സാഹിത്യം

ബന്ധനസ്ഥനായ അനിരുദ്ധന്‍

ഇന്ദ്രസേന

വള്ളത്തോളിന്റെ വിഖ്യാതമായ ഒരു ചെറു കാവ്യം ആണിത് ബാണന്‍ ശക്തനായ ഒരു അസുര രാജാവാണ്.ഒരു വര പ്രസാദത്താല്‍ ബാണന്റെ ഗോപുരം കാവല്‍ സാക്ഷാല്‍ ശിവ പെരുമാളിനാണ് അപ്പോഴേ ഊഹിക്കാമല്ലോ ബാനറെ പ്രതാപവും ശക്തിയും. ബാന പുത്രിയായ് ഉഷ ഒരു രാത്രിയില്‍ അതി സുന്ദരനായ ഒരു ചെറുപ്പക്കാരനെ സ്വപ്നം കാണുന്നു ഉറക്കം ഉണര്‍ന്ന അവള്‍ അപ്പോഴേക്കും അവനില്‍ അനുരാഗ വിവശ ആയിക്കഴിഞ്ഞിരുന്നു താനും .

വള്ളത്തോള്‍ നാരായണ മേനോന്‍

ഇന്ദ്രസേന

ശിഷ്യനും മകനും " ഈ ടോപിക് തുടങ്ങിയത് പ്രധാനമായും നല്ല പുസ്തകങ്ങളെ ക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്ന് കരുതിയാണ്. മഹാ കവിത്രയങ്ങളില്‍ ഇഷ്ട്ടപെട്ട കവി ആര്.. കവിത ഏത് എന്നൊക്കെ ചോദിച്ചാല്‍ കുഴങ്ങി പോകും. എന്നാല്‍ മൂന്നു പേരുടെയും ചില കവിതകള്‍ എനിക്ക് വല്ലാതെ ഇഷ്ട്ടമാണ്. ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്.ഇത് ഒരു സ്ത്രീ എഴുതുന്നതാണ് .സ്ത്രീയുടെ കണ്ണില്‍ കൂടിയാണ് എന്റെ വില ഇരുത്തല്‍ പൂര്‍ണമായും പുരുഷന്മാരുടെ ആധിപത്യം ഉള്ള ഹരിശ്രീയില്‍ മറു ചിന്തകള്‍ ഉള്ളവര്‍ ഉണ്ടാവാം..

കുമാരനാശാന്‍

ഇന്ദ്രസേന

പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്താന്‍ വിഷമം ..അത്ര സ്നേഹമാണ് എനിക്ക് ആശാന്‍ കൃതികളോട് നളിനി ലീല തുടങ്ങിയ കടുത്ത വേദാന്ത പരമായ കൃതികളെ സ്നേഹമില്ല എങ്കില്‍ കൂടി അതീവ ശ്രദ്ധയോടെ വിഷയം തിരഞ്ഞെടുത്തും വാക്കുകള്‍ തിരഞ്ഞെടുട്ടും ചെതോഹരങ്ങലായ വാഗ് മായ ചിത്രങ്ങള്‍ കൊണ്ട് കവിത രചിച്ചും ഒരു മഹാ കാവ്യം എഴുതാതെ തന്നെ ആശാന്‍ മഹാ കവി ആയി വീണ പൂവ് ആശാന്റെ കാവിതകളില്‍ ആദ്യത്തേത്.. ഒരു വീണ പൂവുമായാണ് ആശാന്‍ കൈരളിയില്‍ എത്തിയത് എന്നാണു സത്യം "ഹാ പുഷ്പ്പമേ അധിക തുന്ഗ പദത്തില്‍ എത്ര ശോഭിച്ചിരു ന്നതയി രാജ്ഞി കണക്കയെ നീ ശ്രീ ഭൂവി ലസ്തിര അസംശയ മന്നു നിന്റെ യാ ഭൂതി എന്ത് പുനരിങ്ങു കിടപ്പിതോര്‍ത്താല്‍ " ...

ദുരവസ്ഥ

ഇന്ദ്രസേന

ജാതി വ്യവസ്ഥ കൂലം കുത്തി വാണിരുന്ന കാലം.. ഒരു ഗ്രാമത്തിലെ കിണറ്റില്‍ ..അവിടെ എല്ലാം ഹീന ജാതിക്കാര്‍ക്ക് വേറെ കുളവും കിണറും ആണ് പതിവ് വെള്ളം കൊരുകായായിരുന്ന ഒരു യുവതിയോട് ബുദ്ധ സന്യാസി ഒരു കൈ ക്കുംപില്‍ വെള്ളം ചോദിക്കുന്നു.ഹീന ജാതിക്കാരിയായ തന്നില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചാല്‍ സന്യാസിയെ ജാതിയില്‍ നിന്നും ഗ്രാമത്തില്‍ നിന്നും പുറത്താക്കും എന്നറിയാനുള്ള വിവേകം അവള്‍ക്കുണ്ട് അവള്‍ പറയുന്നു..ഞാന്‍ ചാമാര്‍ വശത്തില്‍ പെട്ടവള്‍ ആണ്. എന്റെ കയ്യില്‍ നിന്ന് അങ്ങ് ജലം വാങ്ങി കുടിച്ചു കൂടാ. സന്യാസിക്കു ഒരു കുലുക്കവും ഇല്ല.

ചിന്തവിഷ്ടയായ സീത

ഇന്ദ്രസേന

ആശാന്റെ വളരെ പ്രകീര്‍ത്തിക്കപെട്ട കവിതകളില്‍ ഒന്നാണ്
വാല്മീകിയുടെ ആശരംതില്‍ രാമനെ കുറിച്ചുള്ള ഓര്‍മകളാല്‍..വളരെ ദുഖിതയായി,ഭയന്നും എകയായും..ഭാവി എന്താവും എന്ന ആശങ്കയോടെ സീത

രവി പോയ്‌ മറഞ്ഞതും
സ്വയം ഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതും
അവനീശ്വരി ഓര്‍ത്തില്ല താന്‍
അവിടെ താന്‍ തനിയെ ഇരിപ്പതു
പുളകങ്ങള്‍ കയത്തില്‍ അംബാലാല്‍ തെളിയിക്കും
താമസാ സമീരനില്‍
ഇളകും വന രാജി വെണ്ണിലാ വൊളിയില്‍
വെള്ളിയില്‍ വാര്‍ത്ത പോലെ ആയി
...................
അങ്ങിനെ തനിയെ ഇരിക്കുന്ന സീതയുടെ മനോ വ്യാപാരങ്ങള്‍ ആണ്
സ്ത്രീയുടെ മനസ്സില്‍ എന്താവാം അപ്പോള്‍

ഉള്ളൂര്‍ എസ പരമേശ്വര അയ്യര്‍

ഇന്ദ്രസേന

ഉള്ളൂര്‍ കവിതകള്‍ അതിന്റെ പാരമ്പര്യത്തില്‍ ഊന്നി നിന്ന ശൈലി കൊണ്ട് അത്ര ഹൃദായവര്‍ജകം ആയി തോന്നിയിട്ട്ടില്ല.
എന്നാല്‍ ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന ഉള്ളൂരിന്റെ ചിന്താ ധാരകള്‍ സ്ജ്രധേയം ആണ്
.ഉമാ കേരളം എല്ലാം ഓരോ അധ്യായത്തിന്റെയും ആദ്യ ഭാഗത്ത് കഥ സാരം കൊടുത്തിട്ടുണ്ടാവും..
അത് വായിച്ചു കഥ മനസിലാക്കി പോയി എന്നെ ഉള്ളൂ
വളരെ ജടിലമായ രചന ശൈലി..പൊതുവേ സാധാരണക്കാരന് വേണ്ടി അല്ല ഉള്ളൂര്‍ എഴുതിയിരുന്നതും
എന്നാല്‍ സ്കൂള്‍ ക്ലാസില്‍ പഠിക്കാന്‍ ഉണ്ടായിരുന്നു പ്രേമാമൃതം വളരെ നന്നായി തോന്നി

കുഞ്ചന്‍ നമ്പ്യാര്‍

ഇന്ദ്രസേന

തുള്ളന്‍ പ്രസ്ഥാനം
കേരളത്തിലെ ക്ഷേത്ര കലയോട് ബന്ധപെട്ടു കിടക്കുന്ന ഒരു ഭക്തി ഗാന രൂപം ആണ്
അമ്പലനഗളില്‍ സംസ്കൃതം മാത്രം പ്രചാരത്തില്‍ ഇരുന്നപ്പോള്‍
ദേവി സ്തുതികളും കീര്തങ്ങളും മന്ത്രങ്ങളും എല്ലാം ദേവ ഭാഷയില്‍
കഴകക്കാര്‍ വളര്‍ത്തി എടുത്ത ഗാന രൂപമാണ്‌ തുള്ളല്‍ .
നമ്പൂതിരിമാരെയും തമ്പുരക്കന്മാരെയും തുറന്നു കളിയാക്കാന്‍
കൂത്തും തുള്ളലും..ആരംഭിച്ചു എന്നതാണ് വാസ്തവം
.ഹരികഥ കാലക്ഷേപവും യാഗങ്ങളും നടക്കുന്ന സ്ഥലങ്ങളിലും
സാധാരണക്കാര്‍ ഈ ചാക്യാന്മാരെയും നംബ്യാന്മാരെയും കാണാന്‍ കൂട്ടം കൂടി നിന്നു

കൌണ്ട് ഓഫ് മോണ്ടി ക്രിസ്ടോ - അലക്സാണ്ടര്‍ ഡുമാസ്

ഇന്ദ്രസേന

വായിച്ചിട്ടും വായിച്ചിട്ടും കൊതി തീരാത്ത ചില പുസ്തകങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഈ മെഗാ നോവല്‍. എഡ്മണ്ട് ഡാന്റെ എന്ന യുവ നാവികന്റെ കഥയാണ്‌ ഇത്.നപ്പോളിയന്‍ സൈന്റ് ഹെലീന ദീപില്‍ ഒളിവില്‍ കഴിയുന്ന കാലം.

ആട് ജീവിതം --ബെന്യാമിന്‍

ഇന്ദ്രസേന

തുറന്നു പറയാമല്ലോ ആധുനിക എഴുത്തുകാരുടെ പുസ്തകങ്ങള്‍ എന്നെ പോലെ കുറച്ചു പ്രായമായവര്‍ക്ക് വലിയ ബാലി കേറാ മലകള്‍ ആവും .ഒന്നാമതു ആടിനെ വര്ണിചിട്ടു അത് പട്ടിയാണ് എന്ന് സമര്തിക്കുന്ന അവരുടെ രീതി എനിക്കത്ര ദഹിക്കാറില്ല തന്നെ. എന്നാല്‍ സാഹിത്യ അക്കാദമി അവാര്‍ഡു കിട്ടിയ പുസ്തകം അല്ലെ..

ചങ്ങമ്പുഴ - രമണന്‍

ഇന്ദ്രസേന

" ഹൃദയത്തില്‍ അലിയുന്ന നിലാവ് പോലെ മനോഹരമായ ശൈലി പ്രേമം തുളുമ്പുന്ന മനോഹര ഗീതകങ്ങള്‍ മലയാളിയുടെ എന്നേക്കും പ്രീയപ്പെട്ട ഈ സ്നേഹ ഗായകന് നമുക്ക് എന്ത് പേരാണ് നല്‍കുവാന്‍ കഴിയുക അതാണ്‌ ചങ്ങമ്പുഴ ബ്രൌനിങ്ങിനെ പോലെ അയത്ന ലളിതമായി നെഞ്ചില്‍ തട്ടുന്ന മനോഹര പദാവലികളോടെ ചങ്ങപുഴ അദ്ദേഹത്തിന്റെ കവിതകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം ഇതൊരു പഠനം ഒന്നുമല്ല.

Pages

Subscribe to RSS - സാഹിത്യം