യഥാർത്ഥ യുദ്ധവും പട്ടാളക്കാരനും

എന്റെ ജീവിതത്തിൽ പല സംഭവങ്ങളും നടന്നിട്ടുണ്ട്. അതിൽ ഈ ജന്മം മറക്കാനാവാത്തത് 1999 കാർഗിൽ യുദ്ധവും ഇന്ത്യ -പാക് അതിർത്തിയോട് ചേർന്ന് കിടക്കുന്ന കാശ്മീരിലെ 'സയാ' ഗ്രാമവും അവിടുത്തെ ജനങ്ങളുടെ സ്‌നേഹപരിചരണവും. 

1999 ജൂലൈ 8 നാണ് ഞാൻ ഹിന്ദു പത്രത്തിൽ റിപ്പോർട്ടറായി ചുമതല ഏറ്റത്. അന്ന് എനിക്ക 25 വയസ്സ്. എന്ത് കണ്ടാലും അത് ഒരല്പം കൂടി ഊതിപ്പെരുപ്പിച്ച് ജനങ്ങളുടെ ഉള്ളിൽ തീ വിതറി, അവരുടെ ഉള്ളിലെ രോഷം കാണുവാനായിരുന്നു എന്റെ യുവത്യം കുറിക്കുന്ന കണ്ണുകൾക്ക് അന്നിഷ്ടം.

1999 സെപ്തംബർ 10 ന് ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിന് സാധ്യതയുള്ളതായി ഒരു റിപ്പോർട്ട് കിട്ടി. യുദ്ധം നടന്നാൽ അത് റിപ്പോർട്ട് ചെയ്യാൻ പോകുന്നവന്റെ കാര്യം കഷ്ടമായിരിക്കും. എന്തൊക്കെ സംഭവിച്ചാലും വേണ്ടില്ല, റിപ്പോർട്ട് കൃത്യസമയത്ത് തന്നെ അറിയിക്കണം, അതും പോരാഞ്ഞ് ചിലപ്പോൽ എല്ലാ ചീത്തയും കേൾക്കേണ്ടി വരും. പക്ഷേ ഇതെല്ലാം അറിഞ്ഞിട്ടും, എനിക്ക് യുദ്ധം റിപ്പോർട്ട് ചെയ്യാൻ പോകണമെന്നു തന്നെയായിരുന്നു ആഗ്രഹം. തല തന്നെ പോയാലും വേണ്ടില്ല എനിക്ക് ഒരു പ്രമോഷനുളള സ്‌കോപ്പ് ഉണ്ടാക്കണം. വന്നു കയറിയതെ നല്ല തുടക്കം സൃഷ്ടിച്ചാൽ അത് അന്തസ്സ് കൂട്ടും. ഇതൊക്കെയാണ് ചിന്തയെങ്കിൽ പോലും യുദ്ധകളത്തിന് അടുത്ത് പോകണകാര്യം  ആലോചിച്ചപ്പോൾ തന്നെ പേടി തോന്നി. 

എങ്കിലും എനിക്കും എന്റെ സഹായികളായ സുഭാഷിനും, ആനന്ദിനും അതിന് അവസരം കിട്ടിയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. അവരെന്റെ സഹായികളാണെങ്കിൽ പോലും ഞാൻ അവരെ ആത്മമിത്രങ്ങളെപ്പോലെയാണ് കണ്ടത്. ഞങ്ങൾക്കായി ഒരു വണ്ടിയും, ഒരു ഡ്രൈവറെയും പത്രിത്തിന്റെ മേലധികാരികൾ തന്നെ ഏർപ്പാടാക്കി തന്നു.

പോകുന്ന വഴിക്ക് ലഭിച്ച ഭക്ഷണവും മറ്റു സൗകര്യങ്ങളും ഞങ്ങളെ നാടിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. ഉണങ്ങി ബലം പിടിച്ചിരിക്കുന്ന ചപ്പാത്തിയും, വെള്ളത്തിനകത്ത് കുറച്ച് മല്ലിയിലയും ഇട്ട് തന്ന പാനിയമാണ് കാശ്മീരിന്റെ അതിർത്തി വരെ കിട്ടിയത്. കാശ്മീരിലേക്കുള്ള പ്രവേശനം കുറച്ച് മണിക്കൂറുകൾക്കുള്ളിൽ വിഛേദിക്കപ്പെടാൻ സാധ്യതയുള്ളതായി തോന്നി. കാശ്മീരിന്റെ ഗ്രാമങ്ങളിൽ നിന്നുള്ള ജനങ്ങൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് പാലായനം ചെയ്യപ്പെടുന്നതായി ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. കാശ്മീരിന്റെ  അപകടസാധ്യതകൾ നിറഞ്ഞ സ്ഥലങ്ങളിലേക്ക് പ്രവേശനവുമില്ല.

ഞങ്ങൾ നിൽക്കുന്ന കാശ്മീർ-പഞ്ചാബ് അതിർത്തിയിൽ കുറേ ആളുകൾ ആഭയസ്ഥലം കണ്ടെത്തി. എങ്കിൽ നമുക്കും ഇവിടെ തന്നെ ടെന്റടിച്ച് കൂടാമെന്ന ആനന്ദിന്റെ അഭിപ്രായം മേൽ ജീവനക്കാരും ശരിവച്ചു.

ഈ യുദ്ധത്തിനെക്കുറിച്ച് ജനങ്ങൾക്ക് പറയാനുള്ളിടത്ത് നിന്ന് തന്നെ തുടങ്ങാമെന്ന് ഞങ്ങൾ കരുതി.  ജനങ്ങളുടെ സംസാരത്തിലെ വീറും വാശിയും ഞങ്ങളെയും സ്വാധീനിച്ചു. യുദ്ധത്തിനായി കൂടുതൽ പട്ടാളക്കാർ ഞങ്ങളുടെ കൺമുന്നിലൂടെയാണ് കടന്നുപോയത്. ഒരുപക്ഷേ  അവർക്കെല്ലാം ഉള്ളിൽ ഭയമുണ്ടാകാം. പക്ഷേ തങ്ങളുടെ രാജ്യത്തിന്റെ ഓരോ മുക്കും മൂലയും മനസ്സിൽ തെളിയുമ്പോൾ അവർ തങ്ങളുടെ കുടുംബത്തെക്കുറിച്ചും നീറുന്ന ചിന്തകൾ മറന്നു കണ്ണുനീർ ഒഴുക്കേണ്ടിടത്ത് ഗൗരവം പിടിച്ചവരിരുന്നു. അവർക്ക് എന്തൊക്കെയോ നൽകണമെന്ന് ഞങ്ങൾക്കുണ്ടായിരുന്നു. യുദ്ധത്തിന് പോകുന്നവർക്ക്  കൊടുക്കാനായി ഒന്നും ഞങ്ങളുടെ കൈയ്യിൽ ഇല്ലായിരുന്നു. ഒരു ശുഭയാത്ര നേരണമെന്നുണ്ടായിരുന്നെങ്കിലും  ഒരു വാക്കു പോലും ഉച്ചരിക്കാനാകാതെ ഞങ്ങൾ നിന്നു. അവിടെ ഉണ്ടായിരുന്ന മനുഷ്യരുടെ അവസ്ഥയെല്ലാം  ഇതു തന്നെ. ഒടുക്കം എല്ലാവർക്കും ചെയ്യാൻ കഴിഞ്ഞ ഒന്നുണ്ട് ആ നല്ല സഹോദരരുടെ മുഖത്ത് നോക്കി ഒരു പുഞ്ചിരി വരുത്തി, തങ്ങളുടെ സ്ഥാനത്ത് നിന്ന് ഒന്നെഴുന്നേൽക്കാൻ അവരിൽ ചിലർ  ഞങ്ങലെ തിരിച്ച് തല പതുക്കെയൊന്ന് കുനിച്ച് അഭിവാദ്യം ചെയ്യുന്നതായി ഞങ്ങൾക്ക് തോന്നി.

അവിടെ ചെന്നപ്പോൾ മുതൽ ഞങ്ങൾ ഒരു കൂട്ടം ഗ്രാമീണരെ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. അവർ ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നു കിടക്കുന്ന സയാ ഗ്രാമത്തിൽ നിന്നും വരുന്നവരായിരുന്നു. അവർ മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്ഥമായിരുന്നു. അവർ ഒരുമിച്ചാണ് കഴിഞ്ഞ് കൂടിയിരുന്നത്. അവരിൽ മിക്കവരും എല്ലും തോലുമായിരുന്നു. മറ്റു ചിലർ നല്ല ആരോഗ്യവാന്മാരും. അവർ അഭയാർത്ഥി ക്യാമ്പുകളിലെ ഭക്ഷണവും മറ്റും വീണ്ടും വീണ്ടും പരിശോധിച്ചിട്ടേ കഴിക്കുമായിരുന്നുള്ളൂ. അവരുമായി കൂടുതൽ സംഭാഷണത്തിലേർപ്പെച്ചപ്പോൾ അവരുടെ തലവനായി ജെനറൽ ഫിലിപ്പിനെക്കുറിച്ച് കേൾക്കാൻ തുടങ്ങി . ആ പേരും പറഞ്ഞഅ അവർ കൈ ചൂണ്ടിയിരുന്നത് എന്നപ്പോലെ തന്നെ പ്രായമുള്ള ഒരു ചെറുപ്പക്കാരന് നേരെയാണ്. 

'ഈ പ്രായത്തിൽ ജെനറൽ പദവിയോ' ഞാൻ അത്ഭുദപ്പെട്ടു പോയി 

ഞങ്ങൾ ആ മനുഷ്യനെ കാണാൻ തുടങ്ങിയതു മുതൽ  അയാൾ സയാ ഗ്രാമീണരെ സന്തോഷിപ്പിക്കുന്നതും, അവരുടെ വിവരങ്ങൾ അന്വേഷിക്കുകയും, അവരുടെ ഓരോ  ചെറിയ ദു:ഖത്തിലും പങ്കു ചേരുകയും ചെയ്യുന്നതായിയാണ്. അവിടെ എത്തിയതു മുതൽ അയാൾ പരക്കം പായുകയാണ്. ഒരു ചെറിയ കുട്ടിയുടെ കരച്ചിൽ മുതൽ വലിയ മനുഷ്യന്റെ യാതനകളെയും സഹനത്തെയും വരെ അയാൾ നിർത്തുന്നതായി ഞങ്ങൾ കണ്ടു. അയാളോട് ഒന്ന്  സംസാരിക്കാനായി ഞാൻ കൊതിച്ചു.

ഒടുക്കം ഞാൻ ആ മനുഷ്യനോട് സംസാരിച്ചു തുടങ്ങി ഫിലിപ്പിനോട് സംസാരിച്ചു തുടങ്ങിയതേ എനിക്കു മനസ്സിലായി, ആളൊരു തമാശപ്രിയമാണെന്ന്, സംസാരിക്കുന്ന ഓരോ വാക്യങ്ങളിലും തമാശ കലർന്നിരുന്നു. പക്ഷേ ആ തമാശകൾക്കെല്ലാം ഉള്ളിൽ ശരിക്കും പരമമായ സത്യങ്ങളും വേദനകളും ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു.

യഥാർത്യത്തിൽ ഫിലിപ്പ്  ഒരു കമാൻഡർ മാത്രമാണെന്നും, ആ മനുഷ്യൻ സയാ യിലെ ആളുകളുടെ പ്രിയങ്കരമായതു കൊണ്ടും അവർ അദ്ദേഹത്തെ ബഹുമാനത്തോടെ വിളിച്ചിരുന്നതാണ് ' ജനറൽ ഫിലിപ്പ്' എന്നും പിന്നീടുള്ള അവരുടെ സംസാരങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. എനിക്ക ഫിലിപ്പിനെ വല്ലാതെ ഇഷ്ടമായി. ഈ ജനങ്ങളുടെ എല്ലാം ഇഷ്ടം പിടിച്ച് പറ്റിയതിന് എനിക്ക് ഫിലിപ്പിനോട് അസൂയയല്ല തോന്നിയത്, പകരം ബഹുമാനമാണ് തോന്നിയത്. ഞാൻ ഫിലിപ്പിനെ ബഹുമാത്തോടെ ജനറൽ എന്നു വിളിച്ചു തുടങ്ങി.

ഈ സമയം അതിർത്തിയിൽ യുദ്ധം തകർക്കുകയായിരുന്നു. രാപകലില്ലാതെ വെടിവയ്പ്പ് നടന്നു കൊണ്ടിരിക്കുന്നു.  ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഞങ്ങളുടെ റിപ്പോർട്ടിംഗും. രാജ്യം യുദ്ധഭീതിയിലായിരുന്നതിനാൽ പതുക്കെയാണ് അയച്ച വിവരങ്ങൾ എത്തുക. റിപ്പോർട്ടിംഗിൽ ജനറലും ഞങ്ങളെ സഹായിച്ചിരുന്നു. ഞാൻ നിങ്ങളെ വിശ്വസിക്കുന്നു. നിങ്ങൽ യുദ്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഊതിപ്പെരുപ്പിക്കുകയില്ലെന്നതിൽ. ഒരിക്കലും  അങ്ങനെ ചെയ്യരുത്. ചെയ്താൽ അതും ഒരു രാജ്യദ്രോഹമാണ്. നിങ്ങൾ ജനങ്ങളുടെ ഉള്ളിൽ തീ കോരിയിടും, തുടക്കം തന്നെ അദ്ദേഹം ഇത് പറഞ്ഞിരുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനം കാരണം ഞാൻ തർക്കത്തിന് മുതിർന്നില്ല. ചിന്തിച്ചപ്പോൾ അതും ശരിയാണെന്ന് തോന്നി. എല്ലാം ഊതിപ്പെരുപ്പിച്ച് കാണാനുള്ള എന്റെ കണ്ണിന്റെ നിറം മങ്ങി. സത്യത്തിൽ ഉറച്ചു നിൽക്കാൻ എന്നെ പഠിപ്പിച്ച ജനറലിനോട് എനിക്ക് ബഹുമാനം കൂടി.

അദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും പ്രാർത്ഥനകളിൽ യുദ്ധത്തിൽ പങ്കെടുക്കുന്ന പട്ടാള സഹോദരങ്ങൾക്കായി പ്രത്യേക വചനങ്ങൽ ഏർപ്പെടുത്തിയിരുന്നു. ഈ യുദ്ധത്തിൽ എന്തുകൊണ്ട് ജനറൽ മാത്രം പങ്കെടുത്തില്ല? ഈ ചോദ്യം പല ആവർത്തി ആലോചിച്ചു. അതിന് ഉത്തരം അവിടുത്തെ ഗ്രാമീണരാണ് നൽകിയത്. ജനറലിനെ ഞങ്ങൾ എങ്ങോട്ടും വിടില്ല. അദ്ദേഹത്തിന് ആരുമില്ല ബന്ധുക്കളായി. പക്ഷേ ഞങ്ങൾ അദ്ദേഹത്തിന്റെ എല്ലാമാണ്. ഇവിടുത്തെ വൃദ്ധജനങ്ങൾക്ക് ജനറൽ സ്വന്തം മകനാണ്, യുവതികൾക്കും, യുവാക്കൾക്കും സ്വന്തം സഹോദരനാണ്. കുട്ടികൾക്ക് പിതൃതുല്യനായ അധ്യാപകനാണ്. ഈ ഉത്തരം എന്നിലുണ്ടായിരുന്ന സംശയങ്ങളെല്ലാം കെടുത്തി.

ഒരു മഞ്ഞുള്ള രാത്രി സയാ യിൽ നിന്നു വന്ന ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടാണ് ഞങ്ങൾ ഉണർന്നത്. കരച്ചിൽ കേട്ട് കൂടാരത്തിലേക്ക് എല്ലാവരും ഓടിച്ചെന്നു. ഒരു മനുഷ്യൻ അവിടെ കിടന്ന് പിടയുന്നുണ്ടായിരുന്നു. അരികിൽ തേങ്ങലോടെ അയാളുടെ ഭാര്യയും. ജനറൽ കൂടാരത്തിൽ പ്രവേശിച്ചപ്പോൾ അവർ തേങ്ങലോടെ ജനറലിനെ ഒരു മകനായി കണ്ട് അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ച് തേങ്ങി. തന്റെ കൈവശം ഉണ്ടായിരുന്ന മരുന്നുകളും മറ്റും അദ്ദേഹം ആ മനുഷ്യന് നൽകി. രോഗം മൂർച്ഛിച്ച് കിടക്കുന്ന പിതാവിന്റെ അരികിൽ ഉറക്കമുളച്ച് ശുശ്രൂഷിക്കുക എന്ന കർമ്മം അദ്ദേഹം രാത്രി മുഴുവൻ വെടുപ്പായി ചെയ്തു. ജനറലിന് കൂട്ടായി ഞാനും അദ്ദേഹത്തിനോടൊപ്പം ഇരുന്നു.

വൃത്തിഹീനമായി കിടന്നിരുന്ന സയാ ഗ്രാമത്തിനെ രണ്ടു വർഷങ്ങൾക്ക് മുമ്പാണ് ഫിലിപ്പ് പരിചയപ്പെടുന്നത്. ആ ഗ്രാമത്തിൽ ശുചിത്വമുണ്ടാക്കിയെടുക്കുകയെന്നത് തന്റെ കടമയായി കണ്ട്, അദ്ദേഹം സൈന്യത്തിൽ നിന്ന് പിരിഞ്ഞ് അവരിൽ ഒരാളായി ജീവിതമാരംഭിച്ചു. അവിടത്തെ അഴുക്ക് ചാലുകൾ വൃത്തിയാക്കി. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി. എല്ലാവർക്കും തന്നെ പുതിയ സാങ്കേതി വിദ്യകളെപ്പറ്റി അറിവും പകർന്നു നൽകി. ശുചിത്വമില്ലായ്മയുടെ ഫലമായി അവിടുത്തെ ജനങ്ങലിൽ ടൈഫോയിഡ് പകർന്നിരുന്നു. കമാൻഡറായിരുന്നതിനോടൊപ്പെ തന്നെ പട്ടാള ക്യാമ്പിലെ ഒരു നല്ല വൈദ്യനുമായിരുന്നത് ഫിലിപ്പിനെ ടൈഫോയിഡിനോട് പോരാടാൻ സഹായിച്ചു. അവിടുത്തെ മിക്കവരുടെയും ആരോഗ്യം വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

യുദ്ധം അവസാനിക്കാറായതായി റിപ്പോർട്ട് കിട്ടി. ഇന്ത്യ തന്നെ ജയിക്കുമെന്നും ഉറപ്പായി. ആ യുദ്ധത്തിൽ ഇന്ത്യ തന്നെ ജയിച്ചു. ഒരാഴ്ചയ്കകം ഗ്രാമീണരെ എല്ലാം തിരിച്ചയക്കാനും ഓർഡർ വന്നു. ഞങ്ങൾക്കും മടങ്ങേണ്ട സമയമായി. ഞങ്ങൾ തിരിക്കാനായി വണ്ടിയിൽ കയറിയപ്പോൾ ചിലരുടെ കണ്ണുകൾ നിറഞ്ഞു. ഫിലിപ്പ് ഒരു ചെറുപുഞ്ചിരിയും സമ്മാനിച്ചു. 

ഭാരതം വിജയം കൊണ്ടാടിയപ്പോൾ ആ രാത്രി ഫിലിപ്പും ജയിച്ചു. ആ ഗ്രാമത്തിലം ടൈഫോയിഡ് ബാധ പൂർണ്ണമായും നീക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശരിക്കുമുള്ള പട്ടാളക്കാരൻ ആരാണ്? അതിർത്തി കാക്കുന്നവനോ? അതോ, രാഷ്ടത്തിന്റെ ഉള്ള് കാക്കുന്നവനോ?

കൃത്യമായ ഉത്തരം കമാൻഡറുടെ മുഖത്തുണ്ടായിരുന്നു. രാജ്യത്താർത്തിയും അതോടൊപ്പം തന്നെ രാജ്യത്തിന്റെ ഉള്ളിൽ സമാധാനത്തിന്റെയും നന്മയുടെയും വിത്തുകൾ വിതറുന്നവനാണ് യഥാത്ഥ പട്ടാളക്കാരൻ. അവനാണ് യഥാർത്ഥ ഭാരതീയൻ.

നല്ല പാഠങ്ങൾ പഠിപ്പിച്ച ഞങ്ങളുടെ കമാൻഡറെയും, ഒരുപാട് സ്‌നേഹം തന്ന സയാ ഗ്രാമീണരെയും എന്റെ ഓർമ്മകളുടെ നല്ല ദിക്കിലുണ്ടാകും. 

ജനറൽ ഇന്നും അദ്ദേഹത്തിന്റെ പോരാട്ടം  തുടരുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും ഞാൻ സയാ ഗ്രാമം സന്ദർശിച്ച് ജനറലിനെ സഹായിക്കുന്നുണ്ട്.  ആ പ്രവൃത്തി എന്നും തുടരാൻ തന്നെയാണ് എന്റെ  തീരുമാനം. ഒരു പക്ഷേ അതിനായി ഞാനെന്റെ  ജോലി തന്നെ രാജിവെച്ചേക്കും. 

Tweet