മോഹന്‍‌ദാസ്

തീവ്രവാദികള്‍ക്ക് മതമില്ല

മോഹൻദാസ്‌

ബാംഗ്ലൂരിലും അഹമ്മദാബാദിലും, ഇപ്പോള്‍ ദില്ലിയിലും സാധാരണക്കാരായ ജനങ്ങളെ സ്ഫോടനം നടത്തി കൊല്ലുന്നതിലൂടെ എന്ത് സന്ദേശമാണ് ഭീകരവാദികള്‍ രാഷ്ട്രത്തിന് നല്‍കുന്നത്? നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അത് നമ്മുടെ മനസ്സിലുണ്ടാക്കിയ വികാരം എന്താണ്? വിശ്വസിക്കുന്ന ആദര്‍ശത്തിനു വേണ്ടി തന്നെയാണോ ഇത്തരം മനുഷ്യത്ത്വരഹിതമായ പ്രവൃത്തിക‌ള്‍? ആരെയാണ് വിശ്വസിക്കുക? പരിചയപ്പെടുന്നവരെയെല്ലാം സംശയദൃഷ്ടിയോടെ കണ്ട് എത്രനാള്‍ കാലം കഴിക്കും? വിദ്യാസമ്പന്നരായ, ബുദ്ധിമതികളായവരുടെ ഊര്‍ജ്ജസ്വലമായ യുവത്വം ഇത്തരം വിധ്വംസക പ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കുന്നതിന് ഉത്തരവാദികളാര്?

കനകധാരയിലെ സ്വാതിതിരുനാള്‍ (സ്വാതി എച്ച്. പദ്മനാഭനുമായി അഭിമുഖം)

മോഹൻദാസ്‌

തിരുവനന്തപുരം തമിഴ് സംഘത്തിന്‍റെ, വിവര്‍ത്തനത്തിനുള്ള ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പുരസ്ക്കാരം ഇക്കൊല്ലം നേടിയത് സ്വാതി എച്ച്. പദ്മനാഭനാണ്. തമിഴിലെ പ്രമുഖരായ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള സ്വാതി എച്ച്. പദ്മനാഭനുമായി ഒരു അഭിമുഖം. അഞ്ചോളം തമിഴ് പുസ്തകങ്ങള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നതിനായി വിവിധ സാഹിത്യകാരന്മാര്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. അതിലൊന്നിന്‍റെ പണിപ്പുരയിലാണ് കാലടിയിലെ കനകധാരയെന്ന വീട്ടില്‍ അദ്ദേഹം. ചോദ്യം - വിവര്‍ത്തന സാഹിത്യശാഖ ധാരാളം പേര്‍ കടന്നുവരാത്ത ഒരു മേഖലയാണ്.

മൂവാറ്റുപുഴ ജില്ല - ഇനിയും സാക്ഷാത്ക്കരിക്കപ്പെടാത്ത ആഗ്രഹം

മോഹൻദാസ്‌

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നില്‍ - അതായത് ഉദ്ദേശം പതിന‌‍ഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച വോയ്സ് ഓഫ് മേള അടുത്തയിടെ കാണുവാനിടയായി. ഓഫ്‌സെറ്റ് പ്രസ്സും, ആധുനീക സാങ്കേതികവിദ്യയുടെ പിന്‍ബലവുമൊന്നുമില്ലാതെ കൈയ്യിലൊതുങ്ങുന്ന ചെറിയ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ആ ലക്കത്തിന്‍റെ എഡിറ്റോറിയലി‌ല്‍‍ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന ശങ്കരന്‍ നായര്‍ സാ‌ര്‍ മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് സാക്ഷാത്ക്കരിക്കാനാവാത്ത ഒരു ആഗ്രഹമായി തുടരുന്ന ഒന്നു തന്നെയാണ് ഇന്നും ജില്ലാ രൂപീകരണം.

മുല്ലപ്പെരിയാ‌ര്‍ - ജീവന്‍റെയും ജലത്തിന്‍റെയും രാഷ്ട്രീയം

മോഹൻദാസ്‌

മുല്ലപ്പെരിയാ‌‌ര്‍ ഡാമിന്‍റെ ചരിത്രം പരിശോധിച്ചാ‌‌ല്‍, ഇതുണ്ടാക്കിയ കാലം മുത‌‌ല്‍ വിവാദങ്ങ‌‌ള്‍ സൃഷ്ടിച്ചിരുന്ന ഒന്നാണ് എന്ന് കാണാ‌ന്‍ കഴിയും. ഈ ഡാം നിര്‍മ്മിക്കുവാ‌ന്‍ മുന്‍കൈയ്യെടുത്ത അന്നത്തെ മദ്രാസ് പ്രസിഡന്‍സിയിലെ ബ്രിട്ടീഷുകാരനായ ക്യാപ്റ്റ‌‌ന്‍ പെന്നിക്ക്വിക്കിന് നിര്‍മ്മാണ ഘട്ടത്തി‌ല്‍ തന്നെ പലതവണ തിരിച്ചടി നേരിടേണ്ടി വന്നു. രണ്ട് തവണ, ഡാമിന്‍റെ പണി പൂര്‍ത്തിയാകുന്ന ഘട്ടത്തി‌ല്‍, അതുവരെയുണ്ടാക്കിയ ഭാഗം വെള്ളപ്പാച്ചിലി‌ല്‍ ഒലിച്ചുപോയി.

മീനച്ചില്‍ പദ്ധതിക്ക് വേണ്ടി മൂവാറ്റുപുഴയാറിനെ കൊല്ലേണ്ട

മോഹൻദാസ്‌

മൂവാറ്റുപുഴയാറിലെ ജലം ഉപയോഗിച്ച്, അശാസ്ത്രീയമായ ഒരു പദ്ധതി നടപ്പാക്കുന്നതിനായി ബഡ്ജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചതു വഴി, മൂവാറ്റുപുഴയാറിന്‍റെ തീരത്ത് ജീവിക്കുന്ന ജനസമൂഹമുള്‍പ്പടെ, ഒരു വലിയ ജനത ആശങ്കയിലായിരിക്കുകയാണ്. ജനപ്രതിനിധികളും പൊതുജനങ്ങളും ഈ പദ്ധതിയുടെ ദോഷവശങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. മുന്‍പ്, വിദഗ്ധസമിതി പഠിച്ച്, പ്രായോഗീകമല്ലെന്ന് വിധിയെഴുതിയ പദ്ധതി വീണ്ടും നടപ്പാക്കുവാന്‍ തുനിയുന്നതിന് പിന്നിലുള്ള വികാരമെന്തായിരിക്കണം?

എന്തരോ മഹാനുഭാവലു... (ഷട്കാല ഗോവിന്ദ മാരാരെക്കുറിച്ച്)

മോഹൻദാസ്‌

കേരളം ജന്മം നല്‍കിയ, സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രേഷ്ഠന്മാരില്‍ ഒരാളത്രെ ഷട്കാല ഗോവിന്ദ മാരാര്‍. ഈശ്വരനെന്ന പരിപൂര്‍ണ്ണതയിലേക്ക് മനുഷ്യരാശിയെ ഉയര്‍ത്താന്‍ കഴിവുള്ള ഒന്നാണ് പരിശുദ്ധമായ സംഗീതം. ലോകത്തിന്‍റെ നാനാഭാഗങ്ങളിലും അതര്‍ഹിക്കുന്ന ആദരവ് നേടാന്‍ സംഗീതത്തിന്‍റെ വ്യാഖ്യാതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇവിടുത്തെ സംഗീതപ്രേമികള്‍ ഉള്‍പ്പടെയുള്ള ഭൂരിപക്ഷത്തിനും അദ്ദേഹം അപരിചിതനാണിന്നും. കേരള മണ്ണില്‍ പിറവിയെടുത്തിട്ടുള്ള സംഗീതസാമ്രാട്ടുകളില്‍ കേമന്‍ ആരെന്ന ചോദ്യത്തിന് ഷട്കാല ഗോവിന്ദ മാരാര്‍ എന്ന് നിസ്സംശയം ഉത്തരം പറയേണ്ടിയിരിക്കുന്നു.

വാര്‍ഡ് സഭകളെ വോട്ടര്‍മാ‌ര്‍ അറിയുമോ?

മോഹൻദാസ്‌

ജനങ്ങള്‍ക്ക് ഭരണ-വികസന കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന് സാഹചര്യമുണ്ടാക്കുന്ന വേദിയാണ് വാര്‍ഡ് സഭക‌ള്‍. കേരളത്തി‍‌ല്‍ ഇവ വേണ്ടത്ര സജീവമല്ല. പേരിന് മാത്രം ചേര്‍ന്ന് പിരിയുന്ന, വാര്‍ഡിലെ അംഗങ്ങളുടെ പങ്കാളിത്തം തീരെയില്ലാത്ത, ഒരു വേദിയായി ഇത് മാറുന്നത് എന്തുകൊണ്ട്?

Subscribe to RSS - മോഹന്‍‌ദാസ്