നൂറോളം അന്യസംസ്ഥാന തൊഴിലാളികളുടെ കക്കൂസ് മാലിന്യങ്ങളുൾപ്പെടെ ഒഴുകിയെത്തുന്നത് കിണർ വെള്ളത്തിലേക്കാണ്. കമ്പനിയിൽ നിന്നുള്ള മാലിന്യം പാടശേഖരത്തിലെയും സമീപപ്രദേശങ്ങളിലെയും കൃഷിയെ ദോഷകരമായി ബാധിക്കുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്. സമീപവാസികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന കമ്പനിയുടെ പ്രവർത്തനം നിർത്തിവച്ച് പരിസരമലിനീകരണം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മനുഷ്യജീവന് ഭീഷണിയാകുന്ന രാസമാലിന്യവും കക്കൂസ് മാലിന്യവും കലർന്ന കിണർവെള്ളം ഉപയോഗിക്കാതിരിക്കാൻ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് അധികൃതരും ശ്രദ്ധിക്കണം.

കോളേജ് മാനേജ്‌മെന്റും പ്ലൈവുഡ് കമ്പനി അധികൃതരും ചേർന്ന് കോളേജിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയത്തിതിനെത്തുടർന്നാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ വിവിധപ്രദേശങ്ങളിൽ  നിന്ന് പഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ ജീവന്റെ പ്രശ്‌നമായിട്ടും നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കു നടപടിയാണ് തുടർുപോരുന്നത്. കോളേജ് അധികൃതരും പഞ്ചായത്ത് ഭരണസമിതിയും ഈ പ്രശ്‌നത്തെ നിസ്സാരമായി കാണുകയാണ്.

Tweet