ആ പൂമാല - ചങ്ങമ്പുഴ

"കപട ലോകത്തില്‍ ആത്മാര്തമായൊരു ഹൃദയ മുണ്ടായതാണെന്‍ പരാജയം" എന്ന് കവി പാടുമ്പോള്‍ നമുക്കറിയാം നമ്മളും കവിയും രണ്ടല്ല എന്ന്. നമ്മള്‍ ചിന്തിക്കുന്നതും കവി ചിന്തിക്കുന്നതും ഒന്ന് തന്നെ ചങ്ങമ്പുഴയുടെ ചില നല്ല കവിതകളില്‍ കൂടി നമുക്ക് ഒന്നേ വേഗം പോകാം ആ പൂമാല വായിക്കാത്തവര്‍ കാണുമോ രാവിലെ മനോഹരമായ ഒരു പൂമാലയുമായി ബാലിക വഴിയില്‍ കൂടി പോവുകയാണ് എല്ലാവര്ക്കും ആ മാല വേണം "ആര് വാങ്ങു മിന്നാര് വാങ്ങു മീ യാരാമത്തിന്റെ രോമാഞ്ചം " കാണുന്നവര്‍ക്കെല്ലാം ആ മാല വേണം. അത്ര മനോഹരം തന്നെ അത് "സന്ഖ്യയില്ലാതെ കൂടിനാര്‍ ചുറ്റും തങ്ക നാണയം തന്കുവോര്‍ ആശയുല്‍ താരിലെ വനുമുണ്ടാ പെശാല മാല്യം വാങ്ങുവാന്‍ എന്തതിന്‍ വിലയാകട്ടെ വാങ്ങാന്‍ സന്തോഷം ചെറ്റല്ലേവനും " ആര്‍ക്കും അവള്‍ ആ മാല കൊടുക്കുന്നില്ല "ക്കാട്ടിലാ മരചോട്ടിലായുണ്ടോരാ ട്ടിടയ കുമാരകന്‍ ഉച്ച വെയിലെല്‍ക്കാതുല്ലസിക്കുന്നു " പച്ച പുല്‍ തട്ടിലെകനായ് " അവനു മാല നല്‍കി അവള്‍ ചോദിക്കുകയാണ് "ബാലെ ,മത്തുച്ച സമ്മാന മാകും മാല നീയിതു വാങ്ങുമോ " അവനോ പാപ്പരും "ഇല്ലല്ലോ നിനക്കേകുവാനൊരു ചില്ലി കാശുമെന്‍ കൈ വശം " അവള്‍ക്കു സംശയെമേ ഇല്ല പലരും തങ്ക നാണയങ്ങള്‍ കൊടുക്കാം എന്ന് പറഞ്ഞ പൂമാല ആണെന്ന് ഓര്‍ക്കണം "പുഞ്ചിരിയില്‍ കുളിര്‍ത്ത നല്‍ ക്കിളി കൊഞ്ചല്‍ തൂകിനാല്‍ കണ്മണി ആ മുരളിയില്‍ നിന്നൊരു വെറും കോമള ഗാനം പോരുമേ " ഗാനവും ,സൌന്ദര്യവും, സംഗീതവും,സുഗന്ധവും, നിസ്വാര്തതയും , മൃദു മനസുകള്‍ തമ്മിലുള്ള കൂടി ചേരലും അതായിരുന്നു ആ കവിത ആദ്യത്തെ കവിത കൊണ്ട് തന്നെ കവി പ്രശസ്തനായി എന്നതാണ് വാസ്തവം

Tweet