സാഹിത്യം

കൌണ്ട് ഓഫ് മോണ്ടി ക്രിസ്ടോ - അലക്സാണ്ടര്‍ ഡുമാസ്

ഇന്ദ്രസേന

വായിച്ചിട്ടും വായിച്ചിട്ടും കൊതി തീരാത്ത ചില പുസ്തകങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഈ മെഗാ നോവല്‍. എഡ്മണ്ട് ഡാന്റെ എന്ന യുവ നാവികന്റെ കഥയാണ്‌ ഇത്.നപ്പോളിയന്‍ സൈന്റ് ഹെലീന ദീപില്‍ ഒളിവില്‍ കഴിയുന്ന കാലം.

ആട് ജീവിതം --ബെന്യാമിന്‍

ഇന്ദ്രസേന

തുറന്നു പറയാമല്ലോ ആധുനിക എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നെ പോലെ കുറച്ചു പ്രായമായവര്‍ക്ക് വലിയ ബാലി കേറാ മലകള്‍ ആവും .ഒന്നാമതു ആടിനെ വര്ണിചിട്ടു അത് പട്ടിയാണ് എന്ന് സമര്തിക്കുന്ന അവരുടെ രീതി എനിക്കത്ര ദഹിക്കാറില്ല തന്നെ. എന്നാല്‍ സാഹിത്യ അക്കാദമി അവാര്‍ഡു കിട്ടിയ പുസ്തകം അല്ലെ..

ചങ്ങമ്പുഴ - രമണന്‍

ഇന്ദ്രസേന

" ഹൃദയത്തില്‍ അലിയുന്ന നിലാവ് പോലെ മനോഹരമായ ശൈലി പ്രേമം തുളുമ്പുന്ന മനോഹര ഗീതകങ്ങള്‍ മലയാളിയുടെ എന്നേക്കും പ്രീയപ്പെട്ട ഈ സ്നേഹ ഗായകന് നമുക്ക് എന്ത് പേരാണ് നല്‍കുവാന്‍ കഴിയുക അതാണ്‌ ചങ്ങമ്പുഴ ബ്രൌനിങ്ങിനെ പോലെ അയത്ന ലളിതമായി നെഞ്ചില്‍ തട്ടുന്ന മനോഹര പദാവലികളോടെ ചങ്ങപുഴ അദ്ദേഹത്തിന്റെ കവിതകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം ഇതൊരു പഠനം ഒന്നുമല്ല.

ആ പൂമാല - ചങ്ങമ്പുഴ

ഇന്ദ്രസേന

"കപട ലോകത്തില്‍ ആത്മാര്തമായൊരു ഹൃദയ മുണ്ടായതാണെന്‍ പരാജയം" എന്ന് കവി പാടുമ്പോള്‍ നമുക്കറിയാം നമ്മളും കവിയും രണ്ടല്ല എന്ന്. നമ്മള്‍ ചിന്തിക്കുന്നതും കവി ചിന്തിക്കുന്നതും ഒന്ന് തന്നെ ചങ്ങമ്പുഴയുടെ ചില നല്ല കവിതകളില്‍ കൂടി നമുക്ക് ഒന്നേ വേഗം പോകാം ആ പൂമാല വായിക്കാത്തവര്‍ കാണുമോ രാവിലെ മനോഹരമായ ഒരു പൂമാലയുമായി ബാലിക വഴിയില്‍ കൂടി പോവുകയാണ് എല്ലാവര്ക്കും ആ മാല വേണം "ആര് വാങ്ങു മിന്നാര് വാങ്ങു മീ യാരാമത്തിന്റെ രോമാഞ്ചം " കാണുന്നവര്‍ക്കെല്ലാം ആ മാല വേണം.

രണ്ടാമൂഴം-- എം.ടി.വാസുദേവന്‍ നായര്‍

ഇന്ദ്രസേന

മഹാ ഭാരതത്തിലെ അത്ര തിളക്കമുള്ള കഥാപാത്രങ്ങളില്‍ ഒന്നല്ല ഭീമന്‍ പാണ്ഡവരില്‍ രണ്ടാമന്‍. ധര്‍മ ചിന്തയുമായി യുധിഷ്ട്ടിരന്‍, തിളങ്ങുന്ന വില്ലുമായി അര്‍ജുനന്‍, വില്ലനില്‍ വില്ലനായ സുയോധനന്‍, ചാതുരിയും മിഴിവുമായി കൃഷ്ണന്‍.. പിന്നെ സൌന്ദര്യവും ശോഭയുമായി ദ്രൌപദിയും..

വാഴക്കുല

ഇന്ദ്രസേന

സ്നേഹ ഗായകന്‍ എന്ന വിശേഷണം എന്ത് കൊണ്ടും ചങ്ങമ്പുഴ അര്‍ഹിക്കുന്നു എന്നതാണ് വാസ്തവം
യഥാര്‍ത്തത്തില്‍ യവന സ്വാധീനം ആ കവിതകളില്‍ ഒരു അന്തര്‍ധാരയും ആണ്.എന്നല്ല യൂറോപ്പിന്റെ അന്നത്തെ നവീന കവിത ധാരകള്‍ നമുക്ക് കവിയുടെ രചനകളില്‍ കാണാം.കീറ്റ്സ്, ബ്രൌണിംഗ് ,ഷെല്ലി തുടങ്ങിയവര്‍ കവിയെ വളരെ നന്നായി തന്നെ സ്വാധീനിച്ചിട്ടും ഉണ്ട്
ലീലാവതി കവിയെ ഓര്ഫുസ് എന്ന് വിളിച്ചത് എന്ത് കൊണ്ടും ഉചിതമായ വിശേഷണം തന്നെ
ഇനി നമുക്ക് റൊമാന്റിക് ആയ ചങ്ങമ്പുഴയില്‍ നിന്ന് മനുഷ്യ സ്നേഹി ആയ ചങ്ങമ്പുഴയെ ഒന്ന് നോക്കാം
രക്ത പുഷ്പ്പങ്ങള്‍ എന്ന സമാഹാരത്തിലെ
വാഴക്കുല

മോഹിനി - ചങ്ങമ്പുഴ

ഇന്ദ്രസേന

മോഹിനി എനിക്ക് ചങ്ങമ്പുഴയുടെ ഏറ്റവും മോഹിപ്പിക്കുന്ന കവിതയായി തോന്നിയത് മോഹിനിയാണ് ബ്രൌണിങ്ങിന്റെ പോര്‍ഫീറിയയുടെ കാമുകന്‍ എന്നാ വിഖായ്ത കാവ്യത്തെ ഉപ ജീവിച്ചാണ് കവി ഈ കാവ്യം എഴുതിയത് സോമ ശേഖരനും , മോഹിനിയും മോഹിനി അതീവ സുന്ദരി.. അണിഞ്ഞൊരുങ്ങി അവള്‍ കാമുകനെ കാണാന്‍ വരികപതിവാണ് എന്നും ഒരു ചെമ്പനീര്‍ പൂവുമായി അന്ന് അവന്‍ വല്ലാതെ സങ്കട പെടുകയാണ് അവന്റെ വാടിയ മുഖം അവളെ വല്ലാതെ അലട്ടുന്നു .

Tags: 

മലയാറ്റൂര്‍ രാമകൃഷ്ണന്‍ - യക്ഷി - യന്ത്രം

ഇന്ദ്രസേന

നിങ്ങള്‍ ഇദ്ദേഹത്തെ കുറിച്ച് കേട്ട് കാണും
യക്ഷി ,യന്ത്രം, വേരുകള്‍ ,എന്റെ സര്‍വീസ് കഥകള്‍
എല്ലാം നമുക്ക് വളരെ ഇഷ്ട്ടപെടും
അതിലും യക്ഷി
അമ്മോ
അതിന്റെ ഭാവ തലങ്ങള്‍..വായിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മെ ഹോന്റ്റ് ചെയ്യും
സുന്ദരനായ ഒരു കോളേജു അദ്ധ്യാപകന്‍
ഒരു അപകടത്തില്‍ മുഖത്തിന്റെ പകുതി ഭാഗം അസിട് വീണു കരിഞ്ഞു ഒരു വികൃത രൂപി ആവുകയാണ്
കോളേജിലെ പരീക്ഷണ ശാലയില്‍ സംഭവിക്കുന്ന അപകടമാണ്
വീണ്ടും ജോലിയില്‍ പ്രവേശിച്ചു
കാമുകി ഉപേക്ഷിച്ചു പോയി

three idiots ..chethan bhagath

ഇന്ദ്രസേന

ഇന്ന് ഒരു നല്ല ഞായര്‍
ഇന്നി പോകുന്നതിനു മുന്‍പ് ഒരു നല്ല പുസ്തകം
അതിനെ ക്കുറിച്ച് എഴുതാം എന്ന് കരുതി പുസ്തക അലമാരിയിലേക്ക് നോക്കി
ഏറ്റവും താഴെ തട്ടില്‍ ഇരിക്കുന്നു
ചേതന്‍ ഭഗത്
വലിയ സന്തോഷമായി
പൊതുവേ എനിക്ക് ഭാരതീയരായ എഴുത്തുകാരുടെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുക വലിയ മടുപ്പാണ്
"ഹാസ് ബീന്‍ "(has been ) ,"ഹാഡ് ബീന്‍ "മുട്ടിയിട്ടു നടക്കാന്‍ വഴിയുണ്ടാവില്ല
ഈസ്‌ ,വാസ് എല്ലായിടത്തും നമുക്ക് നാവില്‍ തടയും
വളരെ ചെറിയ പദ സഞ്ചയികയും
ആയിരം നല്ല പുസ്തകങ്ങള്‍ എങ്കിലും വായിക്കാതെ ഇംഗ്ലീഷില്‍ നോവല്‍

ടോടോ ചാന്‍

ഇന്ദ്രസേന

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകം ആണ്.
ജപ്പാനില്‍ സ്കൂള്‍ വിദ്യഭ്യാസം വളരെ കഠിനമാണ്.
വല്ലാതെ ഉപദ്രവിക്കുന്ന അധ്യാപകര്‍,ശാരീരികമായും മാനസികമായും..
മാതാ പിതാക്കളും അങ്ങിനെ തന്നെ.
കുട്ടികളുടെ ഇടയിലെ ആത്മഹത്യ തന്മൂലം ഏറ്റവും കൂടുതലും അവിടെയാണ് .
അവിടെ തുടങ്ങിയ ഒരു തുറന്ന സ്കൂള്‍..
അവിടെ പഠിക്കാന്‍ പോകുന്ന ടോട്ടോച്ചാന്‍ എന്നാ മിടുക്കിയുടെ കഥയാണ്‌ അത്.
അവള്‍ ചെല്ലുന്ന അന്ന് തന്നെ അവിടെ ചപ്പു ചവറുകള്‍ ഇടുന്ന കുഴിയില്‍ അവളുടെ മോതിരം പോകുന്നു.
അവള്‍ കുഴിയില്‍ ഇറങ്ങി ചപ്പു ചവറുകള്‍ മുഴുവന്‍ വലിച്ചു മുകളിട്ട് തപ്പുകയാണ്‌ .

Pages

Subscribe to RSS - സാഹിത്യം