ഷട്കാല ഗോവിന്ദ മാരാര്‍.

എന്തരോ മഹാനുഭാവലു... (ഷട്കാല ഗോവിന്ദ മാരാരെക്കുറിച്ച്)

മോഹൻദാസ്‌

കേരളം ജന്മം നല്‍കിയ, സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രേഷ്ഠന്മാരില്‍ ഒരാളത്രെ ഷട്കാല ഗോവിന്ദ മാരാര്‍. ഈശ്വരനെന്ന പരിപൂര്‍ണ്ണതയിലേക്ക് മനുഷ്യരാശിയെ ഉയര്‍ത്താന്‍ കഴിവുള്ള ഒന്നാണ് പരിശുദ്ധമായ സംഗീതം. ലോകത്തിന്‍റെ നാനാഭാഗങ്ങളിലും അതര്‍ഹിക്കുന്ന ആദരവ് നേടാന്‍ സംഗീതത്തിന്‍റെ വ്യാഖ്യാതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇവിടുത്തെ സംഗീതപ്രേമികള്‍ ഉള്‍പ്പടെയുള്ള ഭൂരിപക്ഷത്തിനും അദ്ദേഹം അപരിചിതനാണിന്നും. കേരള മണ്ണില്‍ പിറവിയെടുത്തിട്ടുള്ള സംഗീതസാമ്രാട്ടുകളില്‍ കേമന്‍ ആരെന്ന ചോദ്യത്തിന് ഷട്കാല ഗോവിന്ദ മാരാര്‍ എന്ന് നിസ്സംശയം ഉത്തരം പറയേണ്ടിയിരിക്കുന്നു.

Subscribe to RSS - ഷട്കാല ഗോവിന്ദ മാരാര്‍.