ഓണം

കുട്ടികളുടെ ഓണം

ഇന്ദ്രസേന

ഗ്രാമങ്ങളില്‍ പണ്ടും ഓണം സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും അത്ര ആഘോഷമല്ല കൊയ്ത്തിനോടും മെതിയോടും ചേര്‍ന്നുള്ള ആകുലതകള്‍ മുതിര്‍ന്നവരെ വിഷമിപ്പിച്ചു കൊണ്ടേ ഇരിക്കും കൊയ്യാന്‍ ആളെ കിട്ടണം .. ഇല്ലെങ്കില്‍ നെല്ല് വീണു പോകും. വീണു പോയാല്‍ പിന്നെ നെല്‍ മണികള്‍ എല്ലാം വയലില്‍ അടര്‍ന്നു വീഴും. വലിയ നഷ്ട്ടമാവും. അതിനു മുന്‍പേ കൊയ്യണം കൊയ്തു അടുക്കി വച്ച കറ്റ മെതിക്കാതെ ഇരുന്നു പോയാല്‍ മുളക്കും. മുളചാലും അത് പിന്നെ ഗുണമില്ല. പിന്നെ വന്നല ആയി മാറ്റി കളയാനെ ഒക്കൂ മഴ എപ്പോഴാണ് വരിക എന്ന് നമുക്ക് അറിയില്ല.

ഓണം

ഇന്ദ്രസേന

ഓണം അത് ഒരു ആഘോഷം മാത്രമല്ല.. വര്‍ണങ്ങളുടെ ഒരു മേളനം കൂടി ആണ് ചാര നിരത്തില്‍ ഉള്ള പൂച്ച പൂവ് തൂവെള്ള തുമ്പ പൂവ് ചുവന്ന ചെത്തി പൂവ് കുള കുല ആയി അശോക ചെത്തി.. മഞ്ഞയും ചുവപ്പും ഒരു കുലയില്‍ തന്നെ സമ്മേളിക്കും കൊങ്ങിണി പൂക്കള്‍ നല്ല മഞ്ഞ കോളാമ്പി പൂക്കള്‍ എല്ലാം തലേന്നേ പറിച്ചു വയ്ക്കും.. പൂക്കൂട ഉണ്ടാക്കുന്നവര്‍ ഓണത്തിന് മുമ്പെ തന്നെ കുഞ്ഞു പൂക്കൂട കള്‍ കൊണ്ടു തരും..

ഓണം

മോഹൻദാസ്‌

തുമ്പി തുള്ളുന്ന മുറ്റം അനാഥമാകുന്ന വര്‍ത്തമാനകാലത്തേക്ക് ഒരോണം കൂടി വരുന്നു. ‘ക്ലീഷേ’കളെന്നാക്ഷേപിക്കുമ്പോഴും ഒരുപാട് ചരിത്രത്തിന്‍റെ തുമ്പക്കുടങ്ങള്‍ നമ്മുടെ ഏകാന്തതകളെ ഉണര്‍ത്തുന്നുണ്ട്. പക്ഷേ അവയും ഇന്ന് മാര്‍ക്കറ്റിന്‍റെ ഓലക്കുടക‌ള്‍ ചൂടുകയാണ്. നഷ്ടങ്ങള്‍ ഏറെയില്ലെങ്കിലും ശേഷിക്കുന്ന നമ്മുടെ ഇഷ്ടങ്ങളെയോര്‍ത്ത് നമുക്ക് മനസ്സി‌ല്‍ തൊട്ടുനില്‍ക്കാം.

Tags: 
Subscribe to RSS - ഓണം