Oh! My Dr. Uncle

ഒരു ചെറിയ കുട്ടിയാണ് 'മീന' അവൾക്ക് പത്ത് വയസ്സായപ്പോഴേക്കും അവൾ ഒരു ആസ്തമ രോഗിയായി മാറികഴിഞ്ഞിരുന്നു. അവളുടെ അച്ഛനും അമ്മയ്ക്കും  മകളുടെ ഈ അവസ്ഥ കണ്ട് ദു:ഖം തോന്നി. അവർ അവളെ ഒരു ഡോക്ടറെ കാണിക്കാൻ തീരുമാനിച്ചു. 

അങ്ങനെ അവർ ഡോ. ഹെയറിയെ കാണാൻ കാനഡയിലേക്ക് പോയി. അവിടെ ചെന്ന് ഡോക്ടറെ കാര്യങ്ങൽ ബോധിപ്പിച്ചു. ഡോക്ടർ മീനയെ ഏറ്റെടുത്തു. അദ്ദേഹം മീനയുടെ മാതാപിതാക്കളെ കാനഡയിലെ അദ്ദേഹത്തിന്റെ റിസോർട്ടിൽ താമസിപ്പുച്ചു. മീനയെ അദ്ദേഹത്തിന്റെ ആശുപത്രിയിലും.

ഒരു ദിവസം രാത്രി അദ്ദേഹം മീനയുടെ അടുത്തെത്തി, അവളോട് പറഞ്ഞു ' മീന ഇനി ഇവിടെ ഈ കാനഡയിലാണ് താമസിക്കേണ്ടത്. നിനക്ക് ഞാൻ ഇവിടത്തെ പ്രശസ്തമായ 'ഹെയ്ൻസ് ജൂനിയർ' സ്‌ക്കൂളിൽ അഡ്മിഷൻ ശരിയാക്കിയിട്ടുണ്ട് ' ഡോക്ടറുടെ വാത്സല്യം തുളുമ്പുന്ന വാക്കുകൾ ആ മുറിയിൽ അലയടിച്ചു.  

വെള്ളക്കാരനായ ആ ഡോക്ടറുടെ സ്‌നേഹവും വാത്സല്യവും മീനയിൽ കൗതുകമുണർത്തി. 

ഡോക്ടർ ഹെയറിയ്ക്ക് ഒരു മകനുണ്ട്. അവന്റെ പേര് 'മാഡ്' എന്നാണ്. മാഡിനും മീനയുടെ അതെ പ്രായം തന്നെയാണ്. അവർ രണ്ടുപേരും എല്ലാ ദിവസവും കളിക്കുമായിരുന്നു. 

ഒരിക്കൽ ഡോ. ഹെയറി മീനയുടെ മാതാപിതാക്കളെ ഫോൺ ചെയ്തിട്ട് പറഞ്ഞു. ' നാളെ ഒരു അവധി ദിവസമല്ലെ? നാളെ വൈകുന്നേരം നിങ്ങൾ രണ്ടുപേരും 'ബ്രെൻ പാർക്കിൽ' വരണം ഞാൻ മീനയെയും കൂട്ടി അവിടെ കാത്ത് നിൽക്കാം' 

പിറ്റേന്ന്, വൈകിട്ട് അവർ രണ്ടുപേരും പാർക്കിലെത്തി. അവിടെ ഡോക്ടറുടെ വൈറ്റ് ബെൻസ് കാർ കിടപ്പുണ്ടായിരുന്നു. അതിന് മുമ്പിൽ ഡോക്ടറുടെ കൈപിടിച്ച് ഒരു പത്തുവയസുകാരി  നിൽക്കുന്നുണ്ടായിരുന്നു. അത് മീനയാണെന്ന് അവർ തിരിച്ചറിഞ്ഞു.

മീന ഇപ്പോൾ സന്തോഷവതിയാണ്. അച്ഛനും അമ്മയും അടുത്തില്ലാത്തതിന്റെ ഒരു കുറവും ഡോക്ടർ വരുത്തിയിട്ടില്ലായെന്ന് അവർക്ക് മകളുടെ മുഖത്ത് നിന്ന് തന്നെ മനസ്സിലായി.

അച്ഛനെയും അമ്മയെയും കണ്ടതും മീന അവരുടെ അടുത്തേയ്ക്ക് ഓടി ചെന്നു. അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. മീനയുടെ അമ്മ 'ലജിനി' അവളോട് ചോദിച്ചു. ' മകളേ, നിനക്ക് അവിടെ സുഖം തന്നെയല്ലെ?' കരഞ്ഞ് കലങ്ങിയ കണ്ണും ചുവപ്പിച്ച മൂക്കുമായി അവൾ അമ്മയെ നോക്കി.

പെട്ടെന്ന് അവളുടെ കരയുന്ന മുഖം അപ്രത്യക്ഷമായി പകരം ചിരിക്കുന്ന മുഖം പ്രത്യക്ഷപ്പെട്ടു. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അമ്മേ എനിക്ക് അവിടെ പരമസുഖമാണ്. സ്വന്തം മകളെപോലെയാണ് ഡോക്ടറങ്കിൽ എന്നെ നോക്കുന്നത്. ഭക്ഷണവും മരുന്നും എല്ലാം അദ്ദേഹം തന്നെയാണ് എനിക്ക് നൽകുന്നത്. ചില രാത്രികളിൽ എനിക്ക് അസുഖത്തെക്കുറിച്ചോർത്ത് ദു.ഖം തോന്നും ആ രാത്രകളിൽ എനിക്ക് ഉറങ്ങാൻ സാധിക്കില്ല. പേടിയും ദു:ഖവും എന്നിൽ നിറയും അപ്പോൾ ഡോക്ടറങ്കിളാണ് എനിക്ക് ധൈര്യം പകർന്ന തരുന്നത്. ഞാൻ അദ്ദേഹത്തെ കെട്ടിപിടിച്ച് കിടന്നുറങ്ങും. അദ്ദേഹത്തിന്റെ മകനാണ് മാഡ്. എന്നും അങ്കിളിന്റെ വീട്ടിൽ പോയി വീഡിയോ ഗെയിംസ് കളിക്കും. 

മീനയുടെ അച്ഛനമ്മമാർക്ക് സന്തോഷമടക്കാനായില്ല. അവർ അവിടെ നിന്ന് തിരിച്ചു. ഡോ. ഹെയറിയുടെ കാറിലാണ് മടങ്ങുന്നത്. അവർ സിറ്റിയിലെത്തി. പെട്ടെന്നാണ് പാവകളെ വിൽക്കാൻ വച്ചിരിക്കുന്ന ഒരു കട ഡോക്ടർ കണ്ടത്. അവിടെ വച്ചിരിക്കുന്ന പാവകൾ അദ്ദേഹത്തിൽ കൗതുകമുണർത്തി. അദ്ദേഹം മീനയെയും എടുത്തുകൊണ്ട് കടയുടെ നേരെ നടന്നു. എന്നിട്ട് അവൾക്ക് ഇഷ്ടപ്പെട്ട ഒരു പാവ സെലക്ട് ചെയ്തു. കടയിൽ നിന്ന് ഒരുപാട് ദൂരെയാണ് അദ്ദേഹം കാർ പാർക്ക് ചെയ്തത്. മീനയുടെ അച്ഛനും അമ്മയും അവരെ കാത്ത് കാറിൽ ഇരിക്കുകയായിരുന്നു. 

പെട്ടെന്നാണ് അത് സംഭവിച്ചത്. അവർ കടയിൽ നിന്ന് ഇറങ്ങിയതും അത് സംഭവിച്ചകും ഒരുമിച്ചായിരുന്നു. ആ സംഭവം കാനഡയെ വിറപ്പിച്ചു. അത് മറ്റൊന്നുമായിരുന്നില്ല ഒരു ബോംബ് ബ്ലാസ്റ്റായിരുന്നു. ആ വലിയ ശബ്ദം കേട്ട് അവിടെയുണ്ടായിരുന്ന എല്ലാവരും നടുങ്ങിപോയി. മീന പേടിയോടെ ഡോക്ടറെ കെട്ടിപിടിച്ചു. 

അവൾ ഒരു നടുക്കത്തോടെ ഡോക്ടറോട് പറഞ്ഞു ' എന്റെ അച്ഛനും അമ്മയും' ഇത്രയും പറഞ്ഞ് അവൾ വിങ്ങിപൊട്ടാൻ തുടങ്ങി.

ഡോക്ടർ അവളുടെ കൈയും പിടച്ച് കാറിനടത്തേയ്ക്ക് ഓടി. അവർ അവിടെ കണ്ട കാഴ്ച ദയാനകമായിരുന്നു. കത്തി നശിച്ച ഡോക്ടറുടെ കാർ. 

അതിനുള്ളിൽ കൈയും, കാലും വേറിട്ടു പോയ രണ്ട് മൃതുദേഹങ്ങൾ. മീനയ്ക്ക് പിടിത്തു നിൽക്കാനായില്ല. അവൽ അവിടെ, ആ മൃതുദേഹങ്ങൾക്ക് മുമ്പിലിരുന്ന കരഞ്ഞു. ഡോക്ടർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അതുകൊണ്ട് ഫലമുണ്ടായില്ല.

കരഞ്ഞ് തളർന്ന അവൾ വൈകാതെ തന്നെ ബോധശൂന്യയായി. ഡോക്ടർ അവളെ താങ്ങിയെടുത്ത് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിൽ ചെന്ന് വാതിൽ തുറന്നപ്പോൾ മാഡ് സോഫയിൽ ഇരുന്ന് ടി.വി കാണുകയായിരുന്നു.ഡോക്ടർ തോളിൽ കിടക്കുന്ന മീനയെ കണ്ടതും മാഡിന് അമ്പരപ്പായി.

അവൻ ഓടിവന്ന് കാര്യം തിരക്കി. ബോംബ് സ്‌പോടനത്തിന്റെ ഭീകരതയെപ്പറ്റി ഡോക്ടർ മാഡിന് വിശദീകരിച്ച് കൊടുത്തു. തന്റെ ഫ്രണ്ടിന്റെ അവസ്ഥ ഓർത്തപ്പോൾ മാഡിന്റെ കണ്ണുകൾ നിറഞ്ഞു. ഡോക്ടർ അവളെ റൂമിൽ കൊണ്ടു പോയി കിടത്തി. 

മാഡ് അവൾ ഉണരുന്നതും നോക്കി അവളുടെ അരികിൽ ഇരുന്നു. 

സമയം സന്ധ്യയായി,

                   മീനയ്ക്ക് ബോധം തിരികെ വന്നു.പെട്ടെന്ന് അവളുടെ മനസ്സിലേക്ക്  കടന്നുവന്നത് കൈകാലുകാലുകൾ വേറിട്ട് കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും രൂപമാണ്. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മാഡ് അവളുടെ കൈപിടിച്ച് ആശ്വസിപ്പിച്ചു. 

ഡോക്ടർ മുറിയിൽ പ്രവേശിച്ചു. ആ വെള്ളക്കാരന്റെ മുഖത്ത് അവളോടുള്ള സ്‌നേഹം പ്രതിഫലിച്ചു. ഡോക്ടർ അവൾക്ക് ഭക്ഷണവും മരുന്നും നൽകി. 

അന്നത്തെ  ഡോക്ടറുടെ ഡയറിയിൽ പ്രധാന വിഷയം മീനയായിരുന്നു. 

അവളെ അദ്ദേഹം വീട്ടിലെ ഒരംഗമാക്കാൻ തീരുമാനിച്ചു. അന്നത്തെ ദിവസം ഡോക്ടർ മീനയെയും മാഡിനെയും അരികിൽ കിടത്തിയാണ് ഉറങ്ങിയത്.

അവൾ ഹെയ്ൻസ് ജൂനിയർ സ്‌ക്കൂളിൽ പഠനത്തിൽ ഒന്നാമതായി മുന്നേറി. അങ്ങനെ അവിടത്തെ ആനുവൽ ഡേവന്നു. മീനയോടൊപ്പം ആനുവൽ ഡേയിൽ പങ്കെടുക്കാൻ യാത്രയാവുകയാണ് ഡോക്ടറും മാഡും.

' കറുത്ത കോട്ടും സ്യൂട്ടും അണിഞ്ഞ് ഡോക്ടറങ്കിളിനെ കണ്ടാൽ ഹോളിവുഡ് സ്റ്റാറിനെ പോലെയുണ്ട് ' മീന ഡോക്ടറെ നോക്കിക്കൊണ്ട് പറഞ്ഞു ഡാഡി എന്ന് വിളിച്ചു കൊള്ളാൻ  ഡോക്ടർ പലപ്രാവശ്യം അവളോട് പറഞ്ഞതാണ്. പക്ഷേ അവൾക്ക് ഇഷ്ടം ഡോക്ടറങ്കിൽ എന്ന് വിളിക്കാനാണ്. 

ഡോക്ടർ മാഡിന്റെ മുറിയുടെ മുമ്പിൽ ചെന്നു നിന്നു മാഡിന്റെ മുറിയുടെ വാതിൽ അകത്തു നിന്ന് ലോക്ക് ചെയ്തിരിക്കുകയാണ്.......... ഡോക്ടർ വാതിൽ തട്ടി വിളിച്ചു  'മാഡ്, നീ അവിടെ എന്തു ചെയ്യുകയാണ്?  ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ?  ഒരു മണിക്കൂറായല്ലോ നീ കുളിക്കാൻ കയറിയിട്ട് വേഗം വരൂ.'

അപ്പോൾ മാഡിന്റെ മറുപടി ഇങ്ങനെയായിരുന്നു 'നിങ്ങൾ രണ്ടുപേരും പൊയ്ക്ക്‌കൊള്ളൂ ഞാൻ എന്റെ സൈക്കിളിൽ സ്‌ക്കൂളിലേക്ക് വരാം.' ഡോക്ടറും മീനയും കാറിൽ കയറി. അവർ സ്‌ക്കൂളിലേക്ക് തിരിച്ചു.

മഞ്ഞു പെയ്യുന്ന ആ രാത്രി. വൃക്ഷങ്ങളും വീടുകളും റോഡുമെല്ലാം മഞ്ഞിൽ കുളിച്ച് കിടക്കുന്ന. കാറിന്റെ ഗ്ലാസ് പൊക്കിയാണിട്ടതെങ്കിലും ആ അന്തരീക്ഷം തണുപ്പുകൊണ്ട് മൂടിയിരുന്നു. ഡോക്ടർ കാറിലെ ഏ.സി ചൂടിലേക്ക് മാറ്റി. ശ്രദ്ധിച്ച് കാർ ഡ്രൈവ് ചെയ്തില്ലെങ്കിൽ കാർ മറിയും, അപകടം സംഭവിക്കും. മീനയുടെ ആനുവേഴ്‌സറിക്ക് പോകുമ്പോൾ അല്പം ഗ്ലാമർ കൂട്ടാമല്ലോയെന്നാർത്താണ് കോട്ടും സ്യൂട്ടും ധരിച്ചത് പക്ഷേ, ഈ വസ്ത്രത്തിന് തണുപ്പ് തടയാൻ കപ്പാസിറ്റി കുറവാണ്, വല്ലാതെ തണുക്കുന്നു. മാഡിന്റെ കാര്യം എന്താവോയെന്തോ. 

ഡോക്ടർ ദു:ഖത്തോടെ ചിന്തിച്ചു.

മീനയും മറ്റേതോ ചിന്താലോകത്താണ്. അവൾക്ക് മഞ്ഞിലിറങ്ങാൻ കൊതി തോന്നി പക്ഷേ അവളുടെ രോഗം ആ ആഗ്രഹത്തിന് തടസമാണ്. അതുകൊണ്ട് തന്നെ ഡോക്ടറങ്കിൽ അത് സമ്മതിക്കില്ല. എങ്ങനെയും ഡോക്ടറുടെ കണ്ണുവെട്ടിച്ച് വേണം ഇറങ്ങാൻ. പെട്ടെന്ന് തന്നെ അവൾക്ക് ഒരു കുസൃതി തോന്നി. എന്തും വരട്ടെയെന്ന് കരുതി അവൾ അത് പ്രയോഗിക്കാൻ തീരുമാനിച്ചു. 

മറ്റൊന്നുമായിരുന്നില്ല അത്, ഒരു ആസ്തമ രോഗിയായി അഭിനയിക്കുകയെന്നത് തന്നെ.

അവൾ സീറ്റ് ബെൽറ്റിൽ മുറികെ പിടിച്ചു. എന്നിട്ട് ശ്വാസം മുട്ടുന്നതു പോലെ കാണിക്കാൻ തുടങ്ങി. അതിനനുസരിച്ചുള്ള ഭാവവ്യത്യാസങ്ങളും അവളുടെ മുഖത്ത് മാറി മാറി വന്നു. ശ്വാസതടസമുണ്ടാകുമ്പോൾ കണ്ണിൽക്കൂടി കണ്ണുനീർ വരില്ലേ. താൻ എവിടെപ്പോയി കണ്ണുനീരുണ്ടാകും. ഒരു  പിടിയുമില്ല. അവൾ വളരെയധികം കഷ്ടപ്പെട്ട് കരഞ്ഞ് കണ്ണുനീരുണ്ടാക്കി. മീനയുടെ വേതന ഡോക്ടറിൽ സമ്മർദം സൃഷ്ടിച്ചു. അദ്ദേഹം വിയർക്കാൻ  തുടങ്ങി. 

ഡോക്ടർ വണ്ടി വേഗം ആശുപത്രിയിലേക്ക് തിരിച്ചു. വേഗതയോറുന്നതിനൊപ്പം കാർ പാളുന്നതുമുണ്ടായിരുന്നു. പക്ഷേ പക്ഷേ ഡോക്ടർ അത് നിയന്ത്രിച്ചു. അങ്ങനെ ആശുപത്രിയിലെത്തി. ഒരു ബെഡുമായി വരാമെന്ന് പറഞ്ഞ് ഡോക്ടർ ആശുപത്രിക്കുള്ളിലേക്ക് ഓടിപ്പോയി.

അത്രയും സമയം മീനയ്ക്ക ധാരാളമായിരുന്നു. അവൾ ശബ്ദമുണ്ടാക്കാതെ കാറിന്റെ ഡോർ തുറന്നു. പതിയെ സീറ്റ് ബെൽറ്റ് ഊരി എന്നിട്ട് വേഗം ആശുപത്രിയുടെ പുറത്തോയ്‌ക്കോടി. മഞ്ഞിൽക്കൂടി ഓടുമ്പോൾ അവളുടെ കാലുകൾ വഴുതുന്നുണ്ടായിരുന്നു.

ആശുപത്രിയുടെ വെളിയിലെത്തിയപ്പോൾ ഒരു തണുത്ത ക്രിസ്തുമസ് കാലമാണ് അവളെ വരവേറ്റത്. അവൾ മഞ്ഞ്കട്ടകൾക്ക് ഇടയിലൂടെ ഓടിയും ചാടിയുമെല്ലാം കളിച്ചു. എന്നിട്ട് മഞ്ഞുകട്ടകൾ വാരിയെറിഞ്ഞു. 

കറങ്ങിക്കറങ്ങി മഞ്ഞുകട്ടകൾ വാരിയെറിയുമ്പോൾ അത് ആരുടെയെങ്കിലും ദേഹത്ത് പതിക്കുന്നുണ്ടോയെന്ന് അവൾ ശ്രദ്ധിച്ചില്ല. 

അതേ സമയം ബെഡുമായി വന്ന ഡോക്ടർക്ക് മീനയെക്കുറിച്ചോർത്ത് ദു: ഖിക്കേണ്ടി വന്നു. 

ഡോക്ടറും മറ്റ് ആശുപത്രി ജീവനക്കാരും മീനയെ അന്വേഷിക്കുകയായിരുന്നു. ഡോക്ടർക്ക് മീനയുടെ കള്ളത്തരം പിടകിട്ടി. അദ്ദേഹം ആശുപത്രിയുടെ പുറത്തോക്ക് മീനയെ അന്വേഷിച്ച് നടന്നു. 

ഡോക്ടർ ആ കാഴ്ച കണ്ടു.

മഞ്ഞുകട്ടകൾ വാരിയെറിയുന്ന മീന.

അവൾ എറിഞ്ഞ ഒരു മഞ്ഞുകട്ട ഡോക്ടറുടെ മഖാത്താണ് വന്ന് പതിച്ചത്. 

ഡേക്ടർക്ക് ദേഷ്യം വന്നു. അദ്ദേഹം മീനയുടെ ഉടപ്പിൽ പിടിച്ച് പുറകോട്ട് വലിച്ചു. അപ്പോഴാണ് അവൾ ഡോക്ടറങ്കിളിനെ കണ്ടത്. പെട്ടെന്നാണ് ആഭിനയത്തിന്റെ കാര്യ അവളോർത്തത്.

അവൾ വീണ്ടും ഒരാസ്തമ രോഗിയായി ആഭിനയിക്കാൻ തുടങ്ങി.

അപ്പോൾ ഡോക്ടറെ പേടിപ്പിക്കാനായി അവളുടെ ചെവിയിൽ ഇങ്ങനെ മന്ത്രിച്ചു. 

' വേണ്ട അഭിനയിച്ച് കഷ്ടപ്പെടേണ്ട എനിക്ക് മറ്റൊരു സ്വഭാവം കൂടിയുണ്ട്. ആ സ്വഭാവമെടത്താൻ പിന്നെ അത് മാറില്ല.'

അപ്പോൾ  മീന പറഞ്ഞു 'മറ്റൊരു സ്വഭാവം കൂടി കാണുമല്ലോ. അതുകണ്ടായിരിക്കുമല്ലോ മാഡിന്റെ അമ്മ ഡോക്ടറങ്കിളിന്റെ കെണിയിൽ വീണത്' അത് ഡോക്ടറുടെ മുഖത്ത് ദു:ഖം സൃഷ്ടിച്ചു. ആ മുഖത്ത് മാഡിന്റെ അമ്മയായ ലോറിനെപ്പറ്റിയുള്ള ചിന്തകളായിരുന്നു.

ഡോക്ടറുടെ മുറം വാടുന്നത് കണ്ടപ്പോൾ മീനയുടെ മനസ്സിൽ ഇങ്ങനെ മന്ത്രിച്ചു. ' മാഡിന്റെ അമ്മയ്ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അത് എന്താണെന്ന് കേൾക്കാൻ താല്പര്യവുമുണ്ട്, പക്ഷേ ഡോക്ടറങ്കിളിന്റെ മുഖം ദു:ഖത്തിലേക്ക് മാറുന്നുണ്ട്. അദ്ദേഹത്തെ വിഷമിപ്പിച്ചു കൊണ്ടുള്ള ഒരു കാര്യവും എനിക്കറിയേണ്ട.

ഡോക്ടറുടെ ദു:ഖമെങ്ങനെയും മാറ്റണം. അവൽ മനസ്സിൽ കണ്ടു. അതിനു വേണ്ടി അവൾ ഡോക്ടറുടെ കൈയിൽ അഞ്ചു പ്രാവശ്യമടിച്ചു എന്നിട്ട് ആശുപത്രിയുടെ വരാന്തയിലേക്ക് ഓടിപ്പോയി. 

ഡോക്ടർ മീനയെ പിടിക്കാൻ പുറകെ ഓട്. മീനയുടെ കളിയും ചിരിയും ഡോക്ടറെ വീണ്ടും സന്തോഷവാനാക്കു. അവൾ ആശുപത്രിയിലെ ഒരു വാർഡിലേക്ക് പ്രവേശിച്ചു. അവിടെക്കിടന്നിരുന്ന രോഗികളുടെ കിടക്കയിൽക്കൂടി അവൾ കയറിയോടി ഭാഗ്യം 

ആരെയും ചവിട്ടിയില്ല. പക്ഷേ മീനയോടിയതുപോലെ ഡോക്ടർ എങ്ങനെ കിടക്കയിലൂടെയോടും? മീന പോയ അതെ വഴിയിലൂടെ മാത്രമെ പിടിക്കാൻ വരാവുകയുള്ളൂവെന്ന് അവൾ നേരത്തെ പറഞ്ഞതാണ്. ഡോക്ടർ ചിന്താക്കുഴപ്പത്തിലായി. പത്തു വയസ്സുള്ള ഒരു കിട്ടിയോടിയതുപോലെ മുപ്പത് വയസ്സുള്ള താൻ ഓടിയാലെങ്ങനെയിരിക്കും. രോഗികൾ തന്നെ നന്നായി കൈകാര്യ ചെയ്യും. അതിലും വലുത് ഒടുക്കം ഡോക്ടർ ചാടിയിറങ്ങി, ആരെയും ചവിട്ടിയില്ല. പക്ഷേ ബെഡിൽ കൂടി ചാടിയിറങ്ങിയപ്പോൾ എല്ലാ രോഗികളും വയലന്റാകാൻ സാധ്യതയേറി.

കാരണം വേറെയൊന്നുമല്ല ഡോക്ടർ കിടക്കയിൽക്കൂടി ചാടി നടന്നപ്പോൾ അദ്ദേഹത്തിന്റെ ഷൂവിന്റെ പാടുകൾ ആഴത്തിലും കൃത്യമായു ബെഡിൽ പതിഞ്ഞു.

മഞ്ഞിൽക്കൂടി നടന്നതിനാൽ അദ്ദേഹത്തിന്റെ ഷൂവിന്റെ പാടുകൾ വളരെയധികം കുഴപ്പമുണ്ടാക്കി. ആ പാടുകളിൽ നിന്ന് ഐസ്  പാട്ടർ പ്രതിഫലിച്ചു. അത് കിടക്കകൾ ചെറുതായി നനച്ചു. അതും കൂടിയായപ്പോൾ രോഗികൾ വയലന്റായി. അവർ ഡോക്ടറുടെ പുറകെയോടി.

ഇനിയും ആശുപത്രിയിൽ നിന്നാൽ കാര്യം ശരിയാകില്ലെന്ന് ഡോക്ടർക്ക് മനസ്സിലായി.

ആനുവൽ ഡേയുടെ ആഘോഷം കഴിയുന്നതിന് മുമ്പ് സ്‌ക്കൂളിൽ എത്തണം. 

രോഗികൾ പുറകെയോടിയത് തല്ലാനൊന്നുമല്ല, ഡോക്ടർ കാരണം വൃത്തികേടായ ബെഡ്ഷീറ്റ് അദ്ദേഹം തന്നെ മാറ്റിവിരിക്കണം, ഇതായിരുന്നു അവർ ഡോക്ടർക്ക് നൽകിയ ശിക്ഷ.

ഡോക്ടർ തന്റെ ഓട്ടത്തിന്റെ വേഗത കൂട്ടി. എന്നിട്ട് മീനയെയും കൂട്ടി കാറിൽ കയറി സ്‌ക്കൂളിൽ പോയി.

അതേസമയം മാഡ് സൈക്കിളിൽ സ്‌ക്കൂളിലെ പാർട്ടിയിൽ പങ്കെടുക്കാൻ വരുകയായിരുന്നു. മാഡിന് മഞ്ഞുകാലത്തെപ്പറ്റി നന്നായിട്ടറിയാം. ഒരിക്കൽ അവൻ മഞ്ഞിൽക്കൂടി സൈക്കിൾ വേഗത്തിൽ  ഓടിച്ചു. അതിന്റെ പ്രതിഫലമായി ഒരാഴ്ച കൈയൊടിഞ്ഞ് ആശുപത്രിയിൽ കിടന്നു. അതുകൊണ്ട് തന്നെ അവൻ വളരെ പതുക്കെയാണ് സൈക്കിളോടിച്ചിരുന്നത്.

അങ്ങനെ അവൻ സ്‌ക്കൂളിലെത്തി. അവിടെ ചെന്നപ്പോൾ ഡോക്ടറും മീനയും അവിടെയുണ്ടായിരുന്നു. ഡോക്ടർ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ആരു അനൗൺസ്‌മെന്റ്,

'ഫിഫിത്ത് സ്റ്റാൻഡേർഡിലെ ഏറ്റവും  മികച്ച കുട്ടിക്കുള്ള സമ്മാനം കരസ്ഥമാക്കിയിരിക്കുന്നത് മീനയാണ്.'

മീനയുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. 

അവൾ സ്റ്റേജിൽ കയറി സമ്മാനം വാങ്ങി. കൂടിയിരുന്ന എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഡോക്ടർക്കും മാഡിനും സന്തോഷമടക്കാനായില്ല. മീനയ്ക്ക് ഒരു സർട്ടിഫിക്കറ്റ് കൂടി ലഭിച്ചു. മീനയുടെ ഒരു ക്ലാസ്‌മേറ്റ് അവളുടെ അടുത്തേക്ക് ഓടിയെത്തി എന്നിട്ട് സർട്ടിഫിക്കറ്റ് വാങ്ങി നോക്കി. അപ്പോഴാണ് ആ ക്ലാസ്‌മേറ്റ് അത് ശ്രദ്ധിച്ചത്. അച്ഛന്റെ പേരിന്റെ നേരെ 'ഹെയറി ടോം' എന്ന് എഴുതിയിരിക്കുന്നു. അമ്മയുടെ പേരിന്റെ നേരെയുള്ള കോളം ബ്ലാങ്കാണ്.

അവൾ മീനയോട് ചോദിച്ചു. ' ഇതെന്താ നീ അമ്മയുടെ പേര് എഴുതാത്തത്' 'അമ്മ' എന്ന് കേട്ടതും ആ ദുരന്തം അവളുടെ കണ്ണുകളിലേക്ക് പാഞ്ഞെത്തി. ഇനി ഇനിടെ നിന്നാൽ കണ്ണുനീർ അണപൊട്ടുമെന്ന് മീനയ്ക്ക് ഉറപ്പാണ്. അവൾ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞ് ക്ലാസ്‌മേറ്റിൽ നിന്നും ഒഴിഞ്ഞു മാറി.

മീന മാഡിന്റെ അടുത്ത് ചെന്ന് നിന്നു.  

'എന്റെ അമ്മ' ഈ രണ്ട് വാക്കുകൾ അറിയാതെ അവളുടെ വായിൽ നിന്ന് പുറത്ത് ചാടി.  

പിന്നെ കണ്ടത് ദു:ഖിതനായ മാഡിന്റെ മുഖമാണ്. 'അമ്മ' യെന്ന് കേട്ടതും അവർ കരഞ്ഞുകൊണ്ട് ഡോക്ടറുടെ അരികിലേക്കോടി. 

'എന്തുപറ്റി മകനേ, നീയെന്തിനാ കരയുന്നത്?'  ഡോക്ടർ മാഡിനോട് ചോദിച്ചു. 

'എന്റെയമ്മ, എനിക്ക് അമ്മയെ കാണണം.'  മാഡ് പറഞ്ഞു. സങ്കടപ്പെട്ടിരിക്കുന്ന മാഡിനെയും ഡോക്ടറുടെയും മുഖം മീനയെ വിസ്മയിപ്പിച്ചു.

മീനയ്ക്ക് മാഡിന്റെ അമ്മയുടെ  പേര് പോലുമറിയില്ല. അവർക്ക് എന്തായിരിക്കും സംഭവിച്ചത്? അത് അറിയാനുള്ള അകാംക്ഷ അവളിൽ വിടർന്നു. അവൾ ഡോക്ടറുടെ അരികിലെത്ത ചോദിച്ചു. 

' ഡോക്ടറങ്കിൽ എന്താണ്. മാഡിന്റെ അമ്മയ്ക്ക് സംഭവിച്ചത്? എനിക്ക് എല്ലാം അറിയണം'  തനിക്ക് ഇനി പിടിച്ചു നിൽക്കാൻ സാധിക്കയില്ലെന്ന് മനസ്സിലായ ഡോക്ടർ മീനയോട് പറഞ്ഞു 'വീട്ടിൽ ചെന്നിട്ട് എല്ലാം പറയാം.'  സ്‌ക്കൂളിൽ ഗെയിറ്റിന് മുമ്പിൽ നിന്ന സെക്യൂരിറ്റിക്ക് ഡോക്ടർ തന്റെ അഡ്രസ് കൊടുത്തു. മറ്റൊന്നിനുമല്ല മാഡിന്റെ സൈക്കിൾ വീട്ടിൽ തിരിച്ചേൽപ്പിക്കാൻ. എന്നിട്ട് അവർ മൂന്ന് പേരും കൂടി തിരിച്ച് വീട്ടിലെത്തി. 

ഡോക്ടർ തീ കായാൻ തുടങ്ങി. എന്നിട്ട് മൂന്ന് പേരും കസേര അതിനടുത്തിട്ടു. അവർ മൂന്നു പേരും അവിടെയിരുന്നു.

ഡോക്ടർ പറഞ്ഞ് തുടങ്ങി. 'ഞാൻ ഹോസ്പിറ്റലിൽ ആദ്യമായി ജോലിക്ക് വന്ന സമയം മിസ്റ്റർ ജോണായിരുന്ന ഹോസ്പിറ്റലിന്റെ എം.ടി. അദ്ദേഹം വളരെ സ്ട്രിക്ടായിരുന്നു. ഒരിക്കൽ എനിക്ക് ഒരു സീരിയസ് കേസ് അറ്റൻഡ് ചെയ്യേണ്ടി വന്നു. ഞാൻ കാരണമാണ്  ആ രോഗിയുടെ ജീവൻ രക്ഷപെട്ടത്. അതോടുകൂടി ജോണിന് എന്നോട് വലിയ അടുപ്പമായി. 

അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ മകളുടെ ബെർത്ത് ഡേ പാർട്ടിക്ക് ക്ഷണിച്ചു. അവിടെ വച്ചാണ് ലോറിനെ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെട്ടതും. ലോറിൻ ജോണിന്റെ മകളായിരുന്നു. രോഗികൾക്ക് ഞാൻ നൽകുന്ന ശുശ്രൂഷ ജോണിനെ തൃപ്തനാക്കി. അദ്ദേഹം ലോറിനെയെനിക്ക് വിവാഹം ചെയ്തു തന്നു. അദ്ദേഹം എന്റെ അച്ഛനെയും അമ്മയെയും പറഞ്ഞ് സമ്മതിപ്പിച്ചു.

അങ്ങനെ ലോറിൻ ഒരമ്മയായി. ഞങ്ങൾ ആ കുഞ്ഞിന് 'മാഡ് '  യെന്ന് പേരിട്ടു. മാഡിന് വെറും ഒരു മാസം പ്രായമുള്ളപ്പോഴാണ് അതു സംഭവിച്ചത്. 

ഒരു ദിവസം രാത്രി ഞാൻ ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരിരുന്നു. ഞാൻ വിതിലിൽ കിറേ പ്രാവശ്യം തട്ടി.

പക്ഷേ വീടിനുള്ളിൽ നിന്ന് അനക്കമൊന്നും കേട്ടില്ല. വീടിനുള്ളിലെ ക്യാൻഡിലിന്റെ മങ്ങിയ പ്രകാരം ഞാൻ വാതിലിലെ ഗ്ലാസിലൂടെ കണ്ടു. പെട്ടെന്നാണ് മാഡിന്റെ കരച്ചിൽ കേട്ടത്. എനിക്ക് എന്തോ പന്തികേട് തോന്നി. ഞാൻ വീടിന് ചുറ്റും ലോറിനെന്ന് വിളിച്ചു കൊണ്ട് നടന്നു.

അപ്പോഴാണ് ഞാനത് കണ്ടത്. ജനൽ ആരോ പൊട്ടിച്ചിരിക്കുന്നു. ഞാൻ അതിലൂടെ അകത്തേക്ക് കടന്നു. അകത്തെ ദൃശ്യം കണ്ട് നടുങ്ങി. വയറിൽ കത്തി കുത്തിക്കയറിയ പാടുകളുമായി ലോറിൻ. രക്തം ഒരുപാട് വാർന്നിരുന്നു. ഞാൻ ലോറിന്റെ മൃതുദേഹത്തിന് മുമ്പിലിരുന്ന് കരഞ്ഞു. മാഡിനെ ഞാൻ എന്റെ നെഞ്ചോട് ചേർത്തു വച്ചു.  അവനെ ഞആൻ വളർത്തി ഇവിടം വരെയാക്കി. ഇത്രയും പറഞ്ഞപ്പോഴേക്കും ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞൊഴുതി. മീനയും മാഡും അദ്ദേഹത്തിനൊപ്പം കരഞ്ഞു. ' സത്യത്തിൽ ലോറിനാന്റിയെങ്ങനെയാണ് മരിച്ചത്? പോലീസന്വേഷിച്ചില്ലെ?' മീനയുടെ കണ്ണുകളിൽ അതറിയാനുള്ള താത്പര്യം തുടച്ചു.

' പോലീസന്വേഷിച്ചു, പക്ഷേ കൊലപാതകമാണോ ആത്മഹത്യയാണോ എന്നൊന്നും അറിഞ്ഞില്ല. എന്റെ ലോറിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അതുറപ്പാണ്. ഞാൻ പറഞ്ഞില്ലേ ജനലിന്റെ ചില്ലുകൾ പൊട്ടിയാണ് കാണപ്പെട്ടതെന്ന്.' അത്രയും പറഞ്ഞതിനുശേഷം ഡോക്ടറവിടെ നിന്നെഴുന്നേറ്റ് സ്വന്തം മുറിയിലേക്ക് പോയി. 

പിറ്റേന്ന് ഡോക്ടറും മാഡും പഴയതുപോലെ സന്തോഷം പ്രകടിപ്പിച്ചു. മീനയെ അദ്ദേഹം സ്‌ക്കൂളിൽ കൊണ്ടു പോയി വിട്ടു. അന്നവൾ സ്‌ക്കൂളിൽ പോകുമ്പോൾ അവളുടെ മനസ്സിൽ ഒരു ലക്ഷ്യമുണ്ടായിരുന്നു. 

'  ഒരു പോലീസ് ഓഫീസറായി ലോറിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടുപിടിച്ച് ശിക്ഷ നൽകുക.'

വർഷങ്ങൾ കഴിഞ്ഞു.

മീന ഇപ്പോൾ ആ പഴയ കുട്ടിയല്ല ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു ചെറുപ്പക്കാരിയാണ്. മാഡും അതെ പ്രായക്കാരൻ തന്നെ.

അവൾ കാനഡയിലെ ഒരു ഉയർന്ന പോലീസ് ഓഫീസറായി. മീനയ്ക്ക് രണ്ട് ലക്ഷ്യങ്ങൾ ഉണ്ടായി. ഒന്ന്, ലോറിന്റെ കൊലപാതകം തെളിയിക്കുക. രണ്ട്, തന്റെ കൂടെ അഞ്ചാം ക്ലാസ് വരെ പഠിച്ച് സൗഫിയയെ കണ്ടു പിടിക്കുക. സൗഫിയ ദുബായിലുണ്ടെന്ന് മീനയ്ക്ക് ഒരറിയിപ്പ് കിട്ടി. 

ഡോക്ടർ മീനയ്ക്ക് കല്യാണാലോചനകൾ തിരയുകയായിരുന്നു. പക്ഷേ മീന ഡോക്ടറോട് പറഞ്ഞു. ' ഡോക്ടറങ്കിൾ എനിക്ക് കല്യാണം വേണ്ട. പക്ഷേ അങ്ങെനിക്ക് ദുബായിലേക്ക് പോകാനനുവാദം തരണം. എന്റെ പഴയ കൂട്ടികാരി അവിടെ ജീവിക്കുന്നുണ്ട്. എനിക്കവളെ കണ്ടെത്തണം. ഈ ലോകം മുഴുവൻ തിരഞ്ഞിട്ടാണെങ്കിലും ഞാൻ ലോറിന്റെ മരണത്തിന് കാരണക്കാരെ കണ്ടെത്തും.'

ഡോക്ടർ അവൾക്ക് ലോറിന്റെ ഒരു ഫോട്ടോ കൊടുത്തു.  എത്ര സുന്ദരിയാണവർ? ആ ഫോട്ടായിൽ ലോറിന്റെ കഴുത്തിൽ തിളങ്ങുന്ന ഒരു മാലയുണ്ടായിരുന്നു. ആ മാല ചൂണ്ടിക്കാണിച്ചു കൊണ്ട് ഡോക്ടർ മീനയോട് പറഞ്ഞു. ' ലോറിൻ മരിച്ചു കഴിഞ്ഞ് ഞാൻ എത്ര അന്വേഷിച്ചിട്ടും ഈ മാല കിട്ടിയില്ല.' ഡോക്ടറവൾക്ക് ദുബായിൽ പോകാനനുവാദം  കൊടുത്തു. അദ്ദേഹമവൾക്ക് ഇപ്പോൾ വിവാഹം വേണ്ട എന്ന് തീരുമാനിച്ചു. 

മീന ഡോക്ടറോടും മാഡിനോടും യാത്ര പറഞ്ഞ് ദുബായിലേക്ക് തിരിച്ചു. എത്ര ദിവസം പിരിഞ്ഞിരിക്കണമെന്നൊന്നും അറിയില്ല. അതുകൊണ്ട് തന്നെ മൂന്ന് പേരുടെയും കണ്ണുകൾ നനഞ്ഞിരുന്നു. മീന ഒരു നല്ല ലക്ഷ്യബോധത്തോട് കൂടി ലോറിന്റെ ഫോട്ടോ മുറുകെ പിടിച്ചു.

കച ടലമൃരവ ീള ങ്യ എൃശലിറ അിറ ങൗൃറലൃ അ േആൗയമശ

വിമാനം ദുബായ് എയർ പോർട്ടിൽ ലാൻഡ് ചെയ്തു. കാത്തുനിൽക്കാൻ ആരുമില്ല എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. മീനയുടെ കൈയ്യിൽ സൗഫിയയുടെ ഫോൺ നമ്പറോ അഡ്രസോ ഒന്നുമില്ലായിരുന്നു. അവളെ കണ്ടാൽ തിരിച്ചറിയുമോ എന്നതു തന്നെ സംശയമാണ്. അവൾ ദുബായ് നഗരത്തിൽ ഭംഗിയാസ്വദിച്ചു കൊണ്ട് സ്ട്രീറ്റിലൂടെ നടന്നു. സമയം രാത്രിയായി.

നഗരത്തിലെ കെട്ടിടങ്ങൾ മുഴുവൻ മഞ്ഞ പ്രകാശം കൊണ്ട് തിളങ്ങി. എത്ര രസകരമാണ് ആ കാഴ്ച? മീനയ്ക്ക് വിശപ്പും ദാഹവും തോന്നി. അവൾ അവിടെയടുത്ത് ഒരു റെസ്റ്റോറന്റ് രണ്ടു, ഭക്ഷണം കഴിക്കാനായി അവൾ റെസ്റ്റോറന്റിലേക്ക് നടന്നു. അപ്പോഴാണ് കുറെ പത്രപ്രവർത്തകർ ഒരു ഫിലിം സ്റ്റാറിന്റെ പിറകെയോടുന്നത്. അവരുടെ കൂട്ടത്തിൽ വന്ന് ഒരു പത്രപ്രവർത്തകയുമായി മീന കൂട്ടിയിടിച്ചു.രണ്ടു പേരും താഴെ വീണു. അതിനിടയിൽ പത്രപ്രവർത്തകയുടെ ഐഡന്റിറ്റി കാർഡ് മീനയുടെ ജാക്കറ്റിൽ കുടുങ്ങി, ഐഡന്റിറ്റി കാർഡിന്റെ വള്ളിപൊട്ടി അതു താഴെ വീണു. അവർ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും സോറി പറഞ്ഞു. എന്നിട്ട് ആ പത്രപ്രവർത്തക ഫിലിംസ്റ്റാറിന്റെ പുറകെ ഓടി. അപ്പോഴാണ് മീന അവരുടെ ഐഡന്റിറ്റി കാർഡ് ശ്രദ്ധിച്ചത്. ആ കാർഡ് അവളിൽ സന്തോഷവും അതിശയവും നിറച്ചു. ആ കാർഡിലെ ഫോട്ടോയുടെ താഴെയുള്ള പേര് ' സൗഫിയ അക്ബർ' എന്നായിരുന്നു. ആ ഫോട്ടോയിൽ കാണുന്ന പത്രകപ്രവർത്തകയ്ക്ക് തന്റെ പഴയ സുഹൃത്തിന്റെ ചായയുണ്ടെന്ന് മീനയ്ക്ക് മനസ്സിലായി. അവൾ ഐഡന്റിറ്റി  കാർഡും പൊക്കി പിടിച്ചു കൊണ്ട് സൗഫിയയുടെ പുറകെ ഓടി. എന്നിട്ട് അവളെ പുറകിയിൽ നിന്ന് വട്ടം പിടിച്ചു. അപ്പോഴേക്കും ഫിലിം സ്റ്റാറുമായുള്ള അഭിമുഖത്തിന്റെ ചാൻസ് സൗഫിയിയ്ക്ക് നഷ്ടപ്പെട്ടിരുന്നു. മീന അപ്പോഴും സൗഫിയായെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. സൗഫിയായ്ക്ക് ദേഷ്യം വന്നു. അവൾ പിടി വിടീക്കാൻ ശ്രമിച്ചു. 

ഒടുക്കം അവളുടെ ശ്രമം വിജയിച്ചു. അവൾ മീനയോട് ദേഷ്യത്തോടെ ചോദിച്ചു. ' ആരാണ് നീ? നീ കാരണം എനിക്ക് ഫിലിം സ്റ്റാറുമായുള്ള ഒരു അഭിമുഖമാണ് നഷ്ടമായതി. നാളെ ജോലി എനിക്കുണ്ടാകമോയെന്നത് സംശയമാണ്.' മീന അവളെ കൗതുകപൂർവ്വം നോക്കി. അവളുടെ മനസ്സ് ഇങ്ങനെ മന്തിച്ചു. 'ഇവളുടെ പഴയ വായാടി സ്വഭാവം മാറിയിട്ടില്ലെന്ന് തോന്നുന്നു. മീന അവളോട് വേഗം പറഞ്ഞു.   'ഞാൻ നിന്റെ പഴയ കൂട്ടുകാരി മീന.'  അതു കോട്ടതും സൗഫിയയ്ക്ക് സന്തോഷമടക്കാനായില്ല. ആസ്തമ കാരണം അവൾ എത്ര കഷ്ടപ്പെട്ടിരിക്കുന്നു. എത്ര ക്ലാസുകൾ മുടങ്ങിയിരിക്കുന്നു. സന്തോഷം കൊണ്ട് സൗഫിയ മീനയെ കെട്ടിപിടിച്ചു. മീന, കാനഡയിൽ എത്തിയത് മുതലുള്ള എല്ലാ കഥകളും സൗഫിയയ്ക്ക് വിവരിച്ച് കൊടുത്തു. എല്ലാം പറഞ്ഞ് കഴിഞ്ഞതിനു ശേഷം മീന ഇങ്ങനെയും കൂടി പറഞ്ഞു 'ആ ഡോക്ടർ എന്റെ ദൈവമാണ്. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സൗഫിയയ്ക്ക് ഡോക്ടറോട് കടപ്പാട് തോന്നി. അവൾ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവമേ, എന്റെ കൂട്ടുകാരുടെ ജീവൻ രക്ഷിച്ച് ഡോക്ടർക്ക് അങ്ങ് നല്ലത് മാത്രം  കൊടുക്കേണമേ. അദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തിന്റെ കാരണക്കാരെ അങ്ങ് നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരേണമേ.

സൗഫിയയ്ക്ക് പണ്ടു മുതലേ പോലീസ് എന്ന് കേട്ടാൽ കൈയും കാലും വിറയ്ക്കും. അതുകൊണ്ട് തന്നെ താൻ പോലീസാണെന്ന വിവരം മീന അവളോട് പറഞ്ഞില്ല. 

സമയം വൈകിക്കൊണ്ടിരുന്നു. സൗഫിയ മീനയെ അവളുടെ ഫ്‌ളാറ്റിലേക്ക് കൊണ്ടു പോയി. അവൾക്ക് ഭക്ഷണവും ജ്യൂസും എല്ലാം കൊടുത്തു, വിശപ്പ് കാരണം അവൾ അത് ആർത്തിയോടെ കഴിച്ചു. ഒരു മാസം ഭക്ഷണം കഴിക്കാതെ കിടക്കുന്നതുപോലെയുള്ള അവളുടെ തീറ്റ സൗഫിയയെ പഴയ ഓർമ്മകളിലേക്ക് നയിച്ചു. അവൾ ഓർത്തു. പണ്ട് ഇവൾക്ക് എന്ത് തീറ്റ ഭ്രാന്തായിരുന്നുയ ആസ്തമ വന്നപ്പോഴാണ് അതി കുറഞ്ഞത്. പക്ഷേ അത് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒടുക്കം സൗഫിയയ്ക്ക് ഉള്ളതു കൂടി അവൾ കഴിച്ചു. 

അവൾ കൈ കഴികിയെഴുന്നേറ്റു. സൗഫിയ അവൾക്ക് കിടക്കാൻ ഒരു മറി കാണിച്ചു കൊടുത്തു. മീന അവിടെ കിടന്ന് സുഖമായി ഉറങ്ങി. എന്തായിരിക്കും ഇവളുടെ ജോലി? സൗഫിയയ്ക്ക് ഈ ചോദ്യത്തിന് ഉത്തരം കേൾക്കാൻ അല്പം താത്പര്യം കൂടുതലാണ്. പക്ഷേ അവൾ ആ കാര്യത്തെപ്പറ്റി മീനയോട് ചോദിക്കാനൊന്നും പോയില്ല. മീനയെ മുറിയിൽ കിടത്തിയിട്ട് സൗഫിയ സ്വന്തം മുറിയിലേക്ക് പോയി. 

നേരം പുലർന്നു. 

അപ്പോഴാണ് ദുബായിലെ യഥാർത്ഥ ചൂട് തുടങ്ങിയത്. മീന കിടക്കയിൽ നിന്നെഴുന്നേറ്റ് റൂമിലെ കർട്ടൺ വലിച്ചുമാറ്റി പ്രകൃതിയെ നോക്കി, കത്തിജ്വലിക്കുകയാണ് സൂര്യൻ. അവൾ എഴുന്നേൽക്കാൻ താമസിച്ചിരിക്കുന്നു.  അവൾ സൗഫിയയെ അന്വേഷിച്ചു. പക്ഷേ അവൾ എത്ര വിളിച്ചും മറുപടി ഉണ്ടായിരുന്നില്ല. അപ്പോഴാണ് അവൾ റൂമിലെ ടേബിളിന്റെ മുകളിലിരിക്കുന്ന കോഫിയും  ലെറ്ററും ശ്രദ്ധിച്ചത്. അവൾ ലെറ്റർ പൊട്ടിച്ചു വായിച്ചു. അത് സൗഫിയ മീനയ്ക്ക് എഴുതി വച്ചതായിരുന്നു. 

'ഇന്ന് എനിക്ക് ഓഫീസിൽ അല്പം തിരക്കുണ്ട് അത് കഴിഞ്ഞാൽ ഞാൻ ഒരു അഭിമുഖമെടുക്കാൻ പോകും. അതുകൊണ്ട് രാത്രി അല്പം താമസിച്ചാണ് വരികയുള്ളൂ. ഭക്ഷണം കിച്ചണിലുണ്ട്. നിന്നോട് പറയാതെയാണ് ഞാൻ ഓഫീസില്ക്ക് പോയത്. നീ ഉറങ്ങിക്കോട്ടെയെന്നു കരുതി അതിന് മാപ്പ്. '

കത്ത് വായിച്ച് കഴിഞ്ഞ് മീന വേഗം പല്ല് ബ്രഷ് ചെയ്ത് കിച്ചണിലേക്ക് കയറി. കിച്ചണിലെ ടേബിളിന്റെ പുറത്ത് അടുക്കി വച്ചിരിക്കുന്ന പ്ലെയിറ്റ് തുറന്ന് നോക്കി, അതിൽ നിറയെ ബർഗറും പിസയുമാണ്. പിന്നെ ഗ്ലാസിൽ ഫ്രഷ് ജ്യൂസും. അവൾ അത് ആർത്തിയോടെ എടുത്തു.   കഴിക്കാൻ തുടങ്ങിയതും കോളിംഗ് ബെൽ മുഴങ്ങി. പിസയും ബർഗറും കഴിക്കാൻ പറ്റാത്തതിന്റെ വിഷമത്തിൽ അവൾ വാതിൽ തുറന്നു. അപ്പോഴതാ കൈയിൽ ഒരു ട്രേയുമായി ഒരു വെയ്റ്റർ. അവൽക്ക് ചെറുതായി ദേഷ്യം വന്നു. അവൾ അല്പം ദേഷ്യത്തോടെ ചോദിച്ചു. 'എന്ത് വേണം'? വെയ്റ്ററുടെ മറുപടി കേട്ടപ്പോൾ അവൾ ചെറുതായി നടങ്ങി ' മാഡം, ഞാൻ നേരത്തെ കുറച്ച് പിസയും, ബർഗറും ഇവിടെ കൊണ്ടുതന്നിരുന്നു. അതിന്റെ കാഷ് കിട്ടിയില്ല എനിക്കതിന്റെ കാഷ് തരൂ. ഞാൻ പൊയ്‌ക്കോളാം' വെയ്റ്ററുടെ മറുപടി.

അപ്പോഴാണ് അവൾക്ക് സൗഫിയയുടെ കെണി മനസ്സിലായത്. അവളുടെ മനസ്സ് മന്ത്രിച്ചു. ഞാനോർത്തതേയുള്ളൂ സൗഫിയ ഇത്ര നന്നായി പാചകം ചെയ്യുമോയെന്ന്. എന്തൊരു ടെയ്സ്റ്റി സ്‌മെല്ലായിരുന്നു ആപിസയ്ക്കും ബർഗറിനും സൗഫിയ രാവിലെ സ്ഥലം വിട്ടതിന്റെ കാരണം ഇപ്പോൾ പിടികിട്ടി കാഷ് കൊടുക്കാൻ പറ്റില്ലാത്തത് കാരണമാണല്ലേ. മാഡം വെയ്റ്ററുടെ ആ വിളി അവളെ ചിന്തകളിൽ നിന്ന് ഉണർത്തി. 

അവൾ വെയ്റ്റർക്ക് പണം നൽകി തിരിച്ചയച്ചു. എന്നിട്ട് വേഗം രണ്ടു കഷ്ണം പിസയെടുത്ത് കഴിച്ചു. അവൾ വേഗം കുളിച്ച് ബ്ലാക്ക് പാന്റും കോട്ടും ഷൂസും ധരിച്ച് റൂമിന് വെളിയിലേക്ക് നടന്നു. റൂം ലോക്ക് ചെയ്തിട്ട് അവൾ താക്കോൽ റിസപ്ഷനിൽ ഏൽപ്പിച്ചു. 'എന്റെ റൂം ഒന്ന് ശ്രദ്ധിക്കണം' അവൾ റിസപ്ഷനിസിറ്റിനോട് പറഞ്ഞു.

എന്നിട്ട് അവൾ ഒരു ടാക്‌സി വിളിച്ച് ദുബായ് പോലീസ് സ്റ്റേഷനിലേക്ക് പോയി.  അവിടെ കാർ നിന്നും അവൾ സ്റ്റേഷന്റെ അകത്തേക്ക് നടന്നു. അവൾ അവിടെ നിന്നിരുന്ന ഒരു ഓഫീസറോട് ചോദിച്ചു. 'ഓഫീസറുടെ റൂം എവിടെയാണ്.' ഓഫീസർ മീനയെ ഉദ്യോഗസ്ഥന്റെ റൂമിലേക്ക് കൂട്ടിക്കൊണ്ട്  പോയി 'എന്താണ് കാര്യം?' ഓഫീസർ മീനയോട് ചോദിച്ചു. 

'ഓഫീസർ ഞാൻ മീന.  പോലീസ് ഓഫീസർ ഫ്രം കാനഡ' ഇത്രയും പറഞ്ഞ് അവൾ പേക്കറ്റിൽ നിന്ന് ഐഡന്റിറ്റി കാർഡെടുത്ത് കാണിച്ച് കൊടുത്തു. ഓഫീസർ അദ്ദേഹത്തിന്റെ കസേരയിൽ നിന്നെഴുന്നേറ്റു.

 'മാഡം എന്താണ് കാര്യം?'അദ്ദേഹം ചോദിച്ചു.

ലോറിന്റെ മരണത്തെ കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും അവൾ ഓഫീസർക്ക് വിവരിച്ച് കൊടുത്തു. അത്രയും കേട്ടതും ഓഫീസർ മീനയുടെ ഹെൽപ്പറാകാൻ സമ്മതിച്ചു.

ഇതേ സമയം കാനഡയിൽ ഡോക്ടർ ഇരിക്കുകയായിരുന്നു. 

പെട്ടെന്നാണ് മാഡ് വിളിച്ചു പറഞ്ഞത്.

'ഡാഡ്, ഞാൻ  ഒരു ഇൻഡർവ്യൂവിന് പോകുകയാണ്, ഈ ഇൻഡർവ്യൂവിൽ ജയിച്ചാൽ ഞാൻ ഒരു എൻജിനീയറാകില്ലേ? ഇത്രയും പറഞ്ഞ് മാഡ് കാറിൽ കയറി ഇരുന്നു. ഡ്രൈവർ കാർ നേരെ കമ്പനിയിലേക്ക് തിരിച്ചു. കാർ കമ്പനിയുടെ മുമ്പിലെത്തി. 

എൻജിനീയറിങ്ങിൽ  ഒരു പോസ്റ്റ്  മാത്രമാണ് ആ കമ്പനിയിലുള്ളത്. പക്ഷേ ആ ഒരൊറ്റ സീറ്റിന് വേണ്ടി ഒരുപാട് പേര് അവിടെയെത്തിയിട്ടുണ്ട്. അങ്ങനെ കുറേ പേരെ സീനിയേഴ്‌സ് ഇന്റർവ്യൂ ചെയ്തു. 

ഒടുക്കം മാഡിന്റെ ചാൻസെത്തി.  അവൻ  കുരിശ് വരച്ച് ജീസ്സസിനെ മനസ്സിൽ വിചാരിച്ചാണ് ഇൻഡർവ്യൂ റൂമിലേക്ക് കടന്നു ചെന്നത്. 

ഇതേ സമയം ഡോക്ടർ മാഡിനും മീനയ്ക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. മാഡ് റൂമിൽ കടന്ന് ചെന്നതും സീനിയേഴ്‌സ് പറഞ്ഞു. പ്ലീസ്  ബി സീറ്റഡ് മാഡ് കസേരയിൽ സാവകാശം ഇരുന്നു.

ആദ്യം ചോദിച്ച മൂന്നോ നാലോ ചോദ്യങ്ങൾ എൻജിന്റെയും പല മെഷീനുകളുടെയും പ്രവർത്തനം വിശദീകരിക്കാനായിരുന്നു. അതിനെല്ലാം മാഡ് വേഗം മറുപടി  പറഞ്ഞു. 

പക്ഷേ അടുത്ത ചോദ്യം വളരെ റയറായിരുന്നു. ഇതുവരെ ഒരു ഇൻഡർവ്യൂവിലും പരിചയമില്ലാത്ത ചോദ്യം. താൻ നേരിൽ കണ്ട ആരുടെയെങ്കിലും ജീവിതകഥ പറയുക എന്നതായിരുന്നു ചോദ്യം. ആ ചോദ്യം മാഡിന് ആദ്യം കുറച്ച് പാടായി തോന്നിയെങ്കിലും പിന്നീടത് എളുപ്പമായി. 

ഒടുക്കം മാഡ് പറഞ്ഞത് സ്വന്തം ജീവിതകഥയാണ്. അമ്മയില്ലാതെ വളർന്നതിന്റെ ബുദ്ധിമുട്ടുകളും പിന്നീട് മീനയെ കുടുംബാംഗമായി കിട്ടിയതും അത് കഴിഞ്ഞ് ആ കുടംബം ഇതുവരെ കാണാത്ത സന്തോഷത്തിലായതും എല്ലാം മാഡ് വിശദീകരിച്ചു. ഈ ചോദ്യം ചോദിച്ചത് കൊണ്ടായിരിക്കണം മിക്കവരും പുറത്തായി. ഇത് ആരുടെ ജീവിത കഥയാണ് സീനിയേഴ്‌സ് ചോദിച്ചു. സ്വന്തം ജീവിത കഥയാണ്. ഒരു തുള്ളി കണ്ണുനീർ വീഴ്ത്തിക്കൊണ്ട് മാഡ് പറഞ്ഞു, യു ആർ അപ്പോയിന്റഡ്. ജീവതാനുഭവങ്ങളിലൂടെ ഒരു പാട് കാര്യങ്ങൾ മനസ്സിലായ നിങ്ങൾ തന്നെയാണ് ഈ ജോലി ചെയ്യാൻ യോഗ്യൻ മറ്റാരുടെയും കഥ കേൾക്കാൻ ആഗ്രഹിക്കാതെ സീനിയേഴ്‌സ് മാഡിനെ അപ്പോയിന്റ് ചെയ്തു. അതു കേട്ടപ്പോൾ മാഡിന് തള്ളിച്ചാടാനുള്ള സന്തോഷമാണ് ഉണ്ടായത്. അവൻ നേരെ ഡ്രൈവറുടെ അടുത്തെത്തി. കാര്യം പറഞ്ഞ് സന്തോഷം കൊണ്ട് അവൻ ഡ്രൈവറെ കെട്ടിപ്പിടിച്ചു പോയി. ഡ്രൈവർ കാർ സ്റ്റാർട്ടാക്കി അങ്ങനെ അവർ വീട്ടിൽ തിരിച്ചെത്തി. മാഡ് വന്ന് ഡോക്ടറോട് കാര്യം പറഞ്ഞു. അവർ രണ്ടുപേരും സന്തോഷം കൊണ്ട് തുള്ളിച്ചാടി മാഡ് മീനയെ ഫോൺ വിളിച്ച് സന്തോഷവാർത്ത അറിയിച്ചു. അവൾക്കും അത് കേട്ടപ്പോൾ സന്തോഷമായി അന്ന് രാത്രി കാനഡയിലെ സ്‌പെഷ്യൽ ഡിഷായിരുന്നു സെർവന്റിന്റെ കൈയ്യിലെ ട്രേയിൽ. വിശാലമായ ഡൈനിംഗ് ഹാൾ. ഡൈനിംഗ് ടേബിളിന്റെ ചുറ്റും കസേരകൾ. ആ വീട്ടിൽ ഡൈനിംഗ് ഹാളിൽ മാത്രം ഒരു പാർട്ടി നടക്കുകയാണ്. ഡൈനിംഗ് ടേബിളിന് ചുറ്റുമുളള കസേരകളിൽ അന്ന് ഡോക്ടറും മാഡും മാത്രമല്ല അവരുടെ കുറച്ച് ഫ്രണ്ട്‌സും ഉണ്ടായിരുന്നു. ഡൈനിംഗ് ടേബിളിന്റെ നടുക്ക് വച്ചിരുന്ന വെയിസിൽ നിറയെ റെഡ് റോസുകൾ. ആ വെയിസിന്റെ അടുത്ത് കത്തിയെരിയുന്ന റോസ് നിറമുള്ള തടിയൻ മെഴുകുതിരി. സെർവന്റ് ട്രേയുടെ അടപ്പ് തുറന്നു. ഡിഷ് എല്ലാവർക്കും വിളമ്പിക്കൊടുത്തു. ഡോക്ടർക്ക് ആ ഡിഷ് കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് മീനയുടെ ചിരിക്കുന്ന മുഖമാണ്. അവളുടെ ഇഷ്ടപ്പെട്ട ഡിഷാണ്. അവർ എല്ലാവരും ഭക്ഷണം കഴിച്ചു. എന്നാണ് നിനക്ക് ജോയിൻ ചെയ്യേണ്ടത്. ഒരു ഫ്രണ്ട് ചോദിച്ചു. അടുത്ത ആഴ്ചയാണ്. മാഡ് ഉത്തരം പറഞ്ഞു. അന്ന് രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് മാഡ് ഡോക്ടറോഡ് ചോദിച്ചു. ഡാഡ് ഇന്ന് എന്റെ കൂടെ കിടക്കാമോ. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് മാഡ് അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്. ഡോക്ടർ അത് സമ്മതിച്ചു. മാഡ് ഡോക്ടറെ കെട്ടിപ്പിടിച്ച് കിടന്നു. ഇന്നെന്താണ് ഒരു പ്രത്യേകത ഡോക്ടർ ചോദിച്ചു. ഡാഡ് ഓർമ്മയുണ്ടോ കുറച്ചു വർഷങ്ങൾക്ക് മുമ്പ് മീന നമ്മളോടൊപ്പെ താമസം തുടങ്ങിയത് ആ രാത്രി എന്നെയും മീനയെയും അരികിൽ കിടത്തി ഉറക്കിയത്. ഇന്ന് ആ രാത്രി കഴിഞ്ഞ് പതിനഞ്ച് വർഷം തികയുന്നു. മാഡ് പറഞ്ഞു. അത് കേട്ടപ്പോൾ ഡോക്ടർ മാഡിനെയും കെട്ടിപ്പിടിച്ചു. ഈ രാത്രി മീനയുടെ മനസ്സിൽ കത്തിക്കരിഞ്ഞ അച്ഛന്റെയും അമ്മയുടെയും രൂപം തെൡ് വന്നു. അവൾ ബാൽക്കണിയിൽ ഇറങ്ങി നിന്നു. എന്നിട്ട് പൂർണ്ണ ചന്ദ്രനെ നോക്കി നിന്നു. ചന്ദ്രനു ചുറ്റും കൂടിയിരുന്ന നക്ഷത്രങ്ങളും രക്‌നങ്ങളേക്കാൾ ശോഭയിൽ ആ ഇരുട്ടിൽ തിളങ്ങി നിന്നു. അവൾ ചന്ദ്രനെ നോക്കി നിന്ന് തന്റെ അച്ഛനും അമ്മയ്ക്കും തന്നെ ഒരുപാട് സ്‌നേഹിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു. ചന്ദ്രന്റെ നിലാവെളിച്ചം അവളുടെ മുഖത്തടിച്ചപ്പോൾ അവൾ ഒരു മാലാഖയ്ക്ക് തുല്യമായി. 

നേരം പുലർന്നു.

മീന ഉളർന്നപ്പോൾ മീന ഉണർന്നപ്പോൾ സൗഫിയയെ കാണാനില്ല. അന്നും അവൾ മീനയ്ക്ക് ഒരു കത്ത് എഴുതി വച്ചിട്ടുണ്ടായിരുന്നു. ആ കത്തിൽ പഴയ കത്തിലെ അതേ വാചകങ്ങൾ. പെട്ടെന്ന് കോളിംഗ് ബെൽ മുഴങ്ങി. വെയിറ്ററായിരിക്കുമെന്ന് കരുതിയാണ് മീന വാതിൽ തുറന്നത്. പക്ഷേ അവിടെ അല്പം ഉയരമുള്ള സുന്ദരനായ ഒരു ചെറുപ്പക്കാരനാണ് വെയിറ്ററുടെ സ്ഥാനത്ത്. 

നിങ്ങൾ ആരാണ്. മീന ചോദിച്ചു.

ഞാൻ പീറ്റർ സൗഫിയയുടെ ഫ്രണ്ടാണ്.  നിങ്ങളാരാണ്?

ഞാൻ മീന. ഞാനും സൗഫിയയുടെ ഒരു ഫ്രണ്ടാണ്. ഗ്ലാഡ് ടു മീറ്റ് യു. ഇത്രയും പറഞ്ഞ് മീന പീറ്ററെ അകത്തേക്ക് ക്ഷണിച്ചു. അവർ രണ്ടുപേരും കസേരയിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി. 

നിങ്ങളുടെ സ്വദേശം എവിടെയാണ്. മീന പീറ്ററോട് ചോദിച്ചു.ഞാനൊരു കാനഡ സ്വദേശിയാണ്. ഇപ്പോൾ ഇവിടെ ദുബായിൽ സോഫ്റ്റ് വെയ്ർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. നിങ്ങളുടെ സ്വദേശം എവിടെയാണ്. പീറ്റർ ആ ചോദ്യം തിരിച്ചും ചോദിച്ചു. 

മീന ജനിച്ചതും പത്ത് വയസ്സ് വരെ വളർന്നതും എല്ലാം ഇന്ത്യയിലാണ്. ഇന്ത്യയിലെ കൽക്കട്ട എന്ന നഗരത്തിൽ. ആ നഗരം അവൾക്ക് കുറേ സന്തോഷങ്ങളും ദു:ഖങ്ങളുടെ സമ്മാനിച്ചിട്ടുണ്ട്. അവിടെ അവളെ സ്‌നേഹിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. 

അവൾ കാനഡയിലേക്ക് വന്നപ്പോൾ അവർക്കെല്ലാവർക്കും ദു:ഖവും ഉണ്ടായിരുന്നു. കൽക്കട്ടയിൽ നിന്നും വന്നതിനു ശേഷം കാനഡയായിരുന്നു അവളുടെ സ്വദേശം കാനഡയും അവൾക്ക് സുഖദു:ഖങ്ങൾ സമ്മാനിച്ചു. കാനഡയിലും അവളെ സ്‌നേഹിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പീറ്ററുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയണമെന്ന്  മീനയ്ക്ക് അറിയില്ലായിരുന്നു. 

ഒടുക്കം അവൾ ഇങ്ങനെ പറഞ്ഞു ഞാൻ പത്ത് വയസ്സ് വരെ വളർന്നത് ഇൻഡ്യയിലാണ്. അത് കഴിഞ്ഞ് കാനഡയിലും. നമ്മളൊക്കെ ജനിച്ച് സ്ഥലത്തെയാണല്ലോ സ്വദേശം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ഞാൻ ഒരു ഇൻഡ്യൻ സ്വദേശിയാണ്.

പെട്ടെന്നാണ് സൗഫിയ അവിടെ ലാന്റ് ചെയ്തത്. അവളെ കണ്ടതും മീനയും പീറ്ററുംകസേരയിൽ നിന്ന് എഴുന്നേറ്റു. പീറ്റർ നീ എപ്പോഴാണ് വന്നത് സൗഫിയ ചോദിച്ചു.

ഞാൻ വന്നിട്ട് കുറച്ചു നേരമായി. നിന്റെ പുതിയ ഫ്രണ്ടിനോട് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. പീറ്റർ ഒരു പുഞ്ചിരിയോടെ സൗഫിയയോട് പറഞ്ഞു. പീറ്റർ നിനക്ക് തെറ്റി. ഇവൾ എന്റെ പുതിയ ഫ്രണ്ടൊന്നുമല്ല. ഞങ്ങൾ പണ്ട് മുതലേ ഫ്രണ്ട്‌സ് ആണ്. അങ്ങനെ പറയുമ്പോൾ നീയാണ് എന്റെ ന്യൂ ഫ്രണ്ട്. സൗഫിയ വേഗം പറഞ്ഞ് നിർത്തി. മീന വേഗം കിച്ചണിൽ ചെന്ന് മൂന്ന് പേർക്കുള്ള ഭക്ഷണം റഡിയാക്കി എന്നിട്ട് അവർ മൂന്ന് പേരും ബ്രെയ്ക്ക് ഫാസ്റ്റ് കഴിക്കാൻ തുടങ്ങി. അപ്പോഴാണ് മീന പീറ്ററുടെ കൈയ്യിൽ കിടക്കുന്ന റിംങ്ങ് ശ്രദ്ധിക്കുന്നത്. ലോറിന്റെ കഴുത്തിൽ കിടന്ന മാലയുടെ ലോക്കറ്റിനോട് ഒരു ചെറിയ സാമ്യം ഉണ്ട് ആ റിംങ്ങിന് ഇത്രയും നേരവും പീറ്ററോട് സംസാരിച്ചിട്ടും അപ്പോഴാണ് മീനയ്ക്ക് ആ റിംങ്ങ് ശ്രദ്ധിക്കാൻ കഴിഞ്ഞത്. ആ കാര്യത്തിൽ അവൾക്ക് അല്പം ഷെയിം തോന്നി. 

ഈ റിംങ്ങ് എവിടെ നിന്നാണ് വാങ്ങിയത്. മീന ചോദിച്ചു.

ഇതെന്റെ പപ്പ ബർത്തഡെയ്ക്ക് സമ്മാനിച്ചതാണ്. എന്റെ പപ്പയുടെ ഫെവറോറ്റ് ഡിസൈനാണിത്. ഈ റിംങ്ങ് എവിടെ നിന്നാണ് എന്നൊന്നും പറഞ്ഞിട്ടില്ല.

എന്താണ് നിന്റെ പപ്പയുടെ പേര്. ഒരു ചെറിയ അതിശയത്തോടെ മീന പീറ്ററോട് ചോദിച്ചു. 

മാർക്കേസ് എന്നാണ്. ജലീസ് ഹോസ്പിറ്റലിലെ ഡോക്ടർ ആയിരുന്നു. പീറ്റർ പറഞ്ഞു നിർത്തി. 

മീന ഓർത്തു. ജലീസ് ഹോസ്പിറ്റലിലാണ് ഡോക്ടറങ്കിളും ജോലി ചെയ്തിരുന്നത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് സോഫിയ പോകാനായി റൂമിന് പുറത്തിറങ്ങി. അപ്പോഴാണ് പീറ്ററുടെ ചോദ്യം , സൗഫിയ ഞാനും നിന്റെ കൂടെ വരട്ടെ. നീ എന്നെ കമ്പനിയുടെ മുമ്പിലിറക്കിയാൽ മതി.  സൗഫിയയും പീറ്ററും സൗഫിയയുടെ കാറിൽ പുറപ്പെട്ടു. പീറ്ററെ കമ്പനിയുടെ മുമ്പിൽ ഇറക്കി വിട്ട് സൗഫിയ ഓഫീസിലേക്ക് പോയി. 

കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൾക്ക് ഒരു രസം തോന്നി കാർ അല്പം സ്പീഡിൽ ഓടിക്കാനായിരുന്നു അവൾക്കാ തോന്നിയ രസം. ആ രസം യാഥാർത്ഥ്യമാക്കാൻ അവൾ അല്പം വേഗത കൂട്ടി. 

നാൽപത് എന്ന വേഗത അവൾ അറുപത് ആക്കി.  അറുപത് എന്നത് എഴുപത് ആക്കി. ഒടുക്കം ആ വേഗത അവളിൽ ഹരം സൃഷ്ടിച്ചു. അതുകൊണ്ട് തന്നെ എൺപത് എന്ന വേഗത നൂറ് എന്ന ഓവർ സ്പീഡിലേക്ക് ചിന്നിമാറി. പലപല ചെറിയ കൂട്ടിയിടികളും ഭാഗ്യം കൊണ്ട് മിസ്സായി. പക്ഷേ അവളെ ആ അവസ്ഥയിൽ നിന്ന് കൈവിട്ടു. 

അപ്രതീക്ഷിതമായി ഒരു കാർ അവളുടെ നേരെ പാഞ്ഞടുത്തു. സൗഫിയയ്ക്ക് ബാലൻസ് കിട്ടിയില്ല. അവൾ പെട്ടെന്ന് തന്നെ സഡൻ ബ്രെയ്ക്കിട്ടു. കാർ മുമ്പോട്ട് ഒന്ന് കുതിച്ചു നിന്നു. പക്ഷേ എതിരെ വന്ന കാർ നിന്നില്ല. ആ കാർ സൗഫിയയുടെ കാറുമായി കൂട്ടിയിടിച്ചു. 

ഇടിയുടെ ശക്തിയിൽ സൗഫിയയുടെ കാറിന്റെ ഫ്രണ്ട് ബോഡി അകത്തേക്ക് തള്ളി. കാറിന്റെ പൊട്ടിയ ഗ്ലാസിന്റെ കഷ്ണം അവളുടെ വലത് കൈയ്യിൽ ആഴത്തിൽ തറച്ചു കയറി. കാൽ ഇൻജ്വേഡായി. നെറ്റിയിലെ മുറിവിൽ നിന്ന് രക്തം വാർന്നൊഴുകി. പെട്ടെന്ന് തന്നെ എയർ ബാഗ് തള്ളി വന്നു. അവൾ വേതന കൊണ്ട് ഉറക്കെ നിലവിളിച്ചു. 

എതിരെ വന്ന കാറിന്റെ ഫ്രണ്ട് ബോഡി തകർന്നു. പക്ഷേ അതിലുണ്ടായിരുന്ന വ്യക്തിയ്ക്ക് ഒന്നോ രണ്ടോ നിസ്സാര മുറിവുകൾ മാത്രമാണ് ഉണ്ടായത്. 

പോലീസും ആമ്പുലൻസും ഫയർഫോഴ്‌സും എല്ലാം സംഭവം നടന്ന സ്ഥലത്തേക്ക് പാഞ്ഞെത്തി. 

എയർബാഗ് തള്ളിയിരിക്കുന്നതു കാരണം സൗഫിയയെ പുറത്തിറക്കുക അത്ര എളുപ്പമായിരുന്നില്ല. കുറച്ചു നേരത്തെ പരിശ്രമത്തിനു ശേഷം ഫയർഫോഴ്‌സുകാർ അവളെ പുറത്തിറക്കി. 

സൗഫിയയുടെ മുറിവുകളിൽ നിന്നും രക്തം ഒഴുകികൊണ്ടേയിരുന്നു. അവളുടെ നെറ്റിയിലെ മുറിവിൽ നിന്ന് മുഖത്തു കൂടി രക്തം ഒലിച്ചിറങ്ങി. ചില്ലിന്റെ കഷ്ണം ആഴത്തിൽ കൈയ്യിൽ തറച്ചതു കാരണം ആശുപത്രിയൽ കൊണ്ടുപോകാതെയൊന്നും ചെയ്യാൻ സാധിക്കുകയില്ല. 

പോലീസ് ഓഫീസേഴ്‌സ് അവളുടെ മുറിവ് തുണികൊണ്ട് ഞെക്കിപ്പിടിച്ച് കൈയ്യിൽ ട്രിപ്പും ഇട്ടാണ് ആബുലൻസിൽ കയറ്റിയത്. 

ആബുലൻസ് ഹോസ്പിറ്റലിന്റെ മുമ്പിൽ ചെന്ന് നിന്നു. എന്നിട്ട് സൗഫിയയെ സ്ട്രച്ചറിൽ എമർജൻസി റൂമിലേക്ക് കൊണ്ടുപോയി. ഡോക്ടർ അവളെ പരിശോധിച്ചു. ഓപ്പറേഷൻ തീയേറ്ററിൽ കൊണ്ടുപോയി കൈയ്യിൽ തറച്ചു കയറിയ ഗ്ലാസിന്റെ കഷ്ണം വലിച്ചൂരി. അവളുടെ കൈയ്യിൽ നിന്ന് രക്തം ഒഴുകി. ഡോക്ടർ ആ മുറിവിൽ സ്റ്റിച്ചിട്ടു. അത് മരുന്ന് ഉപയോഗിച്ച് കെട്ടി. അവളുടെ നെറ്റിയിലെ മുറിവ് കഴുകി തുടച്ച് കെട്ടി ഒടിവുള്ള കാലിൽ പ്ലാസ്റ്റർ ഇട്ടു. അവളെ റൂമിലേക്ക് മാറ്റി. 

ഇതേ സമയം ഫ്‌ളാറ്റിലെ റൂമിൽ മീന ചിന്തയിലായിരുന്നു.  പീറ്ററുടെ കൈയ്യിലെ മോതിരത്തെക്കുറിച്ചായിരുന്നു അവളുടെ ചിന്ത അങ്ങനെ സമയം ഇരുട്ടി. കത്തിജ്വലിച്ചുകൊണ്ടിരുന്ന സൂര്യൻ അപ്രത്യക്ഷമായി പകരം തിളങ്ങി നിൽക്കുന്ന ചന്ദ്രൻ പ്രത്യക്ഷപ്പെട്ടു. 

അപ്പോഴും മീന ചിന്തയിലാണ്. ഡോക്ടറങ്കിളിനോട് പീറ്ററിന്റെ മോതിരത്തെപ്പറ്റി പറയണോ. ആരായിരിക്കും ഡോക്ടർ മാർക്കോസ്. അയാൾക്ക് ലോറിന്റെ കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടാകുമോ. ഇങ്ങനെയൊരു നൂറുകൂട്ടം സംശയങ്ങളും ചിന്തകളും ആയിരുന്നു അവളുടെ മനസ്സ് നിറയെ. 

പെട്ടെന്ന് ചിന്തകൾ സൗഫിയയിലേക്ക് മാറി. അവൾ എന്തായിരിക്കും ഇത്ര വൈകുന്നത്. ഇതായിരുന്നു അടുത്തതായി പൊങ്ങിവന്ന ചോദ്യം. 

ഈ സമയം ഹോസ്പിറ്റലിൽ ഓഫീസർ സൗഫിയയെ സന്ദർശിക്കുകയായിരുന്നു. ഓഫീസറെ കണ്ടതും അവളുടെ കൈയ്യും, കാലും വിറയ്ക്കാൻ തുടങ്ങി. എന്താണ് ഉണ്ടായത്. ഓഫീസർ  സൗഫിയയോട് ചോദിച്ചു. ഓവർ സ്പീഡാണെന്ന് പറഞ്ഞാൽ ഓഫീസർ സൗഫിയയ്ക്ക് എതിരെ കേസ് ചാർജ്ജ് ചെയ്യും. അതുകൊണ്ട് അവൾ ഒരു നുണ പറഞ്ഞു. ഓഫീസർ എതിരെ വന്ന വാഹനം ഓവർ സ്പീഡിലായിരുന്നു. ഈ മറുപടി കേട്ട ഓഫീസർക്ക് ചിരിയാണ് വന്നത്. 

ഓഫീസർ പറഞ്ഞു. നുണ പറഞ്ഞതിന് നിങ്ങൾ പതിനയ്യായിരം രൂപ എക്‌സ്ട്രാ അടയ്ക്കണം. 

അയ്യോ ഓഫീസർ, സൗഫിയ കരഞ്ഞു. 

സ്ട്രീറ്റിൽ ഞങ്ങൾ വച്ചിരുന്ന ക്യാമറയിൽ എല്ലാം പതിഞ്ഞിട്ടുണ്ട്. ആരുടെ ഭാഗത്താണ് തെറ്റെന്ന് ഞങ്ങൾക്ക് മനസ്സിലായി. നിങ്ങൾ സഡൻബ്രെയ്ക്ക് ഇട്ടപ്പോൾ എതിരെ വന്ന ഡ്രൈവർക്ക് ബാലൻസ് കിട്ടിയില്ല. അങ്ങനെയാണ് ഈ അപകടം സംഭവിച്ചത്. ഇവിടെ നിങ്ങൾക്ക് ആരെങ്കിലും പരിചയക്കാർ ഉണ്ടോ. ഞാൻ അവരെ വിളിച്ച് കാര്യം പറയാം. ഓഫീസർ പറഞ്ഞ് നിർത്തി. 

എന്റെ ഫ്‌ളാറ്റിൽ എന്നോടൊപ്പം താമസിക്കുന്ന മീനയെ വിളിച്ച് കാര്യം പറഞ്ഞാൽ മതി. സൗഫിയ പറഞ്ഞു. 

മീനയോ. എന്താണ് അവൾക്ക് ജോലി. ഓഫീസർ ആശ്ചര്യപ്പെട്ടു. 

ജോലിയെക്കുറിച്ചൊന്നും അവൾ പറഞ്ഞിട്ടില്ല. ഇത്രയും പറഞ്ഞ് സൗഫിയ ഓഫീസർക്ക് ഫ്‌ളാറ്റിന്റെ അഡ്രസ്സും ഫോൺ നമ്പറും കൊടുത്തു. 

സമയം രാത്രി 11 മണി. 

സൗഫിയയെ കാണാത്തതിനെ തുടർന്ന് മീന അവളുടെ ഓഫീസിൽ തിരക്കാനായി പുറപ്പെട്ടു. അവൾ ഫ്‌ളാറ്റിന് വെളിയിൽ ഇറങ്ങി ഫ്‌ളാറ്റ് ലോക്ക് ചെയ്തതും ഒരു ഫോൺ കോൾ വന്നു. മീന കോൾ അറ്റന്റ് ചെയ്ത്. അത് ഓഫീസർ ആയിരുന്നു. 

ഹലോ നിങ്ങളാണേ മീന. അതെ ഞാൻ തന്നെയാണ്.  അവൾ ഉത്തരം പറഞ്ഞു.

നിങ്ങളുടെ ഫ്രണ്ട് സൗഫിയ ലൂമൺ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. നിങ്ങൾ വേഗം വരണം. ഓഫീസർ കോൾ കട്ട് ചെയ്തു. മീന ആശുപത്രിയിലേക്ക് തന്റെ കാറുമായി പോയി. അവൾ റിസപ്ഷനിൽ സൗഫിയയുടെ റൂം അന്വേഷിച്ചു. എന്നിട്ട് റൂമിലേക്ക് ഓടി.

അവൾ ഡോറിൽ മുട്ടി. ഓഫീസറായിരുന്നു വാതിൽ തുറന്നത്. 

മീനയെ കണ്ടതും അദ്ദേഹം സല്യൂട്ടടിച്ചു.

' ഓഫീസർ നമുക്ക് അല്പം മാറി നിന്ന് സംസാരിക്കാം' അവൾ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു. 

മീനയും ഓഫീസറും വരാന്തയിലേക്ക് നീങ്ങി നിന്നു.

' എന്താണ് സംഭവിച്ചത്' മീന കാര്യം തിരക്കി.

'ഒരു ചെറിയ ആക്‌സിഡന്റ്. പേടിക്കാനൊന്നുമില്ല. മാഡമാണല്ലേ സൗഫിയയുടെ ഫ്രണ്ട് മീന എനിക്കാദ്യം പേര് കേട്ടപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു. മാഡം ഫ്രണ്ടിനോട് കാർ വേഗത കുറച്ച് ഓടിക്കാൻ പറഞ്ഞാൽ മതി' ഇത്രയും പറഞ്ഞ് ഓഫീസർ അവിടെ നിന്ന് തിരിച്ച് പോയി. 

ഓഫീസർ പോയതും മീന സൗഫിയയുടെ മുറിയിലേക്ക് പ്രവേശിച്ചു.

'സൗഫിയ നിനക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? ഇതൊന്നും പോരാതെ നീയെന്തിനാണ് ഓഫീസറോട് നുണ പറഞ്ഞത്?' മീന ദോഷ്യത്തോടെ ചോദിച്ചു.

'കേസ് രജിസ്റ്ററ് ചെയ്യാതിരിക്കാൻ വേണ്ടിയാണ് നുണ പറഞ്ഞത്. പക്ഷേ സത്യം ഓഫീസർക്ക് സ്ട്രീറ്റിലെ ക്യാമറയിൽ നിന്ന് മനസ്സിലായി. തെറ്റ് എന്റെ ഭാഗത്താണ്. ഇനി ഞാൻ അത് ആവർത്തിക്കില്ല. ഓഫീസറെ കണ്ടപ്പോഴേക്കും കൈയ്യും കാലും വിറയ്ക്കാൻ തുടങ്ങി. ആ ഓഫീസർ നിന്നോടെന്താ പറഞ്ഞത്?' സൗഫിയ ചോദിച്ചു. 

'നിന്റെ സ്പീഡ് കുറയ്ക്കാൻ പറഞ്ഞു. വോറെയൊന്നും പറഞ്ഞില്ല' മീന പറഞ്ഞു.

'ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, എന്താണ് നിന്റെ ജോലി? ഇത് ചോദിച്ചപ്പോഴെല്ലാം നീ വിഷയം മാറ്റും, ആ ഓഫീസർ നിന്റെ നിന്റെ ജോലിയെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ നാണം കെട്ടുപോയി' സൗഫിയ ഒരു ചെറുപുഞ്ചിരിയോടെ മീനയുടെ ജോലിയെക്കുറിച്ച് കേൾക്കാൻ കാതുകൂർപ്പിച്ചിരുന്നു.

'എന്റെ ജോലി............'മീന പറയാൻ ശ്രമിച്ചു. സൗഫിയയ്ക്ക് ആകാംക്ഷ കൂടി.

അത് കേട്ടാൽ ഒരുപക്ഷേ വിറയൽ കൂടിയേക്കാം. ഇനി അഥവാ എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ ഹോസ്പിറ്റലല്ലെയെന്നു കരുതി മീന തുറന്ന് പറഞ്ഞു 'ഞാൻ കാനഡയിലെ പോലീസ് ഓഫീസറാണ്.'

ഇത്രയും കേട്ടതും സൗഫിയ ഒരു പ്രതിമയെ പോലെയായി. അവളുടെ കണ്ണുകൾ രണ്ടും മിഴിച്ചിരുന്നു. വായ തുറന്നിരുന്നു. 

അപ്പോഴാണ് മനോഹരമായ ഒരു ബൊക്കയുമായി പീറ്റർ അകത്തേക്ക് വന്നത്. ആ ബൊക്ക നിറയെ റെഡ് റോസായിരുന്നു. പീറ്ററെ കണ്ടതും സൗഫിയ പഴയതുപോലെയായി.

പീറ്റർ അവൾക്ക് ആ ബൊക്ക സമ്മാനിച്ചു. അവളുടെ കണ്ണുകൾ മനോഹരമായ ബൊക്കയിൽ ഉടക്കി.

അവളിൽ അത് സന്തോഷമുണ്ടാക്കി.

'ഹായ് മീന, നീ എപ്പോഴാണ് വന്നത്?' പീറ്ററുടെ മുകം മീനയുടെ നേരെ തിരിഞ്ഞു. 

'ഞാൻ വന്നിട്ട് കുറച്ച് നേരമായി' അവൾ മറുപടി പറഞ്ഞു. 

അവർ അങ്ങനെ കുറച്ചു നേരം സംസാരിച്ചിരുന്നു. അത് കഴിഞ്ഞപ്പോൾ പീറ്റർ തിരിച്ചു പോയി. പിന്നെ സൗഫിയയും മീനയും മാത്രമാണ് ആ റൂമിലുള്ളത്. 

'നീ പോകുന്നില്ലെ?' സൗഫിയ മീനയോട് ചോദിച്ചു.

'ഞാൻ പോകുന്നില്ല. ഇന്ന് ഞാൻ നിന്റെ കൂടെയാണ്'മീന പറഞ്ഞു

അതുകേട്ടപ്പോൾ സൗഫിയയ്ക്ക് തന്റെ കൈയ്യും കാലും മരവിക്കുന്നതായി തോന്നി.

സമയം രാവിലെ 7 മണി.

മീന സൗഫിയയെ നോക്കി. അവൾ സുഖമായി ഉറങ്ങുകയാണ്. മീന അവളെ ശല്യപ്പെടുത്തിയില്ല.

മീന സൗഫിയയോട് ഒന്നും പറയാതെ സ്വന്തം കാറിൽ ഫ്‌ളാറ്റിലേക്ക് പോയി. 

എന്നിട്ട് കൈയ്യിൽ ഒരു പേപ്പറും ഫോട്ടോയുമായി പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. 

ലോറിന്റെ ഫോട്ടോയാണ് അവളുടെ കൈയ്യിൽ. പീറ്ററുടെ കൈയ്യിൽ കിടന്നിരുന്ന റിങ്ങിന്റെ ഡിസൈനാണ് അവളുടെ കൈയ്യിലെ പേപ്പറിൽ. തലേദിവസം സൗഫിയയും പീറ്ററും മടങ്ങിയപ്പോൾ മീന മാത്രമായിരുന്നു ഫ്‌ളാറ്റിൽ. അവൾ ആ സമയത്ത് പീറ്ററുടെ കൈയ്യിൽ കിടന്ന റിങ്ങിന്റെ ഡിസൈൻ ഒരു പേപ്പറിലേക്ക് പകർത്തി. ആ പേപ്പറുമായാണ് അവൾ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചത്.

അവിടെ എത്തിയതും ഓഫീസറുടെ മുറിയിലേക്ക് ഓടി.

'ഓഫീസർ ഇതൊന്ന് നോക്കൂ' ഇത്രയും പറഞ്ഞ് മീന  ലോറിന്റെ ഫോട്ടോയും പീറ്ററുടെ റിങ്ങിന്റെ ഡിസൈനടങ്ങിയ പേപ്പറും ഓഫീസർക്ക് നേരെ നീട്ടി.

ഓഫീസർ പേപ്പറും ഫോട്ടോയും ശ്രദ്ധിച്ചു. 

അത് തമ്മിലുള്ള ചെറിയ സാമ്യം ഓഫീസറുടെ കണ്ണുകളിലും ഉടക്കി. പീറ്ററുടെ മോതിരത്തെപ്പറ്റിയുള്ള സംശയങ്ങൾ അദ്ദേഹം മീനയുമായി പങ്കുവച്ചു.

ആ ചർച്ച കുറേ നേരം നീണ്ടു നിന്നു.

ഇനി ആ മോതിരം കണ്ടാൽ അതൊന്ന് വാങ്ങി പരിശോധിക്കണമെന്ന് അവർ തീരുമാനിച്ചു.അതു മാത്രമല്ല മാലയുടെ ലോക്കറ്റിന്റെ അത്രയും വലുപ്പം ആ റിങ്ങിന്റെ ഡിസൈനിങ്ങിനില്ല. 

സമയം വൈകി കൊണ്ടിരുന്നു.

സൗഫിയ ഉണർന്നിട്ടുണ്ടാകും. എവിടെ പോയി എന്നു ചോദിച്ചാൽ താൻ എന്ത് ഉത്തരം പറയും. മീന ആ ചോദ്യത്തിന് ഒരു ഉത്തരം കണ്ടുപിടിച്ച് കഴിഞ്ഞിരുന്നു. 

ഓഫീസറും മീനയും കൂടിക്കാഴ്ചയിൽ നിന്ന് പിരിഞ്ഞു. മീന വേഗം കാർ ഡ്രൈവ് ചെയ്ത് ഹോസ്പിറ്റലിലേക്ക് പോയി. 

മീന വിചാരിച്ചതു പോലെതന്നെ സൗഫിയ അവളോട് ചോദിച്ചു. ' നീ എവിടെയായിരുന്നു.?' 

' ഞാൻ ഫ്‌ളാറ്റിൽ പോയിരുന്നു. ഹോസ്പിറ്റലിൽ ബില്ലിൽ എഴുതിയ ക്യാഷ് എടുക്കാൻ. ' മീന പറഞ്ഞു.

' എന്നിട്ട് ബില്ലെവിടെ?' സൗഫിയയുടെ ആ ചോദ്യത്തിൽ മീന കുടങ്ങി. 

അവളെ ആ ചോദ്യത്തിൽ നിന്ന് രക്ഷിക്കാൻ എന്നതുപോലെ പീറ്റർ റൂമിലേക്ക് പ്രവേശിച്ചു. പീറ്റർ വളരെ ഹാപ്പിയാണ്. 

മീനയുടെ കണ്ണുകൾ പീറ്ററുടെ മോതിരത്തിലേക്ക് കൂടുതൽ ആകർഷികമായി പതിഞ്ഞു.

പെട്ടെന്ന് തന്നെ അവൾ ആ ആറ്റിറ്റൂഡ് മാറ്റി. 

'എന്താണ് നിനക്ക് ഇന്ന് ഇത്ര സന്തോഷം?'മീന ചോദിച്ചു.

പീറ്റർ മീനയ്ക്കും സൗഫിയയ്ക്കും ഒരു ഗ്രീറ്റിംഗ് കാർഡ് കൊടുത്തു. കാര്യം പറഞ്ഞു. 

' പപ്പ എനിക്ക് വേണ്ടി ഒരു റിസോർട്ട് ഉണ്ടാക്കി. അടുത്ത ആഴ്ച അതിന്റെ  ഉത്ഘാടനമാണ്. നിങ്ങൾ രണ്ടുപേരും അതിൽ പങ്കെടുക്കണം.'

അടുത്തയാഴ്ച സൗഫിയയ്ക്ക് ഡിസ്ചാർജാകാൻ കഴിയുമെന്നാണ് ഡോക്ടർ പറഞ്ഞത്. മീന പീറ്ററോട് വരാമെന്ന് സമ്മതിച്ചു. 

' പീറ്റർ ആ റിങ്ങൊന്നു തരുമോ? എനിക്ക് ഈ റിങ്ങ് ഇഷ്ടമായി നോക്കിയിട്ട് തരാം മീന പറഞ്ഞു. 

'അതിനെന്താ' പീറ്റർ ആ റിങ്ങ് മീനയ്ക്ക് കൊടുത്തു. അവൾ ആ റിങ്ങ് തിരിച്ചും മറിച്ചും നോക്കി.

ആ റിങ്ങിന്റെ മറുവശം അവളുടെ കണ്ണുകളിൽ അത്ഭുതം തുളുമ്പി.

കാനഡയിൽ മാഡ് കമ്പനിയിൽ പോകുകയാണ്. മാഡിന് ആ കമ്പനി വളരെയധികം സൗകര്യപ്രദമായി തോന്നി.

മീനയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല! അതെ, അത് ലോറിന്റെ കഴുത്തിൽ കിടന്ന അതേ ഡിസൈൻ തന്നെ യാതൊരു മാറ്റവുമില്ല. നേരെ നോക്കിയാൽ ലോക്കറ്റിനോട് ചെറിയ സാമ്യം. പക്ഷേ തിരിച്ചു പിടച്ച് നോക്കിയാൽ ആ ലോക്കറ്റിന്റെ വലിപ്പം കുറഞ്ഞ അതേ ഡിസൈൻ തന്നെ. 

അങ്ങനെ അടുത്ത് ആഴ്ചയായി. സൗഫിയയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

സൗഫിയയെ ഡിസ്ചാർജ് ചെയ്ത് രണ്ടു ദിവസം കഴിഞ്ഞു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു.

സമയം രാത്രി എട്ട് മണി, പീറ്ററുടെ റിസോർട്ടിന്റെ ഉത്ഘാടനത്തിന് പോകാൻ യാത്രയാവുകയാണ്, മീനയും സൗഫിയയും. സൗഫിയയുടെ ഒരുക്കം കണ്ടപ്പോൾ മീനയ്ക്ക് ഓർമ്മ വന്നത്, പണ്ട് ഫിഫ്ത് സ്റ്റാന്റേർഡിൽ പഠിക്കുന്ന കാലത്ത് തന്റെ ആനിവേഴ്‌സറിയ്ക്ക് പോകാനായി ഡോക്ടറങ്കിൾ റെഡിയായ രംഗമാണ്. അന്ന് ഡോക്ടറോട് അവൾ പറഞ്ഞ വാക്കുകളും എല്ലാം മീനയുടെ മനസ്സിൽ തിങ്ങി നിറഞ്ഞു. സൗഫിയയുടെ ഒരുക്കം വളരെ സമയമെടുത്തായിരുന്നു. അവർ രണ്ടു പേരും യാത്രയായി റൂം പൂട്ടി താക്കോൽ റിസപ്ഷനിൽ ഏല്പ്പിച്ചു. എന്നിട്ട് അവർ കാറിൽ കയറി. അത് മീനയുടെ കാറാണ്. ഓഫീസറെ ആദ്യമായി പരിചയപ്പെട്ടു. ദിവസം ഓഫീസർ മീനയുടെ ഹെൽപ്പറായ ആ  ദിവസം ഓഫീസർ അവൾക്ക് ഒരു കാറും കൊടുത്തിരുന്നു. സൗഫിയ എത്ര തവണ ആ കാറിനെ പറ്റി ചോദിച്ചു. എന്നിട്ടും മീന ആ കാറ് എവിടെ നിന്ന് കിട്ടിയെന്ന് പറഞ്ഞില്ല.

അങ്ങനെ അവർ റിസോർട്ടിൽ എത്തി. റിസോർട്ടിന്റെ എല്ലാ വാൾസെല്ലാം ഡോക്കറേഷൻ ലൈറ്റ്‌സ് കൊണ്ടും ബലൂൺസും, പേപ്പറും കൊണ്ട് മുഴുവൻ അലങ്കരിച്ചിരിക്കുന്നു. ഡൈനിംങ്ങിനായി മേശയും കസേരകളും എല്ലാം വൈറ്റ് സിൽക്ക് തുണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ചൈനീസ്, ജപ്പാനീസ്, മലേഷ്യൻ തുടങ്ങിയ എല്ലാ വിദേശ ഡിഷുകളും ടേബിളുകളിൽ നിരത്തി വച്ചിരിക്കുന്നു. ഇതിനെല്ലാം ഇടയിലൂടെ കൈയ്യിൽ ബിയറിന്റെയും സ്‌നാക്‌സിന്റെയും ഗ്ലാസുകളും, കവറുകളും പിടിച്ച് കൊണ്ട് സംസാരിച്ച്  കൊണ്ടിരിക്കുന്ന അനേകം വിദേശികൾ. ഇതിനെല്ലാം ഇടയിലൂടെ രണ്ടു സുന്ദരികൾ നടന്നു വരുന്നു. മീനയും സൗഫിയയും വന്നപ്പോൾ തന്നെ പീറ്ററെ അവർ കണ്ടു. എന്തൊരു സുന്ദരനാണ് അവനെ കണാൻ 'വെൽക്കം' ബിയറിന്റെയും സാനാക്‌സിന്റെയും പാത്രങ്ങൾ അവരുടെ നേരെ നീട്ടി കൊണ്ട് പീറ്റർ പറഞ്ഞു.

'താങ്ക്‌സ്' അവർ തിരിച്ച് മറുപടി പറഞ്ഞു. അവർ ഒരുപാട് നേരം അങ്ങനെ സംസാരിച്ചു കൊണ്ടിരുന്നു. സൗഫിയയുടെ കൈയ്യിലെ കെട്ട് പൂർണ്ണമായും അഴിച്ചിട്ടില്ലായിരുന്നു. പക്ഷേ ആ മുറിവിന് ഇപ്പോൾ ചെറിയ വേതന മാത്രമെ ഉള്ളൂ. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ ഭക്ഷണം കഴിച്ചു. പീറ്ററും അവരോടൊപ്പം തന്നെയാണ് ഭക്ഷണം കഴിച്ചത്. പീറ്ററുടെ ഫോവറേറ്റ് ചൈനീസ് ഡിഷാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഇപ്പോൾ വകാമെന്ന് പറഞ്ഞ് പീറ്റർ തന്റെ റൂമിലേക്ക് പോയി. സൗഫിയ മീനയുടെ കുറച്ച് ദൂരെ നിന്ന്  ചോക്‌ലേറ്റ് കഴിച്ചു കൊണ്ടിരിക്കുകയാണ്. പീറ്ററുടെ അച്ചനോട് തനിക്ക് തോന്നിയ സംശയം പീറ്ററോട് തുറന്ന് പറയണമെന്ന് അവൾക്ക് തോന്നി. 

കുറച്ചു നേരം മുമ്പ് പീറ്റർ സൗഫിയയെ ഒരു ഡാൻസിന് ക്ഷണിച്ചിരുന്നു. സൗഫിയ അതിന് സമ്മതിച്ചു.  മീന അവിടെ നിന്ന് അല്പം മാറി നിന്നു. പീറ്ററും സൗഫിയയും രസകരമായി ഡാൻസ് ചെയ്യാൻ തുടങ്ങി. ഡാൻസ് കളിച്ച് അവർ ഒരു സൈഡിലേക്ക് പോയി. അവിടെ നിന്ന് കളിച്ചപ്പോൾ പീറ്ററുടെ കൈ അരികിൽ നിന്ന ഒരാളുടെ കൈയിലെ ബിയറിന്റെ ഗ്ലാസിൽ തട്ടി അങ്ങനെ ബിയർ അവന്റെ വസ്ത്രത്തിൽ ചാടി. ആ ഉടുപ്പ് മറ്റാനായിട്ടാണ് അവൻ റൂമിലേക്ക് പോയത്. 

സത്യങ്ങൾ പീറ്ററോട് പറയാനായി മീന സൗഫിയ കാണാതെ പീറ്ററുടെ മുറിയിലേക്ക് പോയി. അവൾ ഡോറിൽ തട്ടി.

പീറ്റർ മുറിയിൽ ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത്  കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഡോറിൽ ആരോ തട്ടുന്നത് കേട്ടത്. പപ്പായിയിരിക്കും എന്ന് കരുതിയാണ് പീറ്റർ വാതിൽ തുറന്നത്. പക്ഷേ വാതിൽ തുറന്നപ്പോൾ താൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയായിരുന്നു അത് 'മീന' ഷർട്ടില്ലാത്ത പീറ്ററെ കണ്ടതും മീന പുറം തിരിഞ്ഞ് നിന്നു. അവളെ കണ്ടതും പീറ്റർ വേഗം ഡോറടച്ചു. എന്നിട്ട് വേഗം ഒരു ഷർട്ടെടുത്തിട്ടു. ഡോർ തുറന്നു. 

മീന റൂമിലേക്ക് പ്രവേശിച്ചു. ഡോർ ലോക്ക് ചെയ്തു. 

'സോറി, ഞാൻ ഡ്രസ്സ് ചെയ്ഞ്ച് ചെയ്തുകൊണ്ടിരിക്കുമ്പോളാണ് നീ വന്നത്. പപ്പയാണെന്നു കരുതിയാണ് ഞാൻ വാതിൽ തുറന്നത്' പീറ്റർ പറഞ്ഞു. 

'ഞാൻ ഇപ്പോൾ പറയാൻ പോകുന്ന കാര്യം നിന്നെ വേദനിപ്പിക്കുമെങ്കിൽ അതിന് സോറി' മീന ഒരു മുൻകരുതലായി പറഞ്ഞു. 

'എന്ത് കാര്യം' പീറ്ററുടെ മുഖത്ത് ഒരു സീരിയസ്‌നെസ് വിടർന്നു.

മീന പറഞ്ഞു തുടങ്ങി ' ഞാൻ കാനഡയിലെ ഒരു ഉയർന്ന പോലീസ് ഓഫീസറാണ്. എന്നെ സ്വന്തം മകളെ പോലെ കണ്ട് വളർത്തിയ ഡോക്ടറുടെ ഭാര്യ ലോറിന്റെ കൊലപാതകത്തിന് കാരണക്കാരെ കണ്ടുപിടിക്കണമെന്നാണ് എന്റെ ലക്ഷ്യം. സൗഫിയയെ കാണാനായിട്ടാണ് ഞാൻ ദുബായിൽ വന്നത്. പക്ഷേ ഇവിടെ വന്നപ്പോൾ യാതൃശ്ചികമായിട്ടാണ് നിന്നെയും നിന്റെ കൈയ്യിൽ കിടക്കുന്ന മോതിരത്തെയും ഞാൻ ശ്രദ്ധിച്ചത്. നിന്റെ മോതിരത്തിന് ലോറിന്റെ കഴുത്തിൽ കിടന്ന മാലയുടെ സൗമ്യമുണ്ട്. ഈ കൊലപാതകവുമായി നിന്റെ പപ്പയ്ക്ക് ബന്ധമുണ്ടോയെന്ന് സംശയമുണ്ട ്'. ഇത്രയും കേട്ട പീറ്റർക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ സാധിച്ചില്ല.

മീനയെ കാണാനില്ലാത്തതു കാരണം അവളെ അന്വേഷിച്ച് ഇറങ്ങിയതാണ് സൗഫിയ. ഒടുക്കം അവൾ വന്നു നിന്നത് പീറ്ററുടെ മുറിയുടെ ഫ്രണ്ടിൽ. മീന ഇത്രയും പറഞ്ഞത് സൗഫിയ കേട്ടിരുന്നു. അവൾ ഡോറിൽ തട്ടിയില്ല. പകരം, അവൾ അകത്ത് സംസാരിക്കുന്നത് മുഴുവൻ കേൾക്കാൻ ശ്രമിച്ചു. 

'എന്റെ പപ്പ അങ്ങനെയൊന്നും ചെയ്യില്ല' പീറ്ററുടെ ശബ്ദമുയർന്നു. 

' നിന്റെ പപ്പയാണ് അവരെ കൊന്നത് എന്നല്ല ഞാൻ പറഞ്ഞത്. ഒരു ചെറിയ പങ്കുണ്ടോയെന്ന് സംശയം മാത്രമേയുള്ളൂ. എന്തായാലും എനിക്കത് തെളിയിക്കണം. അതിനായി നീയെന്റെ കൂടെ നിൽക്കണം.' മീന പറഞ്ഞു. 

പീറ്ററുടെ മുഖം ഒരു കരച്ചിലിലേക്ക് മാറുന്നുണ്ടായിരുന്നു. തന്റെ പപ്പയെക്കുറിച്ച് മീന പറയുന്നതു കേട്ടപ്പോൾ പീറ്റർ അറിയാതെ  കരഞ്ഞു പോയി.

'ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.' മീന പീറ്ററെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മീനയുടെ വാക്കുകൾ പീറ്റർക്ക് ആശ്വാസമേകി.

സത്യം ജയിക്കാനായി മീനയുടെ കൂടെ നിൽക്കണമെന്ന് പീറ്റർക്ക് തോന്നി. പക്ഷേ പപ്പ അത്തരക്കാരനാണെന്ന് അവൻ വിശ്വസിച്ചില്ല.

പക്ഷേ പപ്പയ്ക്ക് ആരെയെങ്കിലും, ഇതുമായി ബന്ധപ്പെട്ടവരെ അറിയാമെങ്കിലോ അതുകൊണ്ട് തന്നെ മീനയോടൊപ്പം തൽക്കാലം നിൽക്കാമെന്ന് പീറ്റർ തീരുമാനിച്ചു. അവളോടൊപ്പം നിൽക്കാമെന്ന് പീറ്റർ വാക്കു കൊടുത്തു. 

അപ്പോഴും ഇതെല്ലാം വെളിയിൽ നിന്ന് കേട്ടു കൊണ്ടിരിക്കുകയാണ് സൗഫിയ. പീറ്റർക്ക് തന്റെ കൺഡീഷനിലേക്ക് മാറാൻ സാധിച്ചു. അവൻ വാതിൽ തുറന്നു. 

വാതിൽ തുറന്നപ്പോൾ കണ്ട സൗഫിയയുടെ രൂപം 'ഇത് എന്തു പറ്റി'?എന്ന് ചോദിക്കാൻ തോന്നുന്ന രീതിയിലാണ്. 

ഒരു പ്രതിമയെപ്പോലെ കണ്ണ് രണ്ടും തള്ളി. പീറ്ററെ കണ്ടതും അവൾ കൈയിലിരുന്ന കൂൾഡ്രിംങ്ങ്‌സിന്റെ ഗ്ലാസ് താഴെയിട്ടു. ഗ്ലാസ് പൊട്ടി ചില്ലുകൾ കഷണങ്ങളായി ചിതറി. ഭാഗ്യത്തിന്, അവൾ ബോധം കെട്ട് പോയില്ല. 

പീറ്റർ വെളിയിലിറങ്ങിയതിനു തൊട്ടു പുറകെ മീനയുമിറങ്ങി. അവൾ പീറ്ററുടെ പുറകെ നടന്നു. മീന മുറിയിൽ നിന്ന് ഇറങ്ങിയതും സൗഫിയ അവളെ ആശ്ചര്യപൂർവ്വം നോക്കി. താഴെ ഗ്ലാസിന്റെ കഷണങ്ങൾ പൊട്ടി കിടക്കുന്നുണ്ടായിരുന്നു. സൗഫിയ അതിൽ കയറി ചവിട്ടി. കാലിൽ ഹീലുള്ള ചെരുപ്പായതുകാരണം അത് കാലിൽ തുളച്ചു കയറിയില്ല. അവൾ വേഗം അതിൽ നിന്ന് കാലെടുത്തു. 

മീന പീറ്ററെ പിൻതുടർന്നു. 

മീന അവനെ പുറകിൽ നിന്നു  വിളിച്ചു.'പീറ്റർ നീ നിന്റെ പപ്പയെ പരിചയപ്പെടുത്തി തരാമോ'? പീറ്റർ അത് സമ്മതിച്ചു. അവൻ മീനയെ പപ്പയുടെ അടുത്തേക്ക് കൊണ്ടുപോയി. 

ഒരു വലിയ ഹാൾ. അതിൽ വയിറ്റ് കോട്ടണിഞ്ഞ ഒരു നാല്പത്തിയെട്ട് വയസ്സ് തോന്നിക്കുന്ന വെള്ളക്കാരൻ വിരുന്നിന് വന്നവരോട് സംസാരിച്ച് കൊണ്ടിരിക്കുന്നു. അതാണ് പപ്പ 'മാർക്കോസ്' പീറ്റർ മീനയെ പപ്പയുടെ അടുത്തേക്ക് കൊണ്ടുപോയി.

'പപ്പ ഇതാണ് മീന. എന്റെ ഫ്രണ്ടാണ്.' പീറ്റർ മീനയെ പപ്പയ്ക്ക് പരിചയപ്പെടുത്തി. മാർക്കോസ് മീനയ്ക്ക് സയ്ക്കാൻഡ് കൊടുത്തു. 

'ഹലോ ഞാൻ മീന കാനഡയിൽ നിന്ന് വന്ന പോലീസ് ഓഫീസർ' താൻ ആരാണെന്ന സത്യം മീന മാർക്കോസിൽ നിന്ന് ഒളിച്ച് വച്ചില്ല.

പക്ഷേ തന്റെ ലക്ഷ്യം അവൾ വെളിപ്പെടുത്താൻ ആഗ്രഹിച്ചില്ല. 

'പീറ്റർ നിന്റെ ഫ്രണ്ട് സൗഫിയ എവിടെ?'

മാർക്കോസിന്റെ മുഖം പീറ്ററുടെ നേരം തിരിഞ്ഞു

'ഞാൻ ഇപ്പോൾ വിളിച്ചു കൊണ്ടുവരാം, പപ്പ' പീറ്റർ വേഗം മറുപടി പറഞ്ഞു. പീറ്റർ ഇത്രയും പറഞ്ഞ് സൗഫിയയെ അന്വേഷിച്ച് നടന്നു. മീന മാർക്കോസിനെ നോക്കി ഒരു പുഞ്ചിരി കൂടി പാസാക്കി. പീറ്റർ സൗഫിയയെ ആദ്യം അന്വേഷിച്ചത് തന്റെ റൂമിന് മുമ്പിലാണ്. 

അവിടെയാണല്ലോ സിമിന്റെ കെട്ടിയുറപ്പിച്ച പ്രതിമയെപ്പോലെ സൗഫിയയെ താൻ കണ്ടത്. 

പീറ്റർ വേഗം നടമ്മ് മുറിയ്ക്ക് മുമ്പിലെത്തി. പക്ഷേ അവിടെ കണ്ട കാഴ്ച പീറ്ററെ അത്ഭുതപ്പെടുത്തു.

അതാ, തന്റെ മുറിയിക്ക് മുമ്പിൽ ഒരു കൂട്ടം ആളുകൾ. ആൾക്കൂട്ടത്തിന്റെ ഏറ്റവും അവസാനം നിന്നിരുന്നയാളോട് പീറ്റർ ചോദിച്ചു.' എന്തിനാണ് ഇവിടെ ആളുകൾ കൂടിയിരിക്കുന്നത്?' 

'ഇവിടെ ഒരു അത്ഭുതകരമായ സംഭവം നടന്നു കൊണ്ടിരിക്കുകയാണ്. അവിടെ ഒരു യുവതി പ്രതിമയെ പോലെ നിൽക്കുകയാണ്. ഇതിലെ വന്ന ബെയററാണ് ഈ കാഴ്ച ആദ്യമായി കണ്ടത്. ഇതു കണ്ടതും ബോറർ ഒച്ച വച്ചു. 

എങ്ങനെ ഒച്ച വയ്ക്കാതിരിക്കും, അവർ അവരുടെ കൈയ്യോ, കാലെ ഒന്നനക്കേണ്ടേ, എന്തിന് ശ്വാസം പോലും ശ്വസിക്കുന്നില്ല.'അയാൾ പറഞ്ഞു നിർത്തി. 

പീറ്റർ അവിടെ കൂടിയിരുന്ന ആളുകളുടെ മുഖം ശ്രദ്ധിച്ചു. എന്തോ അവിശ്വസനീയമായ ഒരു കാഴ്ച കാണുകയാണ് അവരെല്ലാം.

'സൗഫിയ' പീറ്റർ പതുക്കെ പറഞ്ഞു. ഇനി താമസിച്ചാൽ സൗഫിയയുടെ സ്ഥിതി വഷളാകുമെന്നും, ഹാളിൽ ഇട്ടിരുന്ന മ്യൂസിക്കിന്റെ ശബ്ദം കാരണമാണ് ബേറർ ഒച്ച വച്ചത് കേൾക്കാതിരുന്നതെന്നും പീറ്റർക്ക് മനസ്സിലായി.

കൂടിനിന് ആളുകളെ തട്ടി മാറ്റി പീറ്റർ സൗഫിയയുടെ അടുത്തെത്തി. സൗഫിയയെ പഴയതുപോലെയാക്കാൻ ഒറ്റ വഴിയെ പീറ്റർ കണ്ടുള്ളൂ.

അവൻ അത് സൂത്രത്തിലൂടെ പ്രയോഗിച്ചു. പീറ്റർ സൗഫിയയുടെ കണ്ണുകൾ പരിശോധിക്കുന്നതായി അഭിനയിച്ചു. 

എന്നിട്ട് വിളിച്ച് പറഞ്ഞു. 'മാന്യരെ, നിങ്ങൾ ഇതു കണ്ട് പേടിക്കണ്ട ഇതൊരു ചെറിയ രോഗമാണ്. നമ്മൾ ഈ രോഗത്തിന് 'ഫോട്ടോയിഡ് സൊണാലിസീസ് ' എന്ന് വിളിക്കുന്നു.' 

ആളുകൾ പരസ്പരം നോക്കി.

പീറ്റർ ഒരു സെക്കന്റ് കൊണ്ട് കണ്ടുപിടിച്ച ഒരു രോഗമാണ് ഫോട്ടോയിഡ് സൊണാലിസീസ്. 

പീറ്റർ തുടർന്നു. 'അപ്രതീക്ഷിതമായി എന്തെങ്കിലും കാണുകയോ, കോൾക്കുകയോ ചെയ്യുമ്പോൾ ചിലർക്ക് സംഭവിക്കുന്ന ഒരവസ്ഥയാണ് ഈ രോഗം. ഇവരിൽ അല്പം ഫോഴ്‌സ് കൊടുത്താലെ പഴയ സ്ഥിതിയിലേക്ക് മാറ്റാൻ സാധിക്കുകയൂള്ളൂ. പിന്നെ ഒരു കാര്യം ഇവർ പഴയതുപോലെയായാൽ എന്ത് സംഭവിക്കുമെന്ന് ആരും ചോദിക്കാൻ പാടില്ല'

ഇത്രയും പറഞ്ഞ് പീറ്റർ തന്റെ കൈ ഉയർത്തിപിടിച്ചു. 

'ഇനി എല്ലാവരും ഒരു നിമിഷത്തേക്ക് കണ്ണയ്ക്കൂ' അവൻ കൂട്ടിച്ചേർത്തു. എല്ലാവരും പടക്കം പൊട്ടിയതു പോലുള്ള ഒരു ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. 

അതെ, അവളെ പഴയ സ്ഥിതിയിൽ കൊണ്ടുവരാനായി പീറ്റർ അവളുടെ കവിളിൽ ഒരു നല്ല ഫോഴ്‌സ് കൊടുത്തു. അത് കൊണ്ട് കന്നെ സൗഫിയ പഴയ സ്ഥതിയിലായി. പീറ്ററുടെ സൂത്രം ഫലിച്ചു. 

മിഴിച്ചിരുന്ന അവളുടെ രണ്ട് കണ്ണുകളും പഴയതുപോലെയായി. ഓപ്പൺഡായ മൗത്ത് കോസ്ഡായി.

ഒരു ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത് പോലെയാണ് സൗഫിയയ്ക്ക് തോന്നിയത്. എല്ലാം പഴയതു പോലെയായെങ്കിലും സൗഫിയയ്ക്ക് തന്റെ കവിൾ വേദനിക്കുന്നുണ്ടായികുന്നു. പഴുത്ത ആപ്പിളിനെക്കാൾ ചുവന്ന് തുടുത്താണ് സൗഫിയയുടെ കവിളിരിക്കുന്നത്. 

ആ ശബ്ദം എവിടെ നിന്നാണെന്ന് ചുറ്റും കൂടിയവർക്ക് മനസ്സിലായി. അവർ എല്ലാവരും ചിരിച്ചു, എന്നിട്ട് പിരിഞ്ഞ് പോയി. 

എല്ലാവരും പോയതിന് ശേഷം, സൗഫിയ തന്റെ വേദനിക്കുന്ന കവിൾ കൈവച്ചുകൊണ്ട് പീറ്ററോട് ചോദിച്ചു.' പീറ്റർ, എന്താണെനിക്ക് സംഭവിച്ചത്.? എന്റെ കവിൾ വല്ലാതെ വേദനിക്കുന്നു.' 'അത്  എനിക്കെങ്ങനെ അറിയാം. എവിടെയെങ്കിലും തട്ടിയതാവും' പീറ്റർ ഒരു വിക്കലോടെ പറഞ്ഞു. 

'ഞാൻ ഇപ്പോൾ വരാം' സൗഫിയ പറഞ്ഞു. തന്റെ കവിളിനെന്തുപറ്റെയന്നറിയാനുള്ള ആകാംക്ഷ കാരണം അവൾ ടോയിലറ്റിലെ കണ്ണാടിക്ക് മുമ്പിലേക്കോടി.

പീറ്ററും 'സൗഫിയ' എന്നു വിളിച്ചുകൊണ്ട് അവളുടെ പിറകെ പതുക്കെ ഓടി.

ലേഡീസ് ടോയിലറ്റിലേക്കാണ് സൗഫിയ ഓടി കയറിയത്. പുറത്തെ ബോർഡ് ശ്രദ്ധിക്കാതെ പീറ്ററും അതിനുള്ളിലേക്ക് അവളോടൊപ്പം കയറി. പക്ഷേ ടോയിലറ്റിനുള്ളിലെത്തിയപ്പോൾ അത് ലേഡിസിന്റേതാണെന്ന് അവന് മനസ്സിലായി. പീറ്ററ് വെൡയിലേക്കിറങ്ങാൻ തുടങ്ങിയതും സൗഫിയ അവന്റെ കൈയ്യിൽ പിടിച്ച് പുറകോട്ട് വലിച്ചു. പീറ്റർ വെളിയിലോട്ട് പോകാതിരിക്കാൻ സൗഫിയ അവന്റെ കൈയ്യിൽ മുറികെ പിടിച്ചിരുന്നു. അവൾ അവന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് തന്നെ കണ്ണാടിയിലേക്ക് നോക്കി. 

കണ്ണാടിയിൽ തന്റെ രൂപം കണ്ടപ്പോൾ സൗഫിയയ്ക്ക് വിഷമം തോന്നി.

' പീറ്റർ, സത്യം പറയണം. ഇതെന്താണ്?'

സൗഫിയയുടെ കണ്ണുകൾ പീറ്ററുടെ നേരെ തിരിഞ്ഞു.

' അത് എനിക്കെങ്ങനെയറിയാം' പീറ്റർ തന്റെ പഴയ മറുപടി ആവർത്തിച്ചു. തന്റെ കവിളിൽ പതിഞ്ഞിരിക്കുന്ന കൈയുടെ പാട് പീറ്ററുടേതാണെന്ന് അവൾക്ക് ചെറിയ സംശയമുണ്ടായിരുന്നു. പീറ്റർ അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചതും ആ സംശയം ശരിയാണെന്ന് അവൾക്ക് മനസ്സിലായി.

'പീറ്റർ' എന്ന് വിളിച്ചുകൊണ്ട് സൗഫിയ അവന്റെ കഴുത്തിൽ പിടിച്ചു. 

അപ്പോഴാണ് ടോയിലറ്റ് ക്ലാനാക്കാൻ വന്ന ജോലിക്കാരി അകത്തേക്ക് വന്നത്. ഒന്നാമത് തന്നെ ഒരു പുരുഷൻ ലോഡീസ് ടോയിലറ്റിൽ അതും പോരാതെ ഒരു ലേഡി അവന്റെ കഴുത്തിൽ പിടിച്ചിരിക്കുന്നു.

സ്ത്രീകളെ ശല്യപ്പെടുത്തുന്നത് കൂടുതലായ ഈ സമയത്ത് ഒരു സ്ത്രീ ഒരാളെ ഇങ്ങനെ പിടക്കുകയെന്നു വച്ചാൽ പീറ്റർ സൗഫിയയെ ശല്യം ചെയ്തതാണ്, അതുകൊണ്ട് കഴുത്തിൽ പിടിച്ചിരിക്കുന്നുവെന്നാണ് ജോലിക്കാരിക്ക് തോന്നിയത്. 

ഇത്രയും ധൈര്യമുള്ള സ്ത്രീ ഈ നാട്ടിൽ ഉണ്ടല്ലോയെന്നോർത്തപ്പോൾ ജോലിക്കാരിക്ക് അഭിമാമം തോന്നി. അവർ ഒരു മിനിറ്റ് പോലും വൈകിയില്ല.

കൈയ്യിൽ ഇരുന്ന ചൂലുമായി പീറ്ററെ അടിക്കാനോങ്ങി, ജോലിക്കാരിയുടെ വരവ് കണ്ടപ്പോൾ തന്നെ പീറ്റർക്ക് കാര്യം മനസ്സിലായി. അവൻ സൗഫിയയുടെ പിടിവിടീച്ചു എന്നിട്ട് പുറകോട്ടു നീങ്ങി, അതുകാരണം തലയക്ക് കിട്ടേണ്ട അടി അവന്റെ കോട്ടിലൂടെ ഉരഞ്ഞു പോയി. പീറ്ററുടെ കോട്ടിൽ അഴുക്കായി. അവൻ വേഗം ടോയിലറ്റിന്റെ വാതിൽ തുറന്ന് വെഴിയിലിറങ്ങി വാതിൽ ചാരി. എന്നിട്ട് കൊല്ലരുതെന്ന് അപേക്ഷിക്കുന്നതുപോലെ കൈ രണ്ടും പിടിച്ചു കൊണ്ട് പറഞ്ഞു. 'ഡോണ്ട് കിൽ മീ'

അവൻ അങ്ങനെ നിൽക്കുമ്പോഴാണ് ആരോ പുറകിൽ നിന്ന് തട്ടുന്നതായി അവന് തോന്നിയത്. അവൻ പതുക്കെ പുറകോട്ട് തിരിഞ്ഞു. അതാ തന്റെ പപ്പയും ഫ്രണ്ട് മീനയും.

'എന്താ മോനേയെന്തുപറ്റി? നിന്റെ ഡ്രസ്സിലെന്താണ്? സൗഫിയയെ വിളിക്കാൻ പോയ നീയെന്തിനാണ് ലേഡീസ് ടോയിലറ്റിന് മുമ്പിൽ നിൽക്കുന്നത്? അത് പീറ്ററുടെ പപ്പയായിരുന്നു. 

'പപ്പ അതു പിന്നെ ഞാൻ സൗഫിയയെ വിളിക്കാൻ വന്നതാണ്. അവൾ ടോയിലറ്റിലുണ്ട് ' ഇത്രയും പറഞ്ഞപ്പോഴേക്കും ജോലിക്കാരി ഡോർ തുറന്ന് പുറത്തേക്ക് വന്നു. മാർക്കോസിനെ കണ്ടതും അവർ ചൂൽ താഴെയിട്ട് കൈകെട്ടി നിന്നു.

അപ്പോഴാണ് പീറ്റർക്ക് കാര്യങ്ങൾ കൃത്യമായി മനസ്സിലായത്. ജോലിക്കാരിക്ക് പപ്പയെ മാത്രമെ അറിയുകയുള്ളൂ. തന്നെ അറിയല്ല. അതുകൊണ്ട് തന്നെയാണ് തന്റെ കോട്ടിൽ അഴുക്കായതും.

ജോലിക്കാരിക്ക് പുറകെ സൗഫിയയും വെളിയിലിറങ്ങി.

സൗഫിയയെ കണ്ടതും അടുത്ത ചോദ്യം അവളോടായിരുന്നു.'നിന്റെ കവിളിനെന്തുപറ്റി?' മാർക്കോസ് ചോദിച്ചു. 

' അതുപിന്നെ അങ്കിൽ ഞാൻ ടോയിലറ്റിലെ കണ്ണാടിയ്ക്കു മുമ്പിൽ നിൽക്കുകയായിരുന്നു. ബോർഡ് ശ്രദ്ധിക്കാതെ പീറ്റർ അകത്തേക്ക് വന്നു. അപ്പോൾ ഞാൻ പറഞ്ഞു ഇത് ലേഡീസ് ടോയിലറ്റാണെന്ന്, എന്നാൽ അവൻ പറഞ്ഞു അതി ജെൻസിന്റേതാണെന്ന്! അങ്ങനെ ഞങ്ങൾ തമ്മിൽ തർക്കമായി. ഒടുക്കം പീറ്റർ എന്നെ അടിച്ചു. ഞാൻ അവന്റെ കഴുത്തിനും പിടിച്ചു. ഇതുകണ്ട ജോലിക്കാരി ഇവൻ ഒരു ശല്യക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ചൂലുവച്ച് ഒരടിയും കൊടുത്തു. അതാണ് ഈ അഴുക്ക്.'

 മാർക്കോസ് പീറ്ററെ വഴക്കു പറഞ്ഞു. ഇത്രയും കാലമായി ജെൻസിന്റെയും ലേഡീസിന്റെയും ടോയിലറ്റ് തിരിച്ചറിയാൻ കഴിയാത്തതിലാണ് മാർക്കോസ് അവനെ കൂടുതൽ ശകാരിച്ചത്. 'മരക്കഴുത' യെന്നു വിളിച്ചുകൊണ്ടായിരുന്നു തുടക്കം. 

സ്ത്രീകളെ ശല്യപ്പെടുത്തുന്നത് തടയണം എന്ന നല്ല ഒരു ബോധവുമായി നടക്കുന്ന ജോലിക്കാരിയെ മാർക്കോസ് അഭിനന്ദിച്ചു. അവർക്ക് സാലറി കൂട്ടികൊടുക്കുകയും ചെയ്തു. ജോലിക്കാരിക്ക് സന്തോഷമായി

'എങ്കിൽ നമുക്ക് പോകാം' മീന സൗഫിയയോട് പറഞ്ഞു. അവർ രണ്ടു പേരും തിരിച്ച് ഫ്‌ളാറ്റിലെത്തി, കിടന്നുറങ്ങി. 

നേരം പുലർന്നു.

സമയം രാവിലെ 7 മണി, സൗഫിയയുടെ റൂമിലെ ടൈംബീസിൽ അലാറം നിർത്താതെ അടിച്ചു. 'നാശം' അവൾ പിറുപിറുത്തു അല്പം മടിയോടെയെഴുന്നേറ്റു. 

ടൈംബിസിൽ നോക്ക് സമയം വൈകിയിരിക്കുന്നു. അവൾ വേഗം എഴുന്നേറ്റു. ടൈംബീസ് ബെഡിൽ വലിച്ചെറിഞ്ഞിട്ട് വേഗം റെഡിയായി.

ഇന്ന് കൈയ്യിൽ മുറിവിന്റെ കെട്ട് പൂർണ്ണമായും അഴിക്കാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. കെട്ടി അവൾ സ്വന്തം അഴിക്കാൻ ശ്രമിച്ചു. പക്ഷേ സ്വയം അഴിച്ചാൽ ശരിയാവില്ലയെന്ന് തോന്നിയതുകാരണം ആ കെട്ട് അതുപോലെ തന്നെ തിരിച്ച് കെട്ടി. 

സമയം കഴിഞ്ഞുകൊണ്ടിരിക്കുന്നു. അവൾ വേഗം റെഡിയായി. മീനയെ നോക്ക്, അവൾക്കെഴുന്നേൽക്കാൻ സമയമാകുന്നതേയുള്ളൂ. 

ഓഫീസിൽ പോകാനായി ഇറങ്ങി. ഡോർ തുറന്നതും. അതാ നിൽക്കുന്നു പീറ്റർ.

' ഹായ് ' അവൻ പറഞ്ഞു. 

'എനിക്ക് പോകാനുള്ള ടൈം ആയി ഔട്ട്, ഔട്ട് ' അവൾ ധൃതി വച്ചു. 

സൗഫിയ പീറ്ററോട് മറ്റൊന്നും സംസാരിക്കാതെ അവനെ തട്ടിമാറ്റി ഫ്‌ളാറ്റിന് വെളിയിലേക്ക് നടന്നു.

'ഇതെന്താ ഒന്നും മിണ്ടാതെ പോകുന്നത്?' പീറ്റർ അവളുടെ പുറകെ നടന്നു.

'നീയെന്നെ അടിച്ചതിന്റെ പാട് ഇപ്പോഴും എന്റെ കവിളിൽ ഉണ്ട്. വേഗം എന്റെ പുറകിൽ നിന്ന് മാറൂ, എനിക്ക് ഓഫീസിൽ പോകണം.' ഇത്രയും പറഞ്ഞ് സൗഫിയ വർഷോപ്പിൽ നിന്നിറക്കിയ തന്റെ കാറുമായി ഓഫീസിലേക്ക് തിരിച്ചു. പീറ്റർ മീനയുടെ അടുത്തേക്കും.

സൗഫിയ വേഗത കുറച്ചാണ് കാറോടിച്ചത്.

അങ്ങനെ ഓഫീസെത്തി, അവൾ വേഗം ബോസിന്റെ റൂമിലേക്ക് നടന്നു. 

'എന്താ ലേറ്റായത് ' ബോസ് ചോദിച്ചു. 

' ബോസ് അതുപിന്നെ, സോറി ബോസ് ഇനി ഇത് ആവർത്തിക്കില്ല' സൗഫിയ പറഞ്ഞു. 

'യൂ ആർ ടൂ ലേറ്റ്. ഇന്ന് നിങ്ങൾ ഇനി ജോലി ചെയ്യേണ്ട നാളെ വന്നാൽ മതി. ആത്മാർത്ഥതയുള്ളവർ മാത്രം പണി ചെയ്താൽ മതി ഇവിടെ' ബോസ് ദേഷ്യത്തോടെ പറഞ്ഞു. 

'ഓക്കെ'ബോസ് പറയുന്നത് അനുസരിക്കയല്ലാതെ സൗഫിയയ്ക്ക് യാതൊരു മാർഗവുമില്ല. അവൾ കാറിൽ തിരിച്ചു പോയി. അവളുടെ മുഖം മ്ലാനമായിരുന്നു.

മീന ഉണർന്നും. പീറ്റർ അവളുടെ റൂമിൽ ഉണ്ടായിരുന്നു. അവൻ കസേരയിൽ ഇരുന്ന് ടേബിളിലുണ്ടായിരുന്ന ബുക്‌സ് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

'പീറ്റർ' മീന അല്പം ആശ്ചര്യത്തോടെ പീറ്ററെ നോക്കി.

പീറ്റർ കസേരയിൽ നിന്നെഴുന്നേറ്റ് ബെഡിന്റെ അരികിലിരുന്നു.

'നിന്റെ ഫ്രണ്ട് രാവിലെ തന്നെ പിണങ്ങിയാണ് പോയത്.' പീറ്റർ മീനയോട് പറഞ്ഞു മീന പുഞ്ചിരിച്ചു.

ഇന്നലത്തെ സംഭവം അവളും കണ്ടതല്ലേ. എന്തായിരുന്നു മാർക്കോസിന്റെ ശകാരം? 

സൗഫിയയുടെ കാർ ഫ്‌ളാറ്റിന് മുമ്പിലെത്തി. അവൾ ദേഷ്യത്തോടെ സ്റ്റെയർ കെയ്‌സ് കയറി. കോളിംങ്ങ് ബെൽ അമർത്തി. പീറ്ററാണ്  ഡോർ തുറന്നത്. അവൻ രാവിലെ അവളുടെ പുറകെ വന്നതു കൊണ്ടാണ് അവൾ അത്രയും ലേറ്റായയത്. പീറ്ററിനെ കണ്ടതും അവളുടെ ദേഷ്യം വർദ്ധിച്ചു.

' നീയെന്തിനാണ് തിരിച്ചു പോന്നത്? ഒരു ചെറുചിരിയോടെയാണ് പീറ്റർ ആ ചോദ്യം ഉന്നയിച്ചത്. പക്ഷേ കിട്ടിയ ഉത്തരം അത്ര രസകരമായിരുന്നില്ല 

'നീ കാരണമാണ് എനിക്ക് ബോസിന്റെ ചീത്ത കേൾക്കേണ്ടി വന്നത്. എന്റെ ജോലിയേക്കാൾ വലുതല്ല എനിക്കൊന്നും, നീ ചെയ്ത് തെറ്റിന്റെ പ്രായ്ശ്ചിത്തമായി വേഗം ഇവിടെ നിന്ന് ഇറങ്ങിയ്‌ക്കോ. ഗെറ്റ് ഔട്ട്' സൗഫിയ പീറ്ററോട് കയർത്തു.

' സൗഫിയ, സോറി ഇനി ഇത് ആവർത്തിക്കില്ല' പീറ്റർ പറഞ്ഞു.

പക്ഷേ സൗഫിയ അവനെ വെളിയിലേക്ക് തള്ളി വാതിലടച്ചു. 

മീന ഇതെല്ലാം കാണുന്നുണ്ടായിരുന്നു.'നീ ഇത് എന്തു പണിയാ കാണിച്ചത്? അവൻ എന്തു തെറ്റആണ് ചെയ്തത്?' മീന സൗഫിയയോട് ചോദിച്ചു. 

'അന്നേരത്തെ ദേഷ്യത്തിന്  അങ്ങനെ ചെയ്ത് പോയതാണ്. ' ഞങ്ങൾക്ക് ഒരിക്കലും പിരിയാൻ സാധിക്കുകയില്ല. ഇവിടെ ഈ ദുബായിൽ വന്ന അന്നു പരിചയപ്പെട്ടതാണ് അവനെ. നാളെയാകുമ്പോഴേക്കും, അവൻ വീണ്ടും വരും. എനിക്കുറപ്പാണ് ' സൗഫിയയുടെ ദേഷ്യം കുറഞ്ഞു. 

പക്ഷേ അവളുടെ വാക്കുകൾ പീറ്ററെ വല്ലാതെ വേദനിപ്പിച്ചു.

സൗഫിയയുടെ വാക്കുകൾ ഓർത്തപ്പോൾ അവന് വിഷമം തോന്നി. അവൻ കടൽത്തീരത്തേക്ക് നടന്നു. സൗഫിയയെക്കുറിച്ചുള്ള ചിന്തയിലാണ്. തനിക്ക് സൗഫിയയെ പിരിയാൻ സാധിക്കുകയില്ലെന്ന് അവനറിയാമായിരുന്നു. 

അവളുടെ വാക്കുകൾ അവന്റെ മനസ്സിൽ തിങ്ങിനിറഞ്ഞഉ. അത് അവന്റെ സങ്കടം കൂട്ടുകയാണ് ചെയ്തത്.

സമയം രാത്രി 10 മണി

അപ്പോഴും പീറ്റർ കടൽത്തീരത്തിരിക്കുകയാണ്. മകനെ കാണാത്തതിനാൽ മാർക്കോസിന്റെ മനസ്സിലെ തീക്കനലിന്റെ പ്രകാശം കൂടുകയാണ്. അയാൾക്ക് ഇരുപ്പുറച്ചില്ല. പീറ്ററിനെക്കുറിച്ചുള്ള ആദി മാത്രമാണ് അയാളുടെ മനസ്സ് നിറയെ

പീറ്റർ ചന്ദ്രനെയും കടലിനെയും മാരി മാറി നോക്കി. പെട്ടെന്നാണ് പീറ്റർക്ക് പപ്പയെക്കുറിച്ചുള്ള ചിന്ത വന്നത്. അവൻ വേഗം എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു. വീടിന്റെ മുമ്പിൽ ചെന്നതും 'പപ്പ' യെന്നു വിളിച്ചുകൊണ്ട് അവൻ അകത്തേക്കോടി. 

സൗഫിയ തന്നോട് പറഞ്ഞത് പപ്പ അറിയരുതെന്ന് പീറ്റർക്ക് നിർബന്ധമുണ്ടായിരുന്നു. അവൻ അകത്ത് കടന്നതും പപ്പ ചോദിച്ചു. 'നീ ഇത്രയും നേരമെവിടെയായിരുന്നു.?'

'ഞാൻ രാത്രിയിലത്തെ ദുബായുടെ സൗന്ദര്യം അസ്വാദിക്കുകയായിരുന്നു, പപ്പ.'  പീറ്റർ പറഞ്ഞു.

അവൻ വേഗം റൂമിൽ കയറി വാതിലടച്ചു. കുളിച്ച്  ഫ്രഷായി ബഡിലിരുന്നു.

സൗഫിയയുടെ വാക്കുകൾ അപ്പോഴും അവന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകി.

പെട്ടെന്ന് മാർക്കോസ് വാതിലിൽ തട്ടുന്നത്. അവൻ കണ്ണീർ തുടച്ച് വാതിൽ തുറന്നു. മാർക്കോസ് അകത്തേക്ക് പ്രവേശിച്ചു. പീറ്ററുടെ കണ്ണുകളിൽ നിന്നു തന്നെ അവൻ കരയുകയായിരുന്നുവെന്ന് മാർക്കോസിന് മനസ്സിലായി.

'നീ എന്തിനാ കരഞ്ഞത' മാർക്കോസ് ചോദിച്ചു. താൻ കള്ളം പറഞ്ഞാൽ പപ്പയ്ക്ക് മനസ്സിലാകുമെന്ന് പീറ്റർക്കറിയാമായിരുന്നു. കാരണം ചെറുപ്പം മുതൽ അവന്റെ കാര്യങ്ങൾ നോക്കിയതും അവനെ വളർത്തിയതുമെല്ലാം അവന്റെ പപ്പയാണ്. മമ്മിയേക്കാൾ അവന് സ്‌നേഹം കിട്ടിയത് പപ്പയിൽ നിന്നാണ്. മമ്മിക്ക് എപ്പോഴും തിരക്കാണ്. 

പീറ്റർ നടന്നതെല്ലാ കാര്യങ്ങളും പപ്പയ്ക്ക് വിശദീകരിച്ചു കൊടുത്തു.

'നീ വിഷമിക്കേണ്ട നാളെയെല്ലാം പഴയതുപോലെയാകും' മാർക്കോസ് പീറ്ററെ സമാധാനിപ്പിച്ചു. 

സൗഫിയയ്ക്ക് കിടന്നിട്ടുറക്കം വന്നില്ല. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിറ്ററോട് ഗെറ്റ് ഒട്ട് പറഞ്ഞതും അവന്റെ മുഖത്തുണ്ടായി വിഷമങ്ങളും എല്ലാം അവളുടെ മനസ്സിൽ കുന്ന് കൂടി. പീറ്ററെ ഫ്‌ളാറ്റിൽ നിന്ന് ഓടിച്ചത് മുതൽ അവളുടെ ദു:ഖിതയാണ്.  ആ രംഗത്തെക്കുറിച്ച് ഓർത്തിരുന്നതു കൊണ്ട്  മുറിവിന്റെ കെട്ടഴിക്കാൻ ഹോസ്പിറ്റലിൽ പോകാൻ കൂടി അവൾ മറന്നു.

പീറ്ററെ കണ്ട് ഒരു സോറി പറയാതെ തനിക്കുറങ്ങാൻ സാധിക്കില്ലെന്ന് സൗഫിയയ്ക്ക് അറിയാമായിരുന്നു.

അവൾ വേഗം ലൈറ്റിട്ടു. ടൈംബീസിൽ നോക്കിയപ്പോൾ സമയം രാത്രി 12 മണി. 

എത്ര വൈകിയാലും പീറ്ററിനെ കണ്ടേ പറ്റൂവെന്ന് തീരുമാനിച്ച് സൗഫിയ പതിയെ ബോഡിൽ നിന്നെഴുന്നേറ്റു. മീനയെ ഉണർത്താതെ അവൾ പ്രത്യേകം ശ്രദ്ധിച്ചു. അവൾ ശബ്ദമുണ്ടാക്കാതെ റൂമിന് വെളിയിലിറങ്ങി. കാർ സ്റ്റാർട്ടാക്കി. 

അവൾ കാർ ഡ്രൈവ് ചെയ്ത് പീറ്ററുടെ വീടിന്റെ മുമ്പിലെത്തി പക്ഷേ വീടിനുള്ളിൽ കയറാമെന്നുവച്ചാൽ ഡോറുകളെല്ലാം ലോക്ക്ഡാണ്. അവൾ വീട് ശ്രദ്ധിച്ച് നോക്കി. അപ്പോഴാണ് പീറ്ററുടെ റൂമിന്റെ ജനലുകൾ തുറന്ന് കിടക്കുന്നത് കണ്ടത്. അതിൽകൂടി പീറ്ററുടെ റൂമിനുള്ളിൽ കയറാമെന്ന് അവൾക്ക് മനസ്സിലായി.

അവൾ ജനലിന്റെ താഴെ നീണ്ടുകിടക്കുന്ന പൈപ്പിലൂടെ പിടിച്ച് ജനലിനടുത്തെത്തി. അവൾ ജനലിലൂടെ പീറ്ററെ നോക്കി. 

അവൻ നല്ല ഉറക്കത്തിലാണ്. അവൾ ജനലിലൂടെ അകത്തേക്ക് പ്രവേശിച്ചു.

'പീറ്റർ ' അവൾ വിളിച്ചു. പീറ്റർ മെല്ലെ കണ്ണുകൾ തുറന്നു.

'എ എന്താ?' അവൻ പതുക്കെ ചോദിച്ചു. 

' പീറ്റർ സോറി. ഞാൻ ചെയ്തത് ഒരു വലിയ തെറ്റാണ്. കിടന്നിട്ടെനിക്ക് ഉറക്കം വരുന്നില്ല. നിന്നോട് ഞാൻ സോറി പറഞ്ഞല്ലോ ഇനി ഞാൻ ഉറങ്ങിക്കോളാം അല്ലെങ്കിൽ നമുക്ക് പിരിയാൻ കഴിയുമോ? നമ്മളെന്നും ഗുഡ് ഫ്രണ്ട്‌സല്ലേ? സൗഫിയയുടെ വാക്കുകൾ പീറ്ററെ സന്തോഷവാനാക്കി. 

'ഡുഡ് ഫ്രണ്ട്‌സ് ' എന്ന് പറഞ്ഞ് അവർ രണ്ടുപേരും വീണ്ടും കൈകൊടുത്തു.

'നിന്റെ കൈയ്യിലെ കെട്ട് ഇതുവരെ അഴിച്ചില്ലെ? ഡോക്ടർ ഇന്ന് ചെല്ലാൻ പറഞ്ഞതല്ലേ? എന്തുപറ്റി? പീറ്റർ ചോദിച്ചു. 

'നിന്നോട്  പിണങ്ങിയതുകൊണ്ട് ഞാൻ അതും മറന്നു'.സൗഫിയ പറഞ്ഞു.

സൗഫിയ പീറ്ററോട് ഗുഡ് നൈറ്റ് പറഞ്ഞ് പൈപ്പിൽ കൂടെ പതിക്കെ പിടിച്ച് ഇറങ്ങി.കയറാൻ നേരത്ത് പൈപ്പനെ വാൾസിനോട് അറ്റാച്ച് ചെയ്ത സ്‌ക്രൂവിൽ കൂടി പതിക്കെ ചവിട്ടിയും പൈപ്പിൽ പിടിച്ചുമൊക്കെയാണ് കയറിയത്. അവൾ താഴെയെത്തി കാർ സ്റ്റാർട്ടാക്കി ഫ്‌ളാറ്റിലേക്ക് മടങ്ങി.

അതേ സമയം കാനഡയിൽ മാഡ് ഒരു വലിയ ആശയക്കുഴപ്പത്തിലായിരുന്നു. ഒരു കാർ ഡിസൈൻ ചെയ്യുക എന്ന ദൗത്യം അവനേറ്റെടുത്തിരിക്കുന്നു.

ജോലി കിട്ടി കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അതിനിടയിൽ ഇങ്ങനെ ഒരു ചാൻസ്. ഇത് അവന്റെ ഫസ്റ്റ് ചാൻസാണ്. ഇതെങ്ങാനും പിഴച്ചാൽ ഈ ജോലിയുണ്ടാകുമോയെന്നത് തന്നെ സംശയമാണ്. പുതുമയോറിയതും, എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ഒന്നാകണമെന്നാണ് ബോസിന്റെ നിർദ്ദേശം. 

അർദ്ധരാത്രി കഴിഞ്ഞിട്ടും അവന്റെ മുറിയിൽ വെട്ടമുണ്ട്. രണ്ട് മാസത്തിലേറെയായി അവൻ ഇതിനായി തലപുകയ്ക്കുന്നു. പക്ഷേ ഒരു ഐഡിയയും കിട്ടിയില്ല. 

തന്റെ റൂമിലുള്ള അമ്മയുടെ ഫോട്ടോയിലേക്ക് അവൻ കുറെ നേരം നോക്കി നിന്നു. 

'പെട്ടെന്ന് അവന്റെ മനസ്സിൽ ഒരു ലഡു പൊട്ടി' അവന്റെ കണ്ണുകൾ ലോറിന്റെ കഴുത്തിലെ മാലയിലേക്കാണ് പതിഞ്ഞത്. അവന് ഒരു ഐഡിയ തോന്നി. അവൻ മാലയുടെ ഡിസൈൻ പേപ്പറിൽ വരച്ചു. അവൻ അതിൽ കുറേ മാറ്റങ്ങൾ വരുത്തി. മാറ്റങ്ങൾ വരുത്തി വരുത്തി പേപ്പറുകൾ തീർന്നു. ഒടുക്കം അവൻ ലോക്കറ്റിന്റെ വളവുകൾ മാത്രമെടുത്തു. 

ഇതുവരെ ആരും കാണാത്ത വളരെയധികം വ്യത്യസ്തമായ ആരു കാറിന്റെ ബോഡി അവന് സൃഷ്ടിക്കാൻ സാധിച്ചു. അതിന്റെ അകത്തെ സറ്റിംങ്ങ്‌സെല്ലാം അവൻ നേരത്തെ മുൻകൂട്ടി കണ്ടുവെച്ചതാണ്. 

അവൻ തന്റെ സൃഷ്ടിയിൽ വന്ന കാർ ഒരു ചാർട്ട് പേപ്പറിലേക്ക് വരച്ചു. ആ രാത്രി ഒന്ന് കണ്ണടച്ചതുപോലുമില്ല.

ആദ്യം ഡിസൈൻ വരച്ച് കാണിക്കുന്നയാൾക്ക് പ്രമോഷൻ കിട്ടുമെന്നാണ് ബോസ് പറഞ്ഞത്. 

എന്തായാലും  ഇത് ഇന്നു തന്നെ ബോസിനെ കാണിക്കണമെന്ന് അവന്ഡ തീരുമാനിച്ചു. 

അവൻ വേഗം റെഡിയായി.

ഇപ്പോൾ സമയം 7 മണി

മാഡ് വേഗം കാർ സ്റ്റാർട്ടാക്കി കമ്പനിയിലേക്ക് പോയി. അവൻ വേഗം ബോസിന്റെ മുറിയിലേക്കോടി. വാതിൽ തള്ളി തുറന്ന് അകത്തേക്കു കയറി. 

' ബോസ് ' അവൻ സന്തോഷത്തോടെ വിളിച്ചു.

'എന്റെ ഡിസൈൻ നോക്കൂ' അവൻ കിതച്ചുകൊണ്ടാണ് പറഞ്ഞത്. ബോസ് പേപ്പർ ശ്രദ്ധിച്ചു.

'ഇതുവരെ ആരം കാണാത്ത വളരെ വ്യത്യസ്തമായ ഒന്നാണിത്. നിങ്ങൾ ഇത് എങ്ങനെയാണ് വരച്ചത്? ബോസ് മാഡിനെ നോക്കി. 

'അത് സസ്‌പെൻസാണ് '  അവൻ മറുപടി പറഞ്ഞു. 

'ഓക്കെ, ഞാനായിട്ട് ആ സസ്‌പെൻസ് ഫ്‌ളാഷാക്കുന്നില്ല. നാളത്തെ ന്യൂസ് പേപ്പറിൽ നമുക്ക് ഡിസൈൻ പബ്‌ളിഷ് ചെയ്യാം ' ബോസ് പറഞ്ഞു നിർത്തി.

മാഡിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അവർ അത് ന്യൂസ് പേപ്പറിൽ കൊടുത്തു. പേപ്പറിൽ ആ ഡിസൈൻ പല ബിസിനസ്സ് ഉടമകളും ശ്രദ്ധിച്ചു. അവരുടെയെല്ലാം പ്രിയപ്പെട്ട് ഡിസൈനായി അത് മാറിയിരുന്നു. 

ബിസിനസ്സുകാർക്ക് അതുപോലെ ഒരു കാർ സ്വന്തമാക്കണമെന്ന് ആഗ്രഹം തോന്നി. ആ കാർ  വാങ്ങാനായി അവർ നേരത്തെ ബുക്ക് ചെയ്ത് പണം നൽകുകയും ചെയ്തു.

ദുബായിൽ

സൗഫിയ മുറിവിന്റെ കെട്ടഴിക്കാൻ ഡോക്ടറുടെയടുത്ത് പോയിരിക്കുകയാണ്. സൗഫിയയുടെ കവിളിൽ ചുവപ്പ് പതുക്കെ മാറുന്നതെയൂള്ളൂ.

കെട്ടഴിക്കുന്നതിനിടെ ഡോക്ടർ അത് ശ്രദ്ധിച്ചു. അദ്ദേഹത്തിന് കാര്യം മനസ്സിലായി.

'ഇതെന്തു പറ്റിയതാണ്?' ഡോക്ടർ ചോദിച്ചു.

'സ്‌നേഹം കൊണ്ട് ഒരു ഫ്രണ്ട് അടിച്ചതാണ് ' സൗഫിയയുടെ മറുപടി.

' സ്‌നേഹം വന്നാൽ ഇങ്ങനെ അടിക്കുമോ?' അദ്ദേഹം വീണ്ടും ചോദിച്ചു. 

'ചില പോത്തുകളടിച്ചാൽ ഇങ്ങനെയും വരും.' അവൾ ഒന്ന് പുഞ്ചിരിച്ചിട്ട് അവിടെ നിന്ന് പോയി.

അന്ന് രാത്രിയായപ്പോൾ മീനയും സൗഫിയയും ഒരു ഷോപ്പിംഗിനിറങ്ങി.

ഇപ്പോൾ സൗഫിയയുടെ കൈ വളരെ ഫീയാണ്. അതുകൊണ്ട് തന്നെ സ്റ്റെപ്പിറങ്ങുമ്പോഴും താഴെയെത്തിയപ്പോഴുമെല്ലാം അവൾ കൈകൊണ്ട് ഓരോ ആക്ക്ഷൻ കാണിച്ചുകൊണ്ടിരുന്നു.

കാറിന്റെ അടുത്തെത്തിയപ്പോൾ മീന  അവളോട് ചോദിച്ചു. ' നീ ഇതെന്താ കാണിക്കുന്നത്?'

' ഇപ്പോഴെന്റെ കൈ ഫ്രീയാണ്. എനിക്ക് ഇന് ഒരു കാര്യത്തിലും നിന്നെ ആശ്രയിക്കേണ്ടി വരില്ല' സൗഫിയ നല്ല പോസിൽ ഒരെണ്ണം തട്ടിവിട്ടു. സൗഫിയ തന്റെ കാറിന്റെ അടുത്തേക്ക് പോയി. 

'സൗഫിയ നീയെന്താ നിന്റെ കാറിൽ പോകുന്നത്. വരൂ നമുക്കെന്റെ കാറിൽ പോകാം. ഡോക്ടർ പറഞ്ഞതല്ലേ നീ കാർ ഡ്രൈവ് ചെയ്യരുതെന്ന് ' മീന അവളോട് വീണ്ടും ചോദിച്ചു.

'അത് കുറച്ച് ദിവസം മുൻപല്ലേ. ഇനി എനിക്കെന്തും ചെയ്യാം ' സൗഫിയ പറഞ്ഞു.

'നീ ശ്രദ്ധയില്ലാതതെ കാർ ഡ്രൈവ് ചെയ്ത് എന്തെങ്കിലും സംഭവിച്ചാൽ നീയെന്തു ചെയ്യും?' മീന ചോദിച്ചു. 

വണ്ടി ഇടിക്കുകയെന്ന് കേട്ടപ്പോൾ അവൾക്ക് ഭയം തോന്നു.

'ശരി ഞാനും നിന്റെ കൂടെ വരാം' സൗഫിയ എന്ന പുലിക്കുട്ടി പൂച്ചകുട്ടിയായി മാറി.

അവർ ഷോപ്പിംഗിന് മാളിലെത്തി. സൗഫിയ വീണ്ടും പുലിക്കുട്ടിയായി മാറിയ രംഗം

മീനയും സൗഫിയയും സാധനങ്ങൾ പെറുക്കാൻ തുടങ്ങി. രണ്ട് ബാസ്‌ക്കറ്റ് റോളറുകളെടുത്തു. കൈ ഫ്രീയായതിന്റെ സന്തോഷത്തിൽ എന്ത് സാധനമാണെന്നൊന്നും നോക്കാതെ സൗഫിയ എല്ലാം പെറുക്കിയിട്ടു. 

ബില്ലടിക്കാൻ നേരത്ത് രണ്ട് ബാസ്‌ക്കറ്റ് റോളറുകൾക്ക് പകരം അവിടെ നാല് ബാസ്‌ക്കറ്റ് റോളറുകളുണ്ടായിരുന്നു. 

'ഇതെവിടുന്നാ ഇത്രയും സാധനങ്ങൾ?' മീന സൗഫിയയോട് ചോദിച്ചു.

'ഇത്രയും സാധനങ്ങൾ ഞാനാണ് പെറുക്കിയത് ' അവൾ ഉത്തരം പറഞ്ഞു.

'ഇത്രയും സാധനങ്ങളോ' മീന പിറുപിറുത്തു. എന്നിട്ട് അവൾ ഓരോ സാധനങ്ങളും എടുത്ത് നോക്കി. ഓരോ സാധനങ്ങളും കണ്ട് മീനയുടെ കണ്ണുതള്ളി. സൗഫിയയും അപ്പോഴാണ് എല്ലാം ശ്രദ്ധിക്കുന്നത്.

സൗഫിയിയുടെ ലിസ്റ്റിൽപ്പെട്ട് സാധനങ്ങൾ സ്‌നഗ്ഗി, പാലുകുപ്പി. ഷേവിംഗ് സെറ്റ് വിവിധ തരത്തിലുള്ള സോപ്പുകളും, ഷാമ്പുകളും അങ്ങനെ ഒരുപാട് സാധനങ്ങൽ.

മീന തന്റെ ബാസ്‌ക്കറ്റിലെ സാധനങ്ങളുടെ ബില്ല് മാത്രം അടിക്കാൻ സെയിൽസ്മാനോടാവശ്യപ്പെട്ടു. അയാൾ അവൾ പറഞ്ഞതുപോലെ ചെയ്തു. അതിന്റെ ക്യാഷ് കൊടുത്തു. 

എന്നിട്ട് സൗഫിയയുടെ കൈയ്യിൽ പേഴ്‌സ് കൊടുത്തിട്ട് പറഞ്ഞു.'നീ ബില്ലൊക്കെ അടച്ച് പതുക്കെ വന്നാൽ മതി' മീന അത്രയും പറഞ്ഞ് അവിടെ നിന്നിറങ്ങി.

അവൾ കാറിൽ കയറാൻ തുടങ്ങിയതും ഒരു ബ്ലാക്ക് കാർ കുറച്ച് ദൂരെ വന്ന് നിന്നു. അതിലിരുന്ന ഒരാൾ മീനയുടെ ഫോട്ടോസ് എടുത്തു. പക്ഷേ അത് അവൾ കണ്ടു. 

ഫോട്ടോസ് എടുത്ത വ്യക്തിയുടെ മുഖം അത്ര നന്നായി കണ്ടില്ല. കാർ വേഗം അവിടെ നിന്ന് പോയി. മീന ആ വണ്ടിയെ നോക്കി നിന്നു. 

ഈ സമയം സൗഫിയ ഷോപ്പിംഗ് മാളിന് കാവൽ നിന്നിരുന്ന സെക്യൂരിറ്റിക്കാരുടെ പിടിയിലാണ്. അവൾ അവരുടെ കൈയ്യിലിരുന്നു കഷ്ടപ്പെട്ടു. പേഴ്‌സിൽ ക്യാഷ് തികയുമെന്ന് കരുതി അവൾ ആദ്യം ബില്ലടിക്കാൻ പറഞ്ഞു. ക്യാഷ് തികയില്ലെന്ന് മനസ്സിലായപ്പോൾ ബില്ല് ക്യാൻസൽ ചെയ്യുന്നതിന് പകരം ഓടി രക്ഷപെടാനാണ് അവൾ ശ്രമിച്ചത്.ഇതുകണ്ട സെക്യൂരിറ്റിക്കാർ അവളെ തടഞ്ഞുനിർത്തി. ഒടുക്കം ബില്ല് ക്യാൻസൽ ചെയ്തു. സാധനങ്ങൾ തിരിച്ച് കൊടുത്തു.പക്ഷേ കൈയ്യിലുള്ള പമം ഉപയോഗിച്ച് അവൾ ആ പാലുകുപ്പി മാത്രം വാങ്ങിച്ചു.

അവൾ ഫ്‌ളാറ്റിലേക്ക് നടന്നു.

മീന ഫ്‌ളാറ്റിന്റെ ഡോർ തുറന്ന് അകത്ത് കയറിയതും അവളുടെ ഫോൺ റിങ്ങ് ചെയ്തു. 

അത് മാഡായിരുന്നു.

മാഡ് അവന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട സംഭവം മീനയോട് പറഞ്ഞു.'നിനക്കെവിടെ നിന്നാണ് ആ ഡിസൈൻ കിട്ടിയത്?' മീന ചോദിച്ചു.

'അത് മമ്മിയുടെ മാലയുടെ ലോക്കറ്റിന്റെ ഡിസൈൻ ആണ്. എങ്ങനെയുണ്ട് എന്റെ ബുദ്ധി? ബോസിന് ആ ഡിസൈൻ വളരെ ഇഷ്ടമായി. അദ്ദേഹമെനിക്ക് പ്രമോഷൻ നൽകി. മാഡ് പറഞ്ഞു.

പക്ഷേ മാഡിന്റെ സംസാരം കേട്ടപ്പോൾ മീനയ്ക്ക് ഓർമ്മ വന്നത് തന്റെ ഫോട്ടോസെടുത്ത് പാഞ്ഞുപോയ കാറിനെയാണ്. അവൾ കോൾ കട്ട് ചെയ്തു.

അപ്പോഴാണ് സൗഫിയ അവിടെ കയറി വന്നത്.

'ഷോപ്പിംഗ് മാളിലെ എന്റെ അവസ്ഥയെക്കുറിച്ച് നീ വല്ലതും ചിന്തിച്ചോ? ആ സെക്യൂരിറ്റിക്കാരുടെ കാര്യം ഒന്നും പറയാതിരിക്കുകയാണ് നല്ലത്. നീയെന്തിനാണ് എന്നെ അവിടെ ഇറക്കിയിട്ട് പോന്നത്?' വന്നപ്പോൾ തന്നെ സൗഫിയ മീനയോട് ചോദിച്ചു.

'പേഴിസിലെ ക്യാഷ് തികയില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് അത് നിന്റെ കൈയ്യിൽ തന്നിട്ട് പോയത്. ഒരു ദിവസം ബർഗറിന്റെയും പിസയുടെയും ക്യാഷ് കൊടുക്കാതെ നീയെനിക്ക് ഒരു പണി തന്നില്ലെ . അതുപോലെ ഒരെണ്ണം തിരിച്ചും തന്നുവെന്നേയുള്ളൂ. എന്താ നിന്റെ കൈയ്യിലെ പൊതിയിൽ' മീന ചോദിച്ചു.

ഇതൊരാൾക്ക് ഗിഫ്റ്റ് കൊടുക്കാനാണ്. നിന്നോട് പറയാൻ മറന്നു പോയി. നാളെ കഴിഞ്ഞ് നമ്മുടെ പീറ്ററിന്റെ ബർത്ത് ഡോയാണ്. പാർട്ടിയൊന്നുമില്ല. നമ്മളെ രണ്ട്‌പേരെയും മാത്രമാണ് ഗസ്റ്റായിട്ട് ക്ഷണിച്ചിട്ടുള്ളൂ.

നിന്നോട് വരാൻ അവൻ പ്രത്യേകം പറഞ്ഞിരുന്നു ഞാൻ പറയാൻ മറന്നുപോയി

'ഞാൻ ഇനി അവനെന്ത് ഗിഫ്റ്റാണ് കൊടുക്കേണ്ടത്?' മീന സൗഫിയയോട് ചോദിച്ചു. 

'നീ ഇനിയൊന്നും വാങ്ങേണ്ട. നമുക്ക് രണ്ടു പേർക്കും കൊടുക്കാൻ പറ്റിയ ഗിഫ്റ്റാണ് ഞാൻ വാങ്ങിയിട്ടുള്ളത്. '

'അങ്ങനെ പീറ്ററുടെ ബർത്ത്‌ഡേ വന്നെത്തി. ബർത്ത്‌ഡേ ദിവസം മീനയുടെ കാറിലാണ് രണ്ടുപേരും പീറ്ററുടെ അടുത്തേയ്ക്ക് പോയത്. വഴിയിൽ വച്ച് സൗഫിയ കാറിൽ നിന്നിറങ്ങി ഒരു കടയിലേക്ക് പോകുന്നത് കണ്ടു. 

അവൾ എന്തോ സാധനം വാങ്ങിയിരിക്കുന്നു. 

അതുമായി കാറിന്റെ ബാക്ക് സീറ്റിൽ കയറി.

സൗഫിയ പുറകിലിരുന്ന് പീറ്ററിനുള്ള ഗിഫ്റ്റ് ഡെക്കറേറ്റീവായി പൊതിഞ്ഞു. 

പീറ്ററിന്റെ വീടെത്തി. അവിടെ മാർക്കോസുണ്ടായിരുന്നില്ല. അവർ വന്നപ്പോൾ തന്നെ പീറ്ററവരെ അകത്തേക്ക് ക്ഷണിച്ചു.

അവർ വളരെ സന്തോഷത്തോടു കൂടി അകത്തേക്ക് കയറി.

പീറ്ററിന് ആ സമ്മാനപ്പൊതി വളരെ ഇഷ്ടമായി. പേപ്പറിലാണ് അത് പൊതിഞ്ഞിരിക്കുന്നത്. 

അവർ രണ്ടുപേരും സോഫയിലിരുന്നു. 

സൗഫിയ ഒന്നെഴുന്നേറ്റ്, ഗിഫ്റ്റ് പീറ്റർക്ക് സമ്മാനിച്ചു. 

ഡ്രസ്സായിരിക്കുമെന്നാണ് പീറ്റർ കരുതിയത്. 

എങ്കിലത് റൂമിൽ പോയി അണിയാമെന്നു കരുതി അവൻ റൂമിലേക്കോടി.

അവൻ റൂമിൽ ചെന്ന് ഗിഫ്റ്റ് സന്തോഷത്തോടെ അഴിച്ചു. 

പക്ഷേ ഗിഫ്റ്റ് അഴിച്ച് കണ്ടപ്പോൾ അവന്റെ മുഖം വാടി.

ആദ്യം അവൻ എടുത്തത് ഒരി പാൽകുപ്പിയാണ്. രണ്ടാമത് ഒരു പാക്കറ്റ് ബേബി ഫുഡും.കാറിൽ നിന്ന് സൗഫിയ ഇറങ്ങിയത് ഒരു പായ്ക്കറ്റ് ബേബി ഫുഡ് വാങ്ങാനായിരുന്നു.

പീറ്റർ സൗഫിയയെയും മീനയെയും കാണാതെ കിച്ചണിലേക്ക് ഓടി. ബേബി ഫുഡ് ഒരു പാത്രത്തിലാക്കി. പാൽകുപ്പിയിൽ അടുക്കളിയിലിരുന്ന പാലും നിറച്ചു. രണ്ട് സ്പൂണും കൈയ്യിൽ കരുതി. എന്നിട്ട് പാൽകുപ്പി വായിൽ തിരുകി. ഒരു കൈകൊണ്ട് കുപ്പിയിൽ പിടിച്ചു. മറ്റേ കൈയ്യിൽ ബേബി ഫുഡും എന്നിട്ട്  സൗഫിയയുടെയും, മീനയുടെയും അടുത്തേക്ക് പോയി. 

പീറ്ററുടെ രൂപം കണ്ടപ്പോൾ സൗഫിയയ്ക്ക് ചിരി സഹിക്കാൻ കഴിഞ്ഞില്ല. അവൾ ഉറക്കെ ചിരിച്ചു. മീന അവളെ നോക്കി.

മീനയുടെ നോട്ടം കണ്ടപ്പോൾ സൗഫിയ ചിരി നിർത്തി. പീറ്റർ വരുന്നതു കണ്ടപ്പോൾ മീനയ്ക്കും ചിരി വന്നതാണ്. അവളത് അടക്കി പിടിച്ചു.

' നീ ഇതെന്ത് ഗിഫ്റ്റാണ് വാങ്ങിയത്?' 

മീന സൗഫിയയോട് ചോദിച്ചു.  മീന സോഫയിൽ നിന്നെഴുന്നേറ്റു.

'പീറ്റർ, എനിക്കൊന്നുമറിയില്ലായിരുന്നു. '

അവൾ പിറ്ററോട് പറഞ്ഞു.

സൗഫിയയും എഴുന്നേറ്റു, എന്നിട്ട് ഒരു പോലീസ് മുറയിൽ പീറ്ററോട് ചോദിച്ചു.' ഞാൻ ഈ ഗിഫ്റ്റ് വാങ്ങിത്തന്നതെന്തിനാണെന്നറിയാമോ?' 

വായിലെ പാൽകുപ്പി മാറ്റിയിട്ട് പീറ്റർ പറഞ്ഞു 

'അറിയില്ല. എന്തിനാണ്?'

'നമ്മൾ ബർത്തഡേ ആഘോഷിക്കുന്നത് ജനിച്ച ഓർമ്മയ്ക്കല്ലേ. 

നീ ജനിച്ചപ്പോൾ ആദ്യമായി കഴിച്ചത് ന്യൂഡിൽസോ, പിസയോ ഒന്നുമല്ലല്ലോ, ബേബി ഫുഡ് അല്ലെ. അതുകൊണ്ട് തന്നെ ഇന്ന് നീ ബേബി ഫുഡും പാലും കുടച്ചാൽ മതി '

'അങ്ങനെയാണെങ്കിൽ ഞാനുമൊന്ന് പറയട്ടെ ജനിച്ചപ്പോൾ ഞാൻ തന്നെ ഭക്ഷണം കഴിച്ചിരുന്നില്ല മമ്മിയെനിക്ക് കോരി തരികയാണ് പതിവ്. ഞാൻ വേണ്ടായെന്ന് വാശിപിടിച്ച് കരയുമ്പോൾ എന്റെ പപ്പ ബേബി ഫുഡ് പാത്രത്തിൽ നിന്ന് കട്ടെടുത്ത് തിന്നും. എന്റെ പപ്പായ്ക്ക് ബേബി ഫുഡ് വളരെ ഇഷ്ടമാണ്.'  പീറ്റർ പറഞ്ഞു നിർത്തി. 

'എങ്കിൽ കഴിച്ച് തുടങ്ങിക്കോളൂ' സൗഫിയ ധൃതി കൂട്ടി. 

'ഇപ്പോൾ എന്റെ മമ്മി ഇവിടെ ഇല്ല . ന്യൂസിലാന്റിൽ പോയിരിക്കുകയാണ്. പപ്പ രണ്ട് മണിക്കൂറിനുള്ളിൽ വരും. അതുവരെ നീയെന്റെ പപ്പയായിട്ട് അഭിനയിക്ക് എന്റെ കൂടെ ബേബി ഫുഡ് കഴിച്ചാൽ മതി.'

പീറ്ററുടെ മറുപടിക്ക് സൗഫിയയ്ക്ക് ഒന്നും പറയാനില്ലായിരുന്നു. അവൾ പീറ്റർ പറഞ്ഞത് അനുസരിക്കാൻ തീരുമാനിച്ചു. 

പീറ്റർ തന്റെ പോക്കറ്റിൽ കരുതിയിരുന്ന രണ്ട് സ്പൂണുകൾ വെളിയിലെടുത്തു. ഒരെണ്ണം സൗഫിയയ്ക്കും മറ്റേത് അവനും എടുത്തു. 

രണ്ടുപേരും ബേബി ഫുഡ് തിന്നാൻ തുടങ്ങി. മീനയ്ക്ക് ചിരി സഹിക്കാൻ കഴിഞ്ഞില്ല. അവൾ ചിരിച്ചു കൊണ്ട് ജനലിനരുകിൽ എത്തി. പക്ഷേ ജനലിന്റെ വെളിയിൽ കണ്ട കാഴ്ച അവളെ സംശയമുണർത്തി. അന്നു തന്റെ ഫോട്ടോസ് എടുത്ത കാർ വെളിയിൽ. ഇപ്പോൾ അതുപോലത്തെ ഒരു കാറല്ല അഞ്ച് കാറുകൾ ഉണ്ട്. അതിൽ ഒരു കാറിൽ പോലും ആരുമില്ല. 

ഇനി താൻ ഇവിടെയുണ്ടെന്നറിഞ്ഞ് തന്നെ അന്വേഷിച്ച് വന്നതാണോ. 

സൗഫിയയും പീറ്ററും കുറച്ചു സമയത്തിനുള്ളിൽ ബേബി ഫുഡ് കഴിച്ച് കഴിഞ്ഞു. 

'ഞാൻ കുറച്ചു കൂടി എടുത്ത് കൊണ്ടുവരാം'

ഇത്രയും പറഞ്ഞ് സൗഫിയ കിച്ചണുള്ളിലേക്ക് നടന്നു. 

മീന ജനലിന്റെ അരികിൽ നിന്ന് മാറി നിന്നു. 

പെട്ടെന്ന് ഒരു കോളിംഗ് ബെൽ മുഴങ്ങി ' പപ്പ' എന്ന് വിളിച്ചുകൊണ്ട് പീറ്റർ വാതിൽ തുറന്നു. പക്ഷേ അത് പപ്പ ആയിരുന്നില്ല. 

കറുത്ത പാന്റും, കോട്ടും, കറുത്ത കണ്ണടയുമണിഞ്ഞ് കൈയ്യിൽ ഗണ്ണുമായി ഒരു ഗുണ്ടാസംഘം. അവരെ കണ്ടപ്പോൾ പീറ്റർ പിറകോട്ട് നീങ്ങി. അവർ മീനയുടെ അടുത്തെത്തി.

മീനയെ കിഡ്‌നാപ്പ് ചെയ്യുകയെന്നത് തന്നെയാണ് അവരുട ലക്ഷ്യം. 

അവരിൽ കുറച്ച് പേർ മീനയ്ക്ക് ചുറ്റും തോക്കുമായി  വളഞ്ഞു നിന്നു. മീന അവരെ എതിർക്കാനൊന്നും പോയില്ല. അവർ അവളുടെ കൈ രണ്ടും കൂട്ടികെട്ടി. വായിൽ ടേപ്പൊട്ടിച്ചു. അവരുടെ കൂടെപോയി അവരുടെ ബോസിനെ കാണുകയെന്നത് മീനയ്ക്ക് തോന്നിയ ഒരു ഉപായമാണ്.

പീറ്റർക്ക് കാര്യം മനസ്സിലായി

അവൻ അവരെ തടയാനുള്ള ശ്രമം തുടങ്ങി.

അതിനായി അവൻ ഒരുവന്റെ കൈയ്യിൽ പിടിച്ച് ശക്തമായി വലിച്ചു. 

പക്ഷേ അയാൾ പീറ്ററെ ഇടിച്ചു, എന്നിട്ട് പുറകോട്ട് തള്ളി. അവന്റെ തല ഭിത്തിയിൽ ചെന്നിടിച്ചു. തലയിൽ മുറിവുണ്ടായി. രക്തം വാർന്നൊഴുകി.

ഇതെല്ലാം പുറകിൽ നിന്ന് കാണുകയായിരുന്നു സൗഫിയ.

അവളുടെ കൈയ്യിലിരുന്ന ബേബി ഫുഡിന്റെ പാത്രം താഴെവീണു. 

താഴെ വീണ പ്രാത്രത്തിന്റെ ശബ്ദം കേട്ടാണ് പോകാനിറങ്ങിയ ഗുണ്ടകൾ സൗഫിയയെ കാണുന്നത്.

മീനയെ കിഡ്‌നാപ്പ് ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ അവരെ വെറുതെ വിടരുതെന്ന് ബോസിന്റെ നിർദ്ദേശമുള്ളതാണ്.

സൗഫിയ പീറ്ററുടെ അടുത്ത് ചെന്നിരുന്നു. വേദന കൊണ്ട് അവൻ കരയുകയാണ്. 

അവർ സൗഫിയയുടെ നേരെ തോക്ക് ചൂണ്ടി. 

അതിൽ ഒരാളുടെ ഗണ്ണിൽ നിന്ന് ബുള്ളറ്റ് അവളെ ലക്ഷ്യമാക്കി ചീറി പാഞ്ഞ് വന്നു.

കുറച്ച് നാളുകൾക്ക് മുമ്പ് വണ്ടി ഇടച്ചത് പോലെയായിരുന്നില്ല ആ ദുരന്തം. ആ ബുള്ളറ്റ് അവളുടെ ചെസ്റ്റിനെ ലക്ഷ്യമിട്ടാണ് വന്നത്. പക്ഷേ അവൾ ഒന്ന് പതുക്കെ എഴുന്നേറ്റു. അത് അവളുടെ വയറിൽ തുളച്ചു കയറി. സൗഫിയ വേദനകൊണ്ട് പിടഞ്ഞു. അവളുടെ ശബ്ദം പുറത്തു വന്നില്ല. ഉച്ചത്തിൽ കരയാൻ സാധിക്കുന്നില്ല.

ഗുണ്ടകൾ തിരിച്ചു പോയി. പീറ്റർ പല പ്രാവശ്യം എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല. ഓരോ പ്രാവശ്യവും അവൻ വീണുകൊണ്ടിരുന്നു. അവൻ സൗഫിയയുടെ കൈയ്യിൽ പിടിച്ചു. 

കുറച്ച് നിമിഷങ്ങൾക്ക് ശേഷം മാർക്കോസ് ആ മുറിയിലേക്ക് കയറി വന്നു. 

ചോരയിൽ കുൡ് കിടക്കുന്ന മകനെയും സൗഫിയയെയും കണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞു.

അദ്ദേഹം ഓടിച്ചെന്ന് പതുക്കെ പീറ്ററുടെ തല പൊക്കി 'എന്തുപറ്റി മകനേ?' മാർക്കോസ് ചോദിച്ചു. 

'പപ്പ, സൗഫിയ, അവളെ രക്ഷിക്കൂ' പീറ്റർ വിറച്ചുകൊണ്ടാണ് പറഞ്ഞത്. 

മാർക്കോസ് വേഗം അടുത്തുള്ള വീട്ടിൽ താമസിക്കുന്ന തന്റെ പരിചയക്കാരെ വിളിച്ചു. അവർ അദ്ദേഹത്തെ സഹായിച്ചു. 

സൗഫിയയെയും പീറ്ററെയും അവർ താങ്ങിയെടുത്തു.

വേഗം ആംബുലൻസ് വിളിച്ച് രണ്ടുപേരെയും ആശുപത്രിയിൽ കൊണ്ടുപോയി. 

സൗഫിയയെ ഓപ്പറേഷൻ തീയറ്ററിൽ കൊണ്ടുപോയി. ബുള്ളറ്റെടുത്ത് കളഞ്ഞു. 

മാർക്കോസായിരുന്നു അവളുടെ വിവരങ്ങളറിയാൻ വെളിയിൽ കാത്തുനിന്നത്. 

ഓപ്പറേഷൻ സക്‌സസായതിന്റെ സന്തോഷത്തിലാണ് ഡോക്ടർ വെളിയിലേക്ക് വന്നത്. 

 

 

 

'എങ്ങനെയുണ്ട് ഡോക്ടർ?' മാർക്കോസ് ചോദിച്ചു.

'കൃത്യസമയത്ത് ഇവിടെ കൊണ്ടു വന്നതുകാരണം ജീവൻ രക്ഷിക്കാൻ സാധിച്ചു. അതിന് ദൈവത്തിനോട് നന്ദി പറയുക' ഡോക്ടർ പറഞ്ഞു നിർത്തി. 

പീറ്ററിനും ഇപ്പോൾ സുഖമാണ്. അവൻ ഹോസ്പിറ്റൽ മുറിയിൽ മരുന്നിന്റെ ഡോസുകാരണം മയക്കത്തിലാണ്. 

അവനെഴുന്നേറ്റപ്പോൾ മാർക്കോസ് അവനരികിലുണ്ടായിരുന്നു. എഴുന്നേറ്റപ്പോൾ അവന് ആദ്യം അറിയേണ്ടത് സൗഫിയയെപറ്റിയായിരുന്നു. 

'പപ്പ സൗഫിയയ്ക്ക് എങ്ങനെയുണ്ട്? ' അവൻ ചോദിച്ചു.

'അവൾക്ക് കുഴപ്പമൊന്നുമില്ല' മാർക്കോസ് മറുപടി പറഞ്ഞു.

'പപ്പ എനിക്ക് സൗഫിയയെ കാണണം.' പീറ്റർ വാശി പിടിച്ചു. മാർക്കോസ് പീറ്ററുടെ കൈപിടിച്ച് പതുക്കെ സൗഫിയയുടെ റൂമിലേക്ക് കൊണ്ടുപോയി. പീറ്ററുടെ കൈയ്യിൽ ഒരു കെട്ടുണ്ടായിരുന്നു.

സൗഫിയയുടെ അടുത്ത് ഡോക്ടറുണ്ടായിരുന്നു.

'ഡോക്ടർ കുറച്ച് നേരത്തേക്ക് ' മാർക്കോസ് ആവശ്യപ്പെട്ടു.

'അതിനെന്താ' ഡോക്ടർ പുറത്തിറങ്ങി. 

'ഇപ്പോൾ എങ്ങനെയുണ്ട്?' പീറ്റർ സൗഫിയയോട് ചോദിച്ചു.

'എനിക്ക് കുഴപ്പമൊന്നുമില്ല വല്ലാതെ വിശക്കുന്നു. രാവിലെ കുറച്ച് ബേബി ഫുഡ് മാത്രമെ കഴിച്ചോളൂ. കുറച്ചുകൂടി കഴിക്കാമെന്ന് വിചാരിച്ചപ്പോഴാണ് ആഗുണ്ടകൾ വന്നത്. അതോടുകൂടി തീറ്റയും നിന്നു.' സൗഫിയ കണ്ണുനിറച്ചുകൊണ്ട് പറഞ്ഞു.

'നിനക്ക് ഈ തീറ്റയുടെ വിചാരം മാത്രമേയുള്ളോ, നിന്റെ ഫ്രണ്ട് മീനയെക്കുറിച്ചെന്താ ചിന്തിക്കാത്തത്?'പീറ്റർ അവളോട് ചൂടായി. 

ഈ സമയം മീനയെ ഗുണ്ടകൾ ഒരു കസേരയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. 

'നിങ്ങളെന്തിനാ എന്നെ ഇവിടെ കൊണ്ടു വന്നത്?' മീന ചോദിച്ചു. 

'അത് ഞങ്ങളുടെ ബോസ് വരുമ്പോൾ പറയും. നീ അതുവരെയൊന്ന് ക്ഷമിക്ക്' ഗുണ്ടകൾ പറഞ്ഞു.

പെട്ടെന്ന് ഒരു കാർ പുറത്ത് വന്നുനിന്നു. അതിൽ നിന്ന് മാർക്കോസിന്റെ പ്രായം തോന്നിക്കുന്ന ഒരാൾ പുറത്തിറങ്ങി. അയാൾ മീനയുടെ അടുത്തെത്തി. 

'എന്താ ബോറടിച്ച് തുടങ്ങിയോ?' അയാൾ അവളോട് ചോദിച്ചു.

'നിങ്ങളാരാണ്? എന്താണ് നിങ്ങൾക്ക് വേണ്ടത്?' മീന ചോദിച്ചു.

'ഞാൻ ജെയ്ൻ, എന്താണെനിക്ക് വേണ്ടതെന്ന് ചോദിച്ചാവ് അതെന്റെ കഴിഞ്ഞകാലത്തിൽ നിന്ന് നിനക്ക് മനസ്സിലാകും. എന്റെ കഥയിൽ ആരാണ് വില്ലനെന്ന് ചോദിച്ചാൽ എന്റെ അഭിപ്രായത്തിൽ നിന്റെ ഡോക്ടറങ്കിളാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഞാനും.'

'എന്താണ് നിങ്ങളുടെ കഥ?' മീന ചോദിച്ചു. 

'ശരി ഞാൻ പറയാം' ജെയ്ൻ പറഞ്ഞ് തുടങ്ങി

ഞാനും ഒരു ഡോക്ടറായിരുന്നു. നിന്റെ ഡോക്ടറങ്കിളും ഫ്രണ്ട് മാർക്കോസും ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിൽ തന്നെയാണ് ഞാനും ജോലി ചെയ്തിരുന്നത്. 

ഞങ്ങൾ മൂന്നുപേരും വലിയ കൂട്ടുകാരായിരുന്നു. എല്ലാ വൈകുന്നേരവും നിന്റെ ഡോക്ടറങ്കിളിനെയാണ് ഹോസ്പിറ്റലിന്റെ എം. ടി പ്രശംസിക്കുക. അത് വെറുതെ അല്ലാട്ടോ അദ്ദേഹമെന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടായിരിക്കും. അങ്ങനെ ഓരോ എമർജെൻസി കേസുകളും നിന്റെ അങ്കിൽ കാരണം ജയിച്ചു. അദ്ദേഹത്തിന്റെ സേവനത്തിൽ തൃപ്തനായ എം.ടി തന്റെ മകളെ ഹെയറിക്ക് വിവാഹം ചെയ്ത് കൊടുത്തു. ഹെയറിയുടെ ഭാര്യ വളരെ സുന്ദരിയായിരുന്നു. പക്ഷേ അവളുടെ സൗന്ദര്യത്തേക്കാൾ എന്നെ ആകർഷിച്ചത് അവളുടെ മാലയായിരുന്നു. എനിക്ക് മാത്രമല്ല മാർക്കോസിനും അത് വലിയ ഇഷ്ടമായിരുന്നു. ഞങ്ങൾക്കത് സ്വന്തമാക്കണമെന്ന് തോന്നി. രക്‌ന കല്ലുകളും, മുത്തുകളും പിടിപ്പിച്ചതാണ് ആ മാല. ആ മാലയ്ക്ക് ഒരു ലക്ഷം ഡോളറിന് മുകളിലാണ് വിലയെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും. ഒരു ദിവസം ഞാനും മാർക്കോസും നേരത്തെ ആശുപത്രിയിൽ നിന്നിറങ്ങി. രാത്രി സമയമാണ്. ഞങ്ങൾ മുന്നുപേരുംഒരുമിച്ച് ആശുപത്രിയിൽ നിന്നിറങ്ങുകയാണ് പതിവ്. അന്നത് മനപ്പൂർവ്വം ചെയ്താണ്.  ഹെയറി ഒരു സർജറിയിൽ മുഴുകിയിരിക്കുകയായിരുന്നു. ഞങ്ങൾ രണ്ടുപേരും ഹെയറിയുടെ വീട്ടിലേക്ക് തിരിച്ചു. അവിടെ ലോറിൻ തന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കിയതിനു ശേഷം ഭർത്താവിനെയും കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ കോളിംഗ് ബെൽ അമർത്തി. ലോറിൻ വാതിൽ തുറന്നു. നേരത്തെ ഹെയറി ഞങ്ങളെ അവൾക്ക്  പരിചയപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ട് ലോറിൻ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഞങ്ങൾ അകത്തുകയറി ഇരുന്നു.

'ഹെയറി എവിടെ' ലോറിൻ ചോദിച്ചു.

'അവൻ കുറച്ചു കഴിയുമ്പോൾ വരും അപ്രതീക്ഷിതമായി ഒരു സർജറി അറ്റൻഡ് ചെയ്യേണ്ടി വന്നു. അതാണ് താമസിക്കുന്നത്.'  ഞങ്ങൾ ഉത്തരം പറഞ്ഞു. 

' ഈ മാലയ്‌ക്കെത്രയായി ?' ഞാൻ ചോദിച്ചു.

' ഇതിന് ഏകദേശം ഒരുലക്ഷം ഡോളർ വരും.'

'ഇത് വിൽക്കാൻ വല്ല ഉദ്ദേശവുമുണ്ടോ?'

'ഒരിക്കലുമില്ല' അവർ മാലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു.

'അങ്ങനെ പറയരുത് ഇത് ഞങ്ങൾ വാങ്ങിക്കാം.'

രണ്ടുലക്ഷം, മൂന്ന് ലക്ഷം, നാല് ലക്ഷം ഇങ്ങനെ ഡോളറിന്റെ കണക്ക് കൂടിക്കൊണ്ടിരുന്നു. 

പക്ഷേ ലോറിൻ അതിനൊന്നും വഴങ്ങിയില്ലയ ഒടുവിൽ വില ഒരു ക്രോർ ഡോളർ വരെയായി.

'ഞാൻ പറഞ്ഞില്ലേ ഈ മാല വിൽക്കാൻ ആഗ്രഹമില്ലെന്ന്.' ലോറഇൻ വാശി പിടിച്ചു. 

'ലോറിൻ, അത് തരാനാണ് പറഞ്ഞത്' ഞാൻ ദേഷ്യം കൊണ്ട് പുളഞ്ഞു. 

'ഇല്ല എന്നെ കൊന്നാലും ഞാനിത് തരില്ല. ഇതെന്റെ  ഭർത്താവ് അദ്ധ്വാനിച്ചുണ്ടാക്കിയതാണ്. ഹെയറിക്ക് ഇഷ്ടമില്ലാത്ത ഒന്നും ഞാൻ ചെയ്യില്ല.' സ്വന്തം ഭർത്താവിനോടുള്ള സ്‌നേഹം അവളുടെ കണ്ണുകളിൽ കാണാമായിരുന്നു. ഒന്നാമത് തന്നെ ഹെയറിയുട ഉയർച്ച, പിന്നെ  അവന്റെ ഭാര്യയുടെ സ്‌നേഹം ഇതെല്ലാം എന്നിൽ അസൂയ നിറച്ചു. ഒടുക്കം ഞാനെല്ലാം തീരുമാനിച്ചുറപ്പിച്ചു. ആ മാല കൈക്കലാക്കാൻ വേണ്ടി ലോറിനെ കൊല്ലാൻ ഞാൻ തീരുമാനിച്ചു. 

പക്ഷേ മാർക്കോസ് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഞാൻ എന്റെ ഗണ്ണെടുത്തു. മാർക്കോസ് അത് ചെയ്യരുതെന്ന് പല പ്രാവശ്യം പറഞ്ഞു. ഞാൻ ഒരു കൊലപാതകത്തിന് മുതിർന്നപ്പോൾ മാർക്കോസ് എന്റെ ഗൺ തട്ടിപ്പറിച്ചു. അവൻ വാതിലൊന്നും ശ്രദ്ധിച്ചില്ല. മാർക്കോസ് നിന്നതിന്റെ അടുത്തുള്ളത് ഒരു ജനാലയാണ്. അവൻ ജനൽ പൊട്ടിച്ചുകൊണ്ട് ചാടി. മാർക്കോസിന്റെ ശരീരം വല്ലാതെ വിറച്ചു. അയാൾ എഴുന്നേറ്റാടാൻ കഴിഞ്ഞില്ല. ഭിത്തിയോട് ചേർന്ന് അയാൾ ഇരിക്കുകയാണ്. ഞാൻ അവളുടെ മാല വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചു. അവളത് സമ്മതിച്ചില്ല. ഞാൻ ഒന്നും നോക്കിയില്ല. അവിടെ ഫ്രൂട്ട്‌സ് മുറിക്കാനുപയോഗിച്ചിരുന്ന കത്തി വച്ച് അവളുടെ വയറിൽ ആഞ്ഞുകുത്തി. രക്തം ചീറ്റി. എന്റെ ഡ്രസ്സിലും രക്തം തെറിച്ചു. അവൾ നിലത്ത് കിടന്ന് പിടഞ്ഞു. ഞാൻ വീണ്ടും വീണ്ടും ആഞ്ഞു കുത്തി. ലോറിൻ മരിച്ച് കഴിഞ്ഞിരുന്നു. മാല കൈവശപ്പെടുത്തി. കത്ത് ഇവിടെയിട്ടാൽ പോലീസിനത് നല്ല തെളിവാണ്, ഞാൻ കത്തിയും കൂടെ കരുതി. ജനലിൽ കൂടി ചാടി. വീടിന്റെ പുറകിലാണ് ഞങ്ങൾ കാറ് പാർക്ക് ചെയ്തിരുന്നത്. ചുറ്റും വേലിയുണ്ടായിരുന്നു. പിന്നെ അപ്പുറത്തേക്ക് വൃക്ഷങ്ങളുടെ ഒരു തോട്ടമാണ്. മുകളിലേക്ക് കൂർത്ത് നിൽക്കുന്ന വൃക്ഷശിഖരങ്ങൾ അമ്പിന്റെ കൂർത്ത മുനകൾ പോലെ കാണപ്പെട്ടു. ആ തോട്ടത്തിൽ ഒരു വലിയ വീടുണ്ടായിരുന്നു. ഞആൻ മാർക്കോസിനെയും വലിച്ചുകൊണ്ട് കാറിനരികിലേക്ക്  ഓടി. കാർ വേഗം തോട്ടത്തിനകത്തേക്ക് പായിച്ചു.

അപ്പോഴാണ് ഹെറിയുടെ കാർ അവിടെ വന്ന് നിന്നത്. ഞാൻ തോട്ടത്തിലെ വലിയ വീടിന്റെ കുറച്ചു ദൂരെ കാർ നിർത്തി. എന്റെ കോട്ടിൽ രക്തം പറ്റിയിട്ടുണ്ട്. ഞാൻ മാർക്കോസിനെയും കൊണ്ട് ആ വീട്ടിൽ ഒളിച്ചു കയറി. അതവിടത്തെ ഒരു ബിസിനസുകാരന്റെ വീടായിരുന്നു. അയാൾ കുളിക്കാൻ പോയ തക്കത്തിന് ഞാൻ അലമാര തുറന്നു. അതിൽ എന്റെ കോട്ടു പോലത്തെ മറ്റൊന്നുണ്ട്. അത് വേഗമണിഞ്ഞു. ആരും കാണാതെ തിരിച്ചിറങ്ങി. ഞങ്ങൾ കാറിനുള്ളിൽ കയറി കാർ തോട്ടത്തിനകത്തുകൂടി ചുറ്റിച്ച് ഹെറിയുടെ വീടിന്റെ മുമ്പിൽ നിർത്തി. ഞങ്ങൾ വീടിനുള്ളിൽ കയറി മകനെയും എടുത്ത് ഭാര്യയുടെ മൃതശരീരത്തിന് മുമ്പിലിരുന്ന കരയുന്ന ഹെറിയെയാണ് അവിടെ കണ്ടത്. ഞാൻ സൗഹൃദം നടിച്ച് ഹെറിയുടെ അടുത്തേക്ക് നടന്നു. അവന്റെ ഭാര്യയുടെ മരണത്തിൽ ഞാൻ ദു:ഖിതനായി അഭിനയിച്ചു. അവനെ സമാധാനിപ്പിച്ച്. പോലീസിനെ വിളിച്ചുകൊണ്ട് വരാമെന്ന് പറഞ്ഞ് ഞങ്ങൾ കാറുമായി പോലീസ് സ്റ്റേഷനിലേക്ക് പോയി. വേഗം പോലീസ് സ്റ്റേഷനിലെത്തി. അവിടെ ചെന്ന് ഓഫീസറെ വിവരം ബോധിപ്പിച്ചു. ഓഫീസർ ഞങ്ങളോടൊപ്പം ഹെറിയുടെ വീട്ടിലെത്തി. ആ ഓഫീസർ കേസിൽ വലിയ ശ്രദ്ധയൊന്നും കൊടുത്തില്ല. പിന്നീടത് ആരം അത്ര കാര്യമായി അന്വേഷിച്ചില്ല.

കുറച്ച് കഴിഞ്ഞ് ഞങ്ങൾ ഒരു ഒഴിഞ്ഞ പാർക്കിലേക്ക് പോയി. 

'നോക്ക് ഇതാറും അറിയാൻ പാടില്ല. ആരോടെങ്കിലും പറഞ്ഞാൽ ഞാൻ നിന്നെയും കൊല്ലും ' ഞാൻ മാർക്കോസിനെ ഭീഷണിപ്പെടുത്തി. ഇത്രയും പറഞ്ഞ് കൊലചെയ്യാനുപയോഗിച്ച കത്തി പാർക്കിന് താഴെ ഒഴുകുന്ന നദിയിലേക്ക് വലിച്ചെറിഞ്ഞു. ഞാൻ മാല കൈയ്യിലെടുത്ത് മാർക്കോസിന് നേരെ നാട്ടി. 'നീ ഇത് സൂക്ഷിക്കണം. ഇതെന്റെ കൈയ്യിലിരുന്നാലാൽ ശരിയാകില്ല.' ഞാൻ തുടർന്നു.  മാർക്കോസ് പല പ്രാവശ്യം വേണ്ടായെന്ന് പറഞ്ഞെങഅകിലും ഒടുക്കം വഴങ്ങി. 'നീ ഇത് സ്വീകരിച്ചില്ലെങ്കിൽ നീ മാത്രമല്ല മരിക്കുക. കൂടെ നിന്റെ ഒന്നരമാസം പ്രായമുള്ള മകനും കാണും. ' എന്റെ ഭീഷണിയിൽ മാർക്കോസ് വീണു. അവസാനം മാർക്കോസ് ലോക്കറിൽ വച്ചു പൂട്ടിയെന്നാണ് പറഞ്ഞത്. ഞാൻ പല പ്രാവശ്യം അവൻ പറഞ്ഞ ബാങ്കിലെ ലോക്കറിൽ നിന്നത് എടുക്കാൻ ശ്രമിച്ചു. പക്ഷേ അതിന്റെ കോഡ് ഒരിക്കലും ശരിയാകില്ല. പിന്നീട് ഞങ്ങൾ തമ്മിൽ ഒരു കോൺടാക്‌സുമില്ല. ഇപ്പോൾ അവൻ ദുബായിലുണ്ടെന്ന് ഒരു വിവരം കിട്ടിയിട്ടുണ്ട്. എനിക്കവനെ കണ്ടുപിടക്കണം. ആ മാല കൈക്കലാക്കണം. അതിന് നീയെന്നെ സഹായിക്കണമെന്നല്ല, നിനക്കറിയാം അവൻ എവിടെയുണ്ടെന്ന്. പറയൂ, ഇല്ലെങ്കിൽ ഞാൻ നിന്നെയും കൊല്ലും. ഭ്രാന്തു പിടിച്ചതുപോലെയായിരുന്നു ജെയ്‌നിന്റെ സംസാരം. മീനയുടെ കണ്ണുകൾ നിറഞ്ഞു.

സ്വന്തം ഭർത്താവിനെയും കുഞ്ഞിനെയും ഒരുപാട് സ്‌നേഹിച്ചിരുന്ന ലോറിനെക്കുറിച്ചായിരുന്നു അവളുടെ ചിന്ത. മാർക്കോസെവിടെയുണ്ടന്നറിയാമെങ്കിലും പീറ്ററിനെക്കുറിച്ചോർത്തപ്പോൾ വിഷമം തോന്നി. അവൾ ഒന്നും മിണ്ടിയില്ല. 

പക്ഷേ എല്ലാവരും വിചാരിച്ചതിലും വളരെ വിലയോറിയതായിരുന്നു ആ മാല. ജെയ്ൻ മീനയെ അടിക്കാനോങ്ങി.

'നിൽക്കൂ, മാർക്കോസെവിടെയുണ്ടെന്ന് എനിക്കറിയല്ല. പക്ഷേ അയാളെ കണ്ടുപിടിക്കാൻ ഞാൻ നിങ്ങളെ സഹായിക്കും. പ്രതിഫലമായി എനിക്കെന്ത് തരും?' അവൾ ചാടി പറഞ്ഞു. 

'നിനക്കെന്തു വേണം?'

'ആ മാലയെന്തായാലും എനിക്ക് തരില്ലല്ലേ? എനിക്ക് അഞ്ച് കോടി ഡോളർ തരണം'

' ശരി തരാം 'അയാൾ സമ്മതിച്ചു. 

'ഇവളെ നമ്മുടെ കാറിൽ കയറ്റൂ'ജെയ്ൻ തന്റെ ആളുകളോട് ആവശ്യപ്പെട്ടു.

അവർ അവളെ കാറിൽ കയറ്റി. അവളുടെ രണ്ട് അരികിലും ആളുകളിരുന്നു. 

കുറച്ച് ദിവസങ്ങൾക്ക് ശേഷം,

ആശുപത്രിയിൽ സൗഫിയയ്ക്ക് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞിരുന്നു. പീറ്ററിന്റെയും മുറിവുകൾ ഉണങ്ങി തുടങ്ങിയിരുന്നു.

അവൾ ആദ്യം നടന്നത് ആശുപത്രിയുടെ ബാൽക്കണിയിലേക്കാണ്. മീന അടുത്തില്ലാത്തതിൽ അവൾക്ക് ദു:ഖം തോന്നി.

ജെയ്ൻ മീനയെയും കൂട്ടി മാർക്കോസിനെ ദുബായ് മുഴുവൻ അന്വേഷിക്കുകയാണ്. ജെയ്‌നിന്റെ ആളുകൾ ഓരോ വീടുകളും ഫ്‌ളാറ്റുകളും തിരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അവർ കാറിൽ തിരിച്ചുവന്നിരുന്നു.

അപ്പോഴാണ് ഹോസ്പിറ്റലിലേക്ക് ഫ്രൂട്ട്‌സ് എടുക്കാനായി വന്ന മാർക്കോസ് ജെയ്‌നിന്റെ ശ്രദ്ധയിൽപെട്ടത്. ഇരയെ കടിച്ച് കീറാനൊരുങ്ങുന്ന ഒരു ചീറ്റപുലിയെപ്പോലെ അയാൾ കാറിൽ നിന്ന് ചാടിയിറങ്ങി ഓടി. 

മാർക്കോസ് ഡോർ തുറന്ന് വീട്ടിൽ കയറി. ജെയ്ൻ വീടിന്റെ സ്റ്റെപ്പുകൾ ഓടിക്കയറി വാതിൽ തള്ളിത്തുറന്നകത്തു കയറി. 

'നീയെന്നെ പറ്റിച്ച് മാലയും കൊണ്ട് മുങ്ങാമെന്ന് വിചാരിച്ചോ?' ജെയ്ൻ പരുഷമായി ചോദിച്ചു.

'നീ ഇവിടെ?' 

'നീയെന്നെ ചതിച്ചു. പറയൂ ആ മാലയെവിടെ?' 

'ഇല്ല എന്നെ കൊന്നാലും ഞാനത് പറയില്ല.' മാർക്കോസ് വാശിപിടിച്ചു. ഒടുക്കം അവർ തമ്മിൽ തർക്കമായി രണ്ടപേർക്കും മുറിവുകൾ ഉണ്ടായിക്കൊണ്ടിരുന്നു. തന്റെ ബോസ് ഒരുപാട് നേരമായല്ലോ പോയിട്ട് അദ്ദേഹത്തിന് എന്ത് സംഭവിച്ചിട്ടുണ്ടാകുമെന്നറിയാൻ ജെയ്‌നിന്റെ ആളുകൾ പുറത്തിറങ്ങി. ഒരാൾ മാത്രം കാറിലിരുന്നു.

മറ്റുള്ളവർ വീടിനുള്ളിൽ കയറി. അവിടെ പൊരിഞ്ഞ യുദ്ധമാണ്യ 

ഇതേ സമയം മീന കാറിലിരുന്ന് അടുത്തിരിക്കുന്ന ആളെ നോക്കി എന്തോ കഥകളി കാണിക്കുകയാണ്.

അയാൾക്കെന്തോ പന്തികേട് തോന്നി. 

' നീ എന്തിനുള്ള പുറപ്പാട്?' അയാൾ ഉച്ചത്തിൽ ചോദിച്ചു. 'ഇവിടെ നിന്നും രക്ഷപെടാനുള്ള പുറപ്പാടാണ് ' ഇത്രയും പറഞ്ഞ് അവൾ കാറിന്റെ ഡോർ തുറന്നു.

അയാളെ വലിച്ച് താഴെയിട്ടു. എന്നിട്ട് നല്ലതുപോലെ രണ്ടെണ്ണം കൊടുത്തിട്ട് ഓടിപ്പോയി  അവൾ വേഗം വീടിനുള്ളിൽ കയറി. അവളെ കണ്ടതും ജെയ്‌നിന്റെ ആളുകൾ വീണ്ടും അവളെ പിടിക്കാൻ ശ്രമിച്ചു.

മീന തന്റെ ജാക്കറ്റിനകത്ത് നിന്ന് തോക്ക് പുറത്തെടുത്ത് ജെയ്‌നിന് നേരെ ചൂണ്ടി. 

'ആരെങ്കിലും എന്നെ പിടിക്കാൻ ശ്രമിച്ചാൽ ഞാൻ നിങ്ങളുടെ ബോസിനെ കൊല്ലും' അവൾ പറഞ്ഞു. 

എല്ലാവരും തോക്ക് താഴെയിട്ടു.

'മാർക്കോസ്, പറയൂ ആ മാല നിങ്ങൾ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് '

'മാർക്കോസ് പറയരുത്, നീയത് പറഞ്ഞാൽ ഇവൾ ആ മാലയും കൊണ്ട് പോകും, ഇവളെ ഹെയറി അയച്ചതാണ്?' ജെയ്ൻ അടുത്ത് നിന്ന് പറഞ്ഞു.

മീന തോക്ക് അയാളുടെ തലയോട് ചേർത്ത് പിടിച്ചു. 

'ഞാൻ പറയാം ദുബായ് ലോക്കേഴ്‌സ് ബാങ്കിലെ ഇരുപത്തിയെട്ടാം ലോക്കറിലുണ്ട്''ശരി അതിന്റെ കോഡെന്താണ്?'

അത് പറയാൻ ജെയ്ൻ അയാളെ സമ്മതിച്ചില്ല. 

അവൾ തോക്കും ചൂണ്ടി പുറകോട്ട് നടന്നു അടുത്തുള്ള ടേബിളിലിരിക്കുന്ന താക്കോൽ അവളുടെ ശ്രദ്ധയിൽപ്പെട്ടു. 

അത് വീടിന്റേതാണെന്ന് അവൾക്ക് മനസ്സിലായി. അവൾ താക്കോലുമായി പുറത്തിറങ്ങി വീട് പൂട്ടി താക്കോൽ ഗാർഡണിലെ ഒരു പൂച്ചട്ടിക്ക് സമീപമിട്ടു. 

എന്നിട്ട് അടുത്തുള്ള ഹോട്ടലിലേക്ക് ഓടി.

അവിടത്തെ റിസപ്ഷനിസ്റ്റിൽ നിന്ന് അവൾ ഓഫീസർക്ക് ഫോൺ ചെയ്തു. 

'ഓഫീസർ നിങ്ങൾ ദുബായ് ലോക്കേഴ്‌സ് ബാങ്കിന് മുൻപിൽ നിൽക്കണം. വരുമ്പോൾ ഒരു മെറൂൺ സ്യൂട്ടും, കോട്ടും, ഒരു സ്യൂട്ട് കേസും കൊണ്ടുവരണം.' ഇത്രയും പറഞ്ഞ് ബാങ്കിലേക്ക് പുറപ്പെട്ടു. 

ഈ സമയം ജെയ്‌നും കൂട്ടരും ഡോർ പൊളിക്കാൻ ശ്രമിക്കുകയാണ്.

അവൾ വേഗം ബാങ്കിന്റെ മുമ്പിലെത്തി. 

അവിടെ ഓഫീസർ ഉണ്ടായിരുന്നു.

മീന ഓഫീസറുടെ മുമ്പിലെത്തി. 'ഞാൻ പറഞ്ഞതെല്ലാം കൊണ്ടുവന്നോ?'

'ഉണ്ട് ' ഓഫീസർ കാറിൽ നിന്ന്  സ്യൂട്ട്‌കെയ്‌സെടുത്തു. ബാങ്കിനടുത്തുള്ള ടോയ്‌ലറ്റിൽ കയറി അതിലെ വസ്തും ധരിച്ചു. ധരിച്ചിരുന്ന വസ്ത്രം സ്യൂട്ട്‌കെയ്‌സിൽ വച്ചു.

സ്യൂട്ട്‌കെയ്‌സും പിടിച്ചുകൊണ്ട് അവൾ ബാങ്കിനകത്തേക്ക് നടന്നു. മെറൂൺ കളർ അവൾക്ക് നന്നായി യോജിച്ചു. ആ വസ്ത്രം ധരിച്ചപ്പോൾ അവൾ കൂടുതൽ സുന്ദരിയായി. ബാങ്കിലുള്ള ഉദ്യോഗസ്ഥരും മറ്റ് കസ്റ്റമേഴ്‌സും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 

പക്ഷേ ബാങ്കിന്റെ തുറന്നിട്ട ജനലിലൂടെ വന്ന സൂര്യരശ്മികൾ തിളക്കമുള്ള ആ വസ്ത്രത്തിലടിച്ചപ്പോൾ ഉണ്ടായ തിളക്കം അവരുടെ കണ്ണുകളെ മറക്കുന്നത് പോലെ.

അവൾ മാർക്കോസ് പറഞ്ഞ് ഇരുപത്തിയെട്ടാം ലോക്കറിന് സമീപമെത്തി.

പക്ഷേ അവൾക്കത് തുറക്കാൻ കോഡറിയില്ലായിരുന്നു.

മാർക്കോസ് അത് പറയാൻ ജെയ്ൻ സമ്മതിച്ചില്ല. 

അത് നാല് നമ്പരുള്ള കോഡാണ്. മാർക്കോസിന് സ്വന്തം മകനായ പീറ്ററിനോടുള്ള സ്‌നേഹം മീനയ്ക്ക് നന്നായി അറിയാം.

അവൾ അവിടുത്തെ ഉദ്യോഗസ്ഥനിൽ നിന്നും ഒരു പേപ്പറും പേനയും വാങ്ങി. എന്നിട്ട്  'ജലലേൃ' എന്നെഴുതി. 

അവൾ ആ പേപ്പറിൽ ഒരു നിമിഷം നോക്കി നിന്നു. 

പെട്ടെന്ന് ഒരു ഐഡിയ കിട്ടി.

'ജ' എന്ന അക്ഷരം ചേർത്ത് തുടങ്ങുന്ന ഒരു സംഖ്യയും ഇല്ല. 'ഋ' കൂട്ടിയാണ് 'ഋകഏഒഠ' 

'ഠ' കൂട്ടി ഠലി 'ഋ' കൂട്ടി വീണ്ടും 'ഋകഏഒഠ' അങ്ങനെ അവൾക്ക് നാലക്ഷരമുള്ള ഒരു കോഡ് കിട്ടി. '8108' അവൾ ആ കോഡ് കൊടുത്തു വിജയിച്ചിരിക്കുന്നു. ആ ലോക്കർ തുറന്നിരിക്കുന്നു.

ലോക്കർ തുറന്നു. അതിനുള്ളിൽ ഒരു കവറുണ്ട്. അത് അഴിച്ചു നോക്കി. ലോറിന്റെ കഴുത്തിൽ കിടന്നിരുന്ന മാലയായിരുന്നു അതിനുള്ളിൽ മാല പുറത്തെടുത്തു. അവളുടെ  കണ്ണുകൾ തിളങ്ങി. അവൾ മാല സ്യൂട്ട് കേസിൽ തന്റെ വസ്ത്രങ്ങൾക്കിടയിൽ വച്ചു. 

അതുമായി പുറത്തിറങ്ങി.

പുറത്ത് ഓഫീസറുണ്ടായിരുന്നു.

'ഓഫീസർ, എനിക്ക് ഇവ്‌ടെ ഒരു ഫ്‌ളാറ്റ് അറേഞ്ച്  ചെയ്ത് തരണം. ഇനി നമ്മൾ അന്വേഷിച്ചുകൊണ്ടിരുക്കുന്ന പ്രതികൾ' ഗ്രീൻ വാലിയിലുണ്ട്.'എന്റെ കാർ അവിടെയാണ്. ഞാനും നിങ്ങളോടൊപ്പം വരാം' ഇത്രയും പറഞ്ഞ് അവൾ ഓഫീസറുടെ കാറിൽ കയറി വേഗം കുറച്ച് പോലീസ് ഓഫീസേഴ്‌സും പോലീസ് കാറുകളും എല്ലാം അവരുടെ പുറകെ ഉണ്ടായിരുന്നു. 

വീടിനു മുന്നിലെത്തിയപ്പോൾ ഓഫീസേഴ്‌സെല്ലാം തോക്കും ചൂണ്ടി ഇറങ്ങി. വാതിൽ പൊളിക്കാനുളള ജെയ്‌നിന്റെയും കൂട്ടുകാരുടെയും ശ്രമം വിജയിക്കാൻ പോകുകയായിരുന്നു.

അധികം സമയം വേണ്ടി വന്നില്ല അവർ വാതിൽ പൊളിച്ച് പുറത്ത് വന്നു. അവർ പോലീസിന്റെ പിടിയിൽ അകപ്പെട്ടു. 

ഈ സമയം ആശുപത്രിയിൽ പപ്പയെ കാണാത്തതിന്റെ വിഷമത്തിലിരിക്കുകയായിരുന്നു പീറ്റർ. അപ്പോഴാണ് മീന ഹോസ്പിറ്റലിൽ വന്നത്. 

അവൾ പീറ്ററുടെ റൂമിൽ കയറി

'പീറ്റർ' അവൾ വിളിച്ചു. സൗഫിയയും അവനോടൊപ്പമുണ്ടായിരുന്നു. 

സൗഫിയ മീനയെ കണ്ടതും പതുക്കെ ഓടി വന്ന് കെട്ടിപിടിച്ചു. 

'നീ ഇത്രയും ദിവസമെവിടെയായിരുന്നു? '

സൗഫിയ മീനയോട് ചോദിച്ചു.

സൗഫിയയുടെ കണ്ണുകൾ നിറഞ്ഞു. 

'ഞാനെല്ലാം പറയാം' ജെയ്ൻ അവളോട് പറഞ്ഞതും ഓഫീസേഴ്‌സ് ജെയ്‌നെയും, മാർക്കോസിനെയും, മറ്റുള്ളവരെയുമെല്ലാം അറസ്റ്റ് ചെയ്തതുമെല്ലാം മീന പീറ്ററിനും സൗഫിയയ്ക്കും വിശദീകരിച്ചു. 

അതു കേട്ടതും പീറ്റർ ബെഡിൽ നിന്നെഴുന്നേറ്റ് പുറകോട്ട് പോയി അവൻ ഭിത്തിയിൽ ചാരി നിന്ന് കരഞ്ഞു. 

മീന അവന്റെ തോളിൽ പിടിച്ചു. അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. 'നീ കരയരുത് ' 

' മീന നിനക്കറിയാമല്ലോ ഞാൻ എന്റെ മമ്മിയെക്കാളും എന്നെക്കാളും  ഈ ലോകത്തുള്ള മറ്റെന്തിനേക്കാളും സ്‌നേഹിച്ചതെന്റെ പപ്പയെയാണ്. എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല.' അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു. 

' ശരി ഞാൻ കൊണ്ടുപോകാം' മീന സമ്മതിച്ചു. 

' മീന നീ പറഞ്ഞ മാലയെവിടെ' സൗഫിയയുടെ കണ്ണുകൾക്ക് അറിയാനുള്ള ആകാംക്ഷ കൂടുതലായിരുന്നു.

'ഓഫീസർ എനിക്കൊരു ഫ്‌ളാറ്റയിൻജ് ചെയ്ത് തന്നിട്ടുണ്ട്. ഞാൻ മാല അവിടെ സൂക്ഷിച്ചിരിക്കുകയാണ് ' അവൾ പറഞ്ഞു. 

ഇത്രയും പറഞ്ഞ് മീന തന്റെ പുതുയ ഫ്‌ളാറ്റിലേക്ക് പോയി. 

അവൾ മേശപ്പുറത്തിരുന്ന ബ്രെഡും ബട്ടറും വേഗം കഴിച്ചു. അവൾ ബെഡ് റൂമിലേക്ക് നടന്നു. ലൈറ്റണച്ച് ഉറങ്ങാൻ കിടന്നു. 

പക്ഷേ ഉറക്കം വരുന്നില്ല.

ഒരു വലിയ ചിന്തയിലായിരുന്നു അവൾ.

'പാവം പീറ്റർ അവൻ തന്റെ അച്ഛനെ ജീവനു തുല്യം സ്‌നേഹിച്ചിരുന്നു. അവന്റെ അമ്മ എപ്പോഴും ബിസിനസ്സ് ടൂറെന്നും പറഞ്ഞ് ലോകം ചുറ്റുകയാണ്. അമ്മയിൽ നിന്നും കിട്ടാത്ത സ്‌നേഹവും വാത്സല്യവുമെല്ലാം  അവന്റെ പപ്പയാണ് കൊടുത്തത്. മാർക്കോസിന് തന്റെ മകനെ അത്രയേറെ സ്‌നേഹമായിരുന്നു.  പക്ഷേ, ദൈവം പോലും പൊറുക്കാത്ത തെറ്റാണ് അയാൾ ചെയ്തത്. ആ തെറ്റ് ചെയ്യാൻ നേരത്ത് ഒരു പ്രാവശ്യമെങ്കിലും പീറ്ററിനെ ഒന്ന് ഓർത്തിരുന്നെങ്കിൽ അയാളത്  ചെയ്യില്ലായിരുന്നു. പിന്നെ അയാൾ പീറ്ററിനെ ഓർത്തത് ലോക്കറിന്റെ കോഡ് ടൈപ്പ് ചെയ്യാൻ നേരത്താണ്. സ്വന്തം മകന്റെ പേര് ജെയ്‌നിന്റെ കൈയ്യിൽ നിന്ന് രക്ഷപെടാനുള്ള ഒരു ആയുധമായി അയാൾ ഉപയോഗിച്ചു. നാളെ എല്ലാ രഹസ്യങ്ങലും പൊളിക്കണം.'

ഈ സമയം ഹോസ്പിറ്റലിൽ പീറ്ററിന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ നിറഞ്ഞൊഴുകി. അതിന് അന്ത്യമുണ്ടായിരുന്നില്ല. രാത്രി പെയ്ത മഴയുടെ ശക്തിയായിരുന്നു ആ കണ്ണുനീരിന്. അത് വറ്റിയതുമില്ല. പപ്പ തനിക്ക് തന്ന സ്‌നേഹവും, പപ്പ ചെയ്ത കുറ്റങ്ങളും മാത്രമായിരുന്നു ആ മനസ്സ് നിറയെ. 

പീറ്ററും മീനയും ചിന്തയിലായിരുന്നുവെങ്കിലും ഒരാൾ മാത്രം സുഖമായി കൂർക്കം വലിച്ച് കിടന്നുറങ്ങി -സൗഫിയ. അവൾക്കും പീറ്ററിന്റെ കാര്യത്തിൽ ദു:ഖമുണ്ടെങ്കിലും അതാലോചിച്ച് തലപുണ്ണാക്കാനൊന്നും അവൾ തയ്യാറായില്ല. 

നേരം പുലർന്നു. സമയം രാവിലെ 10 മണി. 

മീന ആശുപത്രിയിലെ പീറ്ററുടെ മുറിയിൽ പ്രവേശിച്ചു.

'വരൂ പീറ്റർ ' അവൾ പീറ്ററെ കൈപിടിച്ച് കാറിനരികിലേക്ക് കൊണ്ടുപോയി. സൗഫിയ അതും നോക്കി ജനലിനരികിൽ നിന്നു. അവൾക്ക് പൂർണ്ണമായും നടക്കാൻ സാധിക്കുകയില്ല. 

മീനയും പീറ്ററും പോലീസ് സ്റ്റേഷന്റെ മുമ്പിലെത്തി. മീന അവനെ കൈപിടിച്ച് മാർക്കോസ് കിടക്കുന്ന സെല്ലിനടുത്തേക്ക് കൊണ്ടുപോയി. പീറ്ററിനെ കണ്ടും അയാൾ ചാടിയെഴുന്നേറ്റ് വന്ന് അവന്റെ കൈപിടിച്ചു. 

'വണ്ട എന്നെ തൊടരുത് ' പീറ്റർ പുറകോട്ട് മാറ്.

'എന്റെ ജീവനെക്കാളും ഞാൻ എന്റെ പപ്പയെ സ്‌നേഹിച്ചു. പക്ഷേ ഇപ്പോഴെനിക്ക് പപ്പയെ വെറുക്കാനാണ് തോന്നുന്നത്.? പപ്പ പറയില്ലായിരുന്നോ ചീത്ത കൂട്ടുകെട്ടുകളിലൊന്നും ചെന്ന് ചാടരുതെന്ന്. എന്നിട്ട് പപ്പയെന്താണിപ്പോൾ കാണിച്ചത്? എല്ലാ സത്യങ്ങളും തെളിയുന്നത് വരെ പപ്പ ഇവിടെ കിടക്കണം. എനിക്കിപ്പോൾ പപ്പയെ കാണുന്നത് തന്നെ ഭയമാണ്.' അവൻ കണ്ണുകൾ നിറച്ചുകൊണ്ട് പറഞ്ഞു. 

പീറ്റർ തനിക്കാകുന്നതുപോലെ, മീനയെ നോക്കിയിട്ട് വേഗം നടന്ന് കാറിനുള്ളിൽ ഇരുന്നുയ

മീന ജെയ്‌നിന്റെ സെല്ലിന്റെ മുമ്പാലണ്. 

അവൾ ഒരു ചെറുപുഞ്ചിരി തൂകി അയാളുടെ മുമ്പിൽ നിന്ന് പോകാൻ നോക്കി. 

അപ്പോൾ ജെയ്ൻ അവളുടെ കൈയ്യിൽ പിടിച്ച് പുറകോട്ട് വലിച്ചു. 

'ഇപ്പോൾ നീയെന്നെ സെല്ലിലടച്ചു. ഇനി നീ അറിയാത്ത മറ്റൊരു സത്യം കൂടി ഞാൻ പറയാം അത് കേൾക്കുമ്പോൾ നിന്റെ പക ഇരട്ടിക്കും. എനിക്കതറിയാം.' ജെയ്ൻ പറഞ്ഞുയ

'എന്ത് സത്യം?' മീന ചോദിച്ചു. 

'നിന്റെ അച്ഛനും അമ്മയും കൊല്ലപ്പെട്ട് ആ ബോംബേ ബ്ലാസ്റ്റ്  ഞാൻ സൃഷ്ടിച്ചതാണ്. നിന്റെ ഡോക്ടറങ്കിളായിരുന്നു ലക്ഷ്യം. പക്ഷേ സാധിച്ചില്ല.  കുറേ കാലങ്ങളായിട്ടുള്ള എന്റെ പ്ലാനാണ്. അവിടെ തകർന്നടിഞ്ഞത്.' ജെയ്ൻ പറഞ്ഞത് കേട്ടപ്പോൾ മീനയ്ക്ക് ഒരു വലിയ ഷോക്കായി.

ഇലക്ട്രിക്ക് കമ്പനിയിൽ നിന്ന് ഷോക്കേറ്റ പക്ഷിയെപോലെ അവളുടെ മനസ്സും കരിഞ്ഞു. പണ്ട് കഴിഞ്ഞ ഓരോ നിമിഷങ്ങളും അവളുടെ മനസ്സിൽ കിടന്ന് പിടഞ്ഞ ആ വാക്കുകൾ കേട്ട് മരവിച്ചതുകാരണം ഒരു തുള്ളി കണ്ണീരുപോലും പൊടിഞ്ഞില്ല. 

'എന്തിനാണ് നിങ്ങൾ ആ പാവെ ഡോക്ടർ ഹെയറിയെ കൊല്ലാൻ ശ്രമിച്ചത്? ' അവൾ പെട്ടെന്ന് ഓർമ്മകളിൽ നിന്ന് അതിജീവിച്ചു. 

'പറയാം ലോറിന്റെ മരണത്തിനു ശേഷം ഞാനും മാർക്കോസും ഇതുവരെ ഡോ. ഹെയറിയുടെ മുമ്പിൽ ചെന്ന് ചാടിയിട്ടില്ലയ അതുകൊണ്ട് തന്നെ അവന് സംശയം കാണും. അങ്ങനെ ഞാൻ അവനെ കാല്ലാൻ തീരുമാനിച്ചു.' ജെയ്ൻ പറഞ്ഞു നിർത്തി. 

മീന ഒരു ഗൗരവഭാവത്തോടെ കാറിനുള്ളിൽ കയറി. അവൾ വേഗം ഹോസ്പിറ്റലിന് മുമ്പിലേക്ക് കാറോടിച്ചു. പീറ്ററെ സ്വന്തം മുറിയിൽ കൊണ്ടുപോയി കിടത്തി.  ഫ്‌ളാറ്റിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസങ്ങൾ പോലെ അവൾ ആ ദിവസവും ചിന്തകളിലൂടെ തള്ളി നീക്കി.

അങ്ങനെ പ്രഭാതമായി. ആ ദിവസം ദൈവം അവൾക്കായി സൃഷ്ടിച്ചതായിരുന്നു.

ഓഫീസറോടും, രണ്ട് കമ്പ്യൂട്ടർ സ്‌പെഷ്യലിസ്റ്റിനോടും അവൾ ഫ്‌ളാറ്റിലേക്ക് വരാൻ ആവശ്യപ്പെട്ടു.

സമയം കഴിഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് ഒരു കോളിംഗ് ബെൽ മുഴങ്ങി. അവൾ വാതിൽ തുറന്നു.

ഓഫീസറായിരുന്നു അവളുടെ മുൻപിൽ. അദ്ദേഹത്തിനോടൊപ്പം കൈയ്യിൽ ലാപ്‌ടോപ്പുമായി രണ്ട് കമ്പ്യൂട്ടർ സ്‌പെഷ്യലിസ്റ്റുമുണ്ടായിരുന്നു.

അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു.

മാല കൈയ്യിലെടുത്തുകൊണ്ട് അവൾ ചോദിച്ചു.

'നിങ്ങൾക്കിത് കണ്ടിട്ടെന്ത് തോന്നുന്നു.'

ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും മാറി മാറി മാല പരിശോധിച്ചു. നേരത്തെ മാല പരിശോധിച്ചിട്ടുള്ളതുകാരണം ഓഫീസർക്ക് ഒരഭിപ്രായവും പറയാനില്ലായിരുന്നു.

മറ്റ് രണ്ടുപേരും അത് തിരിച്ചും മറിച്ചും നോക്ക് അവർക്കൊന്നും മനസ്സിലായില്ല. 

ആ മാല വളരെ വ്യത്യസ്ഥമാണെന്ന മീനയുടെ അഭിപ്രായം തന്നെയായിരുന്നു അവർക്കും. 

നിങ്ങളിൽ ഒരാളുടെ ലാപ്‌ടോപ്പ് എനിക്ക് തരണം അവൾ ആവശ്യപ്പെട്ടു. 

അതിൽ ഒരാൾ അവൾ ആവശ്യപ്പെട്ടതുപോലെ ചെയ്തു.

ഇതെല്ലാം കഴിഞ്ഞ് അവർ തിരിച്ച് ഓഫീസിലേക്ക് മടങ്ങി. മീന തനിച്ചായയി.

അവൾ മാലയിലേക്ക് സൂക്ഷിച്ച് നോക്കി.

പെട്ടെന്ന് അവൾക്കൊരു ഉപായം തോന്നി. 

അവൾ അകത്ത് ചെന്ന് ഒരു ബ്ലോവറെടുത്ത് കൊണ്ട് വന്ന് രണ്ട് സൈഡും ഉരുക്കി രണ്ടായി വേർപെടുത്തി. അവൾ രണ്ട് കഷ്ണങ്ങളും കൈയ്യിലെടുത്ത് പരിശോധിച്ചു.

അവൾ മാലയുടെ മറുവശത്തെ ഡിസൈൻ ഒന്നൊടിച്ചു. എന്നിട്ട് ഉദ്യോഗസ്ഥൻ തന്ന കമ്പ്യൂട്ടറിലേക്ക് കണക്ട് ചെയ്തു.

അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

അത് മറ്റൊന്നുമായിരുന്നില്ല

'ഡോക്ടറുടെ കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ പ്രമാണം' ആ മാലയിൽ. അങ്ങനെയൊരു രഹസ്യമുണ്ടെന്ന കാര്യം ലോറിൻ പോലും അറിഞ്ഞിരുന്നില്ല.

ഒരേയൊരാൾക്ക് മാത്രമെ അത് അറിയുമായിരുന്നുള്ളൂ. ഡോ. ഹെയറിക്ക്. ജെയ്‌നും മാർക്കോസിനും അതറിയില്ലായിരുന്നു. മാലയുടെ ഇരുവശങ്ങളും കണ്ടപ്പോൾ മാർകോകസിന് സംശയം തോന്നി. അതുകൊണ്ടയാൾ ആ മാല ബാങ്കിന്റെ അക്കൗണ്ടിൽ സൂക്ഷിച്ചു. 

ഇതെങ്ങാനും അവരുടെ കൈയ്യിൽ കിട്ടിയാൽ മീനയ്ക്ക് ഓർക്കാൻ കൂടി കഴിഞ്ഞില്ല.

അവൾ ഒട്ടു സമയം കളഞ്ഞില്ല.

വേഗം ലാപ്‌ടോപ്പും, മാലയുടെ പൊട്ടിയ കഷ്ണങ്ങളുമായി പോലീസ് സ്റ്റേഷനിലേക്ക് പോയി. 

അവൾ അതീവ സന്തോഷത്തോടോ ഓഫീസറോട് പറഞ്ഞു 'ഇതാ ഒരു അത്ഭുതം നോക്കൂ.'

ഓഫീസർ അത് ആകാംക്ഷയോടെ നോക്കി. അദ്ദേഹത്തിനും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഓഫീസർ മീനയ്ക്ക് കൈകൊടുത്തു. 

അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

' ഓഫീസർ താങ്കളിതെല്ലാം കൂട്ടിച്ചേർത്ത് തരണം' ഇത്രയും പറഞ്ഞ് ഒടിഞ്ഞ മാലയുടെ കഷ്ണങ്ങൾ അവൾ ഓഫീസർക്ക് നൽകി.

എന്നിട്ട്  വേഗം ഹോസ്പിറ്റലിലേക്ക് പോയി. 

പക്ഷേ അവിടെ ചെന്നപ്പോൾ ഒരു ദു:ഖവാർത്തയുണ്ടായിരുന്നു. പീറ്ററിന് സുഖമില്ലാതെയായിരിക്കുന്നു. അവൻ പെട്ടെന്ന് തളർന്ന് പോയി. അവന്റെ റൂമിന് ചുറ്റും ഒരുപാട് ഡോക്ടർമാരുണ്ടായിരുന്നു. അവർ എത്ര വിളിച്ചിട്ടും അവൻ കണ്ണ് തുറക്കുന്നില്ല. അവർ അവന് ഓക്‌സിജൻ നൽകി. ഇതെല്ലാം കണ്ട് ഭയന്ന് സൗഫിയ ഒരരികിൽ മാറി നിന്നു. ഡോക്ടർമാർ അവനെ ഐ.സി.യു. വിലേക്ക് മാറ്റി. മീന അത് നോക്കി നിന്നു.

സൗഫിയയും ഡോക്ടർമാർക്കൊപ്പം വെളിയിലേക്ക് നടന്നു. മീനയെ കണ്ടതും അവൾ മീനയുടെ അടുത്ത് വന്ന് നിന്നു.

'എന്ത് പറ്റി?' മീന അവളോട് ചോദിച്ചു. 

'നീ ഇന്നലെ മാർക്കോസിനെ കാണാൻ പീറ്ററെ കൊണ്ടുപോയില്ലെ? തിരിച്ച് വന്ന് കഴിഞ്ഞപ്പോൾ മുതൽ അവൻ വളരെ ദു:ഖിതനായിരുന്നു. കുറച്ചു നേരം മുമ്പ് അവൻ ശരിക്കും തളർന്ന്‌പോയി.' അവൾ പറഞ്ഞ് നിർത്തി.

സൗഫിയയും മീനയും ഐ.സി.യുവിന്റെ മുമ്പിൽ അകത്തെ ദൃശ്യങ്ങൾ നോക്കി  അവിടെ നിന്നു.

'അവന് സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ മാത്രമെ ചെയ്യാവുകയുള്ളൂ' ഡോക്ടർ പറഞ്ഞു.

സമയം കഴിഞ്ഞ്‌കൊണ്ടിരിക്കുന്നു.

പീറ്റർ പതിയെ കണ്ണുകൾ തുറന്നപ്പോൾ അവൻ കണ്ടത് മീനയെയും സൗഫിയയെയുമാണ്. 

'പീറ്റർ നിനക്ക് ഇനി ഒരു കുഴപ്പവുമില്ല. എല്ലാ സത്യങ്ങളും തെളിഞ്ഞു. നിന്നെ ഇനി ആരും ഒന്നും ചെയ്യില്ല. നിനക്ക് വേണമെങ്കിൽ ഞാൻ ബേബി ഫുഡ് കൊണ്ടുവന്ന് തരാം.' മീന ഒരു പുഞ്ചിരിയോടെ പറഞ്ഞു.

ഇത് കേട്ടതും പീറ്ററും സൗഫിയയും ചിരിച്ചു. 

ദിവസങ്ങൾ കഴിഞ്ഞുകൊണ്ടിരുന്നു. 

സൗഫിയയുടെയും പീറ്ററിന്റെയും കാര്യങ്ങൾ ശ്രദ്ധിച്ച് അവരെ സന്തോഷിപ്പിച്ച് സമാധാനിപ്പിച്ച് മീന അവരോടൊപ്പം കഴിഞ്ഞു.

ഒരു ദിവസം അവൾ ഓഫീസറെ കാണാൻ ചെന്നു. ഓഫീസർ ആ മാല ശരിയാക്കി അവൾക്ക് കൊടുത്തു. 

'ഇനി ഈ മാല എന്തു ചെയ്യാൻ പോകുന്നു.?'

'ഇത് എന്റെ ഡോക്ടറങ്കിളിന് സമ്മാനിക്കാൻ പോകുന്നു.' അവൾ പറഞ്ഞു.

പീറ്ററും സൗഫിയയും പഴയതുപോലെയായി. അവരെ ഡിസ്ചാർജ്ജ് ചെയ്തു. പപ്പയെക്കുറിച്ചോർത്ത് ദു:ഖമുണ്ടെങ്കിലും സ്വയം സമാധാനിക്കാൻ പീറ്ററിന് കഴിഞ്ഞു.

ഡിസ്ചാർജ്ജ് ചെയ്ത സൗഫിയയെയും, പീറ്ററിനെയും മീന ഓഫീസർ തന്ന ഫ്‌ളാറ്റിലേക്കാണ് കൂട്ടിക്കൊണ്ട് പോയത്.

'ഇനി മുതൽ ഇതാണ് നിങ്ങളുടെ ഫ്‌ളാറ്റ് '

ഫ്‌ളാറ്റിന്റെ വാതിൽ തുറന്ന്‌കൊണ്ട് മീന പറഞ്ഞു.

അവർ ഫ്‌ളാറ്റിന്റെ അകത്തേക്ക് പ്രവേശിച്ചു. പീറ്ററും സൗഫിയയും ഫ്‌ളാറ്റ് മുഴുവൻ ചുറ്റികാണുകയാണ്. അപ്പോഴാണ് മീന കൈയ്യിൽ ഒരു സ്യൂട്ട്‌കെയ്‌സുമായി വരുന്നത്. 

അവളെങ്ങോട്ടോ യാത്ര പോവുകയാണെന്ന് അവർക്ക് മനസ്സിലായി.

'നീ എങ്ങോട്ടാണ ്' സൗഫിയ ചോദിച്ചു.

'ഞാൻ തിരിച്ച് പോവുകയാണ്- കാനഡയിലേക്ക്. ഇനി മുതൽ ഞാനവിടെയാണ് ' മീന അവരോട് യാത്ര പറഞ്ഞു. 

മീന സൗഫിയയുടെയും പീറ്ററിന്റെയും കൈകൾ കൂട്ടിച്ചേർത്തിട്ട് പറഞ്ഞു 'ഞാൻ ഒരിക്കലിവിടെ തിരിച്ച് വരും. അന്നും നിങ്ങളിവിടെ സന്തോഷത്തോടെ ജീവിക്കണം. അതെനിക്ക് കാണണം.' ഇത്രയും പറഞ്ഞ് അവൾ റൂമിന് വെളിയിലിറങ്ങി. എത്ര യാത്ര പറഞ്ഞാലും തീരില്ലായെന്നറിയാം.

അവിടെ നിന്ന് എയർപോർട്ടിലേക്ക് നടന്നു. 

ഓഫീസറാണ് ടിക്കറ്റ് തരപ്പെടുത്തി കൊടുത്തത്. അവൾ താഴെയെത്തിയതും ഓഫീസറവിടെ ഉണ്ടായിരുന്നു. മീന ഓഫീസർ തന്ന കാറിന്റെ താക്കോൽ തിരികെ കൊടുത്തു.

'എല്ലാ വിവരങ്ങളും കോഡ്‌ലെസ് വയറസ് വഴി കാനഡ പോലീസിനെ അറിയിച്ചിട്ടുണ്ട്. മാർക്കോസിനെയും, ജെയ്‌നിനെയും കാനഡയിലേക്ക് മാറ്റാനുള്ള ഏർപ്പാട് ചെയ്യാം' ഓഫീസർ പറഞ്ഞു.

'ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി ഓഫീസർ, പറഞ്ഞാൽ തീരില്ല നിങ്ങളോടുള്ള കടപ്പാട് ' അവൾ ഇത്രയും പറഞ്ഞ് നടന്നകന്നു. 

ഓഫീസർ അവൾ പോകുന്നത് നോക്കി നിന്നു.

ദുബായ് എയർപോർട്ടിൽ നിന്ന് കാനഡയിലേക്ക് വിമാനം കുതിച്ചുയർന്നു.

അവൾ കാനഡയിൽ തിരിച്ചെത്തി. 

ഒരു വലിയ സ്വീകരണമാണ് അവൾക്കവിടെ ലഭിച്ചത്. എല്ലാ സ്വീകരണങ്ങളും കഴിഞ്ഞു.

അവൾ വേഗം കാനഡയിലെ വീടിന്റെ മുമ്പിലേക്കോടി. കോളിംങ്ങ് ബെൽ മുഴക്കി. 

ഡോക്ടറാണ് വാതിൽ തുറന്നത്. മീനയെ കണ്ടതും അദ്ദേഹം അവളെ ആലിംഗനം ചെയ്തു. 

മീന പെട്ടിയിൽ നിന്ന് മാല പുറത്തെടുത്തു. ഡോക്ടറത് വാങ്ങിച്ചു. അദ്ദേഹം അറിയാതെ തന്നെ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. 

'ആരാണെന്റെ ലോറിനെ കൊന്നത്?' ഡോക്ടർ ചോദിച്ചു. 

'കേട്ടാൽ അങ്കിൾ വിശ്വസിക്കില്ല. ജെയ്‌നും, മാർക്കോസുമാണ്. എന്റെ പപ്പയെയും, മമ്മിയെയും കൊന്ന ആ ബോംബ് ബ്ലാസ്റ്റും അവരുടെ സൃഷ്ടിയാണ്.' ഡോക്ടറിന് തന്റെ കാതുകലെ വിശ്വസിക്കാൻ സാധിച്ചില്ല.

'പക്ഷേ പീറ്റർ പാവമാണ്. മാർക്കോസിന്റെ മകനാണ് പീറ്റർ' മീന ദുബായിൽ ചെന്നിട്ടുള്ള വിശേഷങ്ങളെല്ലാം ഡോക്ടറെ പറഞ്ഞ് കേൾപ്പിച്ചു. 

ഡോക്ടർ ആ മാല ഒരു നല്ല ഓർമ്മയാക്കി. 

കുറച്ച് ദിവസങ്ങൾക്ക് ശേഷം ദുബായിൽ,  

ദുബായിലെ ഒരു വലിയ ഹാൾ. അത് വളരെ ആകർഷകമായി പൂക്കളുപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു.

കാനഡിൽ നിന്ന് ദുബായിലെത്തിയ പള്ളിയിലച്ഛന്റെ നാവിൽ നിന്ന് വരുന്ന ബൈബിൾ വാക്യങ്ങൾ ശ്രദ്ധയോടെ കേൾക്കുന്ന നവവരനും നവവധുവും. പുറകിൽ ഒരു ദേവന്റെയും രൂപമോ, ചിത്രമോ ഇല്ല. ആളുകൾ കുറച്ചു പേര് മാത്രം.

കോട്ടും സൂട്ടും അണിഞ്ഞ വരനായ പീറ്റർ മാല , വെള്ള വസ്ത്രങ്ങൾ അണിഞ്ഞ, തലയിൽ ഇട്ടിരിക്കുന്ന നെറ്റിന്റെ വസ്ത്രം നിലം വരെ മുട്ടുന്ന പ്രകൃതം, കൈയ്യിൽ വർണ്ണങ്ങൾ വിതറുന്ന പൂക്കളും, ഇലകളും ഉപയോഗിച്ച് ഉണ്ടാക്കിയ ബൊക്കെയും കൈയ്യിൽ പിടിച്ച് നിൽക്കുന്ന വധുവായ സൗഫിയയുടെ കഴുത്തിൽ ചാർത്തി. 

പീറ്റർ സൗഫിയയെ കൈയ്യിൽ പിടിച്ചുകൊണ്ട് ആളുകൾക്കിടയിലൂടെ വെളിയിലോക്കോടി. 

വെളിയിലുള്ള ആളുകൾ അവരെ അത്ഭുതപൂർവ്വം നോക്കി നിന്നു. 

സൗഫിയ തന്റെ കൈയ്യിലിരുന്ന ബൊക്ക വാനിലേക്കുയർത്തിവിട്ടു.

അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചുകൊണ്ട് സിറ്റിയുടെ നടുവിലേക്കോടി.

ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു.

വസന്തകാലത്തിലെ ഒരു പ്രഭാതം.

എവിടെ നോക്കിയാലും പൂക്കളുടെ മേളം. പൂക്കാലംഒരു നല്ല സന്തോഷകാലം കൂടിയാണ്.  കാനഡ മുഴുവനും ആ ആഘോഷത്തിലാണ്.

ഡോക്ടറും, മീനയും, മാഡും ഇവർ മൂന്നു പേരും ഒരു പാർക്കിലാണ് ആഘോഷിക്കുന്നത്. 

വൃക്ഷച്ചുവട്ടിൽ കൊഴിഞ്ഞു കിടക്കുന്ന പൂക്കൾ ഡോക്ടർ ഓരോന്നായി പെറുക്കിയെടുത്തു. 

കുറച്ച് ദൂരെ ഒരു ബെഞ്ചുണ്ടായിരുന്നു. മാഡ് അതിലിരുന്നു. അവന്റെ കൈയ്യിൽ ഒരു ഗിത്താറുമുണ്ടായിരുന്നു. അവൻ ഗിത്താറിൽ നിന്ന് ശബ്ദം മുഴക്കി. അവൻ മനോഹരമായി പാടാൻ തുടങ്ങി. മീന അവന്റെ അരികിൽ വന്നിരുന്ന് പാട്ട് ആസ്വദിച്ചു. അവർ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. എന്നിട്ട് കൈകൾ കോർത്ത് പിടിച്ച് പൂത്തുനിൽക്കുന്ന വൃക്ഷങ്ങൾക്ക് നടവിലൂടെ നടന്നകന്നു.

 Happy Ending

 

 

 

 

 

Tweet