ഒരു വിദ്യാർത്ഥിസമരത്തിന്റെ ഓർമ്മ
1930 കളുടെ രണ്ടാം പകുതിയിൽ കേരളത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായി. തിരുവതാംകൂറിൽ നിവർത്തന പ്രക്ഷോഭം അതിന്റെ പാരമ്യതയിലെത്തിയിരുന്നു. ഭരണത്തിൽ നിന്നും ഉദേ്യാഗസ്ഥമേഖലയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഈഴവ, ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾക്ക് അർഹമായ സ്ഥാനം നേടിയെടുക്കുകയായിരുന്നു നിവർത്തനപ്രേക്ഷോഭത്തിന്റെ ലക്ഷ്യം. സി.കേശവൻ, ടി.എം.വർഗീസ്, കെ.സി.മാമ്മൻ മാപ്പിള, പി.കെ.കുഞ്ഞ്, വി.കെ.വേലായുധൻ, ഇ.ജോൺ ഫിലിപ്പോസ് തുടങ്ങിയവർ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.
- Read more about ഒരു വിദ്യാർത്ഥിസമരത്തിന്റെ ഓർമ്മ
- Log in or register to post comments