12 കല്പനകൾ - സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷനേടാൻ

സാങ്കേതിക വിദ്യയുടെ വികാസം കുറ്റകൃത്യങ്ങളുടെ ലോകത്തേയും ഉടച്ചു വാർത്തിരിക്കുന്നു. ഒരു മൗസ്സ് ക്ലിക്ക് അകലത്തിൽ നമ്മെ ഒരു കുറ്റകൃത്യം കാത്തിരിക്കുന്നു.  സൈബർ ലോകത്തെ നിയന്ത്രിക്കുവാൻ പുതിയ നിയമങ്ങളും, സംവിധാനങ്ങളും, നിലവിൽ വന്നെങ്കിലും, സൈബർ ക്രിമിനലുകൾക്കു പുറകേ ഓടിയെത്താനാകാതെ നിയമം കിതക്കുകയാണ്. ഇവിടെ പ്രതിരോധമാണ് ഏറ്റവും നല്ല രക്ഷാമാർഗ്ഗം.

1.ആന്റി വൈറസ് സോഫ്റ്റ് വെയർ ഉപയോഗിക്കുക:

കംപ്യൂട്ടർ വിദഗ്ദ്ധനായ നിങ്ങളുടെ സുഹൃത്ത് പറഞ്ഞേക്കാം, 'ആന്റി വൈറസ്' സിസ്റ്റത്തിന്റെ വേഗത കുറയ്ക്കുന്നുവെന്ന്. പക്ഷേ, സുരക്ഷിതമല്ലാത്ത നെറ്റ് വർക്കിലെ തെറ്റായ ഒരു ക്ലിക്ക് മതി, നിങ്ങളുടെ മണിക്കൂറുകൾ നീണ്ട അദ്ധ്വാനം 'ഡിലീറ്റ്' ചെയ്യാൻ.

2.അപരിചിത 'ലിങ്കു'കൾ ക്ലിക്ക് ചെയ്യാനുള്ളതല്ല

സോഷ്യൽ മീഡിയയുടെ പ്രചാരത്തോടുകൂടി നമ്മുടെ അഭിരുചികൾ മറ്റുള്ളവർ എളുപ്പത്തിൽ മനസ്സിലാക്കുന്നുണ്ട്.  നമ്മെ ആകർഷിക്കാൻ പോന്ന ലിങ്കുകളുടേയും, അറ്റാച്ച്‌മെന്റുകളുടെയും രൂപത്തിൽ ഹാക്കർമാർ വൈറസുകളേയും, മാൽവെയറുകളും അയയ്ക്കും. അതുകൊണ്ട്  അപ്രതീക്ഷിതവും, അപരിചിതവുമായ ലിങ്കുകളിൽ തൊടരുത്.

3.എല്ലാ താഴിനും ഒരു താക്കോൽ വേണ്ട

എല്ലാ ഓൺലൈൻ അക്കൗണ്ടുകൾക്കും ഒരു പാസ് വേഡ് ഉപയോഗിക്കുന്നത്, എല്ലാ പൂട്ടുകൾക്കും ഒരു താക്കോൽ വെക്കുന്നതുപോലെയാണ്. വിവിധ സൈറ്റുകൾക്കായി വ്യത്യസ്ത പാസ് വേഡുകളുപയോഗിക്കുക. ഒരു പാസ് വേഡിന്റെ തന്നെ വ്യത്യസ്തങ്ങളായ വകഭേദങ്ങളുണ്ടാക്കാം, അല്ലെങ്കിൽ തികച്ചും വ്യത്യസ്തങ്ങളായവ ഉണ്ടാക്കി ഓർമ്മശക്തി മെച്ചപ്പെടുത്തുകയുമാവാം. എന്തായാലും, ഒരു ഹാക്കറിന് ഊഹിച്ചെടുക്കാൻ കഴിയുന്ന വണ്ണം ലളിതമാകരുത്.

4.അപരിചിതരെ വീട്ടിൽ വിളിച്ചു കയറ്റരുത്

അപരിചിതരായ വ്യക്തികളിൽ നിന്നുള്ള FB / ലിങ്ക്ഡ് ഇൻ ഇൻവിറ്റേഷൻസ് സ്വീകരിക്കുന്നത് ബസ് സ്റ്റോപ്പിൽ നിങ്ങളെ തുറിച്ചുനോക്കി നിന്ന അപരിചിതന് വീട്ടിൽ വിളിച്ച് അത്താഴം കൊടുക്കുന്നതുപോലെയാണ്. അതുകൊണ്ട്, അപരിചിതരുടെ ക്ഷണങ്ങൾ ഒഴിവാക്കുക.

5.പബ്ലിക് 'ംശളശ' ഒഴിവാക്കുക

 'ഓസിനു കിട്ടിയാൽ ആസിഡും കുടിക്കുന്നവൻ' എന്നൊരു പ്രയോഗം ഉണ്ട്. ഒരു പക്ഷേ, പൊതുസ്ഥലങ്ങളിലെ 'ംശളശ' സേവനം സൗജന്യമാണെന്നു കരുതി ചാടി വീഴരുത്. കഴിയുന്നതും ഒഴിവാക്കുക. പബ്ലിക് വൈ-ഫൈ സൗകര്യം പ്രയോജനപ്പെടുത്തുവാൻ ശ്രമിക്കുന്ന സന്ദർഭങ്ങളിൽ 'പാക്കറ്റ് സ്‌നിഫർ' എന്‌നറിയപ്പെടുന്ന സോഫ്റ്റ് വെയറുപയോഗിച്ച് മറ്റൊറാൾക്ക് നിങ്ങളുടെ കംപ്യൂട്ടറിലെ വിവരങ്ങൾ ചോർത്താനാകും. പ്രത്യേകിച്ച്, ഓൺലൈൻ ബാങ്കീംഗ് പോലെയുള്ള സേവനങ്ങളുടെ കാര്യത്തിൽ ഗുരുതരമായ ഭവിഷ്യത്താവും സംഭവിക്കുക.

6.സുരക്ഷ്ത സൈറ്റുകൾ മാത്രം 'ഓൺലൈൻ ഷോപ്പിംഗി'നായി തെരഞ്ഞടുക്കുക

ഓൺലൈൻ ഷോപ്പിംഗിൽ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഡീറ്റെയിൽസ് ടൈപ്പ് ചെയ്യുന്നതിനു മുമ്പ് ബ്രൗസറിൽ 'പൂട്ടിയ താഴ്'ന്റെ ചിഹ്നം പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കൂടാതെ, ഷോപ്പിംഗ് വെബ് സൈറ്റിൽ ഇന്റർ നെറ്റ് അഡ്രസ്സിന്റെ തുടക്കം 'വേേു'  എന്നതിനു പകരം 'വേേു'െ എന്നു മാറുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. (ടലെരൗൃലറ) വേേു െ-ന്റെ അർത്ഥം സൈറ്റ് സുരക്ഷിതമാണെന്നാണ്. ലോഗ് ഇൻ ചെയ്തു കഴിഞ്ഞാൽ വേേു-െൽ നിന്ന് വേേു യിലേക്ക് മാറുന്ന സൈറ്റുകളുണ്ട്. ഇവയെ സൂക്ഷിക്കുക.

7.ഒന്നിലധികം ഇ-മെയിൽ അക്കൗണ്ടുകൾ

നിങ്ങളുടെ ഇ-മെയിൽ പാസ് വേർഡ് കണ്ടുപിടിച്ച ഹാക്കർക്ക് അതുപയോഗിച്ച് നിങ്ങൾ സന്ദർശിക്കുന്ന വിവിധ സൈറ്റുകളുടെ പാസ് വേർഡ്  അനായാസേന റീ-സൈറ്റ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ ബാങ്കിംഗ് ഡീറ്റേയിൽസ്, പാസ് വേർഡ് ഡീറ്റേയിൽസ്, വ്യക്തിഗത വിവരങ്ങൾ ഇവയെല്ലാം അയാളുടെ കൈയ്യിൽ എത്തുകയും ചെയ്യും, അതുകൊണ്ട്, ബാങ്കിംഗ്, ഓൺലൈൻ ഷോപ്പിംഗ്, സോഷ്യൽ നെറ്റ് വർക്കിംഗ് എന്നിവയ്ക്കായി പ്രത്യേകം ഇ-മെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കുക.

8.'പോപ്പ്-അപ്പ്' കളെ അവഗണിക്കുക

ഇന്റർനൈറ്റ് ഉപയോഗത്തിനിടെ മറ്റ് സൈറ്റുകളിലേക്ക് ക്ഷണിച്ചുകൊണ്ടോ, എന്തെങ്കിലും അറിയിപ്പുകളുടെ രൂപത്തിലോ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നവയാണ് 'പോപ്പ്-അപ്പ് വിൻഡോസ്.'  ഇത്തരം വിൻഡോകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഹാക്കർ അയച്ച 'മാൽവെയർ്' (കംപ്യൂട്ടർ സിസ്റ്റം തകരാറിലാക്കാനോ, അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനോ വിവരങ്ങൾ ചോർത്താനോ ഹാക്കർമാർ ഉപയോഗിക്കുന്ന 'മലീഷ്യസ് സോഫ്റ്റ് വെയർ'). നമ്മുടെ സിസ്റ്റത്തിൽ കടന്നു കൂടി വിവരങ്ങൾ ചോർത്തുകയോ, സിസ്റ്റത്തിന് കേടുപാടുകൾ വരുത്തുകയോ ചെയ്യുന്നു.

9.നോട്ട് ബുക്കുകളും ആക്രമിക്കപ്പെടും

ടാബ്‌ലെറ്റുകൾ / നോട്ട്ബുക്കുകൾ സുരക്ഷിതമാണെന്നൊരു ധാരണയുണ്ട്. ഒരു പരിധി വരെ ശരിയാണ്. ക്രാണം കൂടുതൽ പേർ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകളെയാണ് ഹാക്കർമാർ ഉന്നമിടുന്നത്.  എന്നാൽ ആപ്പിളിന്റെ മാക്ബുക്കുകളടക്കം ആക്രമിക്കപ്പെട്ട വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു.

10.'ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ

ജി-മെയിലും, ഫേസ്ബുക്കും അടക്കം നിരവധി സൈറ്റുകൾ ഈ സേവനം ലഭ്യമാക്കുന്നുണ്ട്.  പാസ് വേഡിനു പുറമേ, ഓരോ തവണയും എസ്.എം.എസ്. ആയി അയച്ചു തരുന്ന വെരിഫിക്കേഷൻ കോഡ് കൂടി ടൈപ്പ് ചെയ്താലേ സൈറ്റിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ, ഈ സംവിധാനമനുസരിച്ച് ഹാക്കർ പാസ്സ് വേർഡ് തകർത്താവും, ഓരോ തവണയും നമ്മുടെ ഫോണിലേക്ക് അയച്ചു തരുന്ന താത്ക്കാലിക കോഡില്ലാതെ പ്രവേശനം അസാധ്യമാകും. ചില്ലറ ബുദ്ധിമുട്ടുണ്ടെങ്കിലും, പ്രതിരോധത്തിന്റെ ഒന്നാം പാഠമാണിത്.

11.എആ അക്കൗണ്ട് ലോക്ക് ചെയ്ത് സൂക്ഷിക്കുക

നിങ്ങളുടെ മേൽവിലാസം, ഫോൺനമ്പർ, ജനനത്തീയതി തുടങ്ങിയ വ്യക്തിഗതവിവരങ്ങൾ എആ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യുക. നിങ്ങളുടെ 'ലൈക്കുകളും', 'ഗ്രൂപ്പുകളും' എഡിറ്റ് ചെയ്യുകയോ, ഡിലീറ്റ് ചെയ്യുകയോ ആവാം. പ്രൈവസി സെറ്റിംങ്ങിൽ 'ളൃശലിറ െീേ ളൃശലിറ'െ എന്നത്  'ളൃശലിറ'െ ആക്കി പരിമിതപ്പെടുത്തുക. ഹാക്കർമാർ നിങ്ങളെക്കുറിച്ച് എത്രയും കുറച്ചറിയുന്നുവോ അത്രയും നല്ലത്. കാരണം നിങ്ങളുടെ പേരിൽ  'ളമസല മരരീൗി'േ തുടങ്ങുന്നതിനും 'ഫിഷിങ്ങ് മെയിൽ' അയക്കുന്നതിനും, അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിനുമെല്ലാം ഈ വിവരങ്ങൾ അവർക്കാവശ്യമുണ്ട്.

12.ക്രെഡിറ്റ് കാർഡ് വിവരങ്ങൾ വെബ് സൈറ്റുകളിൽ സേവ് ചെയ്യരുത്

ഓരോ തവണയും ടൈപ്പ് ചെയ്തു ബുദ്ധിമുട്ടേണ്ടാ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ 'സേവ്'് ചെയ്തുവെയ്ക്കാം എന്ന് ഏതെങ്കിലും സൈറ്റ് വാഗ്ദാനം ചെയ്താൽ, ഉടനടി നിരസിക്കുക. കാരണം, അക്കൗണ്ട് കാലിയാകാനുള്ള സാധ്യത വിരളമല്ല.

കടപ്പാട്: ശറശ്മ.രീാ

 
Tweet