ചങ്ങമ്പുഴ

ചങ്ങമ്പുഴ - രമണന്‍

ഇന്ദ്രസേന

" ഹൃദയത്തില്‍ അലിയുന്ന നിലാവ് പോലെ മനോഹരമായ ശൈലി പ്രേമം തുളുമ്പുന്ന മനോഹര ഗീതകങ്ങള്‍ മലയാളിയുടെ എന്നേക്കും പ്രീയപ്പെട്ട ഈ സ്നേഹ ഗായകന് നമുക്ക് എന്ത് പേരാണ് നല്‍കുവാന്‍ കഴിയുക അതാണ്‌ ചങ്ങമ്പുഴ ബ്രൌനിങ്ങിനെ പോലെ അയത്ന ലളിതമായി നെഞ്ചില്‍ തട്ടുന്ന മനോഹര പദാവലികളോടെ ചങ്ങപുഴ അദ്ദേഹത്തിന്റെ കവിതകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം ഇതൊരു പഠനം ഒന്നുമല്ല.

ആ പൂമാല - ചങ്ങമ്പുഴ

ഇന്ദ്രസേന

"കപട ലോകത്തില്‍ ആത്മാര്തമായൊരു ഹൃദയ മുണ്ടായതാണെന്‍ പരാജയം" എന്ന് കവി പാടുമ്പോള്‍ നമുക്കറിയാം നമ്മളും കവിയും രണ്ടല്ല എന്ന്. നമ്മള്‍ ചിന്തിക്കുന്നതും കവി ചിന്തിക്കുന്നതും ഒന്ന് തന്നെ ചങ്ങമ്പുഴയുടെ ചില നല്ല കവിതകളില്‍ കൂടി നമുക്ക് ഒന്നേ വേഗം പോകാം ആ പൂമാല വായിക്കാത്തവര്‍ കാണുമോ രാവിലെ മനോഹരമായ ഒരു പൂമാലയുമായി ബാലിക വഴിയില്‍ കൂടി പോവുകയാണ് എല്ലാവര്ക്കും ആ മാല വേണം "ആര് വാങ്ങു മിന്നാര് വാങ്ങു മീ യാരാമത്തിന്റെ രോമാഞ്ചം " കാണുന്നവര്‍ക്കെല്ലാം ആ മാല വേണം.

വാഴക്കുല

ഇന്ദ്രസേന

സ്നേഹ ഗായകന്‍ എന്ന വിശേഷണം എന്ത് കൊണ്ടും ചങ്ങമ്പുഴ അര്‍ഹിക്കുന്നു എന്നതാണ് വാസ്തവം
യഥാര്‍ത്തത്തില്‍ യവന സ്വാധീനം ആ കവിതകളില്‍ ഒരു അന്തര്‍ധാരയും ആണ്.എന്നല്ല യൂറോപ്പിന്റെ അന്നത്തെ നവീന കവിത ധാരകള്‍ നമുക്ക് കവിയുടെ രചനകളില്‍ കാണാം.കീറ്റ്സ്, ബ്രൌണിംഗ് ,ഷെല്ലി തുടങ്ങിയവര്‍ കവിയെ വളരെ നന്നായി തന്നെ സ്വാധീനിച്ചിട്ടും ഉണ്ട്
ലീലാവതി കവിയെ ഓര്ഫുസ് എന്ന് വിളിച്ചത് എന്ത് കൊണ്ടും ഉചിതമായ വിശേഷണം തന്നെ
ഇനി നമുക്ക് റൊമാന്റിക് ആയ ചങ്ങമ്പുഴയില്‍ നിന്ന് മനുഷ്യ സ്നേഹി ആയ ചങ്ങമ്പുഴയെ ഒന്ന് നോക്കാം
രക്ത പുഷ്പ്പങ്ങള്‍ എന്ന സമാഹാരത്തിലെ
വാഴക്കുല

Subscribe to RSS - ചങ്ങമ്പുഴ