സാഹിത്യം

ജ്ഞാനസന്നിധിയില്‍ തൊഴുകൈയ്യോടെ

മോഹൻദാസ്‌
പി.എസ്.രാജേഷ്

ഡി. ശ്രീമാ‌ന്‍ നമ്പൂതിരി... സാഹിത്യവും സമൂഹവും വേണ്ടത്ര അറിയാതെപോയ മഹാപണ്ഠിതന്‍‍. മൂവാറ്റുപുഴ, പെരിങ്ങഴ കൊട്ടുക്കല്‍ മനയിലെ പഴയ നാലുകെട്ടില്‍ എഴുതി നിറച്ച അക്ഷരക്കെട്ടുകളുമായി ലാളിത്യത്തിന്‍റെ വിശുദ്ധിയോടെ ജീവിക്കുന്ന വലിയ മനുഷ്യനെ എപ്പോഴും, ആര്‍ക്കും ചെന്നു കാണാം. പാണ്ഠിത്യഗര്‍വില്ലാതെ, തൊഴുകൈയ്യോടെ അദ്ദേഹം ഇറങ്ങി വരും. മഹാഭാഗവതം, സാമവേദം, അഥര്‍വ്വവേദം, ഉപനിഷത്തുകള്‍, സംസ്കൃത സാഹിത്യചരിത്രസംഗ്രഹം തുടങ്ങി, ഗരിമ നിറഞ്ഞ സംസ്കൃത സാഹിത്യത്തിന്‍റെ വൈജ്ഞാനികാനുഭൂതി മലയാളത്തിലേക്ക് അയത്നലളിതമായി പകര്‍ത്തിയെഴുതിയ മനുഷ്യനാണിദ്ദേഹം.

കനകധാരയിലെ സ്വാതിതിരുനാള്‍ (സ്വാതി എച്ച്. പദ്മനാഭനുമായി അഭിമുഖം)

മോഹൻദാസ്‌

തിരുവനന്തപുരം തമിഴ് സംഘത്തിന്‍റെ, വിവര്‍ത്തനത്തിനുള്ള ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പുരസ്ക്കാരം ഇക്കൊല്ലം നേടിയത് സ്വാതി എച്ച്. പദ്മനാഭനാണ്. തമിഴിലെ പ്രമുഖരായ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള സ്വാതി എച്ച്. പദ്മനാഭനുമായി ഒരു അഭിമുഖം. അഞ്ചോളം തമിഴ് പുസ്തകങ്ങള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നതിനായി വിവിധ സാഹിത്യകാരന്മാര്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. അതിലൊന്നിന്‍റെ പണിപ്പുരയിലാണ് കാലടിയിലെ കനകധാരയെന്ന വീട്ടില്‍ അദ്ദേഹം. ചോദ്യം - വിവര്‍ത്തന സാഹിത്യശാഖ ധാരാളം പേര്‍ കടന്നുവരാത്ത ഒരു മേഖലയാണ്.

സഞ്ചാരി

ശ്രീപാർവ്വതി

നീ ഒരു സഞ്ചാരി
ഇരുണ്ട മനസ്സുകളിലെ നിഴലുകളെ വിശുദ്ധമാക്കി നീ യാത്ര തുടരുക. മഞ്ഞു മലയും മഴമേടുകളും കടന്ന്.....
ഇവിടെ നീ എനിക്കു നല്‍കിയ തുടിപ്പ് എണ്ണമറ്റ കോശങ്ങളായി പെരുകി വീര്‍ക്കുന്നു.
വേദനയില്‍ തുടുക്കുമ്പോഴും നിന്‍റെ ഒരു തലോടല്‍ എന്നെ ചിരിപ്പിക്കുന്നു.
കവിത കരഞ്ഞു പിറക്കുന്നു എന്ന് ആരോ എഴുതിയത് എത്ര ശരിയെന്ന് അറിയുന്നു...
ഇത് എന്‍റേതല്ല, നിന്‍റേതുമല്ല, നമ്മുടെ പ്രണയത്തിന്‍റെ പുസ്തകം. നിനക്കായി ഞാന്‍ സമ്മാനിക്കുന്ന എന്‍റെ ഹൃദയം...
നിന്‍റെ യാത്ര തുടരട്ടെ...
ഞാനിവിടെ നിനക്കായി പ്രാര്‍ത്ഥനയോടെ കവിതകളില്‍ സ്വയം തിരയുകയും...

പേരില്ലാത്തവന്‍

ശ്രീപാർവ്വതി

നിന്‍റെ നാമം തിരക്കി ഞാന്‍ ഏറെ അലഞ്ഞു...
മുള്‍പ്പാതകള്‍ പിന്നില്‍ നിറയെ...
നീ പേരില്ലാത്തവന്‍ ....
ഒരു വിളിയിലൊതുക്കാതെ മൌനം കൊണ്ടു നീയെന്നോട് ഉരിയാടുന്നു.
എന്‍റെ വഴിയില്‍ ഒരു താമരയിതള്‍ കാത്തു കിടക്കുന്നു
നീ എനിക്കായി കുറിച്ച കവിത....
അവസാനം ഒപ്പിനു പകരം നിന്‍റെ പേര്...
വാന്‍ഗോഗ്.........
നീ....... നീ തന്നെയോ അത്..........
കഴിഞ്ഞ പിറവിയില്‍ നീ തന്ന സമ്മാനം ഇന്നുമെന്നെ മുറിവേല്‍പ്പിക്കുന്നുണ്ട്...
നിറക്കൂട്ടുകള്‍ കൊണ്ട് നീയൊരുക്കിയ സൌധം പൊടിയണിഞ്ഞ് നിഴല്‍ വീണ്, മങ്ങിപ്പോയി....
നാം യാത്രയിലാണ്...

ഭ്രാന്തും ധ്യാനവും

ശ്രീപാർവ്വതി

അരേ ഓ ഖവാലീ
നീയൊരു സമചിഹനമാണ്,
എന്തിലേയ്ക്കെന്നോ?
എന്‍റെ പ്രണയത്തിലേയ്ക്ക്.
നീ തരുന്ന ചില അലോസരതകള്‍
ഒരുപക്ഷേ ഉന്‍മത്തതയിലേയ്ക്കു
നീളുന്ന വഴികള്‍ പോലെ.
ഉച്ഛസ്ഥായിയില്‍ അതിഭ്രാന്തമായി
നീ ധ്യാനത്തിന്‍റെ വക്കില്‍ ...
ഭ്രാന്തും ധ്യാനവും.....
അവയെ താരതമ്യപ്പെടുത്താനാകാതെ
കേള്‍വി വലയുമ്പോള്‍
നീ നിന്‍റെ അവസാന ശ്വാസത്തിലും
പ്രണയത്തില്‍ ലയിച്ച് ചേര്‍ന്നു കൊണ്ടേയിരിക്കുകയാവും.

നിസ്സഹായതയുടെ മേലാട

ശ്രീപാർവ്വതി

എന്‍റെ മറുകുറിപ്പുകളില്‍ കണ്ണുകള്‍ പരതി ഒടുവില്‍ പതിയെ മിഴികളെ അടച്ച് മൌനത്തിലമര്‍ന്നു കിടക്കുമ്പോള്‍ എനിക്കറിയാം നീ വിങ്ങുന്നത്...
ഒരു വരി പോലും നല്‍കാനില്ലാതെ സ്വയം മടങ്ങുമ്പോള്‍
നിസ്സഹായതയുടെ മേലാടയില്‍ നീ സ്വയം മറഞ്ഞിരിക്കുന്നു...
എനിക്കും മൌനത്തിലമരാന്‍ കൊതി.....
നിര്‍വ്വികാരതയുടെ അതിര്‍ത്തി കഴിഞ്ഞാല്‍ പിന്നെ നിശബ്ദതയാണു മനോഹരം.
ഒന്നുണ്ട്....... ആത്മാവിന്‍റെ അടങ്ങാത്ത വിശപ്പ്...
നിലവിളി ഉച്ചത്തിലാകുമ്പോള്‍ ഒന്നു തൊട്ടു തലോടുക...
മുറിവിന്‍മേല്‍ ഒരു ചുംബനം തരിക.....
ഉടലുകൊണ്ടല്ല... ആത്മാവു കൊണ്ട്....

Pages

Subscribe to RSS - സാഹിത്യം