ഓണം

തുമ്പി തുള്ളുന്ന മുറ്റം അനാഥമാകുന്ന വര്‍ത്തമാനകാലത്തേക്ക് ഒരോണം കൂടി വരുന്നു. ‘ക്ലീഷേ’കളെന്നാക്ഷേപിക്കുമ്പോഴും ഒരുപാട് ചരിത്രത്തിന്‍റെ തുമ്പക്കുടങ്ങള്‍ നമ്മുടെ ഏകാന്തതകളെ ഉണര്‍ത്തുന്നുണ്ട്. പക്ഷേ അവയും ഇന്ന് മാര്‍ക്കറ്റിന്‍റെ ഓലക്കുടക‌ള്‍ ചൂടുകയാണ്. നഷ്ടങ്ങള്‍ ഏറെയില്ലെങ്കിലും ശേഷിക്കുന്ന നമ്മുടെ ഇഷ്ടങ്ങളെയോര്‍ത്ത് നമുക്ക് മനസ്സി‌ല്‍ തൊട്ടുനില്‍ക്കാം.

Tags: 
Tweet