1928 ഫെബ്രുവരി 24ന് വെള്ളിയാഴ്ച തെറ്റിലമാരിയിൽ മൈതീന്റെയും ബീമയുടെയും 14 മക്കളിൽ ഏറ്റവും ഇളയആളായി ജനിച്ചു. മൂവാറ്റുപുഴ ടൗൺ യു.പി.സ്‌കൂളിലും തൊടുപുഴ സെന്റ്‌മേരീസ് സ്‌കൂളിലുമായി വിദ്യാഭ്യാസം.
ആദ്യകാലത്ത് മുസ്ലീംലീഗിന്റെ പ്രവർത്തകനായിരുന്നെങ്കിലും സേനൻവൈദ്യന്റെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടനായി കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായി. ജനാധിപത്യ യുവജന സംഘടനയുടെ ആദ്യകാല നേതാക്കളിലൊരാൾ. മൂവാറ്റുപുഴ കാവുങ്കരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സേനൻവൈദ്യനോടൊത്ത് നിർണ്ണായക പങ്ക് വഹിക്കുകയുണ്ടായി. കേരളമെമ്പാടും തരംഗമായി മാറിയ മാപ്പിളശീലിലുള്ള ഗാനങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി രചിച്ച് ചിട്ടപ്പെടുത്തി വേദികളിൽ അവതരിപ്പിച്ച ആലി സഹോദരങ്ങൾ എന്നറിയപ്പെടുന്ന വിഖ്യാത സംഘത്തിലെ പ്രധാനിയായിരുന്നു.
1947 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാകമ്മിറ്റി അംഗമായിരുന്നു. 1952 ലെ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1952 മുതൽ 1962 വരെ മൂവാറ്റുപുഴ പഞ്ചായത്ത് അംഗം.
ടി.എം.യൂസഫ് മൂവാറ്റുപുഴ പട്ടണത്തിന്റെ ആദ്യകാല ചിത്രങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തതിൽ പലതുമാണ് മൂവാറ്റുപുഴയുടെ ചരിത്രം പഠിക്കുന്നവർക്ക് ഇന്നും സഹായകരമാവുന്നത്. മൂവാറ്റുപുഴയിലെ കച്ചവടരംഗത്ത് വിസ്മയകരമായ രീതിയിൽ പുതിയ ബിസിനസ് സംവിധാനങ്ങൾ പരീക്ഷിച്ച ദീർഘദർശിയാണ് ടി.എം.യൂസഫ്. 1966 ൽ ആരംഭിച്ച റൂഹി ലതർ ഹൗസിലെ സജ്ജീകരണങ്ങൾ അക്കാലത്ത് ആളുകൾക്ക് അത്ഭുതമായിരുന്നു.
196 ൽ കാവുങ്കര സെൻട്രൽ ജുമാമസ്ജിദിന്റെ പ്രസിഡന്റ് ആയിരുന്നു. മൂവാറ്റുപുഴ ഫിലിം സൊസൈറ്റി(1974), സിംല മ്യൂസിക് ക്ലബ്ബിന്റെ ( ) സ്ഥാപകപ്രസിഡന്റ് ആയിരുന്നു.
കാവുങ്കരയിലെ വസതിയിൽ മക്കളും കൊച്ചുമക്കളുമായി വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. പ്രായാധിക്യമുണ്ടെങ്കിലും ഭൂതകാലത്തേക്കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹം ഇന്നും വാചാലനാകും.
ഭാര്യഅലീമ
മക്കൾഇസഡ്, റൂഹി, റെയിന, റൂസ്മി, റസ്‌വി, റസ്‌ലി